2016, നവംബർ 30, ബുധനാഴ്‌ച

അഭിനന്ദനങ്ങൾ ........വൃദ്ധയായ മാതാവിനെ മകൾ മർദ്ദിച്ചു എന്ന കേസിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ നിരീക്ഷണങ്ങൾ വളരെ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ്. നൂറു ശതമാനവും ശരിയായ നിരീക്ഷണവും തന്നെയാണ്. പ്രായമായ മാതാപിതാക്കളുടെ പരിരക്ഷയിൽ ആൺമക്കൾക്കും പെണ്മക്കൾക്കും തുല്യ ഉത്തരവാദിത്വം ഉണ്ട്. ഗാർഹിക പീഡന നിരോധന നിയമപ്രകാരം സ്ത്രീകൾ വീട്ടിനുള്ളിൽ പീഡിപ്പിക്കപ്പെട്ടാൽ നിയമത്തിന്റെ കണ്ണിൽ മക്കൾ എല്ലാം തുല്യ ഉത്തരവാദികളാണ്.വൃദ്ധയായ മാതാവിനെ മകൾ മർദ്ദിച്ചു എന്ന് തെളിഞ്ഞാൽ ആ മകൾക്കൊപ്പം മറ്റു മക്കളും ശിക്ഷാർഹരാകും എന്ന കമ്മീഷന്റെ നിരീക്ഷണം ഏറെ ഉചിതമായ ഒന്നാണ്. കാരണം പരസ്പരം പഴിചാരി മാതാപിതാക്കളെ സംരക്ഷിക്കുവാനുള്ള ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞു മാറുന്ന ഓരോ മക്കൾക്കും ഉള്ള വിധിയാകണം ഇത്. നമ്മുടെ നാട്ടിൽ ഒട്ടേറെ നിയമങ്ങൾ ഉണ്ട് എന്നാൽ അത്തരം നിയമങ്ങൾ വ്യക്തമായ സൂചനകളും മാർഗ്ഗ നിർദേശങ്ങളും നല്കുന്നവ കൂടി ആകണം. അത്തരത്തിലുള്ള വ്യക്തമായ നിർദേശങ്ങളുടെ അഭാവം അന്ന് പലപ്പോഴും ഇത്തരം കുറ്റങ്ങളിൽ നിന്ന് രക്ഷ നേടാൻ സഹായിക്കുന്നത്. ബഹുമാനപ്പെട്ട സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഈ കേസിൽ നടത്തിയ നിരീക്ഷണം വ്യക്തമായ സൂചനകളും മാർഗ്ഗ നിർദേശങ്ങളും നൽകുന്ന ഒന്ന് തന്നെ ആണ്. എല്ലാ നിയമങ്ങളും ഇത്തരത്തിൽ സുവ്യക്തമായി നിശ്ചയിക്കപ്പെട്ടാൽ അത് സമൂഹത്തിൽ ഉണ്ടാക്കുന്ന ഗുണപരമായ മാറ്റം വളരെ വലുതായിരിക്കും. ഇത്തരത്തിൽ നിരീക്ഷണം നടത്തിയ ബഹുമാനപ്പെട്ട സംസ്ഥന മനുഷ്യാവകാശ കമ്മീഷന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ......

അഭിപ്രായങ്ങളൊന്നുമില്ല:

കുല മഹിമയുടെ ചോരപ്പൂക്കൾ....

പ്രിയപ്പെട്ടവരേ..... എന്റെ നാൽപത് കവിതകൾ അടങ്ങിയ പ്രഭാത് ബുക്ക് ഹൗസ് പുറത്തിറക്കിയ  പ്രണയമാണെനിക്ക് എന്ന ഏറ്റവും പുതിയ കവിതാ സമാ...