2012, ജനുവരി 19, വ്യാഴാഴ്‌ച

നമുക്കും ജയിക്കാം , പക്ഷെ വേണ്ടത്...........

ഇന്ത്യയില്‍ നന്നായി കളിക്കുകയും, വിദേശത്ത് അതി ദയനീയമായി പരാജയപ്പെടുകയും ചെയ്യുക , കാലങ്ങളായി ഇന്ത്യന്‍ ക്രിക്കെട്ടു നേരിടുന്ന പ്രശ്നമാണ്. ഇന്ത്യയില്‍ വിജയം നേടിയ ടീമിനെ ഒന്നടങ്കം പ്രശംസിക്കുകയും അതെ ടീം വിദേശത്ത് പരാജയപ്പെടുമ്പോള്‍ വിമര്‍ശനങ്ങള്‍ ചൊരിയുക, ടീമിലെ ഒന്ന് രണ്ടു താരങ്ങളെ പുറത്താക്കുക, പുതിയ ടീമിനെ പ്രഖ്യാപിക്കുക , പുതിയ ടീം ഇന്ത്യയില്‍ വിജയം നേടും, പ്രശംസ, അതെ പുതിയ ടീമും വിദേശത്ത് പരാജയപ്പെടുക, വീണ്ടും വിമര്‍ശനം , അഴിച്ചു പണി . ഇന്ത്യ ക്രിക്കെട്ടു കളി തുടങ്ങിയ കാലം മുതല്‍ ഇതാണ് സംഭവിക്കുന്നത്‌. എന്നാല്‍ പ്രായോഗികമായ നടപടികള്‍ ആരുടെ ഭാഗത്ത്‌ നിന്നും ഉണ്ടാകുന്നില്ല. നമുക്കും വിദേശത്ത് ജയിക്കാം പക്ഷെ അതിനായി ആദ്യം ചെയ്യേണ്ടത് വിദേശ രാജ്യങ്ങളിലേത് പോലെയുള്ള പിച്ചുകള്‍ ഒരുക്കുകയാണ് ആദ്യം വേണ്ടത്. നമ്മള്‍ തല്ക്കാല ലാഭത്തിനായി സ്പിന്നിനു അനുകൂലമായ പിച്ചുകളാണ് എന്നും ഒരുക്കിയിട്ടുള്ളത്. ഇവിടുത്തെ ചെറുപ്പക്കാര്‍ അത്തരം പിച്ചുകളില്‍ ആണ് കളിച്ചു വളരുന്നത്‌. വിദേശത്ത് ചെല്ലുമ്പോള്‍ തീര്‍ത്തും വിഭിന്നമായ സാഹചര്യങ്ങളില്‍ അവര്‍ക്ക് പിടിച്ചു നില്‍ക്കാനും കഴിയുന്നില്ല. എല്ലാ രാജ്യങ്ങളും അവര്‍ക്ക് അനുകൂലമായ പിച്ചുകള്‍ ഒരുക്കുമെങ്കിലും അവരൊന്നും മറ്റു രാജ്യങ്ങളില്‍ പോയി സമ്പൂര്‍ണ്ണ പരാജയം ഏറ്റു വാങ്ങുന്നില്ല, കാരണം അവര്‍ കളിച്ചു വളര്‍ന്ന പിച്ചുകളുടെ പ്രതേകതയാണ്‌. വിദേശത്ത് ഉള്ള പിച്ചുകള്‍ പോലെ ഇന്ത്യയിലും പിച്ചുകള്‍ ഉണ്ടാക്കുകയും, ക്ലബ്‌ ക്രിക്കെട്ടു, രേഞ്ഞിട്രോഫി തുടങ്ങിയ മത്സരങ്ങള്‍ ഒക്കെ തന്നെയും ഇത്തരം പിച്ചുകളില്‍ നടത്തുകയും ചെയ്യുക, വളര്‍ന്നു വരുന്ന തലമുറകള്‍ എങ്കിലും അത്തരം സാഹചര്യങ്ങളില്‍ കളിച്ചു വളരട്ടെ, വിദേശ പര്യടനങ്ങളില്‍ അവര്‍ക്ക് അത് പ്രയോജനപ്പെടുകയും ചെയ്യും. ഇനിയും പരാജയങ്ങള്‍ക്കു റിസര്‍ച്ച് നടത്താതെ ഇത്തരം പ്രായോഗിക നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറാകുക. അല്ലെങ്കില്‍ ഇനിയും ഇത്തരം വിമര്‍ശനങ്ങളും , വിചാരണകളും നമുക്ക് തുടരാം. ഒരു പക്ഷെ വിദേശ പിച്ചുകള്‍ ഇന്ത്യയില്‍ ഒരുക്കുമ്പോള്‍ തുടക്കത്തില്‍ ഇന്ത്യയില്‍ നടക്കുന്ന മത്സരങ്ങളിലും നമുക്ക് തിരിച്ചടി നേരിട്ടേക്കാം, പക്ഷെ അത് വഴി പിനീട് നമുക്ക് നമ്മുടെ രാജ്യത്തും വിദേശ രാജ്യങ്ങളിലും നേട്ടം ഉണ്ട്ടാക്കാന്‍ സാധിക്കും. അത് കൊണ്ട് പ്രായോഗിക സമീപനങ്ങള്‍ അതാണ് ഏതൊരു കാര്യത്തിലും നമുക്ക് വേണ്ടത് എന്ന് തിരിച്ചറിയുക, അത് മനസ്സിലാക്കി പ്രവര്‍ത്തിക്കുമ്പോള്‍ വിജയം നമ്മളെ തേടി എത്തും.പിന്നെ കൂട്ടത്തില്‍ ഒരു കാര്യം കൂടി ഓസ്ട്രലിയയെ പോലെ ഉള്ള ഒരു രാജ്യത്തോട് എന്നും പോരാട്ട വീര്യം കാണിച്ചിട്ടുള്ള പ്രഗല്‍ഭനായ ശ്രീശാന്തിനെ ഈ പര്യടനത്തില്‍ നിന്ന് ഒഴിവാകിയത് നിര്‍ഭാഗ്യകരമായി പോയി , ടീമിനും, രാജ്യത്തിനും...........

♥ഹൃദയതർപ്പണം♥

♥ഹൃദയതർപ്പണം♥ ഒരേ സമയം തന്നെ കവിയും കഥാകാരനുമായിരിക്കുക എന്നത് സങ്കീർണ്ണമായ അവസ്ഥയാണ്,  എന്നാൽ ഒരേ സമയം തന്നെ കവിയും കഥാകാരനും നോവലിസ്റ്...