2013, സെപ്റ്റംബർ 19, വ്യാഴാഴ്‌ച

ബി സി സി ഐ ക്ക് ഓര്മ്മയുണ്ടോ ...?


ഇപ്പോൾ ശ്രീശാന്തിനെ വിലക്കിയ  ബി സി സി ഐ ഈ സംഭവം ഒര്ക്കുന്നുണ്ടോ.......?

2011 മാർച്ച്‌ 10 നു ഞാൻ ബ്ലോഗില എഴുതിയ കുറിപ്പാണ് താഴെ , അന്ന് ബി സി സി ഐ എന്തെങ്കിലും നടപടി എടുത്തോ.......?

അന്ന് ധോണിയെ വിലക്കാത്തത് എന്ത്......?

2011, മാർച്ച് 10, വ്യാഴാഴ്ച

വാതു വൈപ്പിന്റെ നിഴലില്‍.........

ഇന്ത്യ - ഇംഗ്ലണ്ട് മത്സരത്തിനു മണിക്കൂര്കള്‍ക്ക് മുന്‍പ് ഷയിന്‍ വോണ്‍ ട്വിട്ടെരില്‍ കുറിച്ചു, ഈ മത്സരം
സമനിലയില്‍ ആകും. അത് പോലെ തന്നെ സംഭവിച്ചു. വാതു വൈപ്പിന്റെ സംശയങ്ങള്‍ ഉയരാന്‍ തുടങ്ങി. എന്നാല്‍ അത് തികച്ചും യാദ്രിശ്ചികം എന്നാ നിലയില്‍ കാര്യങ്ങള്‍ അവസാനിച്ചു. എനാല്‍ പുതിയ സംഭവങ്ങള്‍ വീണ്ടും സംശയത്തിനു ഇടയാക്കുന്നു. രണ്ടായിരത്തി എട്ടു ഐ. പി. എല്‍ ആദ്യ സീസ്സനില്‍ വത് വൈപ്പുംയി ബന്ധപ്പെട്ടു ഡല്‍ഹി ക്രികെറ്റ് അസോസിയേഷന്‍ പുറത്താക്കിയ പ്രദീപ്‌ അഗര്‍വാള്‍ കഴിഞ്ഞ ഇന്ത്യ - ഹോളണ്ട് മത്സരത്തില്‍ കളിക്കാരുടെ ഗലരിയിലും, , ട്രെസ്സിംഗ്റൂമിലും കാണപ്പെട്ടു . കോട്ട്ല ഗ്രവുണ്ടില്‍ പോലും പ്രവേശനം നിഷേധിക്കപെട്ടിരുന്ന ഒരാള്‍ എങ്ങനെ ഇത്തരത്തില്‍ കളിക്കാരോടൊപ്പം കാണപെട്ടു എന്നത് വളരെ പ്രധാനമാണ്. സംശയങ്ങള്‍ ഉയരുക സ്വാഭാവികം. ഇന്ത്യന്‍ നായകനായ ധോനിയുടെ സമീപനവും സംശയകരമാണ്. ആദ്യ മത്സരത്തില്‍ ആദ്യ പന്ത് ശ്രീക്ക് നല്‍കിയതില്‍ തുടങ്ങി, കഴിഞ്ഞ മത്സരത്തില്‍ പീയുഷിനെ കൊണ്ട് അവസാന ഓവറുകള്‍ എരിയിച്ചത് വരെയുള്ള ധോനിയുടെ നടപടികള്‍ സംശയിക്കെണ്ടാതാണ്. തനിക്കു ഇഷ്ട്ടപ്പെടുന്ന കളിക്കാരെ, അവര്‍ എത്ര മോശം പ്രകടനം നടത്തിയാലും വീണ്ടും ടീമില്‍ എടുക്കുക, ഉദാഹരണമായി അമ്പേ പരാജയപ്പെട്ട പീയുഷിനെ മാനസ്സികമായി കരുതനക്കുവാന്‍ വേണ്ടി എന്നാ തരത്തില്‍ അടിസ്തനമിലാത്ത കാരണങ്ങള്‍ പറഞ്ഞു കൊണ്ട് ടീമില്‍ ഇടം കൊടുക്കുക, ഒരു മത്സരത്തില്‍ പരാജയപ്പെട്ടു എന്ന് പറഞ്ഞു ശ്രീ യെ ഒഴിവാക്കുക, ശ്രീയെ മനസ്സികമായ് കരുത്തന്‍ ആക്കാന്‍ ധോനിക്ക് തോന്നുമെന് ഒരു വിസ്വസ്സവും നമുക്കില്ല. മൂന്നു ഫാസ്റ്റ് ബോവുലെര്സിനെ ഉള്‍പ്പെടുത്തുന്നതിന് പകരം ഏഴു ബാറ്സ്മന്മാര്‍ തന്നെ വേണം എന്ന് പറയുക , കളികാര്‍ വിക്കെറ്റ്നേടുമ്പോഴും, മറ്റും നിര്‍വികാരമായി പെരുമാറുക തുടങ്ങി എല്ലാ കാര്യങ്ങളും സംശയത്തിന്റെ നിഴലിലാണ്. ധോണി ഒരിക്കലും മികച്ച ക്യാപ്റ്റന്‍ അല്ല. സഹകളിക്കാരുടെ പ്രകടനം കൊണ്ടുള്ള വിജയങ്ങള്‍ കാരണമാണ് ധോണി ഇന്നും ആ സ്ഥാനത് തുടരുനത്. ഒരു നല്ല ക്യാപ്ടന് വേണ്ട ഒരു ഗുണവും ധോനികില്ല, കളിക്കാര്‍ക്ക്‌ പ്രചോദനം നല്‍കുവാനോ, അവരെ ഒതോരുമിപ്പിച്ചു നിര്തുവാണോ ധോനിക്ക് കഴിയുന്നില്ല. ശ്രീശാന്തിനെ പോലെ ഉള്ള ജൂനിയര്‍ താരങ്ങളെ അവഹെളിക്കുമ്പോള്‍ തന്നെ സഹീര്ഖന്‍ , ഹര്‍ഭജന്‍ തുടങ്ങിയ സീനിയര്‍ താരങ്ങളുടെ മുന്‍പില്‍ തലയും താഴ്തി നില്‍ക്കുന്ന ധോണി സൌരവ് ഗന്ഗുളിയെ പോലെ ഉള്ള ക്യാപ്ടന്‍ മാരുടെ രീതികള്‍ മനസ്സിലാക്കേണ്ടതാണ്. അത് പിന്നെ എങ്ങനെ വളര്‍ത്തി വലുതാക്കിയ ഗന്ഗുളിയെ പോലും ചവുട്ടി താഴ്ത്തിയ ധോണി മറ്റുള്ളവരെ പിന്നെ എങ്ങനെ കാണാനാണ്. ഇപ്പോള്‍ ഇത്തരം വിവാദം ഉണ്ടായതു നന്നായി. കാരണം ഇനിയെങ്കിലും ധോണി യാദാര്‍ത്ഥ്യം മനസ്സിലാക്കി പെരുമാരട്ടെ, ടീം ഉണര്‍ന്നു കളിക്കാട്ടെ, എല്ലാ മത്സരങ്ങളും വിജയിച്ചു കപ്പു നേടട്ടെ. അടുത്ത മത്സരങ്ങളില്‍ നിന്ന് പീയുഷിനെയും, ഹര്‍ഭജനെയും ഒഴിവാക്കി അസ്വിനെയും, മൂന്നു ഫാസ്റ്റ് ബോവുലെര്സിനെയും, ഉള്‍പ്പെടുത്തുക, അല്ലെങ്കില്‍ പീയുഷിനെയു, ഏതെങ്കിലും ഒരു ബാറ്സ്മനെയും ഒഴിവാക്കി അസ്വിനെയും, മൂന്നു ഫാസ്റ്റ് ബോവ്ലെര്സിനെയും ഉള്‍പ്പെടുത്തുക, നിരവധി സാധ്യതകള്‍ ഉള്ളപ്പോള്‍ കടുപിടുതം നടത്തി ഇന്ത്യയെ തോല്പിക്കണോ, ധോണി ഒന്ന് ചിന്തിച്ചു നോക്കൂ.......

Posted by ജയരാജ്‌മുരുക്കുംപുഴ

2013, സെപ്റ്റംബർ 13, വെള്ളിയാഴ്‌ച

ശ്രീ ഒപ്പം ഞങ്ങളുണ്ട്..........


ശ്രീനിവാസൻ അധ്യക്ഷനായ സമിതിയിൽ നിന്ന് ഇതിൽ കൂടുതൽ ഒന്നും പ്രതീക്ഷിച്ചിരുന്നില്ല . കാരണം ശ്രീക്കെതിരെയുള്ള ഗൂടാലോചനയിൽ മുഖ്യ പ്രതികൾ ശ്രീനിവാസ്സനും ധോണിയും തന്നെയാണ്. ഒരു പക്ഷെ ഗൂഢാലോചന ശ്രീനിവസ്സന്റെയും ഡല്ഹി പോലീസിന്റെയും കൈകളില നിന്ന് അത്ഭുതകരമായി മുംബൈ പോലീസിന്റെ കൂടി ഇടപെടലിൽ എത്തിയതോടെ ആണ് ചതിയുടെ കാണാപ്പുറങ്ങൾ ജനങ്ങൾക്ക്‌ വ്യക്തമായത്. ഒരു പക്ഷെ മുംബൈ പോലീസു ഇടപെട്ടില്ലയിരുന്നു എങ്കിൽ ഇതിനും എത്രയോ മുൻപ് തന്റെ കസേരയിൽ ഞെളിഞ്ഞിരുന്നു കൊണ്ട് ശ്രീനിവസ്സൻ ഈ വിലക്ക് പ്രഖ്യാപനം നടത്തിയേനെ. ഇവിടെ തെറ്റേത്, ശരിയേത് എന്നതിനപ്പുറം നീതി നിഷേധം  , തുല്യ നീതി തുടങ്ങിയ വിഷയങ്ങളാണ് ചോദ്യം ചെയ്യപ്പെടുന്നത്. ശ്രീനിവസ്സൻ , ധോണി, സാക്ഷി ധോണി , മൈയ്യപ്പൻ , വിന്ദൂൂ ധാരാസിംഗ് , രാജ് കുണ്ടറ  ഇങ്ങനെ ആരോപണ വിധേയരായവർ ഒട്ടനവധിയാണ്. ഇതിൽ ഒരാളാണ് ശ്രീശാന്തും, . കേസ് കോടതിയിലാണ് , മതിയായ തെളിവുകള ഇല്ല എന്ന് കോടതി പറയുകയും ചെയ്തിട്ടുണ്ട്, മാത്രമല്ല ഡല്ഹി പോലീസിന്റെ വ്യ്ഗ്രതകളെ നിശിതമായി വിമര്ശിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ നീതിന്യായ വ്യവസ്ഥയെ പോലും മറികടന്നു കൊണ്ട് നീതിന്യായ വ്യവസ്ഥ തള്ളിക്കളഞ്ഞ വസ്തുതകൾ ഉദ്ധരിച്ചു കൊണ്ട് ശ്രീശാന്തിനു വിലക്കെർപ്പെടുതിയിരിക്കുന്നു. കോടതി വിധി വന്നതിനു ശേഷം വിലക്ക് ഏർപ്പെടുതംയിരുന്നല്ലോ, പക്ഷെ അതിനു പോലും കാത്തു നില്ക്കാതെ ഡല്ഹി പോലീസു കാണിച്ച വ്യഗ്രതയെക്കളും ഉപരിയായി വ്യഗ്രത കാണിച്ചു കൊണ്ട് ബി സി സി ഐ തങ്ങളുടെ ലക്‌ഷ്യം നടപ്പിലാക്കി കഴിഞ്ഞു. അധികാരം കയ്യാളുന്നവന്റെയും അധികാരത്തിന്റെ തണലിൽ ജീവിക്കാൻ വിധിക്കപ്പെട്ടവന്റെയും അന്തരത്തിന്റെ വിടവ് ഇവിടെ ഒന്ന് കൂടി വര്ധിചിരിക്കുന്നു. അധികാര സ്ഥാനത്തിരുന്നു എന്ത് അധാര്മ്മിക പ്രവര്ത്തിയും ചെയ്യുകയും അധികാരം ഉപയോഗിച്ചുകൊണ്ട് മറ്റുള്ളവരെ വേട്ടയാടപ്പെടുകയും ചെയ്യുന്ന ഏകാധിപത്യ പ്രവണത തന്നെയാണ് ഇവിടെയും വെളിവാകുന്നത്.  ഇങ്ങനെ ഒരുകൂട്ടം ആളുകള് നിയന്ത്രിക്കുന്ന , അവര്ക്ക് വേണ്ടി മാത്രം തിരക്കഥ തയ്യാറാക്കപ്പെടുന്ന ഒരു കളിക്ക് വേണ്ടി ഉറക്കമൊഴിഞ്ഞ രാത്രികളും , പാഴാക്കി ക്കളഞ്ഞ പകലുകളും തിരച്ചു കിട്ടില്ലലോ എന്നാ വേദനയാണ് . ഇനി ക്രിക്കെറ്റ് എന്നാ കളിയെ പഴയത് പോലെ ഉൾകൊള്ളു വാനോ  സ്നേഹിക്കുവാണോ കഴിയുമെന്നു തോന്നുന്നില്ല. കാരണം തിരിച്ചറിവുകൾ സമ്മാനിക്കുന്ന നിമിഷങ്ങളാണ് മുന്നില്. പ്രിയപ്പെട്ട ശ്രീശാന്ത് നിന്റെ തിരിച്ചു വരവിനായി കാത്തിരിക്കുന്നു. നിനക്ക് തിരിച്ചു വരൻ കഴിയും. തളരാതെ മുന്നേറുക . നീതിന്യായ വ്യവസ്ഥയിൽ ഇന്ത്യയിലെ സാധാരണക്കാര്ക്കുള്ള വിശ്വാസം നിന്റെ തിരിച്ചു വരവിനു പ്രതീക്ഷ നല്കുന്നു. എന്നെപോലെയുള്ള സാധാരണ ക്രിക്കെറ്റ് പ്രേമികൾക്ക്‌ എപ്പോഴോ കൈമോശം വന്ന ക്രിക്കെറ്റ് എന്നാ കളിയോടുള്ള അഭിനിവേശത്തിന് വീണ്ടും ഊര്ജ്ജം നല്കാൻ നിന്റെ തിരിച്ചു വരവ് അനിവാര്യം തന്നെയാണ്........

2013, സെപ്റ്റംബർ 7, ശനിയാഴ്‌ച

പൊന്നോണം വരവായി.........

ഓണം വന്നോണം വന്നോണം വന്നേ
മാമല നാട്ടിലിന്ന്നോണം വന്നേ
ഓണ നിലാവ് പരക്കുന്നുണ്ടേ
ഓണപ്പാട്ടുകൾ പാടുന്നുണ്ടേ
തൊടിയിലെ തുമ്പപ്പൂ പുഞ്ചിരിച്ചേ
വേലിയിൽ കാക്കപ്പൂ കണ്‍ തുറന്നെ
ഓണത്തുമ്പികൾ മൂളുന്നുണ്ടേ
ഓണത്താരാടി വരുന്നു ചെമ്മേ
ഊഞ്ഞാലാടി കളിക്കുന്നുണ്ടേ
ഓണസദ്യ ഒരുക്കുന്നുണ്ടേ
ഓണ പ്പൂവിളി ഉയരുന്നുണ്ടേ
ഓണത്തപ്പൻ എഴുന്നള്ളു ണ്ടെ
ഓണം വന്നോണം വന്നോണം വന്നേ ..............

തിരുവോണ പ്പുലരിയിൽ ........

ഒരമ്മയുടെ തീരങ്ങൾ കൈവഴികൾ തേടി നാം
തിരുവോണ നാളിൽ യാത്രയായി
പുതുമഞ്ഞു വീണൊരാ വീഥി കളൊക്കെയും
പുതു പൂക്കള പുഞ്ചിരി തേൻ നിറച്ചു
പുലര വെയിലൊളി മെല്ലെ പടരും മുൻപേ
പൂക്കളിറുത്തു മടങ്ങിയെത്തി
തിരുമുറ്റം മെഴുകി പൂക്കളം തീർത്തു
ഓണപ്പുടവ യുടുത്തു നിന്നു
ഊഞ്ഞാൽ കളികളും പാട്ടും മേളവും
ആമൊദമാർപ്പു വിളികളുമായി
തൂശനിലയിൽ വിളമ്പിയ സദ്യ
ഒന്നിച്ചോരെ മനസ്സോടെ യുണ്ടു
സന്തോഷ ചിത്തരായി സർവ്വരും ചേർന്നപ്പോൾ
സന്താപമൊക്കെ അകന്നുപോയി
മാനുഷരെല്ലാരും ഒന്നുപോൾ വാഴുന്ന
മാതൃകാ ദിനമാണീ തിരുവോണ നാൾ
 മാവേലി നാടിന്റെ പുണ്യോത്സവം
ഇത് മലയാളി  നാടിന്റെ തിരുവുത്സവം ......

തുമ്പപൂക്കള്‍ ചിരിക്കുന്നു .................

ഗൃഹാതുര സ്മരണകളുണര്‍ത്തി മറ്റൊരു പൊന്നോണം കൂടി വരവായി. സ്നേഹത്തിന്റെയും, സഹോദര്യത്തിന്റെയും, ഐശ്വര്യത്തിന്റെയും , സമ്പല്‍ സമൃദ്ധിയുടെയും സമത്വ സുന്ദരമായ ആ നല്ല നാളുകള്‍ ഒരിക്കല്‍ കൂടി വന്നെതുകയായി. തുമ്പയും, മുക്കുറ്റിയും, കാക്കപ്പൂവും, നിറഞ്ഞ ബാല്യത്തിന്റെ നാട്ടിടവഴികളിലൂടെ സഞ്ചരിക്കുമ്പോള്‍ ഓര്‍മ്മകള്‍ക്ക് മാധുര്യം ഏറുന്നു. ഒഴുകിപ്പരക്കുന്ന ഓണനിലാവില്‍ മുറ്റത്തെ തൈമാവില്‍ കെട്ടിയ ഊഞ്ഞാലില്‍ ആടുമ്പോള് , ചുറ്റുപാട് നിന്ന് പതിയെ ഉയര്‍ന്നു കേള്‍ക്കുന്ന പൂവിളികള്‍. ആഹ്ലാദത്തിന്റെ അലയൊലികള്‍, മറ്റുള്ളവരെക്കാളും ഭംഗിയായി പൂക്കളം ഒരുക്കുന്നതിന് വേണ്ടി പുലരും മുന്‍പേ നാട്ടിടവഴികളില്‍ കൂടിയുള്ള യാത്രകള്‍ , പില്‍ക്കൊടിതുംബുകളില്‍ നിന്ന് ഇറ്റിറ്റു വീഴുന്ന മഞ്ഞിന്‍ തുള്ളികള്‍.സൂര്യന്റെ തലോടല്‍ കാത്തു വിടരാന്‍ വെമ്പി നില്‍ക്കുന്ന പൂമൊട്ടുകള്‍, ഓണ സമ്മാനമായി കിട്ടിയ പുത്തന്‍ കുപ്പായങ്ങള്‍ , വിഭവ സമൃദ്ധമായ ഓണസദ്യ. എന്നിരുന്നാലും പുത്തന്‍ കുപ്പയങ്ങള്‍ക്കും, വിഭവ സമൃദ്ധമായ സദ്യക്കും വേണ്ടി ഓണം എത്തുന്നത്‌ കാത്തിരുന്ന നൊമ്പരപ്പെടുത്തുന്ന ബാല്യം മറുവശത്ത്. കയിപ്പു ഏറിയ ജീവിത യാത്രക്ക് ഇടയിലും ഓണത്തിന് മുടങ്ങാതെ സദ്യയും, പുത്തന്‍ കുപ്പയങ്ങളുമായി ഒരു കുറവും വരുത്താത്ത അമ്മയുടെ സ്നേഹ സാമീപ്യം. ഒരു പക്ഷെ ഇന്ന് എത്ര ഓണക്കോടികള്‍ വാങ്ങി അമ്മക്ക് നല്‍കിയാലും അമ്മ പകര്‍ന്നു നല്‍കിയ സ്നേഹവല്സല്യങ്ങള്‍ക്ക് പകരമാകില്ല . വേദനയുടെ , കണ്ണീരിന്റെ, സ്വപ്നങ്ങളുടെ, പ്രതീക്ഷകളുടെ ഇഴകള്‍ കൊണ്ട് തുന്നിയ ആ കുപ്പയങ്ങള്‍ക്ക് പകരം നല്കാന്‍ എത്ര ജന്മങ്ങള്‍ എടുത്താല്‍ ആണ് കഴിയുക. തൂശനിലയില്‍ ഓണസദ്യ കഴിക്കുമ്പോഴു , ഓണത്തിന്റെ ആഹ്ലാദ ആരവങ്ങള്‍ക്കു ഇടയില്‍ നാം മറന്നു പോകുന്ന , ആഹ്ലാദങ്ങളില്‍ നിന്ന് മാറി നില്‍ക്കേണ്ടി വരുന്ന സോദരങ്ങള്‍ക്ക് വേണ്ടി ഒരു പിടി ചോറ് ഇപ്പോഴും മാറ്റി വൈക്കാറുണ്ട്. ഓര്‍മ്മയുടെ ജാലകങ്ങള്‍ അടക്കുമ്പോള്‍ ഇന്നും ഓണത്തിന്റെ പ്രാധാന്യം കുറയുന്നില്ല. കാലത്തിന്റെ കുത്തൊഴുക്കില്‍ ഓണത്തിന്റെ ചിത്രങ്ങള്‍ക്കും മാറ്റം ഉണ്ടായതു സ്വാഭാവികം. എങ്കിലും ഓണം എന്നും മലയാളിയുടെ ഹൃദയ തുടിപ്പായി തന്നെ നില കൊള്ളുന്നു. തുമ്പയും, മുക്കുറ്റിയും കാക്കപ്പൂവും നിറഞ്ഞ നാട്ടിടവഴികള്‍ അന്യമാകുമ്പോഴും, ഊഞ്ഞാല് കെട്ടിയ തൈമാവുകള് അപൂര്‍വ്വ കാഴ്ച ആയി മാറുമ്പോഴും , സ്നേഹത്തിന്റെയും, സഹോദര്യത്തിന്റെയും, സമത്വത്തിന്റെയും സന്ദേശവുമായി ഓണം എത്തുമ്പോള്‍ ആഹ്ലാദ ആരവങ്ങളോടെ മലയാളി ഓണത്തെ വരവേല്‍ക്കുന്നു. സ്നേഹത്തിന്റെയും, നന്മയുടെയും ഉറവകള് ഒരിക്കലും നഷ്ട്ടമാവില്ല എന്നാ പ്രതീക്ഷ നല്‍കി കൊണ്ട് ഇന്നും അവശേഷിക്കുന്ന നാട്ടിടവഴികളിലും, വയല്‍ വരമ്പുകളിലും, വേലി പടര്പ്പുകളിലും ,തുമ്പയും, മുക്കുറ്റിയും, കാക്കപ്പൂവും, ചിരി തൂകി നില്‍ക്കുന്നു, ഓണനിലാവു ഒഴുകി പരക്കുന്നു, ഓണത്തുമ്പികള്‍ വട്ടമിട്ടു പറക്കുന്നു, പൂവിളികള്‍ ഉയരുന്നു....... എല്ലാ മലയാളികള്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍ ...........

♥ഹൃദയതർപ്പണം♥

♥ഹൃദയതർപ്പണം♥ ഒരേ സമയം തന്നെ കവിയും കഥാകാരനുമായിരിക്കുക എന്നത് സങ്കീർണ്ണമായ അവസ്ഥയാണ്,  എന്നാൽ ഒരേ സമയം തന്നെ കവിയും കഥാകാരനും നോവലിസ്റ്...