2014, ഏപ്രിൽ 6, ഞായറാഴ്‌ച

ജനാധിപത്യത്തിന്റെ കരുത്ത്.................

ഇന്നലെ വൈകിട്ട് തമ്പാനൂര് റെയിൽവേ സ്റ്റഷനിൽ ട്രെയിൻ കാത്തിരിക്കുമ്പോൾ കണ്ട കാഴ്ച വല്ലാതെ അത്ഭുതപ്പെടുതുന്നത് ആയിരുന്നു. നൂറു കണക്കിന് വരുന്ന അന്യ സംസ്ഥാന തൊഴിലാളികൾ ആയ യുവാക്കൾ തങ്ങളുടെ നാട്ടിലേക്കു പോകാൻ ഒഴുകി എത്തിക്കൊണ്ടിരിക്കുന്നു. അവരെ കണ്ടപ്പോൾ തന്നെ മനസ്സിലായി അവർ വോട്ടു ചെയ്യാൻ തങ്ങളുടെ നാട്ടിലേക്കുള്ള യാത്രയിലാണ്. വളരെ കൌതുകത്തോടെ അവരോടു ചോദിച്ചപ്പോൾ തങ്ങളുടെ പൌരാവകാശം വിനിയോഗിക്കാൻ പോവുകയാണെന്ന് ആത്മാഭിമാനത്തോടെ അവർ പറഞ്ഞു. ഈ യാത്ര കൊണ്ട് സാമ്പത്തികമായി ഒരു മെച്ചവും ഇല്ല എങ്കിലും പൗരൻ എന്നാ നിലയില തങ്ങളുടെ കടമ നിര്വ്വഹിക്കാൻ സന്തോഷത്തോടെയും അഭിമാനത്തോടെയും യാത്രയാകുന്ന ആ യുവാക്കളോട് ബഹുമാനം തോന്നി. വോട്ടു ചെയ്യുക എന്നാ പൗര ധര്മ്മം പോലും നിര്വ്വഹിക്കാതെ ,എന്നാൽ എന്തിനും ഏതിനും അഭിപ്രായങ്ങള വിളിച്ചു പറയുകയും ചെയ്യുന്ന സ്വയം പ്രഖ്യാപിത വരേണ്യ വര്ഗ്ഗതിനെ ക്കാളും എത്രയോ മുകളിലാണ് ഈ സാധാരണ തൊഴിലാളികളായ യുവാക്കളുടെ സ്ഥാനം. ഈ സാധരണക്കാരന്റെ ശബ്ദമാണ് മുഴങ്ങി കേള്ക്കേണ്ടത് , ഈ സാധാരണക്കാരന്റെ പ്രശ്നങ്ങളാണ് പരിഹരിക്കപ്പെട്ണ്ടത് കാരണം ഇവരാണ് ജനാധിപത്യത്തിന്റെ കരുത്ത് .  ഇത്തരം പൗര ബോധം ഉള്ള സമൂഹം ഉള്ളിടത്തോളം ഇന്ത്യൻ ജനാധിപത്യം കൂടുതൽ കരുത്തോടെ മുന്നോട്ടു പോവുക തന്നെ ചെയ്യും........ തീര്ച്ചയായും വോട്ടു ചെയ്യുക എന്നത് ഓരോ പൌരന്റെയും കടമയാണ് അവകാശമാണ് ധര്മ്മമാണ്..... മടിക്കാതെ നമുക്ക് പോകാം വോട്ടു ചെയ്യാം........

1 അഭിപ്രായം:

viddiman പറഞ്ഞു...

ജനാധിപത്യത്തിൽ ഏറ്റവും വേണ്ടപ്പെട്ടതാണ് ജനങ്ങളുടെ അഭിപ്രായം അറിയിക്കാനുള്ള അവസരം. ജനാധിപത്യം ഒന്നിനും കൊള്ളാത്തതാണ് എന്ന് വിമർശിക്കുകയും തിരഞ്ഞെടുപ്പുകൾ അവഗണിക്കുകയും ഒക്കെ ചെയ്യുന്നവരിൽ നല്ലൊരു ശതമാനം ഏറ്റവും ജനാധിപത്യവിരുദ്ധവും സാമൂഹ്യവിരുദ്ധവുമായ രീതിയിൽ പണം സമ്പാദിക്കുകയും പ്രകൃതിയെയും മറ്റുള്ളവരെയും ഒക്കെ ചൂഷണം ചെയ്യുകയും ചെയ്യുന്നവരാണ്. താങ്കൾ പറഞ്ഞത് ശരിയാണ്, ഈ പുഴുക്കുത്തുകളല്ല, ജനാധിപത്യത്തിൽ സ്വന്തം അവകാശം ശരിയായി വിനിയോഗിക്കുകയും പ്രതികരിക്കേണ്ടിടത്ത് പ്രതികരിക്കുകയും ചെയ്യുന്നവരാണ് ജനാധിപത്യത്തിന്റെ കരുത്ത്.

കുല മഹിമയുടെ ചോരപ്പൂക്കൾ....

പ്രിയപ്പെട്ടവരേ..... എന്റെ നാൽപത് കവിതകൾ അടങ്ങിയ പ്രഭാത് ബുക്ക് ഹൗസ് പുറത്തിറക്കിയ  പ്രണയമാണെനിക്ക് എന്ന ഏറ്റവും പുതിയ കവിതാ സമാ...