2010, സെപ്റ്റംബർ 22, ബുധനാഴ്ച
സിനിമയ്ക്കും, പ്രേക്ഷകര്‍ക്കും വേണ്ടി.........
അലാസ ഭാവങ്ങളില്‍ നിന്നും ഉണര്‍ന്നു മലയാള സിനിമ വീണ്ടും സജീവമായിരിക്കുന്നു. ഓരോ ഉത്സവ സീസണ്കളും ഇത്തരത്തില്‍ സിനിമയ്ക്ക് സജീവത നല്‍കാറുണ്ട് , അത് കഴിയുമ്പോള്‍ വീണ്ടും പഴയ അലസ ഭാവങ്ങളിലേക്ക് താണ് പോകുകയാണ് പതിവ്. എന്നാല്‍ ഈ റംസാന് റിലീസ് പുറത്തു വന്ന ശ്രീ രഞ്ജിത്തിന്റെ പ്രാഞ്ചിയെട്ടന്‍ ആന്‍ഡ് ദി സൈന്റ്റ് , ശ്രീ പത്മകുമാര്‍ സംവിധാനം ചെയ്താ ശിക്കാര്‍ , ശ്രീ ലാല്‍ ജോസിന്റെ എല്‍സമ്മ എന്നാ ആണ്‍കുട്ടി എന്നീ മൂന്നു ചിത്രങ്ങള്‍ക്കും പ്രേക്ഷകരുടെ ഭാഗത്ത് നിന്നുള്ള പ്രതികരണം ആശാവഹമാണ്. ലാളിത്യമാര്‍ന്ന പ്രമേയങ്ങള്‍ തികച്ചും വ്യത്യസ്തമായി അവതരിപ്പിക്കാന്‍ കഴിഞ്ഞു എന്നതാണ് ഈ മൂന്നു ചിത്രങ്ങളുടെയും വിജയരഹസ്യം. ഒരു പക്ഷെ നന്മയുടെയും, സ്നേഹത്തിന്റെയും , ഗ്രാമീണ നിഷ്കളങ്കതയുടെയുമൊക്കെ പശ്ചാത്തലം ഈ ചിത്രങ്ങളെ കൂടുതല്‍ അടുത്ത് നില്ക്കാന് പ്രേക്ഷകര്‍ക്ക് സാധ്യത ഒരുക്കി. രഞ്ജിത്തും, പദ്മകുമാരും , ലാല്‍ജോസും, തങ്ങളുടെ പക്ഷത് നിന്ന് പ്രേക്ഷകര്‍ ആഗ്രഹിക്കുന്നതോ, ആവശ്യപ്പെടുന്നതയോ ഉള്ള സൃഷ്ട്ടികള്‍ നല്കുന്നതില് പൂര്‍ണ്ണമായും വിജയിച്ചിരിക്കുന്നു. അതുപോലെ തന്നെ മഹാ നടന് മാരായ ശ്രീ മമ്മൂട്ടിയും, ശ്രീ മോഹന്‍ലാലും തങ്ങളുടെ അഭിനയ വൈവിധ്യം ഒരിക്കല്‍ കൂടി പ്രകടമാക്കിയിരിക്കുന്നു. ഒരിക്കല്‍ കൂടി ഈ അഭിനയ പ്രതിഭകള്‍ക്ക് തങ്ങളുടെ മാന്ത്രിക സ്പര്‍ശം പകര്‍ന്നു നല്കാന് കഴിഞ്ഞിരിക്കുന്നു. കുഞ്ചാക്കോ ബോബനും, ഇന്ദ്രജിത്തും ആനുമെല്ലാം ലാല്‍ജോസിന്റെ കഥാപാത്രങ്ങളിലൂടെ കൂടുതല്‍ തിളങ്ങുന്നു. കുഞ്ചാക്കോ ബോബനെയും ഇന്ദ്രജിത്തിനെയും കൂടുതല്‍ ഉപയോഗപ്പെടുത്താന്‍ മലയാള സിനിമ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. കാലം എത്ര മുന്നോട്ടു പോയാലും മലയാളികള്‍ മനസ്സില്‍ സൂക്ഷിക്കുന്ന സ്നേഹവും, നന്മയും, ബന്ധങ്ങളുടെ ഇഴയടുപ്പവും എന്നും പോറല്‍ ഏല്ക്കാതെ നിലനില്ക്കും എന്ന് ഈ ചിത്രങ്ങളുടെ വിജയങ്ങള്‍ തെളിയിക്കുന്നു. ഇനിയും നന്മയും, സ്നേഹവും, ഗ്രാമീണ നിഷ്കളങ്കതയും, നിറഞ്ഞ മണ്ണിന്റെ മണമുള്ള , മഴയുടെ കുളിരുള്ള , മഞ്ഞിന്റെ തണുപ്പുള്ള , തെന്നലിന്റെ സുഖമുള്ള ചിത്രങ്ങള്‍ ഉണ്ടാകട്ടെ, അവയെ നമുക്ക് ഹൃദയപൂര്‍വ്വം സ്വീകരിക്കാം...........
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
സൗഹൃദം
സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️
-
എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. എന്‍ഡോ സള്ഫാന് എന്നാ കീട നാശിനിയുടെ പ്രതി പ്രവര്‍ത്തനം മൂലം ദുരന്...
-
നൂറ്റി പതിനാറു വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ആശങ്കയുടെ വിള്ളലുകള്‍, അത് മനസ്സുകളില്‍ അതിലും വലിയ ആശങ്കയുടെ വിള്ളലുകള...
-
ചായ നിറച്ച കപ്പ് അയാള്‍ക്ക് നേരെ നീട്ടിയപ്പോള്‍ അവളുടെ കൈകള്‍ വിറക്കുന്നുണ്ടായിരുന്നു. ആദ്യ പെണ്ണ് കാണല്‍ ചടങ്ങിന്റെ ടെന്‍ഷന്‍ അവ...
23 അഭിപ്രായങ്ങൾ:
മലയാളസിനിമയെ നമ്മളെന്നും ഇഷ്ടപ്പെടുന്നു.
മലയാളസിനിമയിലുള്ളവർ തങ്ങളിൽ
ഇഷ്ടപ്പെടുന്നില്ല.
ഈ തൊഴുത്തിൽ കുത്ത് സിനിമയെ നശിപ്പിക്കും.
Hai KALAVALLABHANJI...... ee nira sannidhyathinum , abhiprayathinum orayiram nandhi. ella rangathum ullathupole chila prashnangal angane karuthiyal mathi......
Hai MALAYALAM DIRECTORY...... blog list cheyyan sahayam thannathinu orayiram nandhi.......
നല്ല ചിത്രങ്ങള്‍ ഉണ്ടാകട്ടെ, അവയെ നമുക്ക് ഹൃദയപൂര്‍വ്വം സ്വീകരിക്കാം
Hai JJI.... SWAGATHAM..... EE SANNIDHYATHINUM , ABHIPRAYATHINUM ORAYIRAM NANDHI..........
നാട്ടില്‍ വരുമ്പോള്‍ മാത്രമാണ് മലയാളചിത്രം കാണാന്‍ അവസരം കിട്ടുന്നത്-അടുത്ത തവണ വരുമ്പോള്‍ ഈ ചിത്രങ്ങളുടെ CDയെങ്കിലും വാങ്ങണം
Thank u for stepping by kothiyavunu..aashamsakal for u too..:)
Hai JYOJI..... theerchayaum nalla chithangal preshakaril ethendathanu..... ee saumya sannidhyathinum abhiprayathinum orayiram nandhi..........
Hai KOTHIYAVUNU........ ee niranja snehathinum, ashamsakalkkum orayiram nandhi.......
നല്ല ചിത്രങ്ങള്‍ ഉണ്ടാകട്ടെ !
Hai... JISHADJI...... ee sneha varavinum, pratheeksha nirbharamaya commentsinum orayiram nandhi..........
നല്ല ചിത്രങ്ങൾ ഉണ്ടാവുന്നു എന്നതു് സന്തോഷമുള്ള കാര്യം തന്നെ.
പോസ്റ്റിനുള്ള കമന്റ് ഞാന്‍ താഴെ പറയുന്ന ബ്ലോഗില്‍ ഇട്ടിടുണ്ട്.... സമയം കിട്ടുമ്പോള്‍ നോക്കുമല്ലോ?
http://enikkuthonniyathuitha.blogspot.com/
ആശംസകളോടെ
കൊച്ചുരവി
Best wishes
Hai CHECHI..... othiri santhosham...... ee sneha santhwanathinum, nanma niranja vaakkukalkkum orayiram nandhi......
Hai PRANAVAMJI......... ee saumya sameepyathinum, nalla vaakkukalkkum orayiram nandhi...... theerchayayum njan angottu varunnundu...... nandhi.....
Hai THE MAN TO WALK WITH...... ee sneha varvinum, manassu niranja aashamsakalkkum orayiram nandhi.....
ഞാന്‍ മിക്ക മലയാള സിനിമകളും കാണാറുണ്ട്. മലയാളത്തില്‍ ഇനിയും നല്ല നല്ല ചിത്രങ്ങള്‍ ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു. അതിനായി കാത്തിരിക്കുന്നു.
മലയാളത്തില്‍ അടുത്തടുത്തായി രണ്ടുമൂന്ന് നല്ല് സിനിമ കാണാന്‍ കിട്ടിയതിന്റെ സന്തോഷത്തിലാണ് ഞാന്‍.
Hai VAYADI... ee sneha varavil athiyaaya santhosham, oppam ee nalla vaakkukalkku orayiram nandhiyum........
Hai PRAYAN... valare santhosham, nalla shrittikal manssinu nalkunna santhosham valare valuthanu. ee sneha sameepyathinum, abhiprayathinum orayiram nandhi.............
പ്രാഞ്ചിയെട്ടന്‍ ആന്‍ഡ് ദി ....
കണ്ടു. അധികം ഇഷ്ടപ്പെട്ടില്ല.. ഒരു വത്യസ്ഥ രീതിയില്‍ അവതരണം. അതു കൊള്ളാം
Hai KUSUMAMJI........ valare nanmayulla oru chithramalle pranchiyettan, ee sneha varavinum, abhiprayathinum orayiram nandhi......
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ