2015, മേയ് 27, ബുധനാഴ്‌ച

ഇവിടെ .......

ശ്യാമ പ്രസാദ് സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് - നിവിന്‍ പോളി - ഭാവന ചിത്രം ഇവിടെ തിയെട്ടെരുകളിലേക്ക്  . ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ആദ്യ കൊമേഴ്‌സ്യല്‍ ചിത്രമാണിത്. യുഎസ്എയിലാണ് ഈ ചിത്രം പൂര്‍ണമായും ചിത്രീകരിച്ചിരിക്കുന്നത്. അജയന്‍ വേണുഗോപാലാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

യുഎസ് നഗരത്തിലെ ഐടി പ്രൊഫഷണലുകള്‍ നടത്തുന്ന കൊലപാതക പരമ്പരയുടെ കഥയാണ് ഈ ചിത്രം പറയുന്നത്. ക്രൈംത്രില്ലര്‍ സ്വഭാവത്തിലാണ് ചിത്രം ശ്യാമപ്രസാദ് അണിയിച്ചൊരുക്കുന്നത്. അറ്റ്‌ലാന്റാ പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ വംശജനായ വരുണ്‍ ബ്ലേക്ക്  എന്നാ  പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് പൃഥ്വിരാജ് അഭിനയിക്കുന്നത്.  ക്രിഷ് ഹെബ്ബാര്‍ എന്ന കഥാപാത്രമായി നിവിന്‍ പോളിയും ഫോഷിണി മാത്യു എന്ന കഥാപാത്രവുമായി ഭാവനയും എത്തുന്നു.


ശ്യാമപ്രസാദിന്റെ മുന്‍ ചിത്രങ്ങള്‍ ഒരുക്കിയതു പോലെ തന്നെ സിങ്ക് സൗണ്ടിലാണ് ഇവിടെയും ഒരുക്കിയിരിക്കുന്നത്. അരികെ, ഇംഗ്ലീഷ്, ആര്‍ട്ടിസ്റ്റ് തുടങ്ങിയ ചിത്രങ്ങാളാണ് ശ്യാപ്രസാദ് സിങ്ക് സൗണ്ട് ടെക്‌നോളജി ഉപയോഗിച്ച് നിര്‍മ്മിച്ചത്. ഈ അടുത്ത കാലത്തായി മലയാളത്തില്‍ ഇറങ്ങിയ ചെലവേറിയ സിനിമകളില്‍ ഒന്നാണിത്.

ശ്യാമപ്രസാദിന്റെ തന്നെ ഇംഗ്ലീഷ് എന്ന ചിത്രത്തില്‍ നിവിന്‍ പോളി മുന്‍പ് അഭിനയിച്ചിട്ടുണ്ട്. അകലെ എന്ന സിനിമയില്‍ പൃഥ്വിയും അഭിനയിച്ചിട്ടുണ്ട്. ഭാവന ആദ്യമായിട്ടാണ് ശ്യാമപ്രസാദ് ചിത്രത്തില്‍ അഭിനയിക്കുന്നത്.  നിവിന്‍ പോളിയും പൃഥ്വിരാജും ആദ്യമായിട്ടാണ് ഒരു സിനിമയില്‍ ഒരുമിച്ച് അഭിനയിക്കുന്നത്. ഇവിടെ മലയാള സിനിമയിലെ ഈ വര്ഷത്തെ വലിയ വിജയങ്ങളിൽ ഒന്നാകും എന്നാണ് സൂചനകൾ......


കുല മഹിമയുടെ ചോരപ്പൂക്കൾ....

പ്രിയപ്പെട്ടവരേ..... എന്റെ നാൽപത് കവിതകൾ അടങ്ങിയ പ്രഭാത് ബുക്ക് ഹൗസ് പുറത്തിറക്കിയ  പ്രണയമാണെനിക്ക് എന്ന ഏറ്റവും പുതിയ കവിതാ സമാ...