ശ്രീ ലാല്‍ ജോസ് സംവിധാനം ചെയ്താ അയാളും ഞാനും തമ്മില്‍ നിറഞ്ഞ
സദസ്സില്‍ പ്രദര്‍ശനം തുടരുന്നു. ചിത്രം ഇറങ്ങി ഒരാഴ്ച പിന്നിട്ടു
എങ്കിലും ഇന്നലെയാണ് കാണാന്‍ സാധിച്ചത്. ഏറെ നാളുകള്‍ക്ക് ശേഷം
ആര്‍ദ്രമായ മുഹൂര്തങ്ങളുമായി ഒരു ചിത്രം പ്രേക്ഷക ഹൃദയങ്ങള്‍
കീഴടക്കുകയാണ് . ലാല്‍ ജോസ് സംവിധാനം ചെയ്താ ചിത്രങ്ങളില്‍ ഏറ്റവും
മികച്ചത് എന്ന് തന്നെ അയാളെ വിശേഷിപ്പിക്കാം. സാധാരണ പ്രേക്ഷകര്‍ക്ക്
എളുപ്പത്തില്‍ സംവേദിക്കാന്‍ കഴിയുന്ന കഥ പശ്ചാത്തലം
തന്നെയാണ് അയാളുടെ വിജയത്തിന് പിന്നിലെ പ്രധാന ഘടകം. മെഡിക്കല്‍
പശ്ചാത്തലത്തില്‍ ഇതള്‍ വിടരുന്ന കഥാഗതിയില്‍ ഇന്നത്തെ സാമൂഹ്യ
പ്രശ്നങ്ങളും ചൂണ്ടിക്കാണിക്കപ്പെടുന്നു. ശ്രീ ബോബി സഞ്ജയിന്റെ ശക്തമായ
തിരക്കഥ അതിലും തീവ്രതയോടെ ആവിഷ്കരിക്കാന്‍ സംവിധായകന്
സാധിച്ചിരിക്കുന്നു. അഭിനേതാക്കളുടെ കാര്യമെടുത്താല്‍ ശ്രീ
പ്രിത്വിരാജിന്റെ ഇതുവരെ ഉള്ള കാരീറില്‍ അദ്ധേഹത്തിന്റെ ഏറ്റവും മികച്ച
കഥാപാത്രമാണ് ഡോക്ടര്‍ രവി തരകന്‍. അഭിനയത്തിന്റെ സൂക്ഷ്മ വശങ്ങള്‍ പോലും
വളരെ പക്വതയോടെ പ്രകടംമാക്കാന്‍ പ്രിത്വിരാജിനു കഴിഞ്ഞിരിക്കുന്നു.
ചിത്രത്തില്‍ പ്രിത്വിരാജ് എന്നാ താരത്തെ ഒരിടത്തും നമുക്ക് കാണാന്‍
സാധിക്കില്ല മറിച്ച് ഡോക്ടര്‍ രവി തരകന്‍ മാത്രമാണ് പ്രേക്ഷകര്‍ക്ക്
മുന്നില്‍ പ്രത്വക്ഷമാകുന്നത്. ഡോക്ടര്‍ രവി തരകനെ അത്ര ഗംഭീരംയാണ്
പ്രിത്വിരാജ് തന്റെ ശരീരത്തില്‍ ആവാഹിചെടുത്തത്. ഡോക്ടര്‍ രവി തരകന്‍ എന്നാ
കഥാപാത്രത്തിലൂടെ ശ്രീ പ്രിത്വിരാജ് മലയാളത്തിലെ ഒന്നാം നിര അഭിനയ
പ്രതിഭകളുടെ മുന്‍ നിരയില്‍ സ്ഥാനം ഉറപ്പിക്കുകയാണ്. മികച്ച
നടന്‍ ഉള്‍പ്പെടെയുള്ള ഒട്ടേറെ പുരസ്കാരങ്ങള്‍ ഡോക്ടര്‍ രവി തരകനിലൂടെ
പ്രിത്വിരജിനെ കാത്തിരിക്കുന്നുണ്ട്. അതുപോലെ തന്നെ ഡോക്ടര്‍ സാമുവല്‍
എന്നാ കഥാപാത്രമായി ശ്രീ പ്രതാപ് പോതെന്‍ മികച്ച പ്രകടനം കാഴ്ച
വയ്ക്കുന്നു. സ്വാഭാവിക നടനത്തിന്റെ എല്ലാ സൌന്ദര്യവും ഈ അഭിനയത്തില്‍
കാണാന്‍ കഴിയുന്നുണ്ട്. അതുപോലെ നരേന്‍ , സംവൃത, റീമ കല്ലിങ്ങല്‍ , രമ്യ
നമ്പീശന്‍ , സലിം കുമാര്‍, സുകുമാരി തുടങ്ങി എല്ലാവരും തന്നെ മികച്ച
പ്രകടനം കാഴ്ച വയ്ക്കുന്നു. ശ്രീ വയലാര്‍ ശരത് ചന്ദ്ര വര്‍മ്മയുടെ
വരികളില്‍ ശ്രീ അവുസേപ്പച്ചന്റെ സംഗീതം ചിത്രത്തിന്റെ മാറ്റ് കൂട്ടുന്നു.
അഴലിന്റെ ആഴങ്ങളില്‍ എന്നാ ഗാനം ശ്രോതാക്കളെ പിടിച്ചുലക്കുന്ന
തരത്തില്‍ ഗംഭീരമാണ്. ശ്രീ ജോമോന്റെ ചായഗ്രഹനവും, രഞ്ജന്‍ എബ്രഹാമിന്റെ
കാമറയും എടുത്തു പറയേണ്ടതാണ്. പലപ്പോഴും ഒരു ചിത്രത്തിന്റെ കഥാ
പശ്ചാത്തലം നമ്മുടെ ജീവിതവുമായി ബന്ധം തോന്നുമ്പോഴാണ് ചിത്രങ്ങള്‍
ജനങ്ങള്‍ സ്വീകരിക്കുന്നത്. ഒരുതരത്തില്‍ പറഞ്ഞാല്‍ അയാളും ഞാനും തമ്മില്‍
എന്നാ ചിത്രത്തിലെ ചില മുഹൂര്‍ത്തങ്ങള്‍ എന്റെ ജീവിതത്തിലും
ഉണ്ടായിട്ടുണ്ട്. എന്റെ കാരണം കൊണ്ട് അല്ലെങ്കിലും നഷ്ട്ടമായ പ്രണയവും,
സൌഹൃദങ്ങളും ഇപ്പോഴും ഒരു നൊമ്പരമായി മനസ്സില്‍ തെളിയാറുണ്ട് അതിലുപരി
ചിത്രത്തില്‍ ഹോസ്പിറ്റലില്‍ കൊണ്ട് വരുന്ന കുട്ടിക്ക് അടിയതിരമായി ഒരു
സര്‍ജറി വേണമെന്ന് ഡോക്ടര്‍ പറയുന്ന രംഗമുണ്ട്. സര്‍ജറി
നടത്തിയില്ലെങ്കില്‍ കുട്ടി രേക്ഷപ്പെടില്ല , സര്‍ജറി നടത്തിയാല്‍
വിജയമാകുമെന്ന് ഉറപ്പുമില്ല. ഏതാണ്ട് ഒന്നര വര്ഷം മുന്‍പ് മെഡിക്കല്‍
കോളേജിലെ ഡോക്ടെ എന്നോട് പറഞ്ഞ വാക്കുകള്‍ ഇന്നും എന്റെ ചെവിയില്‍
മുഴങ്ങുന്നുട്. ഒന്നര വര്ഷം മുന്‍പാണ് എനിക്ക് ഒരു മകന്‍ പിറന്നത്.
കുഞ്ഞു ജനിച്ച സന്തോഷത്തില്‍ ഇരിക്കുമ്പോഴാണ് പെട്ടെന്ന് അവന്റെ സ്ഥിതി
മോശം ആയതു. ജനിച്ചു ഇരുപത്തിനാല് മണിക്കൂര്‍ പൂര്‍ത്തിയാകും മുന്‍പ്
അവന്റെ ജീവന്‍ രേക്ഷിക്കാന്‍ ഒരു അടിയന്തിര സര്‍ജറി വേണ്ടാതായി വന്നു.
ഡോക്ടര്‍മാര്‍ സര്‍ജറി ക്കുള്ള ഒരുക്കല്‍ പൂര്‍ത്തിയാക്കുന്നു, ഇത്തരം ഒരു
അവസ്ഥയില്‍ എന്ത് ചെയ്യണം എന്നറിയാതെ തളര്‍ന്നിരുന്ന എന്നെ വിളിച്ചു
ഡോക്ടര്‍ പറഞ്ഞു സര്‍ജറി ചെയ്തെ മതിയാകു, സര്‍ജറി ചെയ്തില്ലെങ്കില്‍
കുഞ്ഞു രേക്ഷപ്പെടില്ല, എന്നാല്‍ ചെറിയ കുഞ്ഞു ആയതിനാല്‍ സര്‍ജറി
ചെയ്താലും ഒന്നും പറയാനാകില്ല എല്ലാം നേരിടാന്‍ മനസ്സ് സജ്ജമാക്കി
വയ്ക്കുക. ഡോക്ടര്‍ തീര്‍ച്ചയായും സര്‍ജറി ചെയ്യണം എന്ന് പറഞ്ഞു
വിറയ്ക്കുന്ന കൈകളാല്‍ സമ്മത പത്രം ഒപ്പിടുമ്പോള്‍ എന്റെ കണ്ണുകള്‍ നിറഞ്ഞു
ഒഴുകുന്നുണ്ടായിരുന്നു , എന്റെ ഹൃദയം നുറുങ്ങി തകരുകയായിരുന്നു .
മണിക്കൂറുകള്‍ നീണ്ട സര്‍ജറി, അതിനു ശേഷം വളരെ ക്രിട്ടിക്കല്‍ ആയ രണ്ടു
ദിവസ്സങ്ങള്‍ പിന്നെയും കുഞ്ഞിനെ ഒന്ന് കാണാന്‍ പോലും കഴിയാതെ ആഴ്ചകള്‍
വളരെ സങ്കീര്‍ണ്ണമായ ദിവസ്സങ്ങള്‍ക്ക് ശേഷം എന്റെ മകനെ എനിക്ക് തിരിച്ചു
കിട്ടി. ഇന്ന് അവനു ഒന്നര വയസ്സ് കഴിഞ്ഞു, മിടുക്കനായിരിക്കുന്നു.ചിത്രത്തിലെ കുട്ടിയുടെ പേര് ഗൌരി എന്നാണ്, എന്റെ മകനെ ഞാന്‍ വിളിക്കുന്നതും അങ്ങനെയ്യാണ് അതും യാദ്രിചികം..
അന്ന് ഒത്തിരി സന്മാനസ്സുകള്‍ എന്റെ സഹായത്തിനു എത്തി, അന്നത്തെ ആരോഗ്യ മന്ത്രി ബഹുമാനപ്പെട്ട ശ്രീമതി ടീച്ചര്‍ , ടീച്ചറിന്റെ ഓഫീസിലെ സ്റ്റാഫ് കള്‍, അന്നത്തെ ധനകാര്യ മന്ത്രി ബഹുമാനപ്പെട്ട തോമസ് ഐസക് സര്‍, എസ എ ടി സുപ്രേന്റ്റ് ശ്രീ അശോക് സര്‍, എസ എ ടി യിലെ മറ്റു ഡോക്ടര്‍മാര്‍ എന്റെ സ്വകാര്യ ദുഃഖങ്ങള്‍ നിശബ്ധമായി കേള്‍ക്കുന്ന എന്റെ പ്രിയ സുഹൃത്ത് ........., സഹപ്രവര്‍ത്തകര്‍ , സുഹൃത്തുക്കള്‍ എന്ന് വേണ്ട പ്രതെക്ഷമായും പരോക്ഷമായും എന്നെ സഹായിച്ച എല്ലാവരെയും നന്ദിയോടെ ഓര്‍ക്കുന്നു. എന്റെ ബൂലോഗത്തിലെ സുഹൃത്തുക്കള്‍ ഇപ്പോഴയിരിക്കും ഈ സംഭവം അറിയുന്നത്..... പലപ്പോഴും മറ്റുള്ളവര്‍ അറിയാതെ നമ്മുടെ ഉള്ളില്‍ ഒതുക്കുന്ന സ്വകാര്യ ദുഖങ്ങള്‍ ചില സന്ദര്‍ഭങ്ങളില്‍ നാമറിയാതെ പുറത്തേക്കു വരുന്നു.................. അയാളും ഞാനും തമ്മില്‍ എന്നാ ചിത്രത്തെക്കുറിച്ച് പറഞ്ഞ കൂട്ടത്തില്‍ എന്റെ അനുഭവം കൂടി പറഞ്ഞു എന്നേയുള്ളു...... അയാളും ഞാനും തമ്മില്‍ അര്ര്‍ദ്ദ്രമായ മുഹൂര്‍ത്തങ്ങള്‍ നിറഞ്ഞ നന്മയുള്ള ഒരു ചിത്രമാണ് . നല്ല സിനിമയെ സ്നേഹിക്കുന്ന എല്ലാവരും തീര്‍ച്ചയായും ഈ ചിത്രം കണ്ടിരിക്കേണ്ടതാണ്............