2012, ഒക്‌ടോബർ 2, ചൊവ്വാഴ്ച

കള്ളിന്റെ പേരില്‍..............

കള്ള് ചെത്ത്  വ്യവസായം  നിരോധിക്കണം  എന്നാ  കോടതിയുടെ  പരാമര്‍ശം  ഒട്ടേറെ ചര്‍ച്ചകള്‍ക്ക്  വഴി തുറന്നിരിക്കുന്നു.  തീര്‍ച്ചയായും  കോടതിക്ക്  സാമൂഹ്യ  പ്രശ്നങ്ങളില്‍  നിരീഷണങ്ങള്‍  നടത്തുന്നതിനും,  അഭിപ്രായ പ്രകടനം  നടത്തുന്നതിനും  ഉള്ള  അധികാരം  ഉണ്ട്.  പക്ഷെ  അത്തരം നിരീക്ഷണങ്ങള്‍ നടത്തുമ്പോള്‍  അവയുടെ  സാമൂഹ്യ പശ്ചാത്തലങ്ങള്‍  കൂടി  പരിഗണിക്കപ്പെടെണ്ടത്  ഉണ്ട്. ആയിരക്കണക്കിന്  ആളുകള്‍ കള്ള് ചെത്ത്‌  തൊഴിലുമായി  ബന്ധപ്പെട്ടു  കേരളത്തില്‍  കഴിയുന്നുണ്ട്. അവര്‍ക്ക്  ഉപജീവന മാര്‍ഗ്ഗം  ഈ തൊഴിലില്‍ നിന്ന്  കിട്ടുന്ന തുച്ചമായ  വരുമാന മാര്‍ഗ്ഗമാണ്.  മാത്രമല്ല  കള്ള് ആരോഗ്യത്തിനു ഹാനികരമായ  പാനീയവും അല്ല. അത്തരം  ഒരു സാഹചര്യത്തില്‍  കള്ള് ചെത്ത്‌  നിരോധിക്കണം  എന്നാ കോടതിയുടെ  അഭിപ്രായം ഉചിതമായി തോന്നുന്നില്ല. മാത്രമല്ല  കള്ളിനു പകരം  ബിയര്‍  കുടിക്കണം  എന്നൊരു അധിക  നിരീക്ഷണവും  കൂടി  നടത്തി  കോടതി . തീര്‍ച്ചയായും കോടതി ഇത്തരം  നിരീക്ഷണങ്ങള്‍  പുറപ്പെടുവിക്കുമ്പോള്‍  അത്തരം പരാമര്‍ശങ്ങള്‍ക്ക്  വേണട്പ്പെട്ട  ബഹുമാനം  നല്‍കി കൊണ്ട് തന്നെ  അതിനോട്  വിയോജിപ്പ്  പ്രകടിപ്പിക്കാന്‍  സംസ്ഥാന  സര്‍ക്കാരിന്  അവകാശമുണ്ട്‌ , കാരണം  ജനങ്ങള്‍ തെരഞ്ഞെടുത്ത  ഒരു  ഭരണ കൂടത്തിനു ജനങ്ങളുടെ  താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള  ചുമതല ഉണ്ട്.  ഇക്കാര്യത്തില്‍  ബഹുമാനപ്പെട്ട  സംസ്ഥാന സര്‍ക്കാരും, എക്സൈസ് മന്ത്രി  ബാബുവും, കെ.പി. സി. സി  പ്രസിഡന്റ്‌  രമേശ്‌  ചെന്നിത്തലയും,. പ്രതിപക്ഷ  നേതാവ്  വി. എസ .അച്യുതാനന്ദനും  ഉള്‍പ്പെടെയുള്ള  നേതാക്കള്‍   നല്‍കിയ പ്രതികരണങ്ങള്‍  അഭിനന്ദനം  അര്‍ഹിക്കുന്നു. കാരണം  കള്ളുചെത്ത് നിരോധിക്കുന്നതിന് പകരം  അതിന്റെ മറവില്‍ നടക്കുന്ന  വ്യാജ  മദ്യ ഉത്പാദനവും, വില്പനയുമാണ്  തടയെണ്ടതും, നിരോധിക്കെണ്ടതും.  കള്ള്  ചെത്ത്‌  വ്യവസായം  ഒറ്റയടിക്ക്  നിര്‍ത്തുന്നതില്‍  ഒട്ടേറെ  പ്രായോഗിക ബുദ്ധിമുട്ടുകള്‍  ഉണ്ട്, ഈ മേഘലയുമായി ബന്ധപ്പെട്ടു  നില്‍ക്കുന്ന തൊഴിലാളികളുടെ  പുനരധിവസ്സം തന്നെ  ഏറെ ബുദ്ധി മുട്ട്  ഉണ്ടാക്കുന്നതാണ്.  ഇപ്പോള്‍  തന്നെ ഏറെ പ്രതിസന്ധി  നേരിടുന്ന നാളികേര  കൃഷിയെ  കൂടുതല്‍ പ്രതിസന്ധികളിലേക്ക്  തള്ളി വിടാനേ  കള്ള് ചെത്ത്‌ നിരോധനം കൊണ്ട് സാധിക്കുകയുള്ളൂ.  അത് കൊണ്ട് തന്നെ  ഈ വിഷയത്തില്‍ ബഹുമാനപ്പെട്ട കോടതിയുടെ  നിരീക്ഷണങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും അപ്പുറം ജനങ്ങളുടെ  പക്ഷത് നിന്ന് ചിന്തിക്കുവാനെ ഭരണകൂടത്തിനു  സാധിക്കുകയുള്ളൂ.............................................

♥ഹൃദയതർപ്പണം♥

♥ഹൃദയതർപ്പണം♥ ഒരേ സമയം തന്നെ കവിയും കഥാകാരനുമായിരിക്കുക എന്നത് സങ്കീർണ്ണമായ അവസ്ഥയാണ്,  എന്നാൽ ഒരേ സമയം തന്നെ കവിയും കഥാകാരനും നോവലിസ്റ്...