സദാചാര വാദികൾ പൊറുക്കുക എന്നതായിരുന്നു വെടി വഴിപാട് എന്നാ ചിത്രത്തിന്റെ ടാഗ് ലൈൻ. എന്നാൽ ആ വാചകം കടമെടുത്തു കൊണ്ട് തന്നെ പറയട്ടെ വെടി വഴിപാടുകാർ പൊറുക്കുക. കാരണം സെൻസർ ബോര്ഡ് ചിത്രത്തിന് പ്രദർശനാനുമതി നല്കിയില്ല . പക്ഷെ ഇത്തവണ സെൻസർ ബോര്ഡിന്റെ തീരുമാനത്തിനെ സ്വാഗതം ചെയ്യുന്നു. കാരണം പലപ്പോഴും സെൻസർ ബോര്ഡ് അയഞ്ഞു കൊടുത്തത് കൊണ്ടാണ് ന്യൂ ജെനരേശൻ എന്നപേരിൽ തെറി പടങ്ങൾ മലയാളത്തിൽ കുമിഞ്ഞു കൂടിയത്. അന്നൊക്കെ ഞാൻ ഉള്പ്പെടയുള്ള ആളുകള് സെൻസർ ബോര്ഡ് കൂടുതൽ കാര്യക്ഷമമായി പ്രവര്ത്തിക്കണം എന്ന് വിമര്ശനം ഉന്നയിച്ചിരുന്നു. എന്നാൽ ഇപ്പോൾ സെൻസർ ബോര്ഡ് സ്വീകരിച്ചത് പോലുള്ള നടപടികള വളരെ മുൻപേ സ്വീകരിച്ചിരുന്നു എങ്കിൽ മലയാള സിനിമയിലെ പല മാലിന്യങ്ങളും ഉണ്ടാകുമായിരുന്നില്ല. ഇതൊരു തുടക്കം ആവട്ടെ. പിന്നെ ഞാൻ ഒരു സദാചാര വാദി അല്ല, വെടി വഴിപാട് എന്നാ ചിത്രത്തിന് എതിരും അല്ല പക്ഷെ ചില യാദര്ത്യങ്ങൾ പറഞ്ഞെ പറ്റു. ഞാൻ ഏറെ ബഹുമാനിക്കുന്ന അതിലേറെ ഇഷ്ട്ടപ്പെടുന്ന ശ്രീ മുരളി ഗോപി ഇന്നലെ പറഞ്ഞ ചില കാര്യങ്ങളോട് വിയോജിപ്പുണ്ട്. കാരണം ആവിഷ്കാര സ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തുന്നു എന്നത് . ഒരു തരത്തിലും യോജിക്കുന്നില്ല കാരണം ആവിഷ്കാരം എന്നാ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്താൽ അത് നിയന്ത്രിക്കപ്പെടുക തന്നെ വേണം. മുരളി പറഞ്ഞത് സിനിമയിൽ കുളിമുറിയിൽ ഒരാൾ പുക വലിക്കുന്നത് കാണിക്കുമ്പോൾ പുകവലി ആരോഗ്യത്തിന് ഹാനികരം എന്ന് എഴുതി കാണിക്കണം എന്നാണ്. തീര്ച്ചയായും അത് വേണം , കാരണം ഞാനും മുരളിയും നമ്മുടെ കുളിമുറികളിൽ കയറി പുകവലിക്കുന്നതും മദ്യപിക്കുന്നതും , മറ്റു തരത്തില സംതൃപ്തി കണ്ടെത്തുന്നതും ഒക്കെ നമ്മുടെ സ്വകാര്യതകളിലാണ്, സ്വകാര്യതകളിൽ അങ്ങനെ ചെയ്യാത്തവർ വിരളവും ആണ്, പക്ഷെ സിനിമ പോലൊരു ജനകീയ മാധ്യമം പ്രദർശിപ്പിക്കുന്നത് ആബാല വൃദ്ധം ജനങ്ങളുടെ മുന്പിലാണ് അപ്പോൾ ചില മുന്നറിയിപ്പോ മരയോ ഒക്കെ ആവശ്യമാണ്. അതുപോലെ ചില ന്യൂ ജെനരേശൻ എഴുത്തുകാർ പറയാറുണ്ട് സുഹൃത്തുക്കൾ സംസാരിക്കുന്ന ഭാഷയാണ് നമ്മൾ സിനിമയിൽ ഉപയോഗിക്കുന്നത് എന്ന് , അവിടെയും പ്രശനം ഇത് തന്നെ ആണ്. ഞാൻ എന്റെ സുഹൃത്തുക്കളുമായി സ്വകാര്യതയിൽ എന്തിനെ കുറിച്ചും പറയും അത് നമ്മുടെ സ്വാതന്ത്ര്യം അത്തരം സംഭാഷണങ്ങൾ ഒരു സമൂഹത്തിന്റെ കാതുകളിൽ എത്തിക്കുംബോഴാണ് അനൌചിത്യം ആകുന്നതു. പിന്നെ വെടി വഴിപാടു എന്നചിത്രം ആറ്റുകാൽ പൊങ്കാല ദിവസ്സം വീടുകളില ഒറ്റക്കാകുന്ന പുരുഷൻമാർ കാണിക്കുന്ന പ്രശ്നങ്ങള ആണെന്ന് കേള്ക്കുന്നു. കുഴപ്പമില്ല പക്ഷെ ഒറ്റക്കാകുന്ന അവസ്സരങ്ങളിൽ പുരുഷന്മാര്ക്ക് നേരിടേണ്ടി വരുന്ന മുഖ്യ പ്രശ്നങ്ങള ചിത്രത്തിൽ അവത്തരിപ്പിക്കുന്നുണ്ടോ എന്നറിയില്ല, പുരുഷന്മാര ഒറ്റക്കാകുന്ന അത്തരം അവസ്സരങ്ങളിൽ അവര്ക്ക് ചില ചുമതലകൾ കൂടി ഉണ്ട് . ഭഷണം ഉണ്ടാക്കുകുക , കുട്ടികളെ നോക്കുക, വീട് വൃത്തിയാക്കുക, തുണി അലക്കുക, ക്രികെറ്റ് പോലുള്ള കളികള കളിക്കുക, എഴുത്ത് , ചിത്ര രചന പോലുള്ള അവന്റെ സര്ഗ്ഗ വസ്സനകൾ പ്രകടിപ്പിക്കുക തുടങ്ങി ഒട്ടേറെ കാര്യങ്ങൾ . പക്ഷെ ഇത്തരം വശങ്ങള ചിത്രം പറയുന്നുണ്ടോ എന്നറിയില്ല. ഒരു പക്ഷെ ഇത്തരം വശങ്ങള കാണിച്ചാൽ ആ ചിത്രത്തിന്റെ വിപണി മൂല്യം എത്രയായിരിക്കും എന്നതും ഒരു ഘടകം തന്നെ ആണ്. പിന്നെ മുരളി പറഞ്ഞ മറ്റൊരു കാര്യം പണ്ട് ദേവിക റാണി ചുംബിച്ചപ്പോൾ ആരും ഒന്നും പറഞ്ഞില്ല എന്നാണ്. ദേവിക റാണി ചുംബിച്ചു എന്ന് കരുതി സിനിമ പിന് മുറക്കാർ എല്ലാം ചുംബിക്കണം എന്നും, അതിനെ ആരും കുറ്റം പറയരുത് എന്നും ഉണ്ടോ...... എന്തായാലും സെൻസർ ബോര്ടിനെ നിയമിച്ചിരിക്കുന്നത് അവരുടെ ചുമതല കാര്യക്ഷമായി നിർവഹിക്ക്കുന്നതിനാണ് , അത് അവർ ചെയ്യുക തന്നെ വേണം. എന്തായാലും വെടി വഴിപാടു എന്നാ ചിത്രം എല്ലാ വിജയവും നേടട്ടെ എന്ന് ആശംസിക്കുന്നു......
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള് (Atom)
സൗഹൃദം
സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️
-
എന്ഡോസള്ഫാന് നിരോധിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. എന്ഡോ സള്ഫാന് എന്നാ കീട നാശിനിയുടെ പ്രതി പ്രവര്ത്തനം മൂലം ദുരന്...
-
നൂറ്റി പതിനാറു വര്ഷം പഴക്കമുള്ള മുല്ലപ്പെരിയാര് അണക്കെട്ടില് ആശങ്കയുടെ വിള്ളലുകള്, അത് മനസ്സുകളില് അതിലും വലിയ ആശങ്കയുടെ വിള്ളലുകള...
-
ചായ നിറച്ച കപ്പ് അയാള്ക്ക് നേരെ നീട്ടിയപ്പോള് അവളുടെ കൈകള് വിറക്കുന്നുണ്ടായിരുന്നു. ആദ്യ പെണ്ണ് കാണല് ചടങ്ങിന്റെ ടെന്ഷന് അവ...