2012, സെപ്റ്റംബർ 24, തിങ്കളാഴ്‌ച

തനിയാവര്‍ത്തനം ...................

ചാന്നാങ്കര   പാര്‍വതി പുത്തനാരില്‍ സ്കൂള്‍ വാന്‍ മറിഞ്ഞു  ദുരന്തം  ഉണ്ടായിട്ടു  ഒരു വര്ഷം തികയുന്നു. അതിനും ഒരു വര്ഷം മുന്‍പ്  കരിക്കകം  പാര്‍വതി  പുത്തനാരിലും സമാന ദുരന്തം ഉണ്ടായി. അന്നെല്ലാം ഒട്ടേറെ സുരക്ഷനടപടികളെ  കുറിച്ചും  മുന്കരുതലുകളെ  കുറിച്ചും ധാരാളം ചര്‍ച്ചകള്‍ ഉണ്ടായി.... ഇനി സമാനമായ ഒരു ദുരന്തം  ഉണ്ടാകാതിരിക്കാന്‍  നമ്മള്‍  തയ്യാറായി ക്കഴിഞ്ഞുവോ, ഒരു ആത്മ പരിശോധനക്ക്  വിധേയരാകാനുള്ള സമയമാണിത്....... കരിക്കകം ദുരന്തം  നടന്നപ്പോഴും, ചാന്നാങ്കര  ദുരന്തം നടന്നപ്പോഴും  ബ്ലോഗില്‍ ഞാന്‍  പോസ്റ്റ്‌  ചെയ്താ  തനിയാവര്‍ത്തനം  എന്നാ കവിത  ഒരു ഒരു ഓര്‍മ്മപ്പെടുതലായി  വീണ്ടും..................


തനിയാവര്‍ത്തനം ...................


ദുരന്തം
ഞെട്ടല്‍
വാദ പ്രതിവാദങ്ങള്‍
ചാനല്‍ ചര്‍ച്ചകള്‍
ജാഥകള്‍ , റാലികള്‍
കവല പ്രസംഗങ്ങള്‍
പിന്നെ എല്ലാം പഴയ പടി ............
വീണ്ടും ദുരന്തം
മറ്റൊരു തനിയാവര്‍ത്തനം .

2012, സെപ്റ്റംബർ 23, ഞായറാഴ്‌ച

വിലക്കുകളിലാത്ത ലോകത്തിലേക്ക്‌.......

മലയാളത്തിന്റെ  മഹാ നടന്‍ ശ്രീ തിലകന്‍  വിട വാങ്ങിയിരിക്കുന്നു. വിലക്കുകള്‍ ഇല്ലാത്ത പുതിയ ലോകത്തേക്ക്  അദ്ദേഹം  നടന്നു  മറഞ്ഞു. മലയാള  സിനിമയ്ക്ക്‌  തീരാ നഷ്ട്ടമാണ്  അദേഹ ത്തിന്റെ  മരണം  മൂലം  ഉണ്ടായിരിക്കുന്നത്.  കുറെ നാളുകളായി , മായാത്ത  തിലക ക്കുറി , മറയാത്ത  അമ്പിളിക്കല  എന്നാ പേരില്‍  ശ്രീ തിലകനെയും, ശ്രീ ജഗതി ശ്രീകുമാറിനേയും കുറിച്ച് എഴുതണം  എന്ന്  കരുതിയിരുന്നു. മാറ്റെരും  തയ്യാറാക്കിയിരുന്നു.  എന്നാല്‍  പോസ്റ്റ്‌ ചെയ്യാന്‍  കഴിഞ്ഞില്ല, എന്നാല്‍  ഇന്ന്  ഉറപ്പായും പോസ്റ്റ്‌ ചെയ്യണം  എന്ന് കരുതി എല്ലാ   തയ്യാറുകളും ചെയ്തപ്പോള്‍  ശ്രീ തിലകന്റെ  മരണ വാര്‍ത്തയാണ്  അറിയാന്‍ കഴിഞ്ഞത്.  മലയാള സിനിമയുടെ  മഹാ നടന്മാര്‍  എന്നതിലുപരി,   വേറിട്ട  ശബ്ദത്തിന്റെ  ഉടമകളും  കൂടിയാണ്  ശ്രീ തിലകനും ,  ശ്രീ ജഗതിയും . നെറികേടുകള്‍ക്ക്  എതിരെയും  ദുഷ് പ്രവണതകള്‍ക്ക്  എതിരെയും  മുഖം നോക്കാതെ  ശബ്ദം  ഉയര്‍ത്തിയ രണ്ടു  അപൂര്‍വ്വ  വ്യക്തിത്വങ്ങള്‍ ആയിരുന്നു, ശ്രീ തിലകനും,  ശ്രീ ജഗതിയും, അതില്‍ ശ്രീ തിലകന്റെ  ശബ്ദം  എന്നേക്കുമായി  നിലച്ചിരിക്കുന്നു, പക്ഷെ  അദ്ദേഹം  ചൂണ്ടിക്കാടിയ  കാര്യങ്ങള്‍ എന്നും ഒരു ഓര്‍മ്മപ്പെടുത്തലായി  നമ്മുടെ  മുന്നില്‍ ഉണ്ട്ടാവും. അദ്ദേഹം  ജീവന്‍  നല്‍കിയ കഥാപാത്രങ്ങളിലൂടെ  ജനമനസ്സുകളില്‍  എന്നും അദേഹം ജീവിക്കും..  ഒരാള്‍  മരണം അടയുമ്പോള്‍ ആ   ചേതനയറ്റ  ശരീരത്തില്‍  അര്‍പ്പിക്കുന്ന  ഒരു പിടി പൂകളെ കാളും, കണ്ണ് നീരിനെ ക്കാളും, ഭംഗി വാക്കുകളെ കാളും  എത്രയോ  മഹത്തരം  ആണ്  ജീവിച്ചിരിക്കുമ്പോള്‍  അയാള്‍ക്ക്  നല്‍കുന്ന സ്നേഹവും, പരിഗണനയും , അര്‍ഹാതക്കുള്ള  അന്ഗീകാരവും  എന്ന്  തിരിച്ചറിയാന്‍  ശ്രീ തിലകന്റെ  മരണം ഒരു വിങ്ങലായി, ഓര്‍മ്മപ്പെടുത്തലായി   എന്നും  നമ്മുടെ  ഉള്ളില്‍ ഉണ്ട്ടാവും...............

2012, സെപ്റ്റംബർ 13, വ്യാഴാഴ്‌ച

മലയാള സിനിമ റോക്ക്സ്..........

സിനിമയെ  നവ സിനിമ, പുത്തന്‍ തലമുറ  സിനിമ എന്നൊക്കെ ഔചിത്യമില്ലാതെ  വേര്‍തിരിക്കുന്ന  വര്‍ത്തമാന  കാല മലയാള സിനിമയില്‍ ഒരു പിടി  നല്ല  ചിത്രങ്ങള്‍  പ്രേക്ഷകര്‍ക്ക്‌  മുന്‍പില്‍ എത്തുകയാണ്. അത്വന്തികമായി  സിനിമയില്‍ രണ്ടു വിഭാഗങ്ങള്‍  മാത്രമേ ഉള്ളു, നല്ല സിനിമയും , മോശം  സിനിമയും.  ഈ രണ്ടു വിഭാഗങ്ങളിലും  വിജയിക്കുന്ന  ചിത്രങ്ങളും  പരാജയപ്പെടുന്ന  ചിത്രങ്ങളും ഉണ്ടാകും.  നല്ല സിനിമയും, മോശം സിനിമയും എന്നാ വേര്‍തിരിവുകള്‍ക്ക്  അപ്പുറത്ത്  മറ്റൊരു വേര്‍തിരിവ്  സിനിമയ്ക്ക്‌  ഗുണകരമാവില്ല. നല്ല സിനിമ എല്ലാ വിഭാഗത്തില്‍ പെടുത്താവുന്ന  മോളി ആന്റി റോക്ക്സ് , ഒഴിമുറി, ഭൂപടത്തില്‍  ഇല്ലാത്ത ഒരിടം, ഇത്ര മാത്രം, പറുദീസാ  എന്നീ ചിത്രങ്ങള്‍  പ്രേക്ഷകര്‍ക്ക്‌ മുന്‍പില്‍ എത്തുകയാണ്.

നവ സിനിമയുടെ  പിതൃത്വം അവകാശപ്പെടുന്നവര്‍ക്ക്  മുന്‍പേ തന്നെ  പാസ്സജര്‍  എന്നാ ചിത്രത്തിലൂടെ  സ്വതമായി ഒരു ആഖ്യാന  പാത വെട്ടിത്തുറന്ന  ശ്രീ രഞ്ജിത്ത്  ശങ്കറിന്റെ പുതിയ ചിത്രമാണ്‌  മോളി ആന്റി റോക്ക്സ് . അര്‍ജുനന്‍ സാക്ഷിക്കു ശേഷം പ്രിത്വിരജും  രഞ്ജിത് ശങ്കറും  ഒന്നിക്കുന്ന  മോളി ആന്റി റോക്സില്‍  രേവതിയും  പ്രിത്വിരാജും  പ്രധാന കഥാപാത്രങ്ങളെ  അവതരിപ്പിക്കുന്നു. ആനന്ദ്‌ മധുസൂദനന്‍  സംഗീതവും, ലിജോ പോള്‍ എഡിടിങ്ങും നിര്‍വഹിച്ച മോളി ആന്റി  പ്രമേയ പരമായി വളരെ വ്യത്യസ്തത പുലര്‍ത്തുന്നു. ലാലു അലക്സ്‌ , കെ പി എ സി ലളിത , മാമു കോയ  തുടങ്ങി ശക്തമായ താരനിര അണിനിരക്കുന്ന  മോളി ആന്റി റോക്ക്സ്  പ്രേക്ഷകര്‍ പ്രതീക്ഷയോടെ  കാത്തിരിക്കുന്നു.

തലപ്പാവ്  എന്നാ  സ്വന്തം കൈഒപ്പു  ചാര്‍ത്തിയ ചിത്രത്തിന് ശേഷം ശ്രീ മധുപാല്‍  സംവിധാനം ചെയ്താ ഒഴിമുറി ഇതിനകം തന്നെ  ശ്രദ്ധ നേടിക്കഴിഞ്ഞു. പ്രമേയ പരമായി ശക്തമായ  ചിത്രമാണ്‌. ഒഴിമുറി. ശ്രീ ജയമോഹന്റെ ശക്തമായ തിരക്കഥ  അതിന്റെ ഭാവ തീവ്രത ഒട്ടും ചോര്‍ന്നു പോകാതെ  പകര്‍ത്താന്‍ ശ്രീ മധുപാലിനു സാധിച്ചിരിക്കുന്നു. ലാല്‍, അസിഫ് അലി, ശ്വേത , മല്ലിക . ഭാവന  തുടങ്ങി അഭിനേതാക്കള്‍ എല്ലാം  മികച്ച പ്രകടനം  നടത്തിയിരിക്കുന്നു. ബിജിപാലിന്റെ സംഗീതവും, അഴഗപ്പന്റെ  കാമറയും  ചിത്രത്തിന് മുതല്‍കൂട്ടാണ്.

കെ. ഗോപിനാഥ് സംവിധാനം  നിര്‍വഹിക്കുന്ന ഇത്രമാത്രം  പ്രമേയ പരമായി മറ്റൊരു ശക്തമായ  വിഷയം  കൈകാര്യം ചെയ്യുന്നു. ബിജുമേനോന്‍, ശ്വേത, ജഗതി , നെടുമുടി തുടങ്ങി അഭിനേതാക്കളുടെ കരുത്തുറ്റ പ്രകടനം ഇത്രമാത്രം ഉറപ്പു നല്‍കുമ്പോള്‍ അത് നല്ല സിനിമയെ സ്നേഹിക്കുന്ന പ്രേക്ഷകര്‍ക്ക്‌  മറ്റൊരു  വിരുന്നാകും.

ശ്രീ ജോ ചാലിശ്ശേരി  ഒരുക്കുന്ന ഭൂപടത്തില്‍ ഇലാത്ത ഒരിടം  ഏറെ പ്രതീക്ഷ നല്‍കുന്ന  മറ്റൊരു ചിത്രമാണ്‌. ശ്രീനിവാസന്‍, നിവിന്‍ പോളി, ഇന്നസിന്റ്റ് , നെടുമുടി, സലിം കുമാര്‍, ഇനിയ തുടങ്ങിയവര്‍ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിലെ ഗാനങ്ങളും ഇതിനകം  ശ്രദ്ധ നേടിക്കഴിഞ്ഞു.

ശ്രീ ശരത് സംവിധാനം  ചെയ്താ പറുദീസാ ആണ്  കൂട്ടത്തിലുള്ള മറ്റൊരു ചിത്രം. ശ്രീനിവാസന്‍, ശ്വേത, തമ്പി ആന്റണി , ജഗതി, ഇന്ദ്രന്‍സ് തുടങ്ങി പ്രഗല്‍ഭരായ താരങ്ങളുടെ പിന്‍ബലവും ചിതര്തിനുണ്ട്.  കരുത്തുറ്റ പ്രമേയം തന്നെയാണ് പരുദീസയുടെയും  പ്രതെകത.


അത്വന്തികമായി  നല്ല സിനിമ, മോശം  സിനിമ എന്നീ രണ്ടു വിഭാഗങ്ങള്‍ മാത്രം  ഉള്ള  സിനിമയില്‍ നല്ല സിനിമ എന്നാ ഗണത്തില്‍ പെടുത്താവുന്ന  മേല്പറഞ്ഞ ചിത്രങ്ങള്‍ ശ്രധിക്കപ്പെടുമെന്നു തന്നെ കരുതാം. സിനിമയ്ക്കും വിഭാഗീയത പണിയുന്നവരുടെ ശ്രദ്ധ ഇത്തരം നല്ല ചിത്രങ്ങളില്‍  പതിയയ്ട്ടെ  , അങ്ങനെ കൂടുതല്‍ നല്ല ചിത്രങ്ങള്‍  ഉണ്ടാകുവാന്‍ പ്രേരണ ആവട്ടെ. മാത്രമല്ല  ഒട്ടേറെ പുരസ്കാരങ്ങള്‍ നേടുമെന്ന് ഉറപ്പുള്ള ചിത്രങ്ങളാണ്‌ മേല്‍ സൂചിപ്പിച്ചവ എല്ലാം. അടുത്ത വര്‍ഷത്തെ പുരസ്കാര നിര്‍ണയത്തില്‍ ഈ ചിത്രങ്ങളും അതുമായി ബന്ധപ്പെട്ട എല്ലാ വിഭാഗം ആളുകളും  വ്യക്തമായ സാന്നിധ്യം  അറിയിക്കുമെന്ന്  ഉറപ്പാണ്‌.......................................

2012, സെപ്റ്റംബർ 3, തിങ്കളാഴ്‌ച

വികസ്സനത്തിന്റെ ജനപക്ഷം................

ഇപ്പോള്‍ വികസ്സനത്തിന്റെ പേരില്‍ ഏറെ ചര്‍ച്ചകള്‍ നടക്കുന്ന സമയമാണല്ലോ. അത് കൊണ്ട് തന്നെ ഇവിടെയും ചര്‍ച്ച ചെയ്യുന്നത് വികസ്സനം തന്നെയാണ്. പക്ഷെ ഇവിടെ ചര്‍ച്ച ചെയ്യുന്ന വികസ്സനത്തിനു പക്ഷമോ, രാഷ്ട്രീയമോ, നിറമോ ഇല്ല പകരം സാധാരണകാരന്റെ പക്ഷത് നിന്നുള്ള കാഴ്ചപ്പാടുകളാണ്. നാടിന്‍റെ വളര്‍ച്ചക്ക് ഉപയോഗ പ്രദവും, കോട്ടം ഇല്ലാത്തതുമായ വികസ്സന പ്രവര്‍ത്തനങ്ങള്‍ നല്ലത് തന്നെ , പക്ഷെ ഇത്തരം വികസ്സന ചര്‍ച്ചകളില്‍ നാം ബോധപൂര്‍വ്വം ഒഴിവാക്കപ്പെടുന്ന അടിസ്ഥാന വികസ്സന കാര്യങ്ങള്‍ ഏറെയാണ്‌. ഒന്നാമതായി റോഡു വികസ്സനം തന്നെ എടുക്കാം. നമുക്ക് ഓര്‍മ്മ വച്ച നാള്‍ മുതല്‍ കാണുന്ന റോഡുകള്‍ അതെ അവസ്ഥയില്‍ തന്നെ ഇപ്പോഴും തുടരുന്നു, എന്നാല്‍ വാഹനങ്ങളുടെ എണ്ണം എത്രയോ മടങ്ങ്‌ വര്‍ധിച്ചിരിക്കുന്നു. മണിക്കൂറുകള്‍ റോഡുകളില്‍ കുടിങ്ങിക്കിടക്കാന്‍ വിധിക്കപ്പെട്ടവരാണ് മലയാളികള്‍. ഇടുങ്ങിയ റോഡുകളും, വര്‍ധിച്ച വാഹനങ്ങളും കാരണം അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു. അപകടത്തില്‍ പെട്ടവരെ സമയത്ത് ആശുപത്രിയില്‍ എത്തിക്കുവാന്‍ പോലും സാധിക്കാതെ പൊലിഞ്ഞ ജീവനുകള്‍ എണ്ണിയാല്‍ ഒടുങ്ങാത്ത താണ്‌. ബാലരാമപുരം, കഴക്കൂട്ടം പോലെ കേരളത്തില്‍ അങ്ങോളം ഇങ്ങോളം റോഡുകളില്‍ മണിക്കുറുകള്‍ ജനങ്ങള്‍ കുടുങ്ങിക്കിടക്കുന്നു. ഒരിക്കലും തിരിച്ചു കിട്ടാത്ത വിലപ്പെട്ട സമയം റോഡുകളില്‍ തള്ളിനീക്കേണ്ടി വരുന്നു. എന്നിട്ടും ഇനി വരുന്ന തലമുറയുടെ തോളില്‍ കെട്ടി വെച്ച് തടി തപ്പാനാണ് നമ്മുടെ ശ്രമം. നമ്മള്‍ അല്ലാതെ ആരാണ് ഇത്തരം പ്രശ്നത്തിന് പരിഹാരം കാണുക. വരും തലമുറയെ കൂടുതല്‍ അപകടപ്പെടുതാതെ നമുക്ക് ഈ പ്രശ്നത്തിന് പരിഹാരം കണ്ടു കൂടെ.
റോഡു വികസ്സനം പോലെ തന്നെ പ്രാധാന്യം അര്‍ഹിക്കുന്ന മറ്റൊരു വിഷയം ആണ് മാലിന്യ സംസ്കരണം. കേരളത്തിന്റെ അത്ര പോലും വലുപ്പമിലാത്ത രാജ്യങ്ങള്‍ പോലും ശാസ്ത്രീയമായ മാലിന്യ നിര്‍മാര്‍ജ്ജന മാര്‍ഗ്ഗങ്ങള്‍ നടപ്പിലാക്കുമ്പോള്‍ നമ്മള്‍ ഈ വിഷയത്തില്‍ നിന്നും ഒളിച്ചോടുകയാണ് ചെയ്യുന്നത്. ഇത്രയും ബുദ്ധിയും, വിവേകവുമുള്ള ഒരു ജന വിഭാഗത്തിന് ഈ പ്രശ്നന്തിനു പരിഹാരം കാണാന്‍ സാധിക്കാത്തത് ലജ്ജാകരമാണ്. ശാസ്ത്രീയമായ മാലിന്യ സംസ്കരണവും വികസ്സന പ്രവര്തങ്ങളുടെ ഭാഗം തന്നെയാണ്. പരസ്പരം പഴിചാരുന്ന പ്രവണത അവസാനിപ്പിച്ചു കൊണ്ട് ഈ പ്രശ്നത്തിന് പരിഹാരം കാണുക തന്നെ വേണം. മാലിന്യ പ്രശ്നം പരിഹരിക്കുമ്പോള്‍ തന്നെ ആരോഗ്യ മേഘലയിലും നമുക്ക്ക് കൂടുതല്‍ നീടം ഉണ്ട്ടക്കുവാന്‍ സാധിക്കും.
കുടിവെള്ള പ്രശനം, കാര്‍ഷിക ഉത്പാദനം വര്‍ധിപ്പിക്കല്‍, ഖാദി കൈത്തറി പോലുള്ളവ സംരക്ഷിത മേഘലയില്‍ കൊണ്ട് വരുക, അത്തരം ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കുക, പീഡിത വ്യ്വസ്സയങ്ങള്‍ക്ക് അവശ്യ സഹായം നല്‍കുക , ഭാഷാ പരമായ വികസ്സനത്തിനു മലയാളത്തെയും ക്ലാസ്സിക്‌ പദവിക്ക് അര്‍ഹാമാക്കുക , കായല്‍ ,കടല്‍ തീരങ്ങള്‍ കൂടുതല്‍ ആകര്ഷമാക്കുവാനും സഞ്ചാരികളെ ആകര്ഷിക്കുവാനുമുള്ള പദ്ധതികള്‍ തയ്യാറാക്കുക. വേണ്ടയിടങ്ങളില്‍ എല്ലാം ബസ്‌ ഷെല്‍ട്ടറുകള്‍ സ്ഥാപിക്കുക, ടോയിലേറ്റ് സൌകര്യങ്ങള്‍ വ്യാപിപ്പിക്കുക , പൊതു നിരത്തുകളില്‍ മാലിന്യ നിക്ഷേപിക്കാന്‍ വലിയ പെട്ടികള്‍ സ്ഥാപിക്കുക, തമ്പാനൂര്‍ പോലുള്ള സ്ഥലങ്ങളിലെ വെള്ളക്കെട്ടുകള്‍ക്ക് പരിഹാരം കാണുക, ട്രാഫിക് സിഗ്നലുകള്‍ കാര്യ ക്ഷമമാക്കുക , പാര്‍വതി പുത്തനാര്‍ പോലെ മാലിന്യങ്ങള്‍ നിറഞ്ഞ നദികള്‍ ശുദ്ധീകരിക്കുക , പാര്‍വതി പുത്തനാര്‍ പോലെ റോഡു ചേര്‍ന്ന് വരുന്ന നദികള്‍ക്ക് സൈഡ് വാള്‍ പണിയുക തുടങ്ങി നമുക്ക് ചെയ്യാന്‍ ഏറെ വികസ്സന പ്രവര്‍ത്തനങ്ങള്‍ ബാക്കിയാണ്. വമ്പന്‍ പദ്ധതികല്‍ക്കൊപ്പം ഇത്തരം അടിസ്ഥാന വികസ്സന കാര്യങ്ങളും നമ്മള്‍ ചര്‍ച്ച ചെയ്യണം.കുതിച്ചുയരുന്ന കേരളത്തിനൊപ്പം ഇത്തരം ജനകീയ വികസ്സന പ്രവത്തനങ്ങള്‍ കൂടി മെച്ചപ്പെട്ടാല്‍ മാത്രമേ നമ്മള്‍ ഉദേശിക്കുന്ന ഫല പ്രാപ്തി കൈവരിക്കാന്‍ കഴിയുകയുള്ളൂ..........................

♥ഹൃദയതർപ്പണം♥

♥ഹൃദയതർപ്പണം♥ ഒരേ സമയം തന്നെ കവിയും കഥാകാരനുമായിരിക്കുക എന്നത് സങ്കീർണ്ണമായ അവസ്ഥയാണ്,  എന്നാൽ ഒരേ സമയം തന്നെ കവിയും കഥാകാരനും നോവലിസ്റ്...