2011, ഓഗസ്റ്റ് 26, വെള്ളിയാഴ്‌ച

തേജാഭായി , പ്രണയം - വരവായി ഓണ ചിത്രങ്ങള്‍.....

വീണ്ടും ഒരു ഉത്സവ സീസന്‍ കൂടി എത്തിച്ചേര്‍ന്നിരിക്കുന്നു. മലയാള സിനിമയും ഈ ഉത്സവത്തിനായി ഒരുങ്ങി കഴിഞ്ഞു. ശ്രീ ദീപു കരുണാകരന്‍ സംവിധാനം നിര്‍വഹിച്ച പ്രിത്വിരാജ് ചിത്രം തേജഭായി ആന്‍ഡ്‌ ഫാമിലി, ശ്രീ ബ്ലെസി സംവിധാനം നിര്‍വഹിച്ച മോഹന്‍ലാല്‍ ചിത്രം പ്രണയം തുടങ്ങി ഒരു പിടി നല്ല ചിത്രങ്ങള്‍ ഈ ഉത്സവ കാലത്ത് പ്രേക്ഷകരെ കാത്തിരിക്കുന്നു. തേജ ഭായി പൂര്‍ണ്ണമായും പ്രേക്ഷകരെ രസിപ്പിക്കുന്ന ഒരു റൊമാന്റിക്‌ കോമഡി ആണ്. പ്രിത്വിരജിന്റെ തികച്ചും വ്യത്യസ്തമായ ഒരു കഥാപാത്ര ആവിഷ്കാരമാണ് തേജ ഭായി. ശുദ്ധ ഹാസ്യവും തനിക്കു ഭംഗിയായി വഴങ്ങുമെന്ന് ഈ ചിത്രത്തിലൂടെ പ്രിത്വിരാജ് തെളിയിക്കുകയാണ്. ഒരു അഭിനേതാവ് എന്നാ നിലയില്‍ പ്രിത്വിരജിന്റെ ഈ പുതിയ ഭാവ പ്രകടനങ്ങള്‍ പ്രേക്ഷകര്‍ സ്വീകരിക്കുമെന്നതില്‍ സംശയം ഇല്ല. കാലാതിവര്‍ത്തിയായ പ്രണയത്തിന്റെ നന്മ നിറഞ്ഞ മുഹൂര്‍തങ്ങളുമായി ബ്ലെസ്സിയുടെ പ്രണയവും പ്രേക്ഷകര്‍ക്ക്‌ മുന്നില്‍ എത്തുകയാണ്. മോഹന്‍ലാലിന്‍റെ ആരാധകരെ ത്രിപ്തിപെടുത്താന്‍ പോന്ന പ്രകടനവുമായി മോഹന്‍ലാലും എത്തുമ്പോള്‍ പ്രേക്ഷകര്‍ക്ക്‌ ഈ സീസന്‍ പ്രതീക്ഷക്കു വക നല്‍കുന്നു. അതോടൊപ്പം തന്നെ പല പ്രമുഖ സംവിധായകരും തങ്ങളുടെ തനതു ശൈലിയിലേക്ക് തിരിച്ചു വരുന്നു എന്നത് മലയാള സിനിമക്ക് മറ്റൊരു പ്രതീക്ഷയാണ്. ശ്രീ രഞ്ജിത്ത് - പ്രിത്വിരാജ് ടീമിന്റെ ഇന്ത്യന്‍ റുപീ, ശ്രീ ജയരാജിന്റെ നായികാ, കമല്‍ - ജയറാം ചിത്രം, ശ്രീ സത്യന്‍ അന്തികാട് - മോഹന്‍ലാല്‍ ചിത്രം, ശ്രീ ഷാഫി- മമ്മൂട്ടി ചിത്രം, ഷാജികൈലാസ് - മമ്മൂട്ടി ചിത്രം കിംഗ്‌ ആന്‍ഡ്‌ കമ്മിഷണര്‍ തുടങ്ങിയ ചിത്രങ്ങള്‍ മലയാള സിനിമയെ സുവര്‍ണ്ണ കാലത്തിലേക്കു തിരിച്ചു കൊണ്ട് പോകും എന്നതില്‍ സംശയം ഇല്ല. എന്നാല്‍ തനതു ശൈലിയില്‍ നിന്ന് മാറി ചിത്രങ്ങള്‍ ഒരുക്കി പരാജയ പെട്ട ശ്രീ സിബി മലയില്‍, ശ്രീ ഫാസില്‍ തുടങ്ങിയ പ്രഗല്‍ഭര്‍ കൂടി തങ്ങളുടെ തനതു ശൈലിയില്‍ തിരിച്ചു വന്നാല്‍ മലയാള സിനിമ ഒന്ന് കൂടി ശക്തിപ്പെടും. എന്തായാലും ഈ ഉത്സവ സീസന്‍ അതിനു തുടക്കമാവും എന്ന് പ്രതീക്ഷിക്കാം. തേജ ഭായി ആന്‍ഡ്‌ ഫാമിലിയും പ്രണയവും മികച്ച വിജയങ്ങള്‍ നേടട്ടെ എന്ന് ആശംസിക്കുന്നു. എല്ലാ മലയാളികള്‍ക്കും ഹൃദയം നിറഞ്ഞ റംസാന്‍ - ഓണ ആശംസകള്‍...........

2011, ഓഗസ്റ്റ് 23, ചൊവ്വാഴ്ച

ഇത് ധോണിക്ക് വേണ്ടി കാലം കരുതി വച്ചത് ................

ഒടുവില്‍ അനിവാര്യം ആയതും പ്രതീക്ഷിതവുമായ കാര്യം സംഭവിച്ചു. ഇന്ത്യന്‍ ക്രിക്കെറ്റ് ടീം ഇന്ഗ്ലാണ്ടിനോട് സമ്പൂര്‍ണ്ണ പരാജയം ഏറ്റു വാങ്ങി. വാഴ്ത്തിയവര്‍ തന്നെ ശാപ വചനങ്ങള്‍ ചൊരിയുന്നത് കണ്ടു ഒരു അത്ഭുതവും തോന്നിയില്ല കാരണം അത് പ്രതീക്ഷിച്ചതാണ്. ധോണി എന്നാ അഹങ്കാരത്തിന് കിട്ടിയ അടിയാണ് ഈ പരാജയം. ക്രിക്കെറ്റ് എന്നത് ടീം വര്‍ക്ക്‌ ആണ്. ചില കാലങ്ങളില്‍ പ്രതിഭാധനരായ കൂടുതല്‍ കളിക്കാര്‍ ടീമില്‍ ഒരുമിക്കുമ്പോള്‍ വിജയങ്ങള്‍ സംഭവിക്കും. എന്നാല്‍ അതെല്ലാം താന്‍ ഒരാളുടെ കഴിവ് കൊണ്ട് ആണ് എന്ന് അഹങ്കരിച്ച ധോനിക്ക് തന്നെയാണ് ഈ സമ്പൂര്‍ണ്ണ പരാജയത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വവും. ചരിത്രത്തില്‍ ഇതുവരെ ഇന്ത്യ ഇത്രയും വലിയ പരാജയം നേരിട്ടിട്ടില്ല. മാത്രമല്ല പരാജയപ്പെട്ട പരമ്പരയില്‍ ധോണി സീനിയര്‍ താരങ്ങള്‍ എന്ന് കളിയാക്കിയ ദ്രാവിഡ്‌ ഇന്ത്യന്‍ നിരയിലെ മികച്ച ബാറ്സ്മനും, ധോണിയില്‍ നിന്ന് അവഗണ മാത്രം നേരിടേണ്ടി വന്ന ശ്രീശാന്ത് ഇന്ത്യന്‍ നിരയിലെ മികച്ച ബവുളരുംആയി അത് ധോനിക്ക് കിട്ടിയ മറ്റൊരു തിരിച്ചടിയാണ്. ഇന്ത്യന്‍ ഉപ ഭൂഗണ്ടങ്ങളില്‍ നേടിയ വിജയങ്ങള്‍ മറ്റു രാജ്യങ്ങളില്‍ ആവര്‍ത്തിക്കാന്‍ ധോനിക്ക് ഒരിക്കലും സാധിച്ചിട്ടില്ല, അവിടെയാണ് ഗാംഗുലി എന്നാ ഇന്ത്യയുടെ എക്കാലത്തെയും മികച്ച നായകനെ നമ്മള്‍ ഓര്‍ക്കേണ്ടത്. തന്റെ വളര്‍ച്ചയ്ക്ക് വഴിയൊരുക്കിയ ഗാംഗുലിയെ ചവിട്ടി താഴ്തി അഹങ്കരിച്ചു നടന്ന ധോനിക്ക് കാലം കരുതി വെച്ച കനത്ത തിരിച്ചടിയാണ് ഈ പരാജയം. വന്‍ വൃഷങ്ങള്‍ കട പുഴകാന്‍ ഒരു ചെറു കാറ്റ് മതി, എന്നാല്‍ പുല്‍ക്കൊടികള്‍ കൊടുങ്കാറ്റിലും ശിരസ്സ്‌ ഉയര്‍ത്തി നില്‍ക്കും ഈ സത്യം ധോണി തിരിച്ചറിഞ്ഞാല്‍ നന്ന്. ഈയിടെ ചിലര്‍ ധോനിയുടെ തലച്ചോറിനെ കുറിച്ച് ഗവേഷണം നടത്താന്‍ മുന്നോട്ടു വന്നു, എന്നാല്‍ ഈ ചരിത്രപരമായ പരാജയത്തോടെ അവര്‍ ആ ശ്രമം ഉപേഷിക്കുന്നതായി റിപ്പോര്‍ട്ട്‌ , ഒരിക്കലും നിങ്ങള്‍ പിന്മാറരുത്‌ , ഇത്രയും വലിയ പരാജയങ്ങള്‍ ടീമിന് നേടിക്കൊടുത്ത ഒരു നായകന്റെ തലച്ചോറ് പഠന വിഷയം ആക്കേണ്ടത് തന്നെയാണ്, പില്‍ക്കാല കളിക്കാര്‍ക്ക്‌ അത് പ്രയോജനപ്പെടും. പിന്നെ മറ്റൊരു കാര്യം ധോണി എന്നും അവഗണിച്ച ശ്രീശാന്ത്‌ ഉജ്ജ്വലമായി കളി തുടരുമ്പോള്‍ കമന്ററി ബോക്സില്‍ ഇരുന്നു ധോണി ബഹുത് അച്ഛാ എന്ന് പറയുന്ന കാലം വിദൂരം അല്ല..........

2011, ഓഗസ്റ്റ് 20, ശനിയാഴ്‌ച

സ്നേഹനൊമ്പരം....

തിരിച്ചറിയാതെ പോയ സ്നേഹം , വിടരും മുന്‍പേ അടര്‍ന്നു വീണ പനിനീര്‍ മുകുളത്തിന്റെ നെറുകയില്‍ ച്ചുബിച്ചു കൊണ്ട് ചൊല്ലി, സ്നേഹിക്കാന്‍ കഴിയാതെ പോകുന്നത് എത്ര വലിയ ദുഖമാണ്, അതിലും എത്രയോ വലിയ ദുഖമാണ് സ്നേഹം തിരിച്ചറിയപ്പെടാതെ പോകുന്നത്...........

2011, ഓഗസ്റ്റ് 15, തിങ്കളാഴ്‌ച

ലിവിംഗ് ടുഗതര്‍ ...................

സദാചാര ലംഘനത്തിന് പിടിക്കപ്പെട്ട യുവതിയോടും , യുവാവിനോടും എസ്സ് ഐ , നിങ്ങള്‍ വിവാഹിതരാണോ? . അത് കേട്ട യുവതി , അല്ല സാറേ ഞങ്ങള്‍ ലിവിംഗ് ടുഗതരിലാണ് . അപ്പോള്‍ എസ്സ് ഐ , പിന്നെ കഴിഞ്ഞ ആഴ്ച നിങ്ങളെ മറ്റൊരാളുടെ കൂടെയല്ലേ പിടിക്കപ്പെട്ടത്. അപ്പോള്‍ യുവതി അത് ശരിയാ സാറെ ഒരാഴ്ച അങ്ങേരുടെ കൂടെ കഴിഞ്ഞപ്പഴാ മനസ്സിലായത് അങ്ങേരത്ര പോര എന്ന്, അത് കൊണ്ട് ഞാന്‍ ഇങ്ങേരുടെ കൂടെ കൂടി , ഇനിയിപ്പോ ഇങ്ങേരും പോരെന്നു കണ്ടാല്‍ വേറെ ആളെ കണ്ടു പിടിക്കണം, അതല്ലേ സാറേ ഈ ലിവിംഗ് ടുഗതര്‍ കൊണ്ടുള്ള ഗുണം, നമ്മുടെ കാര്യവും നടക്കും, സാറമ്മാരുടെ പിടിയില്‍ പെടാതെ രക്ഷപ്പെടുകയും ചെയ്യാം. ഇത് കേട്ട എസ്സ് ഐ ഈ ഏര്‍പ്പാടാണോ ലിവിംഗ് ടുഗതര്‍ , ഇതിനു പച്ച മലയാളത്തില്‍ മറ്റെന്തോ അല്ലെ പറയുന്നത്..........................

2011, ഓഗസ്റ്റ് 12, വെള്ളിയാഴ്‌ച

ഗായത്രി പറഞ്ഞ സത്യങ്ങള്‍ ...................

മലയാളത്തിലെ യുവ ഗായിക ശ്രീ ഗായത്രി നടത്തിയ ചില പരാമര്‍ശങ്ങളും, അതിനെതിരെ സംഗീത സംവിധായകന്‍ ശ്രീ ജയചന്ദ്രന്‍ നടത്തിയ പരാമര്‍ശങ്ങളും ആണ് ഈ പോസ്റ്റ്‌ എഴുതാന്‍ കാരണം. മലയാളത്തിലെ സംഗീത സംവിധായകര്‍ ഹിന്ദി തുടങ്ങി അന്യ ഭാഷയിലെ ഗായകരെ കൊണ്ട് പാടിക്കുവനാണ് താല്പര്യം കാണിക്കുന്നത്, എന്നാല്‍ മറ്റു ഭാഷകളില്‍ നിന്ന് മലയാളി ഗായകര്‍ക്ക് ഈ പരിഗണന ലഭിക്കുന്നില്ല എന്നാണ് ഗായത്രി പറഞ്ഞത്. ഗായത്രി പറഞ്ഞത് വളരെ സത്യമാണ്. ഇവിടെ എത്രയോ മികച്ച ഗായകരുണ്ട് എങ്കിലും അന്യ ഭാഷയിലെ ഗായകര്‍ തന്നെ പാടണം എന്ന് ചിലര്‍ക്ക് നിര്‍ബന്ധം ആണ്. അതെ സമയം തന്നെ മറ്റു ഭാഷകളില്‍ നിന്ന് മലയാളി ഗായകര്‍ക്ക് നല്ല പരിഗണന ലഭിക്കുന്നുമില്ല ശ്രീ യേശുദാസില്‍ നിന്ന് തുടങ്ങുന്ന മലയാളി ഗായകര്‍ക്ക് ഹിന്ദിയില്‍ നിന്നും മറ്റും നേരിടേണ്ടി വന്നിട്ടുള്ള തിക്ത അനുഭവങ്ങള്‍ എല്ലാ തലമുറകളിലും പെട്ടവര്‍ക്ക് അറിവുള്ളതാണ്. യേശുദാസ്‌ ,ജയചന്ദ്രന്‍ , ചിത്ര, സുജാത, എം. ജി . ശ്രീകുമാര്‍, വേണുഗോപാല്‍ , ഉണ്ണിമേനോന്‍, മധു ബാലകൃഷ്ണന്‍, ബിജു നാരായണന്‍, മഞ്ജരി, മിന്മിനി, ജ്യോത്സ്ന, റിമി ടോമി, വിധു പ്രതാപ്‌., അഫ്സല്‍ , ഗായത്രി........ ... തുടങ്ങി റിയാലിറ്റി ഷോ കളില്‍ കൂടി രംഗതെത്തിയ അനേകം പേര്‍ മലയാളി ഗായകരയുണ്ട്. ഇവരൊക്കെ അനുഗ്രഹീതരാണ്. ഇവരെയെല്ലാം ശരിയാം വിധം പ്രയോജനപ്പെടുത്താന്‍ മലയാളത്തിലെ സംഗീത സംവിധായകര്‍ക്ക് കഴിഞ്ഞിട്ടുണ്ടോ എന്ന് സംശയമാണ്. ഗായത്രി ഇങ്ങനെ സത്യസന്ധമായ അഭിപ്രായം പറഞ്ഞപ്പോള്‍ , ഇങ്ങനെ ഒരു അഭിപ്രായം പറയാന്‍ ഗായത്രി വളര്‍ന്നിട്ടില്ല , ഹിന്ദിയിലെയും മറ്റും ചില ഗായകര്‍ മലയാളി ഗായകരെക്കളും മികച്ചവരാണ് എന്നാണ് ശ്രീ ജയചന്ദ്രന്‍ അഭിപ്രായപ്പെട്ടത്. ഒരാള്‍ക്ക് ഒരു അഭിപ്രായം പറയാന്‍ അര്‍ഹാതയോ, യോഗ്യതയോ ഉണ്ടെന്നു നിശ്ചയിക്കാന്‍ ആര്‍ക്കെങ്കിലും പ്രതേക അവകാശം നല്‍കിയിട്ടുണ്ടോ ? അങ്ങനെ ഉണ്ടെങ്കില്‍ തന്നെ അതിന്റെ മാനദണ്ഡം എന്താണ്.എല്ലാവര്ക്കും ഭൂതകാലം മറന്നു കൊണ്ട് വര്‍ത്തമാന കാലത്തില്‍ സംസാരിക്കുവാനാണ് താല്പര്യം. ഒരാളുടെ യോഗ്യതയെ ചോദ്യം ചെയ്യുമ്പോള്‍ നമ്മള്‍ നമ്മുടെ യോഗ്യതയുടെ നേരെ തന്നെയാണ് വിരല്‍ ചൂണ്ടുന്നത്, പലപ്പോഴും സ്വയം സങ്കല്പ്പിച്ചുണ്ടാക്കുന്ന യോഗ്യതകള്‍ക്ക് അപ്പുറം ആരും മഹാന്മാരല്ല. രാജാവ്‌ നഗ്നന്‍ ആണ് എന്ന് വിളിച്ചു പറയുമ്പോള്‍ യാഥാര്‍ത്ഥ്യ ബോധത്തോടെ കാര്യങ്ങള്‍ കാണുകയാണ് വേണ്ടത്, അല്ലാതെ സ്വയം സങ്കല്പ്പിച്ചുണ്ടാക്കുന്ന യോഗ്യതകളെ മുന്‍ നിര്‍ത്തി മറ്റുള്ളവരുടെ യോഗ്യതകള്‍ അളക്കുകയല്ല ചെയ്യേണ്ടത്. ഗായത്രി , കുട്ടി പറഞ്ഞത് നൂറു ശതമാനം ശരിയാണ്, മലയാളികളെ അന്ഗീകരിക്കുവനുള്ള മലയാളികളുടെ വൈമുഖ്യം തന്നെയാണ് സത്യത്തെ വിമര്‍ശിക്കുന്നത് വഴി ചിലര്‍ ചെയ്യുന്നത്. പിന്നെ ഒരു കാര്യം തങ്ങളുടെ കൂട്ടത്തിലുള്ള ഒരു ഗായികയുടെ അഭിപ്രായത്തിനു പിന്തുണ നല്കാന്‍ ഒരു ഗായകനും, ഗായികയും മുന്നോട്ടു വന്നില്ല എന്ന് കാണുമ്പോള്‍ വിഷമം ഉണ്ട് ഒരു പക്ഷെ തങ്ങളുടെ ചാന്‍സ് നഷ്ട്ടമാകുമോ എന്ന് ഭയന്നിട്ടാവണം സത്യാ സന്ധമായ അഭിപ്രായവും, അതിനെതിരെ നടന്ന വിമര്‍ശനവും കേട്ടില്ല എന്ന് നടിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കുന്നത് , പക്ഷെ മനസ്സ് കൊണ്ടെങ്കിലും നിങ്ങള്‍ പറയാന്‍ ആഗ്രഹിച്ചത് തന്നെയാണ് ഗായത്രി തുറന്നു പറഞ്ഞത്, അതുകൊണ്ട് ഗായത്രി പറഞ്ഞത് സത്യങ്ങള്‍ തന്നെയാണ്, അഭിനന്ദനങ്ങള്‍.............

2011, ഓഗസ്റ്റ് 6, ശനിയാഴ്‌ച

നല്ല സിനിമയിലേക്കുള്ള വഴി.............

ഡോക്ടര്‍ ബിജു സംവിധാനം ചെയ്താ വീട്ടിലേക്കുള്ള വഴി നല്ല മലയാള സിനിമയിലേക്കുള്ള വഴി കാട്ടിക്കൊണ്ട് പ്രദര്‍ശനത്തിനു എത്തിയിരിക്കുന്നു.സാമൂഹ്യ പ്രസക്തിയുള്ള ഒരു ചിത്രം സംഭാവന ചെയ്തതിലൂടെ ഡോക്ടര്‍ ബിജു, ശ്രീ പ്രിത്വിരാജ്, ശ്രീ ഇന്ദ്രജിത്ത് തുടങ്ങി ചിത്രത്തിന്റെ ഭാഗമായ ഓരോ വ്യക്തികളും അഭിനന്ദനം അര്‍ഹിക്കുന്നു. തീവ്രവാദവും, അതിന്റെ അനന്തര ഫലങ്ങളും മുഖ്യ പ്രമേയം ആക്കിയിരിക്കുന്ന ചിത്രം സമകാലിക ലോകം നേരിടുന്ന വലിയ വിപത്തിനെ സത്യസന്ധമായി വരച്ചു കാട്ടുന്നു. തീവ്രവാദം അത് എന്തിന്റെ പേരിലായാലും തെറ്റ് തന്നെയാണ്. തീവ്രവാദി ആക്രമണങ്ങളും, ബോംബ്‌ സ്ഫോടനങ്ങളും നടക്കുമ്പോള്‍ മരണത്തിന്റെയും, നാശനഷ്ട്ടങ്ങളുടെയും കണക്കുകള്‍ക്ക്‌ അപ്പുറം ഇത്തരം ആക്രമണങ്ങളിലും , സ്ഫോടനങ്ങളിലും ജീവന്‍ പൊലിഞ്ഞ നിരപരാധികളുടെ കുടുംബങ്ങളെ കുറിച്ച് പിന്നീട് നാം ഓര്‍ക്കാറില്ല. ഇത്തരത്തില്‍ ഓര്‍ക്കപ്പെടാതെ പോയവര്‍ക്കുള്ള ഒരു ഉണര്‍ത് പാട്ടാണ് വീട്ടിലേക്കുള്ള വഴി. ഒരു സ്ഫോടനം നടക്കുമ്പോള്‍ അവിടെ പൊലിഞ്ഞു പോകുന്നവരുടെ പ്രതീക്ഷകള്‍, സ്വപ്‌നങ്ങള്‍, അതിലുപരി അവരെ കുറിച്ച് സ്വപ്നം കാണുന്ന , അവരില്‍ പ്രതീക്ഷകള്‍ അര്‍പ്പിക്കുന്ന ജീവിതങ്ങളിലേക്ക് പറക്കുന്ന ഇരുള്‍. ഇത്തരത്തില്‍ പ്രേക്ഷകന് ചിന്തകള്‍ സമ്മാനിക്കാന്‍ കഴിയുന്നതാണ് വീട്ടിലേക്കുള്ള വഴിയുടെ വിജയം. മികച്ച മലയാള ചിത്രത്തിനുള്ള ദേശിയ പുരസ്കാരവും, വിവിധ അന്താരാഷ്ട്ര മേളകളില്‍ അന്ഗീകരങ്ങളും ലഭിച്ച മികച്ച സന്ദേശം നല്‍കുന്ന ഈ ചിത്രം എന്ത് കൊണ്ട് ഇത്ര നാളും വെളിച്ചം കണ്ടില്ല എന്നത് മലയാള സിനിമാലോകം ചര്‍ച്ച ചെയ്യപ്പെടെണ്ടാതാണ്. അന്യ ഭാഷാ ചിത്രങ്ങള്‍ പോലും വന്‍ തുക നല്‍കി ഇറക്കുമതി ചെയ്യുംന്നവ്ര്‍ അതിന്റെ ചെറിയ ഒരു ഭാഗം ഇത്തരം നല്ല ചിത്രങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ ചെലവാക്കാത്തത് ദുഖകരമാണ് . ഇത്തരം ചിത്രങ്ങളെ അവഗണിക്കുക വഴി മലയാളത്തിലെ നല്ല സിനിമയുടെ വഴി നാം മറന്നു പോവുകയാണ് ചെയ്യുന്നത്. അല്‍പ്പം വൈകി ആണെങ്കിലും വീട്ടിലേക്കുള്ള വഴി പോലുള്ള ചിത്രങ്ങളുടെ വരവ് കാട് പിടിച്ചും , മാലിന്യങ്ങള്‍ നിറഞ്ഞും കിടന്ന നല്ല സിനിമയിലേക്കുള്ള വഴി പ്രകാശമാനം ആക്കി മാറ്റിയിരിക്കുന്നു. ഇനി ഇത്തരം നല്ല സിനിമയിലേക്കുള്ള വഴി കാടു പിടിക്കാതെയും, മാലിന്യങ്ങള്‍ മൂടാതെയും, സംരക്ഷിക്കേണ്ടത് മലയാള സിനിമ പ്രവര്‍ത്തകരും ഒപ്പം നമ്മള്‍ പ്രേക്ഷകരുമാണ്..........

♥ഹൃദയതർപ്പണം♥

♥ഹൃദയതർപ്പണം♥ ഒരേ സമയം തന്നെ കവിയും കഥാകാരനുമായിരിക്കുക എന്നത് സങ്കീർണ്ണമായ അവസ്ഥയാണ്,  എന്നാൽ ഒരേ സമയം തന്നെ കവിയും കഥാകാരനും നോവലിസ്റ്...