2016, നവംബർ 20, ഞായറാഴ്‌ച

സ്നേഹപൂർവ്വം കേരളം ബ്ലാസ്റ്റേഴ്സിന് !

victory has a thousand fathers but defeat is an orphan , വളരെ ശരിയാണ്. ഇക്കഴിഞ്ഞ മത്സരത്തിൽ മുംബൈയോട് 5  ഗോളുകൾക്ക്  കേരളം ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെട്ടപ്പോൾ നേരിടേണ്ടി വന്ന വിമർശനങ്ങളും റിപ്പോർട്ടുകളും ഈ വാചകം ശരിവയ്ക്കുന്ന തരത്തിലായിരുന്നു . കാരണം അത്രമേൽ വലിയ വിമർശനങ്ങൾ ആണ് കേരളം ടീം നേരിടേണ്ടി വന്നത്.വിജയവും പരാജയവും സ്വാഭാവികമാണ്. കളിയായാലും വ്യക്തി ജീവിതം ആയാലും വിജയത്തിലും സന്തോഷത്തിലും ഒപ്പം അഭിരമിക്കുന്നവർ അല്ല പരാജയത്തിലും വീഴ്ചയിലും  കൂടെ നിൽക്കുന്നവരും മുന്നോട്ടുള്ള യാത്രക്ക് പ്രചോദനം നൽകുകയും ചെയ്യുന്നവരാണ് യഥാർത്ഥ സഹചാരികൾ. വിജയാഘോഷത്തിൽ പങ്കെടുക്കുന്ന കോടിക്കണക്കിനു ആരാധകരേക്കാൾ വീഴ്ചയിലും ഒപ്പം നിന്ന് പ്രചോദനം നൽകുന്ന പത്തു പേര് ഉണ്ടെങ്കിൽ അതാണ് ഏതു ടീമിന്റെയും മുതൽക്കൂട്ട്. തീർച്ചയായും പരാജയങ്ങളിൽ ആരാധകർക്ക് നിരാശ ഉണ്ടാകും അത്രയേറെ വിജയ പ്രതീക്ഷയുമായി വരുന്നവർ  അവരുടെ നിരാശ പ്രകടിപ്പിക്കും , എന്നാൽ അത് ടീമിന്റെ മുന്നോട്ടുള്ള യാത്രയുടെ ആത്മ വിശ്വാസ്സം തകർക്കുന്ന തരത്തിൽ ആകരുത്. ഒരു ടീമും അജയ്യർ അല്ല. എല്ലാ ടീമുകളും വിജയ പരാജയങ്ങൾ നേരിടുന്നുണ്ട്. ഭാഗ്യം ഒരു വലിയ ഘടകം ആണ് എന്നിരുന്നാലും അതിനെല്ലാം മുകളിൽ ഓരോ ദിവസത്തെയും നമ്മുടെ മാനസിക നിലയും സമീപനവും തന്നെയാണ് ജയപരാജയങ്ങൾ നിശ്ചയിക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്നത്. മറ്റേതൊരു ടീമിനെക്കാളും പ്രതിഭയും ശക്തിയും അർഹതയും ഉള്ള ടീമാണ് കേരളം ബ്ലാസ്റ്റേഴ്‌സ്. സ്വന്തം ശക്തിയിലും പ്രതിഭയിലും ഉള്ള വിശ്വാസവും തിരിച്ചറിവും ഒന്ന് മാത്രം മതി ബ്ലാസ്റ്റേഴ്സിന് ലക്ഷ്യത്തിൽ എത്തി ചേരാൻ. സ്വന്തം ശക്തി തിരിച്ചറിയുമ്പോൾ തന്നെ ദൗർബല്യങ്ങൾ കൂടി മനസ്സിലാക്കി പഴുതുകൾ അടക്കുക എന്നതാണ് പ്രധാനം. ദൗർബല്യങ്ങൾ എല്ലാവരിലും ഉണ്ട് എന്നാൽ അത്തരം ദൗര്ബല്യങ്ങൾക്കും പരിമിതികൾക്കും ഇടയിലും സ്വന്തം ശക്തിയിൽ വിശ്വസിക്കുകയും ധീരമായി പൊരുതുകയും ചെയ്യുമ്പോഴാണ് വിജയികൾ പിറവിയെടുക്കുന്നത്.  ആരാധകർ ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും വലിയ മുതൽക്കൂട്ടാണ്. അത് കൊണ്ട് തന്നെ വിജയാരവം എത്ര വലുതായിരുക്കുമോ അത്ര തന്നെ വലുതായിരിക്കും പരാജത്തിൽ നേരിടേണ്ടി വരുന്ന വിമർശനങ്ങളും. എന്നാൽ പരാജയങ്ങളിൽ നിരാശരാവാതെ ആത്മവിശ്വാസത്തോടെ ടീമിന് വിജയ വഴിയിൽ തിരിച്ചെത്താനുള്ള പ്രചോദനം നൽകുവാൻ കൂടി ശ്രദ്ധിക്കേണ്ടതാണ്.  നമ്മുടെ പ്രിയപ്പെട്ട സച്ചിനും നിവിൻ പോളിയും ഒക്കെ വലിയ പ്രോത്സാഹനവും പ്രചോദനവും ഒക്കെ നൽകുന്നുണ്ട്. തീർച്ചയായും അവരുടെ ഒക്കെ ശ്രമങ്ങൾക്ക് ഫലം ഉണ്ടാകുക തന്നെ ചെയ്യും. മറ്റേതൊരു ടീമിനെക്കാളും പ്രതിഭയും ശക്തിയും ഉള്ളപ്പോൾ മറ്റെല്ലാം മറന്നു പോരാടുക, പതറാതെ ഉറച്ച മനസ്സോടെയുള്ള സമീപനം ഒന്ന് മാത്രം മതി ഫലം തങ്ങൾക്കു അനുകൂലമാക്കി മാറ്റാൻ. 7th ഡേ എന്ന ചിത്രത്തിൽ പ്രിത്വിരാജിന്റെ കഥാപാത്രം പറയുന്ന പോലെ കളിക്കുന്നത് എപ്പോഴും ജയിക്കാൻ വേണ്ടി മാത്രമായിരിക്കണം, പിന്നെ പൊരുതി തോറ്റാൽ അങ്ങ് പോട്ടെന്നു വയ്ക്കണം. തീർച്ചയായും അവസ്സാന വിസിൽ വരെയും ആത്മ വിശ്വാസ്സം കൈവിടാതെ ഉറച്ച മനസ്സോടെ ധീരമായി പൊരുതൂ ബ്ലാസ്റ്റേഴ്‌സ് , വിജയം നിങ്ങൾക്ക് മാത്രം അവകാശപ്പെട്ടതാണ്.... ആശംസകൾ ...
പ്രാത്ഥനയോടെ .....

കുല മഹിമയുടെ ചോരപ്പൂക്കൾ....

പ്രിയപ്പെട്ടവരേ..... എന്റെ നാൽപത് കവിതകൾ അടങ്ങിയ പ്രഭാത് ബുക്ക് ഹൗസ് പുറത്തിറക്കിയ  പ്രണയമാണെനിക്ക് എന്ന ഏറ്റവും പുതിയ കവിതാ സമാ...