2016, ഡിസംബർ 12, തിങ്കളാഴ്‌ച

സ്നേഹപൂർവ്വം കേരള ബ്ലാസ്റ്റേഴ്സിന് .......

ഐ എസ് എൽ 2016 കപ്പിൽ മുത്തമിടാൻ ഇനി ഒരു ചുവടു കൂടി . ആദ്യ പാദ സെമിയിൽ ഡൽഹിക്കെതിരെ ഉജ്ജ്വല വിജയം നേടിയ കേരള ബ്ലാസ്റ്റേഴ്സിന് ഹൃദയ നിറഞ്ഞ അഭിനന്ദനങ്ങൾ. തീർച്ചയായും മികച്ച കളിയാണ് കേരളം പുറത്തെടുത്തത്. ഒന്നിലേറെ ഗോളുകൾക്ക് വിജയിക്കേണ്ട മത്സരം തന്നെയായിരുന്നു അത്. ഈ പോരാട്ട വീര്യവും ആത്മവിശ്വാസവും ഡൽഹിയിലെ കളി മൈതാനത്തും തുടരുക. വിജയം മാത്രമാവണം ലക്‌ഷ്യം. സ്വാഭാവികമായും ഡൽഹിയിലെ മത്സരം കടുപ്പമേറിയതാകും. നിലവിൽ ആദ്യ പാദത്തിൽ കേരളം ഒരു ഗോളിന് വിജയിച്ചു നിൽക്കുന്നത് കൊണ്ട്  ആദ്യം മുതൽ തന്നെ ആക്രമിച്ചു കളിച്ചു കൊണ്ട് തുടക്കത്തിൽ തന്നെ ഗോൾ നേടി കേരളത്തെ സമ്മർദത്തിൽ ആക്കുക എന്നതായിരിക്കും ഡൽഹിയുടെ പ്രധാന തന്ത്രം. അതെ സമയം ആദ്യം ഗോൾ നേടുക കേരളം ആണെങ്കിൽ ഡൽഹി അധിക സമ്മർദത്തിലേക്കു നീങ്ങും. അത്തരം സാഹചര്യത്തിൽ കൂടുതൽ അവസ്സരങ്ങൾ കേരളത്തിന് തുറന്നു കിട്ടാൻ സാധ്യതയും ഉണ്ട്. അത് കൊണ്ട് തന്നെ തുടക്കത്തിൽ നേടുന്ന ഗോൾ നിർണായകം ആവാൻ സാധ്യതയുണ്ട്. എന്നിരുന്നാലും 90 മിനിട്ടു കളിയിൽ മുൻവിധികൾക്കു അനുസരിച്ചു കളിയ്ക്കാൻ പരിമിതികൾ ഉണ്ട്. അതിനാൽ അവസാന വിസിൽ വരെയും ആത്മവിശ്വാസത്തോടെ പോരാടുക. വിജയം മാത്രമാവണം ലക്‌ഷ്യം. കേരള ബ്ലാസ്റെര്സിനെ പോലെ ശക്തിയും പ്രതിഭയും ഒത്തു ചേർന്ന ഒരു ടീമിന് അത് ഉറപ്പായും സാധിക്കും........ ഒരിക്കൽ കൈവിട്ടു പോയ ചാമ്പ്യൻ പട്ടം തിരിച്ചു പിടിക്കാൻ ഇതിലും മികച്ച അവസ്സരം വേറെയില്ല..   ആ തിരിച്ചറിവ് ഒന്ന് മാത്രം മതി ലക്ഷ്യ പ്രാപ്തിയിൽ എത്തുവാൻ ......കീഴടങ്ങാത്ത പോരാട്ട വീര്യം, ഇളക്കം തട്ടാത്ത ആത്മവിശ്വാസം, തളരാത്ത ആക്രമണോത്സുകത അതെ ഡൽഹി ഓപ്പറേഷൻ നമ്മൾ വിജയിക്കും.  മികച്ച വിജയവുമായി ഡൽഹിയിൽ നിന്ന് കേരളത്തിന്റെ സ്വന്തം തട്ടകമായ കൊച്ചിയിലേക്ക് പറന്നിറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സിനായി നിറഞ്ഞ പിന്തുണയും പ്രാർത്ഥനയുമായി മലയാളക്കര മുഴുവനും കാത്തിരിക്കുന്നു .......
വിജയാശംസകൾ..........  പ്രാർത്ഥനയോടെ .......  

✨Happy Diwali✨

Happy Diwali ദീപാവലി ദീപങ്ങളുടേതാവണം, ശബ്ദങ്ങളുടേതാവരുത് Celebrate Pollution Free Diwali