2016, നവംബർ 30, ബുധനാഴ്‌ച

സ്നേഹപൂർവ്വം കേരളം ബ്ലാസ്റ്റേഴ്സിന്........





ഐ എസ്‌ എൽ 2016  ലീഗ് റൗണ്ടിലെ മല്സരങ്ങൾ പൂർത്തിയാവുകയാണ്. അവസാന മത്സരത്തിൽ നോർത്ത് ഈസ്റ്റിനെ നേരിടുന്ന കേരളക്ക് വിജയമോ സമനിലയോ മതിയാകും സെമിയിലെത്താൻ. എന്നാൽ ഇനി ലീഗ് റൌണ്ട് എന്നതിന് പ്രാധാന്യം ഇല്ല. നോർത്ത് ഈസ്റ്റുമായുള്ള മത്സരം കോർട്ടർ ഫൈനൽ എന്ന നിലയിൽ തന്നെ കാണണം. സമനില ആകരുത്. മികച്ച ഗോൾ ശരാശരിയിൽ വിജയം തന്നെ ആകണം കേരളയുടെ ലക്‌ഷ്യം. ഡൽഹി - നോർത്ത് ഈസ്റ്റ് മത്സരത്തിൽ പ്രതീക്ഷിച്ച ഫലത്തിൽ നിന്ന് മാറ്റം ഉണ്ടായില്ല. ഡൽഹി കരുത്തരാണ്, വിജയം നേടാനുള്ള പ്രാപ്തി അവർക്കു ഉണ്ടായിരുന്നു താനും. കേരളയെ പോലെ ഒരു ടീം സെമിയിലോ ഫൈനലിലോ എത്തിയാലുള്ള അപകടം എല്ലാ ടീമുകൾക്കും അറിയാം, പ്രതേകിച്ചു ഫൈനലിലിനു കേരളം വേദി ആകുക കൂടി ആണെങ്കിൽ അത് മറ്റു ടീമുകൾക്ക് സമ്മർദ്ദം കൂട്ടുകയും ചെയ്യും. അതിനാൽ തന്നെ കേരളം സെമിയിൽ എത്താൻ മറ്റൊരു ടീമും ആഗ്രഹിക്കില്ല. അത്തരം മാനസിക നിലയും സമീപനവുമായി ഡൽഹി ഉൾപ്പെടെയുള്ള ടീമുകൾ കളിച്ചാൽ അത് അവരുടെ ശരീര ഭാഷയിലും പ്രകടനത്തിലും തെളിഞ്ഞു കാണുകയും ചെയ്യും . അതിനു അവരെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല. അത് സ്വാഭാവികമാണ്. എന്നാൽ മറ്റു ടീമുകൾ ആകരുത് കേരളത്തിന്റെ ഭാവി നിശ്ചയിക്കുന്നത്. അത് നിശ്ചയിക്കാനുള്ള കരുത്തും പ്രതിഭയും നിശ്‌ചയ ദാർട്യവും കേരളം ടീമിനുണ്ട്. തീർച്ചയായും ഒരിക്കലും കൈവിടാത്ത പോരാട്ട വീര്യവും വിജയതൃഷ്ണയും അതൊന്നു മതി അനായാസം കേരളം ലക്ഷ്യത്തിൽ എത്താൻ. സ്വന്തം കരുത്തു തിരിച്ചറിയുക എന്നത് തന്നെയാണ് പ്രധാനം. തീർച്ചയായും നോർത്ത് ഈസ്റ്റുമായുള്ള മത്സരത്തിൽ കേരളത്തിന് വ്യക്തമായ ആധിപത്യം ചെലുത്താൻ കഴിയും അതിനു അനുകൂലമായ നിരവധി ഘടകങ്ങൾ ഉണ്ട്. അവ ശരിയാം വണ്ണം പ്രയോജനപ്പെടുത്തുക ഒപ്പം  ഒട്ടും ലാഘവമായി കാര്യങ്ങൾ കാണാതെയും ഇരിക്കുക. സ്വന്തം അണികളുടെ മുന്നിൽ മികച്ച വിജയവുമായി സെമിയിൽ എത്താനുള്ള സുവർണ്ണാവസരം ...... അതേ മുന്നിലുള്ള അവസ്സരങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്തുന്നു എന്നത് തന്നെയാണ് വിജയത്തിന്റെ അടിസ്ഥാനം .....
വിജയാശംസകൾ......
പ്രാർത്ഥനയോടെ ......

അഭിനന്ദനങ്ങൾ ........



വൃദ്ധയായ മാതാവിനെ മകൾ മർദ്ദിച്ചു എന്ന കേസിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ നിരീക്ഷണങ്ങൾ വളരെ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ്. നൂറു ശതമാനവും ശരിയായ നിരീക്ഷണവും തന്നെയാണ്. പ്രായമായ മാതാപിതാക്കളുടെ പരിരക്ഷയിൽ ആൺമക്കൾക്കും പെണ്മക്കൾക്കും തുല്യ ഉത്തരവാദിത്വം ഉണ്ട്. ഗാർഹിക പീഡന നിരോധന നിയമപ്രകാരം സ്ത്രീകൾ വീട്ടിനുള്ളിൽ പീഡിപ്പിക്കപ്പെട്ടാൽ നിയമത്തിന്റെ കണ്ണിൽ മക്കൾ എല്ലാം തുല്യ ഉത്തരവാദികളാണ്.വൃദ്ധയായ മാതാവിനെ മകൾ മർദ്ദിച്ചു എന്ന് തെളിഞ്ഞാൽ ആ മകൾക്കൊപ്പം മറ്റു മക്കളും ശിക്ഷാർഹരാകും എന്ന കമ്മീഷന്റെ നിരീക്ഷണം ഏറെ ഉചിതമായ ഒന്നാണ്. കാരണം പരസ്പരം പഴിചാരി മാതാപിതാക്കളെ സംരക്ഷിക്കുവാനുള്ള ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞു മാറുന്ന ഓരോ മക്കൾക്കും ഉള്ള വിധിയാകണം ഇത്. നമ്മുടെ നാട്ടിൽ ഒട്ടേറെ നിയമങ്ങൾ ഉണ്ട് എന്നാൽ അത്തരം നിയമങ്ങൾ വ്യക്തമായ സൂചനകളും മാർഗ്ഗ നിർദേശങ്ങളും നല്കുന്നവ കൂടി ആകണം. അത്തരത്തിലുള്ള വ്യക്തമായ നിർദേശങ്ങളുടെ അഭാവം അന്ന് പലപ്പോഴും ഇത്തരം കുറ്റങ്ങളിൽ നിന്ന് രക്ഷ നേടാൻ സഹായിക്കുന്നത്. ബഹുമാനപ്പെട്ട സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഈ കേസിൽ നടത്തിയ നിരീക്ഷണം വ്യക്തമായ സൂചനകളും മാർഗ്ഗ നിർദേശങ്ങളും നൽകുന്ന ഒന്ന് തന്നെ ആണ്. എല്ലാ നിയമങ്ങളും ഇത്തരത്തിൽ സുവ്യക്തമായി നിശ്ചയിക്കപ്പെട്ടാൽ അത് സമൂഹത്തിൽ ഉണ്ടാക്കുന്ന ഗുണപരമായ മാറ്റം വളരെ വലുതായിരിക്കും. ഇത്തരത്തിൽ നിരീക്ഷണം നടത്തിയ ബഹുമാനപ്പെട്ട സംസ്ഥന മനുഷ്യാവകാശ കമ്മീഷന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ......

Hands Up for #HIV Prevention.


സൗഹൃദം

 സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️