2010, സെപ്റ്റംബർ 16, വ്യാഴാഴ്ച
അവാര്‍ഡുകളില്‍ സംഭവിക്കുന്നത്.............
ദേശിയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മലയാളത്തിനു അഭിമാനിക്കാവുന്ന നേട്ടം. കൂട്ടത്തില്‍ അടുത്ത വര്‍ഷത്തെ അവാര്‍ഡു പ്രഖ്യാപനം വരെ ചിന്തിക്കാനും ചര്‍ച്ച ചെയ്യാനും ചില കാര്യങ്ങളും. കുട്ടിസ്രാങ്ക് ഉള്‍പ്പെടെ ബഹു രാഷ്ട്ര കമ്പനി ആയ റിലയന്‍സ് നിര്‍മ്മിച്ച ചിത്രങ്ങള്‍ക്ക് പതിനേഴു അവാര്‍ഡുകള്‍. സ്വാധീനവും, ലോബിയിങ്ങും ആണ് ഇതിനു പിന്നിലെന്ന് വാദം. അതല്ല കമ്പനി നിര്മീചതു മികച്ച ചിത്രങ്ങള്‍ എന്ന് മറു വാദം. മൂന്നു ചിത്രങ്ങളില്‍ വ്യത്യസ്തമായ ഏഴു വേഷങ്ങള്‍ മികച്ച പ്രകടനം നടത്തിയ മലയാളത്തിന്റെ അതുല്യ പ്രതിഭ മമ്മൂട്ടിക്ക് അവാര്‍ഡില്ല, മേകപ്, മുഖം മൂടി വേഷത്തിലൂടെ അമിതാഭ് ബച്ചന് അവാര്‍ഡു. ബച്ചന് ഈ കഥാപാത്രം അവതരിപ്പിക്കാന്‍ കാണിച്ച സന്മാനസ്സിനാണ് അവാര്‍ഡു, മൂന്നു ചിത്രങ്ങളില്‍ ഏഴു വേഷം ചെയ്യാന്‍ കഠിന ശ്രമം നടത്തിയതിനു അന്ഗീകരമില്ല. അതുപോലെ ബച്ചന് പാ എന്നാ ഒറ്റ ചിത്രം മാത്രം ആയതു കൊണ്ട് മമ്മൂട്ടിയുടെ ഒരു ചിത്രത്തിലെ പ്രകടനം മാത്രമേ വിലയിരിതിയുള്ള്. എങ്കില്‍ പിന്നെ അടുത്ത വര്‍ഷം മുതല്‍ ഒരു നടന്റെ ഒരു ചിത്രം അയച്ചാല്‍ മതിയല്ലോ. ഹരികുമാര്‍ ഇടപെടാത്തത് കൊണ്ടാണ് മലയാളത്തിനു അവാര്‍ഡുകള്‍ കുറഞ്ഞു പോയത് എന്ന് ശിവന്, താന്‍കൂടി പിന്തുണ നല്കിയിട്ടാണ് ശിവന് അവാര്‍ഡു കിട്ടിയത് എന്ന് ഹരികുമാര്‍. പത്മപ്രിയ ടബ്പ് സ്വന്തമായി ടബ്പ് ചെയ്യാത്തത് കൊണ്ട് അവാര്‍ഡില്ല. ബച്ചന് മുഖം മൂടി വച്ചാലും ഭാവങ്ങള്‍ മിന്നി മറയുന്നു. പലേരിമാനിക്യംമികച്ച ചിത്രം, ഹരിഹരന് മികച്ച സംവിടയകന് എന്നിങ്ങനെ സംസ്ഥാന അവാര്‍ഡു വന്നപ്പോള്‍ മികച്ച സംവിടയകന്റെ ചിത്രമല്ലേ മികച്ച ചിത്രം എന്ന് വാദം. ദേശിയ അവാര്‍ഡില്‍ കുട്ടിസ്രാങ്ക് മികച്ച ചിത്രം, ഋതു പര്നഘോഷ് മികച്ച സംവിടയകന്, അപ്പോള്‍ പിന്നെയും സംശയം ബാക്കി മികച്ച ചിത്രമായ കുട്ടിസ്രാങ്കിന്റെ സംവിധായകന് ഷാജിയാണോമികച്ച സംവിധായകന് അതോ മികച്ച സംവിധായകന് ആയ ഋതു പരന ഘോഷിന്റെ ചിത്രമാണോ മികച്ച സിനിമ, . പഴസ്സിരാജയ്ക്ക് മികച്ച മലയാളചിത്രതിനുള്ള ദേശിയ അവാര്‍ഡു വന്നപ്പോള്‍ പിന്നെയും വാദം. ഇപ്പൊ മനസ്സിലായില്ലേ പഴസ്സിരജയാണ് മികച്ച സിനിമ എന്നും, പഴശ്ശി രാജയ്ക്ക് സുവര്‍ണകമലംകിട്ടാത്തത് അതിനെക്കാള്‍ മികച്ച സിനിമ ഉണ്ടായിരുന്നത് കൊണ്ടാണെന്നും, എങ്കിലും കുട്ടിശ്രന്കിനു കിട്ടിയതില്‍ സന്തോഷമെന്നും പഴസ്സിരജയുടെ സംവിടയകന്റെ വാദം. പക്ഷെ ഈ കൂട്ടിസ്രന്കിന്ന്ടെ സംവിടയകനെ തഴഞ്ഞു പഴസ്സിരജയുടെ സംവിധാനത്തിന് തനിക്കു സംസ്ഥാന അവാര്‍ഡു കിട്ടിയപ്പോള്‍ കുട്ടി ശ്രങ്കിനെ പറ്റി സങ്കടപ്പെടാന്‍ അദ്ദേഹത്തിന് കഴിഞ്ഞതുമില്ല. ഇങ്ങനെ അടുത്ത അവാര്‍ഡു പ്രഖ്യാപനം വരെ നമുക്ക് ചര്‍ച്ച തുടരാം. നഷ്ട്ടം മലയാളത്തിന്റെ മഹാനടനായ മമ്മൂട്ടിക്കും, പലേരിമാനിക്യം പോലുള്ള നല്ല ചിത്രങ്ങള്‍ക്ക് വേണ്ടി പ്രവര്തിച്ചവര്‍ക്കും........
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
സൗഹൃദം
സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️
-
എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. എന്‍ഡോ സള്ഫാന് എന്നാ കീട നാശിനിയുടെ പ്രതി പ്രവര്‍ത്തനം മൂലം ദുരന്...
-
നൂറ്റി പതിനാറു വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ആശങ്കയുടെ വിള്ളലുകള്‍, അത് മനസ്സുകളില്‍ അതിലും വലിയ ആശങ്കയുടെ വിള്ളലുകള...
-
ചായ നിറച്ച കപ്പ് അയാള്‍ക്ക് നേരെ നീട്ടിയപ്പോള്‍ അവളുടെ കൈകള്‍ വിറക്കുന്നുണ്ടായിരുന്നു. ആദ്യ പെണ്ണ് കാണല്‍ ചടങ്ങിന്റെ ടെന്‍ഷന്‍ അവ...
18 അഭിപ്രായങ്ങൾ:
ഏതു കാലത്തും ഏത് അവാര്‍ഡ് പ്രക്യാപിക്കപ്പെട്ടാലും അതിനെ ചുറ്റിപ്പറ്റി കുറച്ച് ദിവസം വ്യത്യസ്ത പ്രതികരണങ്ങള്‍ പതിവുള്ളതാണ് .അത് ഒരു പക്ഷേ വസ്ഥുതക്ക് നിരക്കുന്നതാവാം . നിരക്കാത്തതുമാവാം..... ജയകുമാര്‍ തന്ന വിവരണത്തിന്... നന്ദി ഇനിയും കാണാം
nanni chetta:)
അഗ്നിപഥ് എന്ന നാലാംകിട സനിമയിലെ
മൂന്നാംകിട അഭിനയത്തിന് ബച്ചന് അവാര്‍ഡു
നല്കിയപ്പോള് മലയാളത്തിന്റെ മര്‍ലന്‍ ബ്രാണ്ടോ
തിലകന് അത്യുത്തരം മിഴിവേകിയ പെരുന്തച്ചന്
തഴയപ്പെട്ടു. ആ സമിതിയില്‍ നിര്‍ഭാഗ്യവശാല്‍
ഷാജി എന്‍ കരുണ്‍ ഉണ്ടായിരുന്നുവെന്നാണ്
എന്റെ അറിവ്.ബച്ചനെ ഷാജി ന്യായികരിച്ചു
എഴുതിയിരുന്നതായാണ് എന്റെ ഓര്‍മ്മ.
പ്രായക്കുടുതലുള്ള ഒരു നടനെ ആദരിക്കാന്‍
തിലകനെ വീണ്ടും തഴഞ്ഞു എംടിയുടെ ചന്തു
വിനെ പോലെ ജയിച്ചിട്ടും തോല്‍വി ഏറ്റു വാങ്ങാന്‍ തിലകന്. സിനിമയുടെ ദൈര്‍ഘ്യം
കൂടിയെന്ന കാരണത്താല്‍ മിന്നാമിനുങ്ങിന്റെ
നുറുങ്ങു വെട്ടമെന്ന സിനിമയിലെ അഭിനയത്തിന്
നെടുമുടിക്ക് ദേശീയ അവാര്‍ഡ് നിഷേധിച്ചത്
നമ്മുടെ ചലച്ചിത്ര പണ്ഡിതന്മാര് അറിഞ്ഞതായി
പോലും ഭവിക്കുന്നില്ല.അനുഭവങ്ങള്‍ പാളിച്ചക
ളിലെ അഭിനയത്തിന് അതിനെത്രയോ മുമ്പ്
കടല്പാലം,ചെമ്മീന്‍, ഓടയില്‍നിന്ന് സത്യന്
ഈ അവാര്‍ഡ് ലഭിക്കേണ്ടതായിരുന്നു.മുഖംമൂടി
വെച്ച അഭിനയത്തിനാണ് അവാര്‍ഡെങ്കില്‍
ഡല്‍ഹിയിലെ ഏതെങ്കിലും നേതാവിനു നല്കമായി
രുന്നു.കാസ്റ്റിംഗ് വോട്ടിലാണ് കമല്‍ഹാസനില്‍
നിന്നും ഗോപി രക്ഷപ്പെട്ടത്.ജയരാജേ ദേശീയ
അവാര്‍ഡ് ഒരു പ്രഹേളികയാണ്.
ക്ഷമിക്കണം....... ജയരാജ് എന്നതിന് ജയകുമാര്‍ എന്ന് തെറ്റി എഴുതിയതാണ്
അവാര്‍ഡ് ശരിയായാലും തെറ്റായാലും വിമര്‍ശനങ്ങള്‍ക്ക് കുറവ് വരാറില്ല.
ജയിംസ് സണ്ണി പാറ്റൂര്‍ നല്ല ഒരു അഭിപ്രായം പറഞ്ഞു കഴിഞ്ഞു.
Hai PALAKKUZHISIR........ ee sneha sameepyathinum, prothsahanathinum orayiram nandhi........
Hai RAMESHJI....... thanks a lot for your kind visit and comments......
Hai JAMES SUNNYSIR........ ee sneha saannidhyathinum, abhiprayathinum orayiram nandhi......
Hai PALAKKUZHISIR, peru thettiyathinu kuzhappamilla , perinekkalum ethrayo valuthanu nammude sneha bandham..... nandhi.....
Hai RAMJI... ee saannidhyathil athiyaaya santhosham, abhiprayathinu orayiram nandhi.....
Hai HAMSAJI.... ee nirasannidhyathinum, abhiprayathinum orayiram nandhi......
valare sheri... :)
I don't know if told you or not. Your blog template is very attractive. Light colours.
Then about not giving awards to deserving actor. It is all manipulation,is it not.
Hai SAJANJI... ee sannidhyathinum , abhiprayathinum, orayiram nandhi.......
Hai CHITRAJI... once again warm welcome, thanks for your compliments and comeents...... thanks a lot........
ഈ ചിത്രങ്ങലൊന്നും ഇവിടെ കാണാന്‍ കഴിയാത്തതിനാല്‍ അഭിപ്രായം പറയുന്നില്ല.അവാര്‍ഡിനെ ക്കുറിച്ച് DD Keralam [ഇതാണ് ഇവിടെ കിട്ടുന്ന ഒരൊറ്റ മലയാളം ചാനല്‍]ത്തിലെ വാര്‍ത്തയില്‍ നിന്നറിഞ്ഞു.
Hai JYOJI........ ee sannidhyathinum, abhiprayathinum orayiram nandhi.........
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ