ചാന്നാങ്കര പാര്‍വതി പുത്തനാരില്‍ സ്കൂള്‍ വാന്‍ മറിഞ്ഞു ദുരന്തം ഉണ്ടായിട്ടു ഒരു വര്ഷം തികയുന്നു. അതിനും ഒരു വര്ഷം മുന്‍പ് കരിക്കകം പാര്‍വതി പുത്തനാരിലും സമാന ദുരന്തം ഉണ്ടായി. അന്നെല്ലാം ഒട്ടേറെ സുരക്ഷനടപടികളെ കുറിച്ചും മുന്കരുതലുകളെ കുറിച്ചും ധാരാളം ചര്‍ച്ചകള്‍ ഉണ്ടായി.... ഇനി സമാനമായ ഒരു ദുരന്തം ഉണ്ടാകാതിരിക്കാന്‍ നമ്മള്‍ തയ്യാറായി ക്കഴിഞ്ഞുവോ, ഒരു ആത്മ പരിശോധനക്ക് വിധേയരാകാനുള്ള സമയമാണിത്....... കരിക്കകം ദുരന്തം നടന്നപ്പോഴും, ചാന്നാങ്കര ദുരന്തം നടന്നപ്പോഴും ബ്ലോഗില്‍ ഞാന്‍ പോസ്റ്റ് ചെയ്താ തനിയാവര്‍ത്തനം എന്നാ കവിത ഒരു ഒരു ഓര്‍മ്മപ്പെടുതലായി വീണ്ടും..................
തനിയാവര്‍ത്തനം ...................
ദുരന്തം
ഞെട്ടല്‍
വാദ പ്രതിവാദങ്ങള്‍
ചാനല്‍ ചര്‍ച്ചകള്‍
ജാഥകള്‍ , റാലികള്‍
കവല പ്രസംഗങ്ങള്‍
പിന്നെ എല്ലാം പഴയ പടി ............
വീണ്ടും ദുരന്തം
മറ്റൊരു തനിയാവര്‍ത്തനം .