2010, സെപ്റ്റംബർ 16, വ്യാഴാഴ്‌ച
അവാര്‍ഡുകളില്‍ സംഭവിക്കുന്നത്.............
ദേശിയ  ചലച്ചിത്ര  അവാര്‍ഡുകള്‍  പ്രഖ്യാപിച്ചു.  മലയാളത്തിനു അഭിമാനിക്കാവുന്ന നേട്ടം.   കൂട്ടത്തില്‍   അടുത്ത വര്‍ഷത്തെ അവാര്‍ഡു പ്രഖ്യാപനം  വരെ ചിന്തിക്കാനും ചര്‍ച്ച  ചെയ്യാനും ചില കാര്യങ്ങളും. കുട്ടിസ്രാങ്ക്  ഉള്‍പ്പെടെ ബഹു രാഷ്ട്ര കമ്പനി  ആയ റിലയന്‍സ്  നിര്‍മ്മിച്ച  ചിത്രങ്ങള്‍ക്ക് പതിനേഴു അവാര്‍ഡുകള്‍.  സ്വാധീനവും, ലോബിയിങ്ങും  ആണ് ഇതിനു പിന്നിലെന്ന് വാദം.  അതല്ല കമ്പനി നിര്മീചതു  മികച്ച ചിത്രങ്ങള്‍ എന്ന് മറു വാദം. മൂന്നു  ചിത്രങ്ങളില്‍ വ്യത്യസ്തമായ   ഏഴു  വേഷങ്ങള്‍   മികച്ച പ്രകടനം നടത്തിയ  മലയാളത്തിന്റെ അതുല്യ  പ്രതിഭ  മമ്മൂട്ടിക്ക്  അവാര്‍ഡില്ല,  മേകപ്, മുഖം മൂടി  വേഷത്തിലൂടെ  അമിതാഭ് ബച്ചന്  അവാര്‍ഡു. ബച്ചന്‍ ഈ കഥാപാത്രം അവതരിപ്പിക്കാന്‍ കാണിച്ച സന്മാനസ്സിനാണ് അവാര്‍ഡു,  മൂന്നു ചിത്രങ്ങളില്‍  ഏഴു വേഷം ചെയ്യാന്‍  കഠിന ശ്രമം നടത്തിയതിനു അന്ഗീകരമില്ല.  അതുപോലെ ബച്ചന് പാ  എന്നാ ഒറ്റ  ചിത്രം മാത്രം ആയതു കൊണ്ട്  മമ്മൂട്ടിയുടെ ഒരു ചിത്രത്തിലെ പ്രകടനം മാത്രമേ വിലയിരിതിയുള്ള്.         എങ്കില്‍ പിന്നെ അടുത്ത വര്ഷം മുതല്‍ ഒരു നടന്റെ ഒരു ചിത്രം അയച്ചാല്‍ മതിയല്ലോ. ഹരികുമാര്‍ ഇടപെടാത്തത് കൊണ്ടാണ്  മലയാളത്തിനു അവാര്‍ഡുകള്‍ കുറഞ്ഞു പോയത് എന്ന്  ശിവന്‍,  താന്‍കൂടി  പിന്തുണ നല്‍കിയിട്ടാണ് ശിവന്  അവാര്‍ഡു കിട്ടിയത് എന്ന് ഹരികുമാര്‍. പത്മപ്രിയ ടബ്പ് സ്വന്തമായി ടബ്പ്  ചെയ്യാത്തത് കൊണ്ട് അവാര്‍ഡില്ല. ബച്ചന്‍ മുഖം മൂടി വച്ചാലും ഭാവങ്ങള്‍ മിന്നി മറയുന്നു. പലേരിമാനിക്യംമികച്ച ചിത്രം,  ഹരിഹരന്‍ മികച്ച സംവിടയകന്‍ എന്നിങ്ങനെ  സംസ്ഥാന അവാര്‍ഡു വന്നപ്പോള്‍  മികച്ച സംവിടയകന്റെ  ചിത്രമല്ലേ മികച്ച ചിത്രം എന്ന് വാദം. ദേശിയ അവാര്‍ഡില്‍ കുട്ടിസ്രാങ്ക്  മികച്ച ചിത്രം, ഋതു പര്നഘോഷ്  മികച്ച സംവിടയകന്‍, അപ്പോള്‍ പിന്നെയും സംശയം ബാക്കി മികച്ച ചിത്രമായ കുട്ടിസ്രാങ്കിന്റെ  സംവിധായകന്‍  ഷാജിയാണോമികച്ച സംവിധായകന്‍ അതോ മികച്ച സംവിധായകന്‍  ആയ ഋതു പരന ഘോഷിന്റെ  ചിത്രമാണോ മികച്ച സിനിമ, . പഴസ്സിരാജയ്ക്ക് മികച്ച മലയാളചിത്രതിനുള്ള  ദേശിയ അവാര്‍ഡു വന്നപ്പോള്‍ പിന്നെയും വാദം.  ഇപ്പൊ മനസ്സിലായില്ലേ പഴസ്സിരജയാണ് മികച്ച  സിനിമ എന്നും, പഴശ്ശി രാജയ്ക്ക്  സുവര്‍ണകമലംകിട്ടാത്തത് അതിനെക്കാള്‍ മികച്ച സിനിമ ഉണ്ടായിരുന്നത് കൊണ്ടാണെന്നും, എങ്കിലും കുട്ടിശ്രന്കിനു കിട്ടിയതില്‍ സന്തോഷമെന്നും  പഴസ്സിരജയുടെ സംവിടയകന്റെ  വാദം. പക്ഷെ  ഈ കൂട്ടിസ്രന്കിന്ന്ടെ സംവിടയകനെ  തഴഞ്ഞു  പഴസ്സിരജയുടെ സംവിധാനത്തിന് തനിക്കു സംസ്ഥാന അവാര്‍ഡു കിട്ടിയപ്പോള്‍  കുട്ടി ശ്രങ്കിനെ പറ്റി സങ്കടപ്പെടാന്‍  അദ്ദേഹത്തിന് കഴിഞ്ഞതുമില്ല. ഇങ്ങനെ അടുത്ത  അവാര്‍ഡു പ്രഖ്യാപനം വരെ നമുക്ക് ചര്‍ച്ച തുടരാം. നഷ്ട്ടം  മലയാളത്തിന്റെ   മഹാനടനായ മമ്മൂട്ടിക്കും,  പലേരിമാനിക്യം പോലുള്ള   നല്ല ചിത്രങ്ങള്‍ക്ക് വേണ്ടി പ്രവര്തിച്ചവര്‍ക്കും........
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള് (Atom)
സൗഹൃദം
സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️
- 
ചായ നിറച്ച കപ്പ് അയാള്ക്ക് നേരെ നീട്ടിയപ്പോള് അവളുടെ കൈകള് വിറക്കുന്നുണ്ടായിരുന്നു. ആദ്യ പെണ്ണ് കാണല് ചടങ്ങിന്റെ ടെന്ഷന് അവ...
- 
എന്ഡോസള്ഫാന് നിരോധിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. എന്ഡോ സള്ഫാന് എന്നാ കീട നാശിനിയുടെ പ്രതി പ്രവര്ത്തനം മൂലം ദുരന്...
- 
നൂറ്റി പതിനാറു വര്ഷം പഴക്കമുള്ള മുല്ലപ്പെരിയാര് അണക്കെട്ടില് ആശങ്കയുടെ വിള്ളലുകള്, അത് മനസ്സുകളില് അതിലും വലിയ ആശങ്കയുടെ വിള്ളലുകള...
 
