2015, ജനുവരി 29, വ്യാഴാഴ്‌ച

അത് ഞാൻ തന്നെയാണ്...........

ദിനം പ്രതി വര്ദ്ധിച്ചു  വരുന്ന വാഹനാപകടങ്ങൾ.അതിലേറെ വിഷമകരം  ഈ വാഹനാപകടങ്ങളിൽ പെട്ട് സമയത്ത് വൈദ്യ സഹായം ലഭിക്കാതെ നിരത്തുകളിൽ പൊലിയുന്ന ജീവനുകൾ അനവധി എന്നുള്ളതാണ്. ഇത്തരം അനവധി കേസുകൾ ഓരോ ദിവസ്സവും കേരളത്തില അങ്ങോളം ഇങ്ങോളം റിപ്പോർട്ട്‌ ചെയ്യപ്പെടുന്നു. നമ്മുടെ സമൂഹ മനസാക്ഷിക്ക് എന്ത് പറ്റി ? . അപകടത്തിൽ പെടുന്നവരെ കാണുമ്പോൾ അത് നമ്മൾ തന്നയാണ് അല്ലെങ്കിൽ നമുക്ക് വേണ്ടപ്പെട്ടവർ തന്നെയാണ് , അല്ലെങ്കിൽ നാളെ നമുക്കും ഇത്തരം ഒരു അവസ്ഥ ഉണ്ടാകാം എന്നാ നിസ്സ്വര്തമായ ചിന്ത നമുക്ക് ഉണ്ടാകേണ്ടിയിരിക്കുന്നു... ഇനിയും വിലപ്പെട്ട ഒരു ജീവൻ കൂടി നഷ്ട്ടമാകാതെ നമുക്ക് പ്രവര്ത്തിക്കാം.....

വാഹനാപകടങ്ങളിൽ പരുക്കേറ്റു വഴിയിൽ കിടക്കുന്നവരെ കണ്ടാൽ പോലീസിൽ അറിയിക്കാനുള്ള ടോൾ ഫ്രീ നംബര് - 1099
ഹൈവേ സുരക്ഷാ ഹെല്പ് ലൈൻ - 9846100100
എസ്‌ എം എസ്‌ നമ്പർ - 94979 00000
പോലീസ് ആസ്ഥാനം - 0471 - 3244000, 3245000

തിങ്ങി നിറഞ്ഞ ജനക്കൂട്ടം
ഒത്ത നടുവിലായി ചോര -
വാര്‍ന്നൊലിച്ച ഒരന്നാഥ ജന്മം
ഞരങ്ങുന്നു, പിടയുന്നു പ്രാണവേദനയാല്‍
നീട്ടിയ മൊബയിലില്‍ ചിത്രങ്ങള്‍ എടുക്കുമ്പോള്‍
കേള്‍ക്കുന്നില്ലാരുമേ ബധിര കർണങ്ങളാൽ
ഞാനുമെന്‍ മൊബൈല്‍ സൂം ചെയ്തു ഫോക്കസ് ചെയ്യവേ
ഒരു മാത്ര ആ മുഖം കണ്ടു ഞാന്‍ ഞെട്ടി തരിച്ചു പോയി
മൊബൈല്‍ എന്‍ കൈയില്‍ നിന്ന് ഊര്‍ന്നു പോയി
കാരണം അത് ഞാന്‍ തന്നെ ആയിരുന്നു...................

2015, ജനുവരി 24, ശനിയാഴ്‌ച

പിക്കെറ്റ് 43 - സ്നേഹത്തിന്റെ , സൌഹൃദത്തിന്റെ , മാനുഷിക മൂല്യങ്ങളുടെ മഹനീയ മാതൃക .....

ഇന്നലെ തിരുവനന്തപുരം ശ്രീ വിശാഖിൽ നിന്ന് ഞാനും  ഗിരിയും ചേർന്ന് പിക്കെറ്റ് 43 കണ്ടു. സ്നേഹത്തിന്റെ , സൌഹൃദത്തിന്റെ , മാനുഷിക മൂല്യങ്ങളുടെ മഹനീയ മാതൃക തന്നെയാണ് പിക്കെറ്റ് 43. ഏറെ കലുഷിതമായ ഈ  വര്ത്തമാനകാല ലോകത്തിൽ സ്നേഹത്തിന്റെ സൌഹൃദത്തിന്റെ സമാധാനത്തിന്റെ സന്ദേശമാണ് പിക്കെറ്റ് 43 അനാവരണം ചെയ്യുന്നത്. ഹരീന്ദ്രൻ നായര് എന്നാ ഇന്ത്യൻ പട്ടാളക്കരന്റെയും മുഷറഫ് എന്നാ പാകിസ്താൻ പട്ടാളക്കരന്റെയും സൌഹൃദ കഥയിലൂടെ ആഗോളതലത്തിൽ തന്നെ വളരെ ചര്ച്ച ചെയ്യപ്പെടണ്ട , ച്നിതിക്കേണ്ട വിഷയമാണ്‌ പിക്കെറ്റ് 43 യുടേത്. യുദ്ധം അല്ലെങ്കിൽ സമാധാനം അത് നടക്കുന്നത് അല്ലെങ്കിൽ തീരുമാനിക്കപ്പെടുന്നത് സമീപനങ്ങളുടെ വൈരുധ്യതയിൽ നിന്നാണ് എന്ന യാദര്ത്യം ഓരോ പ്രേക്ഷകനും തിരിച്ചറിയപ്പെടുന്നു. തീര്ച്ചയായും യാന്ത്രികമായ ഈ വര്ത്തമാന കാല ജീവിതത്തിൽ നാം ഓരോരുത്തരും പിക്കെറ്റ് 43 കളിൽ ആണ് കഴിയുന്നത്‌. തൊട്ടടുത്തുള്ള ഒരാളെ പോലും തിരിച്ചറിയാൻ കഴിയാതെ , ആരോടും  സ്നേഹമോ , സൗഹൃദമോ പുലര്താൻ കഴിയാതെ എന്തിനെയും സംശയ ദൃഷട്ടി യോട് മാത്രം നോക്കി കാണാൻ വിധിക്കപ്പെട്ട ഒരു സമൂഹമാണ്‌ നമ്മുടേത്‌. അത് കൊണ്ട് തന്നയാണ് നടു റോഡിൽ ചോര വര്ന്നോലിച്ചു കിടക്കുന്ന സഹജീവിയെ , അയാൾ തങ്ങളുടെ ബന്ധുവാണോ , സുഹൃത്താണോ , അയൽക്കാരൻ ആണോ എന്ന് പോലും നോക്കാൻ നില്ക്കാതെ ഓടിയകലുന്ന ഒരു സമൂഹമായി  നമ്മൾ മാറിയിരിക്കുന്നത്. അത്തരം ഒരു സാമൂഹിക കഴ്ച്ചപ്പ്പാടിനു ഉള്ള വ്യക്തവും ശക്തവുമായ മറുപടിയാണ് ഹരീന്ദ്രൻ നായര് എന്ന ഇന്ത്യൻ പട്ടാളക്കരന്റെയും മുഷറഫ് എന്ന പാകിസ്താൻ പട്ടാളക്കരന്റെയും സൌഹൃദ കഥ പറയുന്ന  പിക്കെറ്റ് 43  . തീര്ച്ചയായും മലയാളത്തിൽ മാത്രം ഒതുങ്ങേണ്ട ചിത്രമല്ല പിക്കെറ്റ് 43 ഇന്ഗ്ലിഷ് ഉള്പ്പെടയുള്ള എല്ലാ ഭാഷകളിലേക്കും ഡബപ് ചെയ്തു ലോകം എങ്ങും പ്രദര്ശിപ്പിക്കണം കാരണം പിക്കെറ്റ് 43 നല്കുന്ന സന്ദേശ ത്തിന്റെ വ്യാപ്തി അത്ര വലുതാണ്‌. ഒപ്പം കുടുംബ ബന്ടങ്ങളുടെ മാനുഷിക മൂല്യങ്ങളുടെ നൂലിഴകളും അതി മനോഹരമ്യി തുന്നി ചേര്ത്തിരിക്കുന്നു. തീര്ച്ചയായും സംവിധയകാൻ മേജര് രവി അഭിനന്ദനം അര്ഹിക്കുന്നു. പ്രകടനത്തിന്റെ കാര്യത്തില പ്രിത്വിരാജ് വീണ്ടും നമ്മെ വിസ്മയിപ്പിക്കുന്നു. ഒരു പക്ഷെ പ്രിത്വിരാജിനെ പോലെ ഒരു അഭിനേതാവ് മലയാൽ സിനെമക്ക് കിട്ടിയ ഭാഗ്യമാണ് , അഭിമാനമാണ്. അത്ര ഉജ്ജ്വലംയാണ് പ്രിഥ്വി പ്രകടനം നടത്തിയിരിക്കുന്നത്. ഒപ്പം ജാവേദ്‌ ജഫ്രി മനസ്സ് നിരക്കുന്ന പ്രകടനം കാഴ്ചവച്ചിരിക്കുന്നു. എടുത്തു പറയേണ്ടത് ബാക്കര്ടി എന്ന നായയുടെ പ്രകടനമാണ്. ഇപ്പോൾ ജീവിച്ചിരിപ്പില്ല എങ്കിലും പ്രേക്ഷകരുടെ ഹൃദയത്തിൽ എന്നും ബാക്കര്ടിക്ക് സ്ഥാനം ഉണ്ടാവും. തീര്ച്ചയായും പിക്കെറ്റ് 43 കാണുന്ന ഓരോ പ്രേക്ഷകന്റെയും മനസ്സ് അർദ്രമാകും. സ്നേഹത്തിനെയും സൌഹൃദത്തിന്റെയും , മാനുഷിക മൂല്യങ്ങളുടെയും വില അറിയാവുന്ന ഏതൊരാളും പിക്കെറ്റ് 43 എന്ന ചിത്രത്തെ നെഞ്ചോട്‌ ചേര്ക്കും.........  പിക്കെറ്റ് 43 പോലെ ഒരു ചിത്രം സമ്മാനിച്ചതിന് അല്ല പ്രവതകര്ക്കും ഒരു പാട് നന്ദി... ഒപ്പം ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും....... പ്രാർത്ഥനയോടെ.........

2015, ജനുവരി 22, വ്യാഴാഴ്‌ച

"താന്‍ താന്‍ നിരന്തരം ചെയ്യുന്ന പാപ കര്മ്മങ്ങള്‍ തൻ ഫലം .., താന്‍ താന്‍ അനുഭവിച്ചീടുകെന്നേവരൂ."

"താന്‍ താന്‍ നിരന്തരം ചെയ്യുന്ന പാപ കര്മ്മങ്ങള്‍ തൻ ഫലം ..,
താന്‍ താന്‍ അനുഭവിച്ചീടുകെന്നേവരൂ."

ഇന്നലെ മുൻ ബി സി സി ഐ  പ്രസിഡന്റ്‌ ശ്രീനിവാസൻ, മൈയപ്പൻ , രാജ് കുന്ദ്ര, ചെന്നൈ സൂപ്പർ കിങ്ങ്സ് , രാജസ്ഥാൻ റോയൽസ് എന്നിവര്ക്കെതിരെയുള്ള സുപ്രീം കോടതി പരാമർശങ്ങൾകേട്ടപ്പോൾ മുകളില പറഞ്ഞ വരികളാണ് ഓര്മ്മ വന്നത്. തുഞ്ചത്ത് എഴുത്തച്ഛന്റെ വരികൾ ആണിവ . ശ്രീരാമൻ ലക്ഷ്മണനോട് പറയുന്നത്.  നമ്മൾ ആര് എന്ത് അധര്മ്മം പ്രവര്തിച്ചാലും അതിന്റെ ഫലം ഇന്നല്ലെങ്കിൽ നാളെ നമ്മൾ അനുഭവിക്കുക തന്നെ ചെയ്യും . ചിലപ്പോൾ സ്വന്തം അധികാരവും സമ്പത്തും സ്വാധീനവും ഉപയോഗിച്ച് കുറച്ചു കാലം പിടിച്ചു നില്ക്കാൻ കഴിയും എന്നാലും അന്തിമ വിധിയെ തടുക്കാൻ ആര്ക്കും കഴിയില്ല. ശ്രീശാന്ത് എന്നാ ചെറുപ്പക്കാരനെ ബലിയാടാക്കി ,ധോണി ഉള്പ്പെടെയുള്ളവരെ സംരക്ഷിച്ചതിന് ദൈവം നല്കിയ മറുപടി തന്നെയാണിത്. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അത് എല്ലാവര്ക്കും ബാധകമായിരിക്കണം . അല്ലെങ്കിൽ എല്ലാവരെയും അതിൽ നിന്ന് മുക്തരാക്കണം അല്ലാതെ തങ്ങൾക്കു താല്പര്യം ഉള്ളവരെ സംരക്ഷിക്കുകയും അല്ലാത്തവരെ നിഷ്കരുണം തള്ളുകയും ചെയ്യുന്ന അധര്മ്മം എന്നും നില നില്ക്കുകയില്ല.ഇനിയെങ്കിലും ബി സി സി ഐ കണ്ണ് തുറക്കണം , അർഹാതയുള്ളവർക്ക് ടീമിൽ സ്ഥാനം നല്കണം. അര്ഹത ഇല്ലാത്തവർക്ക് , സ്വാർത്ഥ മോഹികല്ക്ക് ഇനി ടീമിൽ സ്ഥാനം നല്കരുത്. ക്രിക്കെട്ടിനെ നെഞ്ചോട്‌  ചേർത്ത് സ്നേഹിച്ച എന്നെപോലെ യുള്ള ആയിരങ്ങൾക്ക് ഒരിക്കൽ കൂടി എല്ലാം മറന്നു ക്രിക്കെട്ടിനെ സ്നേഹിക്കാൻ നിങ്ങൾ അവസ്സരം ഒരുക്കണം. ഇവിടെ ആരും നമ്മുടെ ശത്രുവല്ല  ആരെയും ശിക്ഷിക്കണം എന്നുമില്ല . പക്ഷെ നീതി അത് എല്ലാവര്ക്കും തുല്യമായിരിക്കണം. ശ്രീശാന്ത് എന്നാ കളിക്കാരൻ കളിക്കളത്തിൽ തിരിച്ചു എത്തണം എങ്കിൽ മാത്രമേ നീതി അതിന്റെ പൂര്ന്നത കൈവരിക്കൂ. അല്ലാത്ത പക്ഷം ഇനിയുമേറെ കാലം ഇന്ത്യൻ ക്രിക്കെടിനെ ശാപം പിന്തുടരുക തന്നെ ചെയ്യും...........

ജീവിത്തിലെ ഒന്നിനുപുറകെ മറ്റൊന്നായി വരുന്ന പ്രശ്നങ്ങളുടെ കാരണം അന്വേഷിച്ചു തലപുണ്ണാക്കുമ്പോഴും പരിഹാരക്രീയകള്‍ ചെയ്യുമ്പൊഴും നമ്മളില്‍ പലരും ഈ 'വലിയ' നിയമം ഓര്‍ക്കാറില്ല എന്നതാണു വാസ്തവം!

നമ്മുടെ ബുദ്ധിയില്‍ സുരക്ഷവലയം തീര്ത്ത്, തെളിവുകളെല്ലാം നശിപ്പിച്ച് ഏറ്റവും ശക്തരായവരുടെ സഹായം ഉള്ളവരെന്നു സ്വയം ബോദ്ധ്യപ്പെടുത്തുമ്പോള്‍, നിങ്ങള്‍ കണ്ണില്‍ കാണുന്ന പരിധികള്‍ക്കപ്പുറം പരിധിയും കണ്ണും ഉള്ളവന്‍ വെച്ച നിയമമാണിതെന്നു മറക്കരുത്! ദൈവം നമ്മുടെ ചെയ്തികള്‍ക്കു എന്തായാലും ഭൂമിയില്‍ പകരം വെച്ചിട്ടുണ്ടു. "നല്ലതു ചെയ്യുന്നവനു നല്ലതും തിന്മ ചെയ്യുന്നവനു തിന്മയും!".........
ചെയ്യും.....

2015, ജനുവരി 20, ചൊവ്വാഴ്ച

ഒരുമയുടെ ഓട്ടത്തിന് , അഭിനനന്ദനങ്ങൾ.......... നന്ദി സച്ചിൻ....

ദേശിയ ഗയിംസിന്റെ മുന്നോടിയായി നടന്ന റണ്‍ കേരള  റണ്‍, കേരള ജനത ഒരേ മനസ്സോടെ ഏറ്റെടുത്തതിനു അഭിനന്ദനങ്ങൾ . തീര്ച്ചയായും നാടിൻറെ പൊതുവായ ആവശ്യങ്ങള്ക്ക് ഇത്തരം ഒത്തൊരുമ അനിവാര്യം തന്നെയാണ്. ഇന്ത്യയെ സംബന്ധിച്ച് നാനാത്വത്തിൽ ഏകത്വം എന്ന് പറയുന്നത് പോലെ ഇന്നലെ കേരളവും അത് തന്നെയാണ് കണ്ടത്. ജാതി, മത , രാഷ്ട്രീയ ,പ്രായ , തൊഴിൽ ഭേദമന്യേ എല്ലാവരും ദേശിയ ഗയിമ്സിനു പിന്തുണയുമായി എത്തിയത് വളരെ സന്തോഷകരമാണ്, ഒപ്പം ഏറെ പ്രതീക്ഷാ നിർഭരവും. തീര്ച്ചയായും  ഇത്തരത്തിൽ ദേശിയ ഗയിംസിന്റെ വിജയത്തിനും ഈ ഒത്തൊരുമ ഉണ്ടാകണം. കുറ്റങ്ങളും കുറവുകളും ഭിന്നതകളും ഒക്കെ ഉണ്ടെങ്കിലും അതെല്ലാം പരിഹരിച്ചു കൊണ്ട് , ഭിന്ന വിചാരങ്ങൾ എല്ലാം മാറ്റി വച്ച് കൊണ്ട് നമ്മുടെ കേരളത്തിന്റെ അഭിമാനത്തിനായി നമുക്ക് ഒരുമിച്ചു നില്ക്കാം, ഒപ്പം കേരളത്തിനായി എല്ലാ പിന്തുണയും സ്നേഹവും നല്കുന്ന അതുല്യ പ്രതിഭ സച്ചിന് ഒരായിരം നന്ദി............ തീര്ച്ചയായും  ദേശിയ ഗയിംസ് വലിയ വിജയമാകും, കേരളത്തിന്‌ അഭിമാനമാകും ......... പ്രാർത്ഥനയോടെ

2015, ജനുവരി 18, ഞായറാഴ്‌ച

സർക്കാർ ഓഫീസിലെ പുകവലി , മദ്യപാനം സസ്പെൻഷൻ ഉറപ്പ്.............

ഇനി മുതൽ ജോലി സമയത്ത് മദ്യപിക്കുകയോ , പുകവലിക്കുകയോ ചെയ്യുന്ന സർക്കാർ ഉദ്യോഗസ്ഥര്ക്ക്  സസ്പെൻഷൻ.ഓഫീസിൽ ഇരുന്നു പുകവലിച്ചതായോ ,മദ്യപിച്ചു ജോലിക്ക് എതിയതായോ പരാതി കിട്ടിയാലും , മേലധികാരി റിപ്പോർട്ട്‌ ചെയ്താലും നടപടി ഉണ്ടാകും . ഇതിനായി സർക്കാർ ഉദ്യോഗസ്ഥര്ക്കുള്ള സർവ്വീസ് നിയമം ഭേദഗതി ചെയ്യാൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിര്ദേശം നല്കി. ഇത് സംബന്ധിച്ച ഉത്തരവ് ഭരണ പരിഷ്കാര വകുപ്പിന് നല്കി. സർക്കാർ സർവ്വീസ് നിയമം പിന്തുടരുന്ന പൊതുമെഘലാ സ്ഥാപനങ്ങള്ക്കും നിയമ ഭേദഗതി ബാധകമാകും .
കടപ്പാട്- 2015 ജനുവരി  19 തിങ്കൾ മലയാള മനോരമ ദിനപ്പത്രം
                പേജ് 11 വര്ത്തമാനം 

2015, ജനുവരി 15, വ്യാഴാഴ്‌ച

അക്ഷരദുഖം ............

താൻ  ജീവനേക്കാൾ ഏറെ സ്നേഹിക്കുന്ന തൂലിക അയാള് കൈയിലെടുത്തു. അനന്തമായ ഭാവനയുടെ വിഹായസ്സിലേക്ക് പറന്നിറങ്ങി. ഇതുവരെ ആരും കാണാത്ത , ആരും അനുഭവിച്ചറിയാത്ത ഭാവനയുടെ ചിറകിൽ അക്ഷരങ്ങൾ വാക്കുകളായി , വാക്കുകൾ വരികളായി  വല്ലാത്തൊരു ആത്മഹർഷമാണ് ഈ നിമിഷങ്ങളിൽ അയാൾ അനുഭവിക്കുന്നത്.പറഞ്ഞറിയിക്കാൻ കഴിയാത്ത അവാച്യമായ അനുഭുതിയുടെ ഭിന്ന തലങ്ങൾ....... പെട്ടെന്നാണ് പിന്നിൽ ഒരാരവം ഉയര്ന്നത്. തനിക്കു നേരെ പാഞ്ഞടുക്കുന്ന ഒരു കൂട്ടം . അവർ വിളിച്ചു പറയുകയാണ് ഞങ്ങൾ  തരുന്ന അക്ഷരങ്ങൾ , ഞങ്ങൾ  പറയുന്ന വാക്കുകൾ , ഞങ്ങൾ പറയുന്ന വരികൾ , ഞങ്ങൾ വഴി കാണിക്കുന്ന ഭാവനയുടെ മേച്ചിൽ പുറങ്ങൾ അതിലൂടെ വേണം സഞ്ചരിക്കാൻ. ഇല്ല ഒരിക്കലുമില്ല ആത്മാവ് നഷ്ട്ടപ്പെട്ട ഒരു എഴുത്തുകാരനായി ഞാനുണ്ടാവില്ല . എന്റെ സൃഷ്ട്ടികൾ സ്വതന്ത്രമായിരിക്കണം . . പെട്ടെന്ന് വല്ലാത്തൊരു കിതപ്പോടെ അയാൾ ഞെട്ടി ഉണര്ന്നു. മഷിയുണങ്ങാത്ത തന്റെ തൂലിക മേശപ്പുറത്തു തന്നെ ഉണ്ട്. കിതപ്പ് മാറാതെ , വിറയാർന്ന കൈകളാൽ അയാൾ ആ തൂലിക എടുത്തു, താൻ സ്നേഹിക്കുന്ന അക്ഷരങ്ങളെ അതിലേക്കു ആവാഹിച്ചു, ഭാവനയുടെ അനന്തതയിലേക്ക് പറക്കാൻ തുടങ്ങി. പെട്ടെന്ന് ഞെട്ടലോടെ ഒരു സത്യം അയ്യാൾ തിരിച്ചറിഞ്ഞു. തന്റെ അക്ഷരങ്ങളെ ആരോ ബന്ധിച്ചിരിക്കുന്നു, ഭാവനയുടെ അനന്തതയിൽ നിന്ന് ഇരുളിടങ്ങളുടെ അഗാധതയിലേക്ക്‌  താൻ പതിച്ചിരിക്കുന്നു.  ആത്മാവ് നഷ്ട്ടമായ എന്നിലെ കലാകാരൻ മരിച്ചിരിക്കുന്നു.ഇല്ല ഇനിയും ഈ സഹനം കഴിയില്ല. വിരയാര്ർന്ന കൈകകളാൽ താൻ ഏറെ സ്നേഹിക്കുന്ന തൂലിക അയാൾ സ്വന്തം ഹൃദയത്തിലേക്ക് കുത്തിയിറക്കി . പേപ്പറിലെ വെളുത്ത പ്രതലത്തിൽ ചോരത്തുള്ളികൾ പുതിയ ചിത്രം വരച്ചു.ചോര വാര്ന്നു  നിശ്ചെതനമായ അയാളുടെ ശരീരം ആരുമറിയാതെ കിടക്കുമ്പോഴും തെരുവുകളിൽ അയാൾക്കെതിരെ ആരവങ്ങൾ ഉയരുന്നുണ്ടായിരുന്നു........ അപ്പോഴും അയാൾ ഏറെ സ്നേഹിച്ച അക്ഷരങ്ങളും, വാക്കുകളും, വരികളും , ഭാവനയും എല്ലാം തങ്ങളുടെ പ്രിയപ്പെട്ട എഴുത്തുകാരനെ തേടി അലയുന്നുണ്ടായിരുന്നു..........

സമര്പ്പണം -  ആത്മാവിഷ്കാരത്തിന്റെ പേരിൽ സ്വയം ബലിയർപ്പിക്കാൻ വിധിക്കപ്പെട്ട ഓരോ കലാകാരന്മാര്ക്കും.............

2015, ജനുവരി 5, തിങ്കളാഴ്‌ച

ദേശിയ ഗെയിംസ് - കേരളത്തിന്റെ അഭിമാനം........

തീര്ച്ചയായും കേരളത്തിൽ നടക്കാനിരിക്കുന്ന ദേശിയ കായിക മേള  കേരളത്തിന്‌ അഭിമാനമാകണം, മാത്രമല്ല ഇന്ത്യക്ക് ആകമാനം മാതൃകയും ആകണം.  നമ്മുടെ കായിക മേഘലയുടെ പുത്തൻ ഉണര്വ്വിനു ഒരു മുതല്ക്കൂട്ടു തന്നെയാകും ദേശിയ കായിക മേള എന്നാ കാര്യത്തിൽ സംശയം വേണ്ട. വിവാദങ്ങൾ ഉണ്ടാകും , പോരായ്മകൾ ചൂണ്ടി കാണിക്കപ്പെടും എന്നാൽ അത്തരം പോരായ്മകൾ പരിഹരിച്ചു, വിവാദങ്ങൾ മാറ്റി വച്ച് കൊണ്ട് ഒരു മനസ്സായി നമുക്ക് ഈ കായിക മേളയെ വിജയമാക്കാം. ഇത് നമുക്ക് വീണു കിട്ടിയ അവസ്സരമാണ് , അത് നമ്മൾ പ്രയോജനപ്പെടുത്തുക തന്നെ വേണം. അനാവശ്യ വിവാദങ്ങളും , ഭിന്നിച്ചു നിൽക്കലും ഒഴിവാക്കണം. ഈ മേള കേരളത്തിന്റെ , മലയാളിയുടെ അഭിമാനത്തിന്റെ മേള ആകണം. അതിനായി ഓരോ മലയാളിക്കും എന്ത് ചെയ്യാൻ കഴിയും എന്നത് ചിന്തിക്കണം , അതിനനുസരിച്ച് പ്രവര്ത്തിക്കണം...  തീര്ച്ചയായും ദേശിയ കായികമേള വൻ വിജയമാകും , ഇന്ത്യൻ കായിക രംഗത്തിനു കേരളം നല്കുന്ന മഹത്തായ സംഭാവന തന്നെയാകും ദേശിയ കായിക മേള ....... ആശംസകൾ..... പ്രാർത്ഥനയോടെ...........
വാൽ കഷ്ണം - കാര്യവട്ടം വഴി യാത്ര ചെയ്യുമ്പോൾ തലയുര്തി നില്ക്കുന്ന പുത്തൻ സ്റ്റെഡിയം കാണുമ്പോൾ എത്രയോ നാളായി ആഗ്രഹിച്ച കാര്യമാണ് യാദാർത്ഥ്യം ആകുന്നതു എന്നത് തന്നെ ഈ മേള നമുക്ക് നല്കിയ അനുഗ്രഹം വ്യക്തമാക്കി തരുന്നു........

ഇന്ത്യൻ ക്രിക്കെട്ടിന്റെ ശാപം ഒഴിയാൻ ധോണി വിരമിക്കണം...........


ഇന്ത്യൻ ടെസ്റ്റ്‌ ക്രിക്കെട്ടിൽ നിന്ന് മാത്രമല്ല ക്രിക്കെട്ടിന്റെ സമസ്ത മേഘലകളിൽ നിന്നും ധോണി എന്നാ ലോകം കണ്ട ഏറ്റവും സ്വാർത്ഥനും അഴിമതിക്കാരനുമായ കളിക്കാരൻ വിരമിക്കണം. അങ്ങനെ ഇന്ത്യൻ ക്രിക്കെട്ടിന്റെ ശാപം ഒഴിയട്ടെ. എന്നെപോലെ ആയിരക്കണക്കിന് ക്രിക്കെറ്റ് പ്രേമികളെ ക്രിക്കെട്ടിൽ നിന്ന് അകറ്റിയതിനു പൂർണ്ണ ഉത്തരവാദി ധോണി എന്നാ സ്വാർത്ഥനും അഴിമതിക്കാരനും ആയ ഒരു കളിക്കാരൻ തന്നെയാണ്. ഇപ്പോൾ ടെസ്റ്റ്‌ ക്രിക്കെട്ടിൽ നിന്നും വിരമിച്ചു എന്നത് കൊണ്ട് ഇന്ത്യൻ ക്രിക്കെട്ടിന്റെ ശാപം പകുതി ഒഴിഞ്ഞു. ധോണി പൂർണ്ണമായി വിരമിച്ചിട്ടു വേണം വീണ്ടും ക്രിക്കെറ്റിനെ സ്നേഹിച്ചു തുടങ്ങാൻ...............

♥ഹൃദയതർപ്പണം♥

♥ഹൃദയതർപ്പണം♥ ഒരേ സമയം തന്നെ കവിയും കഥാകാരനുമായിരിക്കുക എന്നത് സങ്കീർണ്ണമായ അവസ്ഥയാണ്,  എന്നാൽ ഒരേ സമയം തന്നെ കവിയും കഥാകാരനും നോവലിസ്റ്...