മാലിന്യ പ്രശ്നം പരിഹരിക്കുന്നതിന്റെ ഭാഗമായി മലിന ജല
നിര്‍മ്മാര്‍ജ്ജന ഉപകരണങ്ങള്‍ വിളപ്പില്‍ ശാലയില്‍ എത്തിച്ചു കഴിഞ്ഞു.
അതിന്റെ പേരില്‍ വിളപ്പില്‍ ശാലയില്‍ പ്രധിഷേധങ്ങളും ഉയര്‍ന്നു കഴിഞ്ഞു.
എന്തൊക്കെ ആയാലും സര്‍ക്കാരും, നഗരസഭയും ചെയ്താ കാര്യം വളരെ നന്നായി.
മാലിന്യ പ്രശ്നന്തില്‍ അടിയന്തിരമായി ഇടപെടേണ്ട സമയം തന്നെ ആണിത്. ഒരു
സര്‍ക്കാരിന് ഒരു പഞ്ചായത്തിലെ മാത്രമല്ല സംസ്ഥാനത്തിലെ മുഴുവന്‍
ജനങ്ങളുടെയും പ്രശ്നങ്ങള്‍ അറിഞ്ഞു പ്രവതിക്കേണ്ട കടമയും ബാധ്യതയും
ഉണ്ട്. ഒരു സര്‍ക്കാരിനും ശൂന്യതയില്‍ മാലിന്യം സംസ്കരിക്കാന്‍
കഴിയില്ല, അത് കൊണ്ട് തന്നെ നിലവില്‍ മാലിന്യ സംസ്കരണ പ്ലാന്റ് ഉള്ള
സ്ഥലത്ത് മാത്രമേ അതിനുള്ള നടപടികള്‍ ചെയ്യുവാന്‍ കഴിയുകയുള്ളൂ, അത്
കൊണ്ട് സര്‍ക്കാരും , നഗരസഭയും ധൈര്യമായി മുന്നോട്ട് പോവുക തന്നെ ചെയ്യണം.
കേരളത്തിലെ എല്ലാ വിഭാഗം ആളുകളുടെ പിന്തുണയും ഉണ്ട്ടാകും. ഇനി എന്തൊക്കെ
പ്രധിക്ഷേധങ്ങള്‍ ഉയര്‍ന്നാലും സര്‍ക്കാരും, നഗരസഭയും അതിന്റെ
പ്രവര്‍ത്തനങ്ങളില്‍ നിന്ന് പുറകോട്ടു പോകരുത്. കാരണം ഇപ്പോഴെങ്കിലും
മാലിന്യ സമ്സ്കരണത്തില്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെങ്കില്‍ അതിനു കനത്ത
വില നല്‍കേണ്ടി വരും. ആരോഗ്യ രംഗത്ത് മുന്നില്‍ നില്‍ക്കുന്ന കേരളം
ലോകത്തിനു മുന്നില്‍ തല കുനിച്ചു നില്‍ക്കേണ്ടുന്ന അവസ്ഥ ഉണ്ടാകും.
ഇപ്പോള്‍ ചെയ്യേണ്ടത് എന്തെന്നാല്‍ വിളപ്പില്‍ ശാലയില്‍ നിലവില്‍
കൂടിക്കിടക്കുന്ന മാലിന്യങ്ങള്‍ സംസകരിക്കണം, പൂര്‍ണ്ണമായി അത്
ചെയ്യുന്നതുവരെ പുതിയ മാലിന്യങ്ങള്‍ കൊണ്ട് പോകേണ്ട, നിലവിലെ
മാലിന്യങ്ങള്‍ പൂര്‍ണ്ണമായി സംസ്കരിച്ചു കഴിഞ്ഞാല്‍ പുതിയ മാലിന്യങ്ങള്‍
ചെറിയ അളവുകളില്‍ കൊണ്ട് പോവുകയും സംസ്കരിക്കുകയും ചെയ്തു തുടങ്ങണം. ഇങ്ങനെ
പടി പടി ആയി നാട്ടുകാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത തരത്തില്‍
പ്രശനനം കൈകാര്യം ചെയ്യണം . പ്രധിക്ഷേധിക്കാന്‍ വിളപ്പില്‍ ശാല
ജനങ്ങള്‍ക്ക് അവകാശമുണ്ട് എന്നത് പോലെ തന്നെ കടമ നിര്‍വഹിക്കാന്‍
സര്‍ക്കാരിനും ബാധ്യത ഉണ്ട് എന്ന് ജനങ്ങള്‍ മനസ്സിലാക്കണം. ഈ പ്രശ്നനം
ഇനിയും നീട്ടിക്കൊണ്ടു പോകാന്‍ പാടില്ല, അന്തിമമായ ഒരു പരിഹാരം വിളപ്പില്‍
ശാല ഫാക്ടറി തുറന്നു പ്രവര്‍ത്തനം ആരംഭിക്കുക മാത്രമാണ്. ഒരു മഴക്കാലം
കൂടി വന്നു കഴിഞ്ഞാല്‍ ഒരു പക്ഷെ പകര്‍ച്ചവ്യാധികള്‍ നമുക്ക്
നിയന്ത്രിക്കാന്‍ കഴിയാത്ത വിധം വ്യപകമാവും. പ്രതിക്ഷേധവും സമരവും
നടത്താന്‍ സ്വാതന്ത്ര്യം ഉള്ളത് പോലെ സര്‍ക്കാരിന് ജനങ്ങളോടുള്ള കടമ
നിര്‍വ്വഹിക്കുകയും വേണം. ഇനിയും പ്രധിക്ഷേധങ്ങള്‍ക്ക് മുന്നില്‍
പിന്തിരിയേണ്ട കാര്യമില്ല. ശൂന്യാകാശത്ത് സംസ്കരണ പ്ലാന്റ് സ്ഥാപിക്കാന്‍
കഴിയാത്തിടത്തോളം സര്‍ക്കാരിനും നഗരസഭാക്കും അത്തരം പ്ലാന്റുകള്‍
സ്ഥാപിച്ചിട്ടുള്ള സ്ഥലങ്ങളില്‍ മാത്രമേ നടപടികള്‍ തുടരാന്‍ കഴിയൂ . എല്ലാ
വിഭാഗം ജനഗള്‍ക്കും ഇത്തരം യാഥാര്‍ത്യങ്ങള്‍ അറിയാമെന്നിരിക്കെ
സര്‍ക്കാരും, നഗരസഭയും നടപടികളുമായി മുന്നോട്ടു പോകണം. കാരണം ഒരു വലിയ
വിപത്ത് നമ്മെ കാത്തിരിക്കുന്നു അത് ഒഴിവാകണമെങ്കില്‍ ധൃത ഗതിയിലുള്ള
നടപടികള്‍ അനിവാര്യമാണ്..........
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള് (Atom)
സൗഹൃദം
സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️
-
എന്ഡോസള്ഫാന് നിരോധിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. എന്ഡോ സള്ഫാന് എന്നാ കീട നാശിനിയുടെ പ്രതി പ്രവര്‍ത്തനം മൂലം ദുരന്...
-
നൂറ്റി പതിനാറു വര്ഷം പഴക്കമുള്ള മുല്ലപ്പെരിയാര് അണക്കെട്ടില് ആശങ്കയുടെ വിള്ളലുകള്, അത് മനസ്സുകളില് അതിലും വലിയ ആശങ്കയുടെ വിള്ളലുകള...
-
ചായ നിറച്ച കപ്പ് അയാള്ക്ക് നേരെ നീട്ടിയപ്പോള് അവളുടെ കൈകള് വിറക്കുന്നുണ്ടായിരുന്നു. ആദ്യ പെണ്ണ് കാണല് ചടങ്ങിന്റെ ടെന്ഷന് അവ...