2016, ഫെബ്രുവരി 19, വെള്ളിയാഴ്‌ച

ആറ്റുകാൽ പൊങ്കാല ഫെബ്രുവരി 23 നു !







ആറ്റുകാൽ പൊങ്കാല മഹോത്സവത്തിനായി നാടും നഗരവും ഒരുങ്ങി കഴിഞ്ഞു.
  ഫെബ്രുവരി 23 നു  ആണ് ആറ്റുകാൽ പൊങ്കാല. ഭക്ത ലക്ഷങ്ങൾ കാത്തിരിക്കുന്ന പൊങ്കാല മഹോത്സവത്തിന് വൻ തിരക്കാണ് അനുഭവപ്പെടുന്നത്. മുൻവർഷങ്ങളിൽ ഉണ്ടായതിനെക്കാളും പതിന്മടങ്ങ്‌ തിരക്ക് ഇത്തവണ ഉണ്ടാകും എന്നാണ് റിപ്പോർട്ടുകൾ......

തിരുവനന്തപുരം ജില്ലയിലെ പ്രശസ്തവും വലുതുമായ ദേവീ ക്ഷേത്രമാണ് ആറ്റുകാൽ ഭഗവതി ക്ഷേത്രം. തിരുവനന്തപുരം നഗരത്തിൽ നിന്നും 2 കിലോമീറ്റർ തെക്കുമാറി ആറ്റുകാൽ എന്ന സ്ഥലത്ത് കിള്ളിയാറിന്റെ തീരത്ത് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. ഈ ക്ഷേത്രത്തിലും പരിസരത്തുമായി നടക്കുന്ന ആറ്റുകാൽ പൊങ്കാല പ്രശസ്തമാണ്. പൊങ്കാല സമയത്ത് സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ഈ ക്ഷേത്രവും അതിനു പരിസരങ്ങളായ തിരുവനന്തപുരം നഗരവും ജനനിബിഡമാകാറുണ്ട്. . അതുകൊണ്ട് തന്നെ ലോകത്തിൽ ഏറ്റവും കൂടുതൽ സ്ത്രീകൾ പങ്കെടുക്കുന്ന ഈ ചടങ്ങ് ഗിന്നസ് ബുക്കിലും ഇടം നേടി.

ആറ്റുകാൽ പ്രദേശത്തെ മുഖ്യ തറവാടായിരുന്നു മുല്ലവീട്ടിൽ തറവാട്. അവിടെത്തെ പരമസാത്വികനായിരുന്ന കാരണവർ ഒരിക്കൽ കിള്ളിയാറ്റിൽ കുളിക്കുമ്പോൾ ആറിന് അക്കരെ ഒരു ബാലിക പ്രത്യക്ഷപ്പെട്ടു. ബാലിക തന്നെ അക്കരെ കടത്തിവിടാൻ കാരണവരോട് പറഞ്ഞു. അക്കരെ കടത്തിയ കാരണവർ ബാലികയെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയി. ബാലികയെ സ്വീകരിക്കാനുള്ള സജ്ജീകരണങ്ങൾക്കായി അകത്തേക്ക് പോയ കാരണവർ തിരികെ വരുമ്പോഴേക്കും ബാലിക അപ്രത്യക്ഷയായി. അന്ന് രാത്രിയിൽ കാരണവർക്ക് സ്വപ്നദർശനം ഉണ്ടായി. സ്വപ്നത്തിൽ ദേവി പ്രത്യക്ഷപ്പെട്ട്, തന്നെ അടുത്തുള്ള കാവിൽ മൂന്ന് വര കാണുന്നിടത്ത് പ്രതിഷ്ഠ നടത്തി കുടിയിരുത്താൻ ആവശ്യപ്പെട്ടു. അപ്രകാരം രാവിലെ സ്വപ്നത്തിൽ ദർശനമുടായ സ്ഥലം കാണുകയും അവിടെ ക്ഷേത്രം പണിയുകയും ചെയ്തു. വർഷങ്ങൾക്ക് ശേഷം ക്ഷേത്രം പുതുക്കുകയും കൈകളിൽ ശൂലം, അസി, ഫലകം, കങ്കാളം എന്നിവ ധരിച്ച ചതുർബാഹുവായ ദേവിയെ പ്രതിഷ്ഠിക്കുകയും ചെയ്തു. കൊടുങ്ങല്ലൂരിലും ആറ്റുകാലിലും ഉള്ളത് ശ്രീപാർവ്വതിയുടെ അവതാരമായ കണ്ണകിയാണെന്നാണ് വിശ്വാസം.

അനേകലക്ഷം സ്ത്രീജനങ്ങള്‍ പങ്കെടുക്കുന്ന പൊങ്കാല നെവേദ്യ സമര്‍പ്പണം ഒരുപൂര്‍വ്വ ദൃശ്യമാണ്. സമൂഹത്തിലെ എല്ലാ തട്ടിലുമുള്ള ലക്ഷക്കണക്കിന് സ്ത്രീജനങ്ങള്‍ തോളോടു തോള്‍ ചേര്‍ന്ന് ആറ്റുകാലമ്മയുടെ തിരുമുമ്പില്‍ പൊങ്കാല സമര്‍പ്പിക്കുന്നു.

ഡാർവിന്റെ പരിണാമം മാർച്ച് 18ന് !





പൃഥ്വിരാജ് നായകനായി എത്തുന്ന ഡാർവിന്റെ പരിണാമം മാർച്ച് 18ന് തിയറ്ററുകളിലെത്തും. ജിജോ ആന്റണിയാണ്സംവിധാനം. കൊന്തയും പൂണൂലും എന്ന ചിത്രത്തിന് ശേഷം ജിജോ ഒരുക്കുന്ന ചിത്രമാണിത്....

ആഗസ്റ്റ് സിനിമാസ് ആണ് നിർമാണം. ജീവിതത്തെ നിസാരമായി കണ്ട് തമാശയും വില്ലത്തരവും മാത്രം കാണിച്ച്  ജീവിച്ച ഒരാള്‍, മറ്റൊരാള്‍ ജീവിതത്തിലേക്ക് കടന്നുവരുന്നതോടെ ആകെ മാറുന്നതാണ് ചിത്രത്തിന്റെ പ്രമേയം....

ചാൾസ് ഡാർവിന്റെ 'പരിണാമ സിദ്ധാന്ത'വുമായി യാതൊരു ബന്ധവുമില്ല ഈ ചിത്രത്തിന്. ഡാർവിൻ എന്ന ഗുണ്ട നേതാവിനെ ഒരു സാധാരണ ചെറുപ്പക്കാരൻ ചില 'കുരുട്ട് വഴികളിലൂടെ' നല്ല ഒരു മനുഷ്യനാക്കി മാറ്റുന്നതാണ് കഥയുടെ പശ്ചാത്തലം. 

സൗഹൃദം

 സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️