2014, ഏപ്രിൽ 29, ചൊവ്വാഴ്ച

മുദ്ഗൽ സമിതി അന്വോഷിക്കട്ടെ.........

ഐ പി എല് വാതു വൈപ്പ് കേസ് നീതി പൂര്വ്വകം ആകണമെങ്കിൽ മുദ്ഗൽ സമിതി തന്നെ അന്വോഷിക്കണം. ഇന്ത്യയിലെ സാധാരണക്കാരായ ഓരോ ക്രിക്കെറ്റ് ആരാധകരും മുദ്ഗൽ സമിതി തന്നെ ഈ കേസ് അന്വോഷിക്കണം എന്ന് തന്നെയാണ് ആഗ്രഹിക്കുന്നത്. പരമോന്നത കോടതി നീതിപൂര്വ്വകമായ തീരുമാനം കൈക്കൊള്ളും എന്ന് തന്നെ പ്രതീക്ഷിക്കുന്നു.............

2014, ഏപ്രിൽ 28, തിങ്കളാഴ്‌ച

സമരക്കാരുടെ സിനിമകളെ പരാജയപ്പെടുത്തുക........

ആയിരക്കണക്കിന് പാവപ്പെട്ട തൊഴിലാളികളെ മറന്നു കൊണ്ട് നാലോ അഞ്ചോ സമ്പന്നന്മാർ ചേർന്ന് വീണ്ടും മലയാള സിനിമയിൽ വിലക്കും സമരവുമായി മുന്നോട്ടു വന്നിരിക്കുന്നു. ഇത്തരം വിലക്കും സമരവുമായി മലയാള സിനിമയെ തകര്ക്കാൻ നോക്കുന്ന ഇത്തരക്കാരുടെ സിനിമകൾ അത് എതു സൂപ്പർ താരത്തിന്റെ ചിത്രം ആയാലും ഏതു സൂപ്പർ സംവിധായകനെ ചിത്രം ആയാലും ഏതു സൂപ്പർ നിര്മ്മാതാവിന്റെ ചിത്രം ആയാലും ഏതു സൂപ്പർ വിതരനക്കാരന്റെ ചിത്രം ആയാലും ഏതു സൂപ്പർ തീറ്റെരുകരെന്റെ ചിത്രം ആയാലും പ്രേക്ഷകര ബഹിഷ്കരിക്കുകയും പരാജയപ്പെടുത്താൻ എല്ലാ മാർഗ്ഗങ്ങളും സ്വീകരിക്കുകയും ചെയ്യണം. കാരണം ഇത്തരം ദുഷിച്ച പ്രവണതകൾ ഇനി മലയാള സിനിമയിൽ ഉണ്ടാകാൻ പാടില്ല. ഇപ്പൊ സമരവും വിലക്കും ആയി വരുന്നവര സിനിമെയിൽ വരുന്നതിനു മുന്പും അവർ സിനിമ നിരത്തിയാലും മലയാള സിനിമ ഉണ്ടാകും . അത് കൊണ്ട് തങ്ങളാണ് മലയാള സിനിമയെ നിയന്ത്രിക്കുന്നത്‌ എന്നാ മിഥ്യാധാരണയിൽ നിന്നും ഇവര പിന്മാറണം . ഇത്തരം സ്വാർത്ഥ താല്പര്യക്കാരെ പാഠം പഠിപ്പിക്കാൻ പ്രേക്ഷകരും സംഘടിക്കണം. പ്രേക്ഷകാൻ തങ്ങളുട്ച്നെമ കാണണ്ട, സിനിമയെ കുറിചു അഭിപ്രായം പറയണ്ട എന്ന് പറയാൻ നട്ടെല്ലുള്ള ഏതു സ്വാർത്ഥ സിനിമാക്കാരൻ ഉണ്ട്. ഇനി അങ്ങനെ പറഞ്ഞു നോക്കട്ടെ അപ്പോൾ അറിയാം പ്രേക്ഷകന്റെ ശക്തി........... എത്രയും വേഗം ഈ വിലക്കും സമരവുമെലാം ഒഴിവാക്കണം എന്നാണ് ഞങ്ങൾ പ്രേക്ഷകരുടെ അഭ്യര്ത്ഥന.........

വിലക്കും വേണ്ട , സമരവും വേണ്ട.......?

മലയാള സിനിമാ ലോകത്ത് വീണ്ടും വിലക്കിന്റെയും സമരങ്ങളുടെയും വാർത്തകൾ വരുന്നു. ഞാൻ എന്നാ ഭാവം ഒന്ന് മാത്രമാണ് ഈ വിലക്കുകളുടെയും സമരങ്ങളുടെയും പിന്നിൽ എന്നതാണ് സത്യം. സമീപകാലത്ത് മലയാള സിനിമയിൽ ഉണ്ടായ വിലക്കുകൌം സമരങ്ങളും എടുത്തു പരിശോധിച്ചാൽ അവൈക്കെല്ലാം പിന്നിൽ ഒരേ പേരുകൾ തന്നെയാണ് എന്നതാണ് വാസ്തവം, അത് ഒന്നുകിൽ വിലക്കിന്റെ പക്ഷത് ആകാം അല്ലെങ്കിൽ സമരങ്ങളുടെ പക്ഷത് ആകാം എന്ന് മാത്രം. ആയിരക്കനനക്കിനു ജീവനക്കാർ തൊഴില എടുക്കുന്ന സിനിമ മേഘലയിൽ നിങ്ങൾ വിരലിൽ എണ്ണാവുന്ന ആളുകള് ചേർന്ന് പലപ്പോഴായി നടത്തുന്ന ഇത്തരം വിലക്കുകല്ക്കും സമരങ്ങള്ക്ക് നാളെ നിങ്ങൾ എണ്ണി എണ്ണി കണക്കു പറയേണ്ടി വരും കാരണം ആയിരക്കണക്കിന് വരുന്ന പട്ടിണി പാവങ്ങളായ തൊഴിലാളികളുടെയും അവരെ ആശ്രയിച്ചു കഴിയുന്ന ആളുകളുടെയും ശാപം നിങ്ങളെ പിന്തുടർന്ന് കൊണ്ടേയിരിക്കും. മുൻപ് മലയാളത്തിന്റെ മഹാ നടന തിലകനെ വിലക്കിയതും തിയേറ്റർ സമരവും ചിത്രീകരണ സമരവും ഒക്കെ ഇതേ ആളുകള് ചേർന്ന് സ്ന്ഘടിപ്പിച്ചിട്ടുണ്ട്. അതിൽ എല്ലാവരും പങ്കാളികൾ ആണ്. അന്ന് ജോലി ഇല്ലാതെ വിഷമിചവരുദെ , വിലക്കിൽ ദുഖിച്ചവരുടെ ശാപം ഇപ്പോഴും നിങ്ങളെ വിട്ടോഴിഞ്ഞിട്ടുണ്ടോ...? മഹാ രോഗത്തിന്റെ രൂപത്തിൽ, സ്വര്ണ കടത്തു കേസിന്റെ രൂപത്തിൽ , നികുതി വെട്ടിപ്പ് കേസിന്റെ രൂപത്തിൽ കൂടാതെ കുടുംബപരംയോ , വ്യക്തിപരമായോ ഉള്പ്പെടയുള്ള നിരവധി പ്രയാസങ്ങളുടെ രൂപത്തിൽ ആ ശാപം നിങ്ങളെ പിന്തുടര്ന്നില്ലേ....? എന്നിട്ടും മതിയായില്ലേ...? ദൈവം ഇത്തരം അവസ്ഥകൾ നമുക്ക് തരുന്നത് ചിന്തിക്കുവാൻ വേണ്ടിയാണു അതിലൂടെ നമ്മുടെ തെറ്റുകള തിരുത്തുവാൻ ആണ്. അല്ലാതെ അത്തരം അവസ്ഥകൾ മറന്നു കൊണ്ട് വീണ്ടും തെറ്റുകള ചെയ്യുവാനും അനീതിയെ പോത്സഹിപ്പിക്കുവാനും അല്ല. സ്വാർഥതയും അഹന്തയും മാറ്റി വച്ച് കൊണ്ട് മറ്റുള്ളവരെ അന്ഗീകരിക്കുവാനും അവരുടെ അഭിപ്രായങ്ങള കൂടി കേൾക്കുവനുമുള്ള സന്നദ്ധതയും സഹിഷ്ണുതയും ഉണ്ടെങ്കിൽ എല്ലാ പ്രശ്നവും തീരവുന്നത്തെ ഉള്ളു. അതിനായി എല്ലാവരും നന്മ നിറഞ്ഞ മനസോടെ ഒത്തൊരുമയോടെ മുന്നോട്ടു പോകട്ടെ , ഇനി ഒരു വിലക്കും സമരവും ഉണ്കാതിരിക്കട്ടെ .........

2014, ഏപ്രിൽ 24, വ്യാഴാഴ്‌ച

7th ഡേ ...വശ്യം , മനോഹരം അതിലേറെ നിഗൂഡം ...... മോണോലിസയെപോലെ ......


ശ്യംധർ സംവിധാനം ചെയ്തു പ്രിത്വിരാജ് നായകനായ 7th ഡേ  ലിയോനര്ടോ ഡാവിഞ്ചി യുടെ പ്രശസ്ത രചനയായ മോണോ ലിസ യെപോലെ വശ്യവും  മനോഹരവും അതിലേറെ നിഗൂഡ വുമാണ് .കാരണം ഒറ്റ കാഴ്ച്ചയിൽ മാത്രം ഒതുക്കാവുന്നതല്ല ഈ രണ്ടു സൃഷ്ട്ടികളും . അവര്തിച്ചുള്ള കാണൽ കൂടുതൽ ആസ്വധ്യ്കരമാകും.
ഡേവിഡ് എബ്രഹാം ഐപിഎസ്. പൃഥ്വിരാജിന്റെ തൊപ്പിയില്‍ ചേര്‍ക്കാന്‍ വിജയം നേടിയ മറ്റൊരു പൊന്‍തൂവല്‍കൂടി. ശ്യാംധര്‍ എന്ന നവാഗതന്‍ കൈവിറയില്ലാതെ ചെയ്ത സെവന്‍ത് ഡേ എന്ന ചിത്രം കണ്ടവര്‍ പൃഥ്വിരാജിനും സംവിധായകനും സല്യൂട്ട് നല്‍കിയേ തിയറ്റര്‍ വിട്ടിറങ്ങുകയുള്ളൂ.
ത്രസിപ്പിക്കുന്ന സംഭാഷണങ്ങളിലൂടെ, കൃത്യതയുള്ള സംവിധാനത്തിലൂടെ, മികച്ച സാങ്കേതികത്തികവിലൂടെ, പ്രിഥ്വിരാജിന്റെ അഭിനയമികവിലൂടെ പ്രേക്ഷരിലെക്കേത്തിയ സെവന്‍ത് ഡേ എല്ലാത്തരം സിനിമകള്‍ ഇഷ്ടപെടുന്ന പ്രേക്ഷകരെയും തൃപ്തിപെടുത്തുമെന്നുറപ്പ്. 

2014, ഏപ്രിൽ 20, ഞായറാഴ്‌ച

സ്നേഹപൂര്വ്വം ജയറാമിന്.........

സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. അവാർഡ്‌ ജുരിക്കെതിരെയുള്ള വിമർശനമോ, പരാതിയോ , അമർഷവുമൊ അല്ല ഈ കുറിപ്പിന് ആധാരം, തികച്ചും സ്വതന്ത്രമായ ഒരു വിലയിരുത്തൽ മാത്രം. ഇത്തവണ അവാർഡ്‌ പട്ടികയിൽ ജയറാം ഇടം നേടും എന്ന് തന്നെ കരുതിയതാണ്. എന്നാൽ മികച്ച നടൻ എന്ന പേരില് അല്ലെങ്കിൽ പോലും ഒരു പരാമര്ശത്തിന്റെ പേരില് പോലും ജയറാമിന്റെ പേര് അവാർഡ്‌ പട്ടികയിൽ ഇടം കൊണ്ടില്ല. നീണ്ട 25 വര്ഷമായി മലയാള സിനിമകളിലൂടെ തങ്ങളുടെ കൂട്ടത്തിൽ ഒരാളായി ജയറാമിന്  മലയാളികൾ ഇടം കൊടുത്തിരിക്കുന്നു. ഒരിക്കലും കാല ദൈര്ഖ്യം അല്ല പുരസ്കാര നിർണയത്തിന്റെ മാനദണ്ഡം .പക്ഷെ ഇത്തവണ മികച്ച രണ്ടു കഥാപാത്രങ്ങളിലൂടെ തികച്ചും അര്ഹനയിരുന്നു ജയറാം. എപ്പോഴും ഒരു കലാകാരന്റെ ജീവിതത്തിൽ വീണു കിട്ടുന്ന രണ്ടു കഥാപാത്രങ്ങൾ ആയിരുന്നില്ല നടനിലെതും, സ്വപാനതിലെതും .പലപ്പോഴും പുരസ്കാരങ്ങൾ അദ്ദേഹത്തിന് മുഖം തിരിഞ്ഞു നിന്നിട്ടുണ്ട് , അപ്പോഴൊക്കെ തന്റെ നിരാശയും സങ്കടവും ഉള്ളിലൊതുക്കി അത് അന്ഗീകരിക്കുകയാണ് ജയറാം ചെയ്തിട്ടുള്ളത്. ഇത്തവണയും അദ്ദേഹം അങ്ങനെ തന്നെയാണ് പ്രതികരിച്ചത്. എന്കിലുംമുന്പെങ്ങും ഇല്ലാത്ത വിധം അദ്ദേഹം വേദനിച്ചിട്ടുണ്ടാകണം. കാരണം അത്രമേൽ സമര്പനത്തോടെ ആണ് അദ്ദേഹം ഈ രണ്ടു കഥാപാത്രങ്ങളും ചെയ്തത്. ഇത്തവണ അവാർഡ്‌ പട്ടികയിൽ ഒട്ടേറെ പരാമർശങ്ങൾ ഉണ്ടായി എങ്കിലും ജയറാം എന്ന നടന്റെ ഉജ്ജ്വല പ്രകടനത്തിന് ഒരു പരാമര്ശം പോലും ഉണ്ടായില്ല എന്നത് നിരാശയായി. എന്ന് വച്ച് ഭാരതീരജയുടെ മേൽനോട്ടത്തിൽ ഉള്ള ജൂറി യുടെ പ്രവര്ത്തനം അഭിനന്ദനീയം ആണ്.ഒരു വര്ഷം പത്തോ ഇരുപതോ മാധ്യമ അവാർഡുകൾ പ്രഖ്യാപിക്കുന്ന ഇന്നത്തെ കാലത്ത്, അത്തരം മാധ്യമ സമൂഹം കാണാതെ പോയതും എന്നാൽ തികച്ചും അര്ഹരയവരും ആയ ഒട്ടേറെ കലാകാരന്മാർക്ക് അര്ഹമായ അംഗീകാരം നല്കാൻ ഇത്തവണത്തെ ജൂറിക്ക് കഴിഞ്ഞു. മികച്ച നടിയുടെ കാര്യം എടുത്തൽ തന്നെ ആൻ അഗസ്റ്റിന്റെ ഉജ്ജ്വല പ്രകടനം ഒരു മാധ്യമ അവാര്ടുകളിലും ഉള്പ്പെട്ടടായി കണ്ടില്ല , എന്നാൽ അര്ഹിക്കുന്ന അംഗീകാരം ആ കുട്ടിക്ക് ഉള്പ്പെടെ ഉള്ളവര്ക്ക് നല്കാൻ ജുര്യ്ക്ക് കഴിഞ്ഞു. ഒരു പക്ഷെ മികച്ച നടൻ എന്ന നിലയിലോ , ഒരു പരാമര്ശത്തിന്റെ പേരിലോ എങ്കിലും ജയറാമിന്റെ പേര് കൂടി ഈ പട്ടികയിൽ വന്നിരുന്നു എങ്കിൽ തികച്ചും പൂർണ്ണത എത്തിയ ഒരു അവാർഡ്‌ പ്രഖ്യാപനം ആയ്യി ഇത് മാറിയേനെ. പിന്നെ ഒരിക്കലും ഒന്നും പൂര്ന്നമാകില്ലലോ, ഏതു കലാസ്രിഷ്ട്ടികൾ എടുത്താലും എന്തെങ്കിലും അപൂര്ന്നതകൾ അറിഞ്ഞോ അറിയാതെയോ അതിൽ അവശേഷിക്കും ഒരു പക്ഷെ അതായിരിക്കാം ഇവിടെയും സംഭവിച്ചത്.പക്ഷെ നിർഭാഗ്യവശാൽ അത് ജയറാം എന്ന തികച്ചും അര്ഹനായ ഒരു കലാകാരന്റെ പേരില് ആയി എന്ന് മാത്രം. തീര്ച്ചയായും ജയറാം നിങ്ങളുടെ അഭിനയ മികവിനെ മലയാളികൾ ഒന്നടങ്കം ആദരിക്കുന്നു , ബഹുമാനിക്കുന്നു. എങ്കിലും താങ്കള്ക്ക് മുന്നേ വന്നവരും , താങ്കളുടെ സമകാലികരും, താങ്കള്ക്ക് പിറകെ വന്നവരും ഒക്കെ അര്ഹിച്ചതും അനർഹവുമയ പല പുരസ്കാരങ്ങളും നേടിയപ്പോൾ അര്ഹമായ പുരസ്കാരങ്ങൾ പോലും താങ്കളെ തേടി എത്തിയില്ല എന്ന കാര്യത്തില ഓരോ മലയാളിയും വേദനിക്കുന്നു...........
വാൽകഷ്ണം- ശ്രീ ഭാരതീ രാജാ പറഞ്ഞ ഒരു വാചകത്തോട്‌ വിയോജിപ്പ് ഉണ്ട് .ദേശിയ അവാർഡ്‌ പ്രഖ്യാപനം സുപ്രീം കോടതി വിധി ആയും, സംസ്ഥാന അവാർഡ്‌ പ്രഖ്യാപനം ഹൈകോടതി വിധി ആയും കാണണം എന്നാണ് അദ്ദേഹം പറഞ്ഞത്. നീതി ലഭിക്കേണ്ടത് എപ്പോഴും താഴെ തട്ടിൽ നിന്ന് തന്നെ ആകണം  അതിനു മുകള തട്ട് വരെ കാതിര്ക്കേണ്ട കാര്യം ഉണ്ടോ . ഹൈ കോടതി വിധികളിൽ തന്നെ പൂര്ണ്ണമായ നീതി കിട്ടണം. സുപ്രീം കോടതി ഉണ്ട് എന്ന് കരുതി ഹൈ കോടതി വിധി പ്രസ്താവിക്കുമ്പോൾ അലംഭാവം കാണിക്കാമോ ? അല്ലെങ്കിൽ പിന്നെ സുപ്രീം കോടതികൾ മാത്രം മതിയല്ലോ. അതുമല്ല സുപ്രീം കോടതി അന്തിമ തീര്പ്പു കല്പിച്ച ഒരു കേസിൽ ഹൈ കോടതി തിരുത്തൽ നടപടി കൈക്കൊള്ളുന്നത് അഭിലഷണീയം ആണോ.......

എന്തിനു രവിശാസ്ത്രി ..................?

സുപ്രീം കോടതി വിധിയെ തുടർന്ന് ഐ പി എല് ഒത്തുകളി അന്വോഷിക്കാൻ ബി സി സി ഐ രൂപീകരിച്ച മൂന്നംഗ സമിതിയിൽ രവിശാസ്ത്രിയും . തികച്ചും പരിഹാസ്യമായ കാര്യമാണ് ഇത്. പണം പറ്റി ശ്രീനിവസ്സനെയും ധോണിയെയും സദാ സമയവും സ്തുതിച്ചു കൊണ്ടിരിക്കുന്ന രവി ശാസ്ത്രിയിൽ നിന്ന് എന്ത് നീതിയാണ് ലഭിക്കുക. രവിശാസ്ത്രി ഒരു ചാരനെ പോലെ പ്രവര്ത്തിച്ചു ഈ സമിതിയുടെ പ്രവർത്തനങ്ങൾ ശ്രീനിവസ്സനും അയാളുടെ കൂട്ടളികൾക്കും ചോര്തിക്കൊടുക്കും , അവര്ക്ക് അനുകൂലമായി പറയാൻ മറ്റുള്ളവരെ നിര്ബന്ധിക്കും .ഇതൊക്കെ മാത്രമായിരിക്കും നടക്കാൻ പോകുന്നത്. എന്നാലും ബഹുമാനപ്പെട്ട പരമോന്നത നീതി പീOത്തിൽ ഇന്നാട്ടിലെ ജനങ്ങള് പ്രതീക്ഷ അര്പ്പിക്കുന്നു........

2014, ഏപ്രിൽ 17, വ്യാഴാഴ്‌ച

വര്‍ത്തമാനത്തിന്റെ ഭാവി ............

കാറ്റാടി മരക്കൊമ്പിലെ ബിഗ്‌ ഷൊപ്പെരില്‌ 
പിഞ്ചു ജീവന്റെ തുടിപ്പ് 
അനാഥത്വത്തിന്റെ വിങ്ങല്‍ 
ഓടുന്ന ബസ്സില്‍ പൊലിയുന്ന മാനം 
കാമന്ധതയുദെ ചോരപ്പാടുകള്‍
എട്ടു ദിക്കും പൊട്ടും നിലവിളികള്‍
എവിടെയും പ്രാണന്‍റെ പിടച്ചില്‍
റെയില്‍ പാളത്തില്‍ സൌമ്യമാര്‍
ട്രൈയിനില്‍ നിന്ന് പുഴയില്‍ വീണ ഇന്ദുമാര്‌
എതിരിട്ടു നില്‍ക്കാനാവാതെ ആര്യമാര്‍
കണ്ണീരും ചോരയും ചാലുകള്‍ തീര്‍ക്കുമ്പോള്‍
ചെന്നായ കൂട്ടം പല്ലിളിക്കുന്നു
കൂട്ടിക്കൊടുക്കാന്‍ മത്സരിക്കുന്നതോ
അച്ഛന്‍ അമ്മ സോദര നും
ആയിരമല്ല, അഞ്ഞൂറല്ല മകള്‍ക്ക് മതിപ്പുവില
നൂറു മതിയെന്ന് പെറ്റ വയര്‍
കാമുകനും ചേര്‍ന്ന് പതിക്കായി
ചിതയോരുക്കുന്ന പാതിവ്രതകള്‍
മദ്യം , മയക്കുമരുന്ന് , പെണ്ണ്
കൊഴുക്കുന്ന വാണിഭങ്ങള്‍
ബിവരേജസ്സിലെ നീണ്ട ക്യൂ
ന്യൂ ജനറേഷന്‍ സിനിമയിലെ പച്ചത്തെറി
ബന്ധങ്ങള്‍ ബന്ധനങ്ങള്‍, മൂല്യതിലോ ച്യുതി മാത്രം
മനുഷ്യന്‍ മൃഗ തുല്യനാവുമ്പോള്‍
മനസ്സുകള്‍ മതിലുകള്‍ പണിയുമ്പോള്‍
നാം അറിയാതെ ചോദിച്ചു പോകും
എവിടെനിന്ന് എവിടെക്കീ യാത്ര.........

2014, ഏപ്രിൽ 10, വ്യാഴാഴ്‌ച

ജനാധിപത്യത്തിന്റെ വിജയം.........

ആത്മാഭിമാനത്തോടെ കേരള ജനത വോട്ടു ചെയ്തു രാജ്യത്തിന്‌ മാതൃകയായി. കഴിഞ്ഞ തിരെഞ്ഞെടുപ്പിനെക്കാൾ വോട്ടിംഗ് നിരക്ക് ഉയരത്തി കേരളം ഉത്തരവാദിത്വ ബോധം പ്രകടമാക്കി. ജനങ്ങൾ അരാഷ്ട്രീയരായി മാറിയിരിക്കുന്നു എന്ന് കുറ്റം പറഞ്ഞവര്ക്കും, സംശയിച്ചവര്ക്കും കൊടുത്ത ചുട്ട മറുപടിയാണ്‌ ശക്തമായ ഈ വിധിയെഴുത്ത്. തങ്ങളുടെ പൌരാവകാശം ആത്മാഭിമാനത്തോടെ വിനിയോഗിച്ച ഓരോ മലയാളിക്കും അഭിനന്ദനങ്ങൾ...........................

2014, ഏപ്രിൽ 7, തിങ്കളാഴ്‌ച

യുവരാജിനെ കല്ലെറിയുമ്പോൾ.........

ലോകകപ്പ്‌ ഫൈനലിലെ തോൽവിക്ക് കാരണം യുവര്ജ് ആയതു കൊണ്ട് അദ്ധേഹത്തിന്റെ വീടിനു നേരെ കല്ലെറിഞ്ഞു എന്നാ വാർത്തകൾ വരുന്നു. യഥാർത്ഥത്തിൽ യുവരാജ് ആണോ ഇന്ത്യയുടെ തോല്വിക്ക് കാരണം . സാധാരണ കാഴ്ചപ്പാടിൽ ഒരു പക്ഷെ അത്തരത്തിൽ വിലയിരുത്ത പെട്ടേക്കാം. പക്ഷെ ധാർമികതയുടെ കണ്ണിലൂടെ കാണുമ്പോൾ അത് മനുഷ്യ നിര്മ്മിതമായ നീതിക്കും , വിധികൽപ്പനകൾക്കും മുകളിലുള്ള തീർപ്പുകൽപ്പിക്കൽ തന്നെ ആണ്. കാരണം ഒരേ തെറ്റിന് രണ്ടു നീതി  അത് മനുഷ്യ നിര്മ്മിതം മാത്രമാണ് . ശ്രീശാന്ത് ഉള്പ്പെടയുള്ള താരങ്ങൾ ക്രൂശിക്കപ്പെടുമ്പോൾ അതെ ആരോപണം ഉള്ള ധോണിയെ പോലെ ഉള്ളവര സ്വതന്ത്രമായി വിഹരിക്കുന്നു. ഒന്നുകിൽ ഒരേ ശിക്ഷ അല്ലെങ്കിൽ ഒരേ ഇളവു ഈ രണ്ടു കൂട്ടരും അര്ഹിക്കുന്നു. അല്ലാത്ത പക്ഷം അത് നീതിയോടുള്ള വെല്ലുവിളി തന്നെ ആണ്. നീതിയും ധര്മ്മവും പാലിക്കപ്പെടാതെ വരുമ്പോൾ എന്തൊക്കെ വെട്ടിപ്പിടിച്ചാലും അന്തിമ വിധി പരാജയം തന്നെ ആയിരിക്കും. അത്തരത്തിൽ ഉള്ള ഒരു വിധി തീര്പ്പു ആയിരുന്നു ഇന്ത്യയുടെ ഫൈനലിലെ പരാജയം . അവിടെ യുവരാജിനെ പഴിചാരുന്നു എന്ന് മാത്രമേ ഉള്ളു.
ധര്‍മസ്സര്‍വ്വത്ര വിജയീ
ഇതൊരു പ്രപഞ്ച പ്രവര്‍ത്തന നിയമമാണ്. അലംഘനീയമായ നിയമം. ധര്‍മബുദ്ധിയോടെ ആര് സത്യത്തെ സമീപിക്കുന്നുവോ അവന്‍ ഭqതികമായും ആദ്ധ്യാത്മികമായും വിജയിക്കും. അധര്‍മത്തിലൂടെ ആര് അസത്യത്തെ സമീപിക്കുന്നുവോ അവന്‍ എല്ല‍ാം നഷ്ടപ്പെട്ട് പരാജയമടയും. മനുഷ്യചരിത്രം പുരാതനകാലം മുതന്‍ ഇന്നുവരെ തെളിയിച്ചിട്ടുള്ള നിയമമാണിത്. മഹാഭാരതത്തില്‍ വ്യാസപ്രഖ്യാപിതങ്ങളായ രണ്ടു മുദ്രാവാക്യങ്ങളുണ്ട്. "ധര്‍മോ രക്ഷതി രക്ഷിതഃ - ധര്‍മം രക്ഷിക്കപ്പെട്ടാല്‍ അത് തിരിച്ചും രക്ഷിക്കും; ‘യതോധര്‍മസ്തതോജയഃ - എവിടെ ധര്‍മമുണ്ടോ അവിടെ ജയമുണ്ടാകും". ജീവിതത്തിന്റെ അന്തിമവിജയം സത്യാനുഭവം കൊണ്ടുള്ള ധന്യതയാണെന്നോര്‍ക്കണം. അത് ധര്‍മം കൊണ്ടുമാത്രമേ സാദ്ധ്യമാവൂ.

2014, ഏപ്രിൽ 6, ഞായറാഴ്‌ച

ജനാധിപത്യത്തിന്റെ കരുത്ത്.................

ഇന്നലെ വൈകിട്ട് തമ്പാനൂര് റെയിൽവേ സ്റ്റഷനിൽ ട്രെയിൻ കാത്തിരിക്കുമ്പോൾ കണ്ട കാഴ്ച വല്ലാതെ അത്ഭുതപ്പെടുതുന്നത് ആയിരുന്നു. നൂറു കണക്കിന് വരുന്ന അന്യ സംസ്ഥാന തൊഴിലാളികൾ ആയ യുവാക്കൾ തങ്ങളുടെ നാട്ടിലേക്കു പോകാൻ ഒഴുകി എത്തിക്കൊണ്ടിരിക്കുന്നു. അവരെ കണ്ടപ്പോൾ തന്നെ മനസ്സിലായി അവർ വോട്ടു ചെയ്യാൻ തങ്ങളുടെ നാട്ടിലേക്കുള്ള യാത്രയിലാണ്. വളരെ കൌതുകത്തോടെ അവരോടു ചോദിച്ചപ്പോൾ തങ്ങളുടെ പൌരാവകാശം വിനിയോഗിക്കാൻ പോവുകയാണെന്ന് ആത്മാഭിമാനത്തോടെ അവർ പറഞ്ഞു. ഈ യാത്ര കൊണ്ട് സാമ്പത്തികമായി ഒരു മെച്ചവും ഇല്ല എങ്കിലും പൗരൻ എന്നാ നിലയില തങ്ങളുടെ കടമ നിര്വ്വഹിക്കാൻ സന്തോഷത്തോടെയും അഭിമാനത്തോടെയും യാത്രയാകുന്ന ആ യുവാക്കളോട് ബഹുമാനം തോന്നി. വോട്ടു ചെയ്യുക എന്നാ പൗര ധര്മ്മം പോലും നിര്വ്വഹിക്കാതെ ,എന്നാൽ എന്തിനും ഏതിനും അഭിപ്രായങ്ങള വിളിച്ചു പറയുകയും ചെയ്യുന്ന സ്വയം പ്രഖ്യാപിത വരേണ്യ വര്ഗ്ഗതിനെ ക്കാളും എത്രയോ മുകളിലാണ് ഈ സാധാരണ തൊഴിലാളികളായ യുവാക്കളുടെ സ്ഥാനം. ഈ സാധരണക്കാരന്റെ ശബ്ദമാണ് മുഴങ്ങി കേള്ക്കേണ്ടത് , ഈ സാധാരണക്കാരന്റെ പ്രശ്നങ്ങളാണ് പരിഹരിക്കപ്പെട്ണ്ടത് കാരണം ഇവരാണ് ജനാധിപത്യത്തിന്റെ കരുത്ത് .  ഇത്തരം പൗര ബോധം ഉള്ള സമൂഹം ഉള്ളിടത്തോളം ഇന്ത്യൻ ജനാധിപത്യം കൂടുതൽ കരുത്തോടെ മുന്നോട്ടു പോവുക തന്നെ ചെയ്യും........ തീര്ച്ചയായും വോട്ടു ചെയ്യുക എന്നത് ഓരോ പൌരന്റെയും കടമയാണ് അവകാശമാണ് ധര്മ്മമാണ്..... മടിക്കാതെ നമുക്ക് പോകാം വോട്ടു ചെയ്യാം........

2014, ഏപ്രിൽ 2, ബുധനാഴ്‌ച

കുല മഹിമയുടെ ചോര പൂക്കള്‍.............

പ്രണയ വിവാഹം കഴിച്ച മകളെ കുല മഹിമയും, കുടുംബ മഹിമയും നിലനിര്‍ത്താന്‍ അച്ഛനും, സഹോദരന്മാരും തന്നെ കൊല്ലുന്ന സംഭവങ്ങള്‍ ഉത്തര ഇന്ത്യയില്‍ സാധാരണം ആയി കഴിഞ്ഞിരിക്കുന്നു. ഇന്ത്യയുടെ പ്രണയത്തിന്റെ കണ്ണീര്‍ നദികള്‍ ഉത്തര ഇന്ത്യ യാകെ ഒഴുകി പടരുന്നു. ഇത്തരം സംഭവങ്ങള്‍ നടക്കുമ്പോള്‍ കണ്ണീര്‍ വറ്റാത്ത മിഴികളും,, നീറുന്ന ഹൃദയവുമായി കഴിയുന്ന നിസ്സഹായരായ ഒട്ടേറെ അമ്മമാര്‍.......... ആ അമ്മമാര്‍ക്ക് വേണ്ടി ഈ കവിത സമര്‍പ്പിക്കുന്നു................
വളരെ മുൻപ് ഞാൻ ബ്ലോഗില എഴുതിയ കവിതയാണ് ഇത്. എന്നാൽ  തമിഴ് നാട്ടില ഗര്ഭിണിയായ തന്റെ മകളെ  അഭിമാനം കാക്കുന്നതിനു വേണ്ടി അമ്മയും സഹോദരനും ചേർന്ന് കൊലപ്പെടുത്തി എന്നാ വാർത്ത‍ ഭീകരം തന്നെയാണ്........


അരുതേ എന്‍ മകളെ കൊല്ലരുതേ...........
കുല മഹിമയ്ക്കായി ചുട്ട്‌രിക്കാനോ
പത്തു മാസം വയറ്റില്‍ ചുമന്നതും
പെറ്റുനോവിനായി കാത്തിരുന്നതും
കൈകാല്‍ വളരുവാന്‍ ഉറക്കമിളച്ചതും
കണ്മണി നിന്നില്‍ ഞാന്‍ സ്വപ്‌നങ്ങള്‍ നൈതതും
ഓമനിചൂട്ടിവളര്‍ത്തിയ പൊന്മകള്‍
ആരെയോ കൈ പിടിച്ചുഎങ്ങോ മറഞ്ഞപ്പോള്‍
വേദന കൊണ്ടെന്‍ മാതൃ ഹൃദയം പിടഞ്ഞു പോയി
ചിറകു മുളച്ച കിളിക്കുഞ്ഞു പോലെ നീ
കൂട് വിട്ടെങ്ങുപറന്നു പോയ്‌ അകലയായി
എവിടെ നീ എന്നാകിലും നന്മയുണ്ടാകണേ
അന്തരാത്മാവില്‍ നിന്നുയരുന്നു ഗധ്ഗതം
ചെയ്തൊരു അപരാധത്തിന് പകരമായി
കുല മഹിമ കാക്കുവാന്‍ , താതനും, സോദരും
നിന്‍ ജീവനായി കത്തി മിനുക്കുമ്പോള്‍
ആരുടെ പക്ഷത്ത് നില്ല്ക്കുമീ അമ്മ
മകളെ നിന്‍ ചോരയില്‍ എഴുതുന്ന
കുലമാഹിമയില്‍ ശിഷ്ട്ട ജീവിതം
ഉരുകി തീര്‍ക്കുവാനോഈ അമ്മതന്‍ തലവിധി .................

♥ഹൃദയതർപ്പണം♥

♥ഹൃദയതർപ്പണം♥ ഒരേ സമയം തന്നെ കവിയും കഥാകാരനുമായിരിക്കുക എന്നത് സങ്കീർണ്ണമായ അവസ്ഥയാണ്,  എന്നാൽ ഒരേ സമയം തന്നെ കവിയും കഥാകാരനും നോവലിസ്റ്...