മലയാളത്തിന്റെ മഹാ നടന്‍ ശ്രീ തിലകന്‍ വിട വാങ്ങിയിരിക്കുന്നു.
വിലക്കുകള്‍ ഇല്ലാത്ത പുതിയ ലോകത്തേക്ക് അദ്ദേഹം നടന്നു മറഞ്ഞു. മലയാള
സിനിമയ്ക്ക് തീരാ നഷ്ട്ടമാണ് അദേഹ ത്തിന്റെ മരണം മൂലം
ഉണ്ടായിരിക്കുന്നത്. കുറെ നാളുകളായി , മായാത്ത തിലക ക്കുറി , മറയാത്ത
അമ്പിളിക്കല എന്നാ പേരില്‍ ശ്രീ തിലകനെയും, ശ്രീ ജഗതി ശ്രീകുമാറിനേയും
കുറിച്ച് എഴുതണം എന്ന് കരുതിയിരുന്നു. മാറ്റെരും തയ്യാറാക്കിയിരുന്നു.
എന്നാല്‍ പോസ്റ്റ് ചെയ്യാന്‍ കഴിഞ്ഞില്ല, എന്നാല്‍ ഇന്ന് ഉറപ്പായും
പോസ്റ്റ് ചെയ്യണം എന്ന് കരുതി എല്ലാ തയ്യാറുകളും ചെയ്തപ്പോള്‍ ശ്രീ
തിലകന്റെ മരണ വാര്‍ത്തയാണ് അറിയാന്‍ കഴിഞ്ഞത്. മലയാള സിനിമയുടെ മഹാ
നടന്മാര്‍ എന്നതിലുപരി, വേറിട്ട ശബ്ദത്തിന്റെ ഉടമകളും കൂടിയാണ് ശ്രീ
തിലകനും , ശ്രീ ജഗതിയും . നെറികേടുകള്‍ക്ക് എതിരെയും ദുഷ്
പ്രവണതകള്‍ക്ക് എതിരെയും മുഖം നോക്കാതെ ശബ്ദം ഉയര്‍ത്തിയ രണ്ടു
അപൂര്‍വ്വ വ്യക്തിത്വങ്ങള്‍ ആയിരുന്നു, ശ്രീ തിലകനും, ശ്രീ ജഗതിയും,
അതില്‍ ശ്രീ തിലകന്റെ ശബ്ദം എന്നേക്കുമായി നിലച്ചിരിക്കുന്നു, പക്ഷെ
അദ്ദേഹം ചൂണ്ടിക്കാടിയ കാര്യങ്ങള്‍ എന്നും ഒരു ഓര്‍മ്മപ്പെടുത്തലായി
നമ്മുടെ മുന്നില്‍ ഉണ്ട്ടാവും. അദ്ദേഹം ജീവന്‍ നല്‍കിയ
കഥാപാത്രങ്ങളിലൂടെ ജനമനസ്സുകളില്‍ എന്നും അദേഹം ജീവിക്കും.. ഒരാള്‍
മരണം അടയുമ്പോള്‍ ആ ചേതനയറ്റ ശരീരത്തില്‍ അര്‍പ്പിക്കുന്ന ഒരു പിടി
പൂകളെ കാളും, കണ്ണ് നീരിനെ ക്കാളും, ഭംഗി വാക്കുകളെ കാളും എത്രയോ
മഹത്തരം ആണ് ജീവിച്ചിരിക്കുമ്പോള്‍ അയാള്‍ക്ക് നല്‍കുന്ന സ്നേഹവും,
പരിഗണനയും , അര്‍ഹാതക്കുള്ള അന്ഗീകാരവും എന്ന് തിരിച്ചറിയാന്‍ ശ്രീ
തിലകന്റെ മരണം ഒരു വിങ്ങലായി, ഓര്‍മ്മപ്പെടുത്തലായി എന്നും നമ്മുടെ
ഉള്ളില്‍ ഉണ്ട്ടാവും...............
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള് (Atom)
സൗഹൃദം
സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️
-
എന്ഡോസള്ഫാന് നിരോധിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. എന്ഡോ സള്ഫാന് എന്നാ കീട നാശിനിയുടെ പ്രതി പ്രവര്ത്തനം മൂലം ദുരന്...
-
നൂറ്റി പതിനാറു വര്ഷം പഴക്കമുള്ള മുല്ലപ്പെരിയാര് അണക്കെട്ടില് ആശങ്കയുടെ വിള്ളലുകള്, അത് മനസ്സുകളില് അതിലും വലിയ ആശങ്കയുടെ വിള്ളലുകള...
-
ചായ നിറച്ച കപ്പ് അയാള്‍ക്ക് നേരെ നീട്ടിയപ്പോള് അവളുടെ കൈകള് വിറക്കുന്നുണ്ടായിരുന്നു. ആദ്യ പെണ്ണ് കാണല് ചടങ്ങിന്റെ ടെന്ഷന് അവ...
9 അഭിപ്രായങ്ങൾ:
ആദരാഞ്ജലികള്‍.
ബഹുമുഖ പ്രതിഭ.ആദരാഞ്ജലികള്‍ !
ആദരാഞ്ജലികള്‍
മരിച്ചിട്ടും 10 ദിവസം വെന്റിലേറ്ററില്‍ പൂട്ടിവെച്ചത് ആരാധകരെകൊണ്ടു കൂടുതല്‍ കരയിപ്പിക്കാനാണ്. പഴ്യ സിനിമാക്‍ളിപ്പിങ്ങുകള്‍ തപ്പിയെടുക്കാന്‍ ചാനല്‍കാര്‍ക്ക് സമയോം നീട്ടിക്കിട്ടി.
ഡെഡ് ബോഡി എങ്ങനെ കാത്തുകെട്ടിവെച്ചു കാശടിക്കാമെന്ന് വന്‍കിട ആശുപത്രിയും തെളിയിച്ചു.
എല്ലാവരോടുമായാണ് പറയുന്നത് ,കൂടുതല്‍ കര്‍ച്ചില്‍ അരുത്, തുടര്‍ന്നു കരായാന്‍ കണ്ണീരില്ലാതെ വരും.ആശംസകള്‍ ജയരാജ്.
-കെ എ സോളമന്‍
ആറുദിവസം കഴിഞ്ഞിട്ടും മറുപടിപോസ്റ്റ് കണ്ടില്ല? ഒന്നും പറയാനില്ലേ?
ആറുദിവസം കഴിഞ്ഞിട്ടും മറുപടിപോസ്റ്റ് കണ്ടില്ല? ഒന്നും പറയാനില്ലേ?
ഹായ് സോളമന്‍ സര്‍........ ശ്രീ തിലകന്‍ സര്‍ നു ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്ന പോസ്റ്റ് ആയതു കൊണ്ടാണ് മറുപടികള്‍ വെണ എന്ന് കരുതിയത്...... ഈ സ്നേഹവരവിനും, സ്നേഹ അന്വോഷണ ത്തിനും ഒരായിരം നന്ദി................
That seems wise.
- K A Solaman
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ