2015, മേയ് 3, ഞായറാഴ്‌ച

മലയാള സിനിമ എവിടെയാ .....?

4 മാസ്സങ്ങൾ 43 ചിത്രങ്ങൾ 6 വിജയങ്ങൾ . തീര്ച്ചയായും മലയാള സിനിമ എവിടെയാ എന്നാ ചോദ്യം പ്രസക്തമാകുന്നത് ഈ കണക്കുകൾ പരിശോധിക്കുമ്പോഴാണ്. പിക്കെറ്റ് 43 , ഫയർമാൻ , എന്നും എപ്പോഴും, വടക്കൻ സെൽഫീ , ഭാസ്കർ ദി റാസ്കൽ, ചന്ദ്രേട്ടൻ എവിടെയാ ? എന്നീ ചിത്രങ്ങൾ മാത്രമാണ് വിജയമാവുകയോ വിജയത്തിലേക്ക് നീങ്ങുകയോ ചെയ്യുന്നത്. ബാക്കി 37 ചിത്രങ്ങൾ അതിന്റെ പ്രവര്തകര്ക്കും പ്രേക്ഷകര്ക്കും നല്കിയത് എന്താണ് എന്നത് ചോദ്യമായി തുടരുന്നു. തീര്ച്ചയായും വിജയിച്ച ചിത്രങ്ങളുടെ ലിസ്റ്റ് പരിശോധിച്ചാൽ എളുപ്പത്തിൽ മനസ്സിലാക്കാവുന്ന ഒരു കാര്യം ഉണ്ട്. ഈ ചിത്രങ്ങളുടെ വിഷയങ്ങൾ എല്ലാം പല കുറി അവര്തിക്കപ്പെട്ടിട്ടുള്ളത് ആണെങ്കിലും കാലഘട്ടത്തിനു അനുയോജ്യമായ രീതിയിൽ അവയെ പ്രേക്ഷകർക്ക്‌ മുന്നില് വരച്ചു കാട്ടാൻ ഇതിന്റെ പ്രവർത്തകർക്ക് കഴിഞ്ഞു. പ്രതേകിച്ചു ഈ ചിത്രങ്ങൾ എല്ലാം തന്നെ മനുഷ്യ ബന്ധങ്ങൾ അത് ഏതു തലത്തിൽ ഉള്ളവ ആയാലും അവയുടെ ഊഷ്മളതയും വൈകാരികതയും മലയാളി സമൂഹത്തിന്റെ എന്നത്തേയും ചിന്താധാരക്ക് അനുയോജ്യമായ വിധത്തില കൈകാര്യം ചെയ്തു വിജയിപ്പിചിരിക്കുന്നു എന്ന് കാണാം. തീര്ച്ചയായും സ്നേഹവും സൌഹൃദവും ,ബന്ധങ്ങളുടെ ഇഴയടുപ്പവും എല്ലാം മലയാളി എന്നും നെഞ്ചോട്‌ ചേര്ക്കുന്ന വിഷയങ്ങൾ തന്നെയാണ്.പ്രതിപാദ്യ വിഷയങ്ങൾ എന്ത് തന്നെ ആയ്യാലും ഇത്തരം വിഷയങ്ങൾ കൂടി മനോഹരമായി തുന്നിചെര്ക്കുന്ന ചിത്രങ്ങൾ തന്നെയാണ് വിജയമായിട്ടുള്ളത്‌. തീര്ച്ചയായും കാലം ഏറെ മുന്നോട്ടു പോയി സാങ്കേതികമായി ഏറെ മാറ്റങ്ങൾ സംഭവിച്ചു , എന്നിരുന്നാൽ പോലും മലയാളി മനസ്സിന്റെ അകത്തളങ്ങളിൽ അവർ സ്വകാര്യമായി എങ്കിലും സൂക്ഷിച്ചു വയ്ക്കുന്ന മലയാളിത്തവും നന്മയും സ്നേഹവും ഒക്കെ വെള്ളിത്തിരയിലെ കഥാപാത്രങ്ങളിൽ കൂടി കഥകളിൽ കൂടി അനുഭവിച്ചറിയാൻ ഓരോ മലയാളിയും അന്നും ഇന്നും എന്നും കൊതിക്കുന്നുണ്ട്‌. അത്തരം നല്ല ചിത്രങ്ങൾ ഇപ്പോഴും ഉണ്ടാവുന്നുണ്ട് , ഇനിയും ഉണ്ടാവുകയും ചെയ്യും , എന്നിരുന്നാലും ഇപ്പോഴത്തെ സാഹചര്യത്തിൽ മലയാള സിനിമ എവിടെയാ ....? എന്ന ചോദ്യം അർദ്ധവിരാമമായി തുടരുന്നു........

♥ഹൃദയതർപ്പണം♥

♥ഹൃദയതർപ്പണം♥ ഒരേ സമയം തന്നെ കവിയും കഥാകാരനുമായിരിക്കുക എന്നത് സങ്കീർണ്ണമായ അവസ്ഥയാണ്,  എന്നാൽ ഒരേ സമയം തന്നെ കവിയും കഥാകാരനും നോവലിസ്റ്...