2012, ഒക്‌ടോബർ 27, ശനിയാഴ്‌ച

അയാളും ഞാനും തമ്മില്‍ ...........

ശ്രീ ലാല്‍ ജോസ് സംവിധാനം ചെയ്താ അയാളും ഞാനും  തമ്മില്‍  നിറഞ്ഞ സദസ്സില്‍  പ്രദര്‍ശനം  തുടരുന്നു. ചിത്രം ഇറങ്ങി ഒരാഴ്ച  പിന്നിട്ടു  എങ്കിലും  ഇന്നലെയാണ്  കാണാന്‍ സാധിച്ചത്.  ഏറെ നാളുകള്‍ക്ക് ശേഷം ആര്‍ദ്രമായ  മുഹൂര്തങ്ങളുമായി ഒരു ചിത്രം  പ്രേക്ഷക ഹൃദയങ്ങള്‍  കീഴടക്കുകയാണ്  .  ലാല്‍ ജോസ് സംവിധാനം ചെയ്താ ചിത്രങ്ങളില്‍  ഏറ്റവും മികച്ചത് എന്ന് തന്നെ അയാളെ വിശേഷിപ്പിക്കാം. സാധാരണ പ്രേക്ഷകര്‍ക്ക്‌ എളുപ്പത്തില്‍  സംവേദിക്കാന്‍ കഴിയുന്ന കഥ പശ്ചാത്തലം  തന്നെയാണ്  അയാളുടെ  വിജയത്തിന് പിന്നിലെ പ്രധാന ഘടകം. മെഡിക്കല്‍ പശ്ചാത്തലത്തില്‍  ഇതള്‍ വിടരുന്ന കഥാഗതിയില്‍  ഇന്നത്തെ സാമൂഹ്യ പ്രശ്നങ്ങളും ചൂണ്ടിക്കാണിക്കപ്പെടുന്നു. ശ്രീ ബോബി സഞ്ജയിന്റെ  ശക്തമായ തിരക്കഥ അതിലും തീവ്രതയോടെ  ആവിഷ്കരിക്കാന്‍  സംവിധായകന് സാധിച്ചിരിക്കുന്നു. അഭിനേതാക്കളുടെ കാര്യമെടുത്താല്‍  ശ്രീ പ്രിത്വിരാജിന്റെ  ഇതുവരെ ഉള്ള കാരീറില്‍ അദ്ധേഹത്തിന്റെ ഏറ്റവും മികച്ച കഥാപാത്രമാണ്  ഡോക്ടര്‍ രവി തരകന്‍. അഭിനയത്തിന്റെ സൂക്ഷ്മ വശങ്ങള്‍ പോലും  വളരെ പക്വതയോടെ  പ്രകടംമാക്കാന്‍ പ്രിത്വിരാജിനു  കഴിഞ്ഞിരിക്കുന്നു. ചിത്രത്തില്‍ പ്രിത്വിരാജ് എന്നാ താരത്തെ ഒരിടത്തും നമുക്ക് കാണാന്‍ സാധിക്കില്ല മറിച്ച് ഡോക്ടര്‍ രവി തരകന്‍ മാത്രമാണ് പ്രേക്ഷകര്‍ക്ക്‌ മുന്നില്‍ പ്രത്വക്ഷമാകുന്നത്. ഡോക്ടര്‍ രവി തരകനെ അത്ര ഗംഭീരംയാണ് പ്രിത്വിരാജ് തന്റെ ശരീരത്തില്‍ ആവാഹിചെടുത്തത്. ഡോക്ടര്‍ രവി തരകന്‍ എന്നാ കഥാപാത്രത്തിലൂടെ  ശ്രീ പ്രിത്വിരാജ് മലയാളത്തിലെ ഒന്നാം നിര അഭിനയ പ്രതിഭകളുടെ മുന്‍ നിരയില്‍ സ്ഥാനം ഉറപ്പിക്കുകയാണ്.  മികച്ച നടന്‍ ഉള്‍പ്പെടെയുള്ള ഒട്ടേറെ പുരസ്കാരങ്ങള്‍ ഡോക്ടര്‍ രവി തരകനിലൂടെ  പ്രിത്വിരജിനെ കാത്തിരിക്കുന്നുണ്ട്. അതുപോലെ തന്നെ ഡോക്ടര്‍ സാമുവല്‍ എന്നാ കഥാപാത്രമായി ശ്രീ പ്രതാപ്‌ പോതെന്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നു. സ്വാഭാവിക നടനത്തിന്റെ എല്ലാ സൌന്ദര്യവും  ഈ അഭിനയത്തില്‍  കാണാന്‍ കഴിയുന്നുണ്ട്. അതുപോലെ നരേന്‍ , സംവൃത, റീമ കല്ലിങ്ങല്‍ , രമ്യ നമ്പീശന്‍ , സലിം കുമാര്‍, സുകുമാരി തുടങ്ങി എല്ലാവരും തന്നെ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നു. ശ്രീ വയലാര്‍ ശരത് ചന്ദ്ര വര്‍മ്മയുടെ  വരികളില്‍ ശ്രീ അവുസേപ്പച്ചന്റെ  സംഗീതം ചിത്രത്തിന്റെ മാറ്റ് കൂട്ടുന്നു.  അഴലിന്റെ ആഴങ്ങളില്‍ എന്നാ ഗാനം  ശ്രോതാക്കളെ  പിടിച്ചുലക്കുന്ന  തരത്തില്‍  ഗംഭീരമാണ്. ശ്രീ ജോമോന്റെ ചായഗ്രഹനവും, രഞ്ജന്‍ എബ്രഹാമിന്റെ  കാമറയും  എടുത്തു പറയേണ്ടതാണ്‌. പലപ്പോഴും ഒരു ചിത്രത്തിന്റെ  കഥാ പശ്ചാത്തലം നമ്മുടെ ജീവിതവുമായി  ബന്ധം തോന്നുമ്പോഴാണ്  ചിത്രങ്ങള്‍  ജനങ്ങള്‍ സ്വീകരിക്കുന്നത്.  ഒരുതരത്തില്‍ പറഞ്ഞാല്‍ അയാളും ഞാനും തമ്മില്‍ എന്നാ ചിത്രത്തിലെ ചില മുഹൂര്‍ത്തങ്ങള്‍ എന്റെ ജീവിതത്തിലും ഉണ്ടായിട്ടുണ്ട്. എന്റെ കാരണം കൊണ്ട് അല്ലെങ്കിലും നഷ്ട്ടമായ പ്രണയവും, സൌഹൃദങ്ങളും  ഇപ്പോഴും ഒരു നൊമ്പരമായി മനസ്സില്‍ തെളിയാറുണ്ട്  അതിലുപരി ചിത്രത്തില്‍ ഹോസ്പിറ്റലില്‍  കൊണ്ട് വരുന്ന കുട്ടിക്ക് അടിയതിരമായി ഒരു സര്‍ജറി  വേണമെന്ന് ഡോക്ടര്‍ പറയുന്ന  രംഗമുണ്ട്. സര്‍ജറി നടത്തിയില്ലെങ്കില്‍  കുട്ടി രേക്ഷപ്പെടില്ല , സര്‍ജറി നടത്തിയാല്‍  വിജയമാകുമെന്ന്  ഉറപ്പുമില്ല. ഏതാണ്ട് ഒന്നര വര്ഷം മുന്‍പ്  മെഡിക്കല്‍ കോളേജിലെ  ഡോക്ടെ എന്നോട്  പറഞ്ഞ വാക്കുകള്‍ ഇന്നും എന്റെ ചെവിയില്‍  മുഴങ്ങുന്നുട്.  ഒന്നര വര്ഷം മുന്‍പാണ്‌ എനിക്ക് ഒരു മകന്‍ പിറന്നത്‌.  കുഞ്ഞു ജനിച്ച  സന്തോഷത്തില്‍ ഇരിക്കുമ്പോഴാണ്  പെട്ടെന്ന് അവന്റെ സ്ഥിതി മോശം ആയതു. ജനിച്ചു ഇരുപത്തിനാല് മണിക്കൂര്‍ പൂര്‍ത്തിയാകും മുന്‍പ്  അവന്റെ ജീവന്‍ രേക്ഷിക്കാന്‍  ഒരു അടിയന്തിര  സര്‍ജറി വേണ്ടാതായി വന്നു. ഡോക്ടര്‍മാര്‍ സര്‍ജറി ക്കുള്ള ഒരുക്കല്‍ പൂര്‍ത്തിയാക്കുന്നു, ഇത്തരം ഒരു അവസ്ഥയില്‍ എന്ത് ചെയ്യണം എന്നറിയാതെ  തളര്‍ന്നിരുന്ന  എന്നെ വിളിച്ചു ഡോക്ടര്‍ പറഞ്ഞു  സര്‍ജറി ചെയ്തെ മതിയാകു, സര്‍ജറി ചെയ്തില്ലെങ്കില്‍ കുഞ്ഞു രേക്ഷപ്പെടില്ല, എന്നാല്‍ ചെറിയ കുഞ്ഞു ആയതിനാല്‍ സര്‍ജറി ചെയ്താലും  ഒന്നും പറയാനാകില്ല എല്ലാം നേരിടാന്‍ മനസ്സ് സജ്ജമാക്കി  വയ്ക്കുക. ഡോക്ടര്‍ തീര്‍ച്ചയായും സര്‍ജറി ചെയ്യണം എന്ന് പറഞ്ഞു വിറയ്ക്കുന്ന കൈകളാല്‍ സമ്മത പത്രം ഒപ്പിടുമ്പോള്‍ എന്റെ കണ്ണുകള്‍ നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു , എന്റെ ഹൃദയം നുറുങ്ങി തകരുകയായിരുന്നു . മണിക്കൂറുകള്‍ നീണ്ട സര്‍ജറി, അതിനു ശേഷം വളരെ ക്രിട്ടിക്കല്‍ ആയ രണ്ടു ദിവസ്സങ്ങള്‍ പിന്നെയും കുഞ്ഞിനെ ഒന്ന് കാണാന്‍ പോലും കഴിയാതെ  ആഴ്ചകള്‍  വളരെ സങ്കീര്‍ണ്ണമായ  ദിവസ്സങ്ങള്‍ക്ക് ശേഷം എന്റെ മകനെ എനിക്ക് തിരിച്ചു കിട്ടി. ഇന്ന് അവനു  ഒന്നര വയസ്സ് കഴിഞ്ഞു, മിടുക്കനായിരിക്കുന്നു.ചിത്രത്തിലെ കുട്ടിയുടെ പേര് ഗൌരി  എന്നാണ്, എന്റെ മകനെ ഞാന്‍  വിളിക്കുന്നതും  അങ്ങനെയ്യാണ് അതും യാദ്രിചികം..
അന്ന് ഒത്തിരി സന്മാനസ്സുകള്‍ എന്റെ സഹായത്തിനു  എത്തി, അന്നത്തെ ആരോഗ്യ മന്ത്രി  ബഹുമാനപ്പെട്ട ശ്രീമതി ടീച്ചര്‍ , ടീച്ചറിന്റെ  ഓഫീസിലെ  സ്റ്റാഫ്‌ കള്‍, അന്നത്തെ ധനകാര്യ മന്ത്രി ബഹുമാനപ്പെട്ട  തോമസ്‌ ഐസക് സര്‍, എസ എ  ടി സുപ്രേന്റ്റ്  ശ്രീ അശോക്‌ സര്‍, എസ എ ടി യിലെ മറ്റു ഡോക്ടര്‍മാര്‍  എന്റെ സ്വകാര്യ  ദുഃഖങ്ങള്‍  നിശബ്ധമായി  കേള്‍ക്കുന്ന  എന്റെ പ്രിയ സുഹൃത്ത്‌ ........., സഹപ്രവര്‍ത്തകര്‍ , സുഹൃത്തുക്കള്‍  എന്ന് വേണ്ട  പ്രതെക്ഷമായും പരോക്ഷമായും  എന്നെ സഹായിച്ച എല്ലാവരെയും നന്ദിയോടെ ഓര്‍ക്കുന്നു. എന്റെ ബൂലോഗത്തിലെ സുഹൃത്തുക്കള്‍ ഇപ്പോഴയിരിക്കും  ഈ സംഭവം അറിയുന്നത്..... പലപ്പോഴും മറ്റുള്ളവര്‍ അറിയാതെ നമ്മുടെ ഉള്ളില്‍ ഒതുക്കുന്ന സ്വകാര്യ ദുഖങ്ങള്‍ ചില സന്ദര്‍ഭങ്ങളില്‍ നാമറിയാതെ പുറത്തേക്കു വരുന്നു.................. അയാളും ഞാനും തമ്മില്‍ എന്നാ ചിത്രത്തെക്കുറിച്ച്  പറഞ്ഞ കൂട്ടത്തില്‍ എന്റെ അനുഭവം കൂടി പറഞ്ഞു എന്നേയുള്ളു...... അയാളും ഞാനും തമ്മില്‍  അര്ര്‍ദ്ദ്രമായ  മുഹൂര്‍ത്തങ്ങള്‍ നിറഞ്ഞ നന്മയുള്ള ഒരു ചിത്രമാണ് . നല്ല സിനിമയെ സ്നേഹിക്കുന്ന എല്ലാവരും തീര്‍ച്ചയായും ഈ ചിത്രം  കണ്ടിരിക്കേണ്ടതാണ്............

38 അഭിപ്രായങ്ങൾ:

പട്ടേപ്പാടം റാംജി പറഞ്ഞു...

നമ്മളുമായി ബന്ധപ്പെടുന്ന സംഭവങ്ങള്‍ ഉള്‍പ്പെടുന്ന കഥകള്‍ എപ്പോഴും നമ്മെ സ്വാധീനിക്കും.
ജയരാജിന്റെ മകന്‍ സുഖമായിക്കുന്നു എന്നറിഞ്ഞതില്‍ സന്തോഷം.

ajith പറഞ്ഞു...

നല്ല സിനിമയാണല്ലേ?


മോന്റെ സര്‍ജറിവിവരങ്ങള്‍ വായിച്ചു
എന്തായാലും എല്ലാം ക്ഷേമമായിത്തീര്‍ന്നല്ലോ
ജയരാജിനും മകനും ആശംസകള്‍

പ്രവീണ്‍ ശേഖര്‍ പറഞ്ഞു...

സിനിമ എന്തായാലും കാണണം ..കണ്ടിട്ട് അഭിപ്രായം പറയാം ജയാ

K A Solaman പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
K A Solaman പറഞ്ഞു...

ദീര്‍ഘമായ റിവ്യു- അതും അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ -ആശംസകള്‍ !
കെ എ സോളമന്‍

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

ഹായ് രാംജി സര്‍ ....... തീര്‍ച്ചയായും..... ഈ നിറഞ്ഞ സ്നേഹത്തിനും, പ്രോത്സാഹനത്തിനും ഒരായിരം നന്ദി.......

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

ഹായ് അജിത്‌ സര്‍..... ഈ സ്നേഹ സ്പര്‍ശതിനും ആശംസകള്‍ക്കും ഒരായിരം നന്ദി......

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

ഹായ് പ്രവീണ്‍ ജി..... തീര്‍ച്ചയായും നമുക്കെല്ലാം ഇഷ്ട്ടപ്പെടുന്ന സിനിമ തന്നെയാണ്...... ഈ ഹൃദയ വരവിനും, പ്രോത്സാഹനത്തിനും ഒരായിരം നന്ദി.......

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

ഹായ് സോളമന്‍ സര്‍...... വളരെ ശരിയാണ്..... ഈ സ്നേഹ വാല്സല്യങ്ങള്‍ക്കും ആശംസകള്‍ക്കും ഒരായിരം നന്ദി......

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

ഹായ് സോളമന്‍ സര്‍...... വളരെ ശരിയാണ്..... ഈ സ്നേഹ വാല്സല്യങ്ങള്‍ക്കും ആശംസകള്‍ക്കും ഒരായിരം നന്ദി......

Rainy Dreamz ( പറഞ്ഞു...

ആഹാ അത്ര നല്ല സിനിമയാണേല്‍ ഒന്ന് കാണണമല്ലോ...
അനുഭവങ്ങളുമായ സദൃശ്യമായവ നമുക്ക് കൂടുതല്‍ ഹൃദയ സ്പര്‍ശിയായി അനുഭവപ്പെടും അല്ലെ...

പ്രശ്നങ്ങളൊക്കെ തീര്‍ന്നല്ലോ, മകന്‍ സുഖമായിക്കുന്നു എന്നറിഞ്ഞതില്‍ സന്തോഷം.

Asha പറഞ്ഞു...

ഇഷ്ടായി ഈ ചിത്രത്തെക്കുറിച്ചുള്ള വിവരണവും..ഒപ്പം സ്വന്തം അനുഭവവും... ആശംസകള്‍ ജയരാജ്...

asrus irumbuzhi പറഞ്ഞു...

സിനിമ കാണാന്‍ ഒരു നിര്‍വാഹകവുമില്ല !
നല്ല സിനിമയാണെന്ന് അറിഞ്ഞതില്‍ സന്തോഷം ...ഞാന്‍ അവസാനമായി കണ്ടത് അരികെ ആണ് അത് എനിക്ക് ഇഷ്ട്ടപ്പെട്ടു !
എങ്ങനെ അറിവ് നകിയതിന് നന്ദി
ആശംസകളോടെ
അസ്രുസ്

....
...
..ads by google! :
ഞാനെയ്‌ ...ദേ ഇവിടെയൊക്കെ തന്നെയുണ്ട് !
ച്ചുമ്മായിരിക്കുമ്പോള്‍ ബോറടിമാറ്റാന്‍
ഇങ്ങോട്ടൊക്കെ ഒന്ന് വരണട്ടോ..!!
കട്ടന്‍ചായയും പരിപ്പ് വടയും ഫ്രീ !!!
http://asrusworld.blogspot.com/
http://asrusstories.blogspot.com/

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

ഹായ് റിനി ഡ്രീംസ്‌ ജി.... ഈ നിറഞ്ഞ സ്നേഹത്തിനും, പ്രോത്സാഹനത്തിനും ഒരായിരം നന്ദി............

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

ഹായ് ആശാ ജി ...... ഈ ഹൃദയ വരവിനും, പ്രോത്സാഹനത്തിനും ഒരായിരം നന്ദി......

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

ഹായ് അസുരുസ് ജി...... ഈ സ്നേഹ സാന്നിധ്യത്തിനും, നല്ല വാക്കുകള്‍ക്കും ഒരായിരം നന്ദി...........

Manoj മനോജ് പറഞ്ഞു...

ഈ സിനിമയുടെ റിവ്യൂ പലതും വായിച്ചിരുന്നു... എന്നാൽ ഇത് വ്യത്യസ്തമായ ഒരു അനുഭവം നൽകി...

ഒരു മനുഷ്യൻ ജീവിതത്തിൽ തീർച്ചയായും ഒരിക്കൽ നേരിടേണ്ടി വരുന്ന അവസ്ഥ... ആ ടെൻഷൻ അത് അനുഭവിച്ച് തന്നെ തീർക്കണം :(

ജ്വാല മാസിക പറഞ്ഞു...

ushaarayi
anne nokkane?

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

ഹായ് മനോജ്‌ ജി ....... തീര്‍ച്ചയായും , ഒത്തിരി വേദനിച്ചു........ ഈ നിറഞ്ഞ സ്നേഹത്തിനും സാന്ത്വനതിനും ഒത്തിരി നന്ദി.......

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

ഹായ് ജ്വാല മാസിക....... ഈ സ്നേഹ സാന്നിധ്യ ത്തിനും പ്രോത്സാഹനത്തിനും ഒരായിരം നന്ദി...........

ഏപ്രില്‍ ലില്ലി. പറഞ്ഞു...

റിവ്യൂ നന്നായി ജയരാജ്. ചിത്രം കാണണം എന്നുണ്ട്. പക്ഷെ നാട്ടില്‍ നിന്നും ദൂരെ ഇരിക്കുമ്പോള്‍ ഒരു നിര്‍ വാഹവും ഇല്ല. ചിത്രം കണ്ടപ്പോള്‍ ജയരാജന് ഉണ്ടായ വിചാരങ്ങള്‍ എന്താവും എന്ന് എനിക്ക് ഊഹിക്കാം. മകന്‍ സുഖാമായ് ഇരിക്കുന്നല്ലോ. ദൈവം കൂടെ ഉണ്ടാവും.

rameshkamyakam പറഞ്ഞു...

ജയരാജ്,മകൻ ഇപ്പോൾ സുഖമായിരിക്കുന്നുവെന്നറിയുന്നതിൽ സന്തോഷം.ജയരാജിന്റെ ശൈലി ഇഷ്ടപ്പെട്ടു.നല്ലതുവരട്ടെ.

അജ്ഞാതന്‍ പറഞ്ഞു...

വളരെ നാന്നായിട്ടുണ്ട്..അനുഭവങ്ങള്‍ കഥയെ നമ്മോട് കൂടുതല്‍ അടുപ്പിക്കുന്നു.കുഞ്ഞു വാവയ്ക്ക് എല്ലാ ഐശ്വര്യങ്ങളും ലഭിക്കാന്‍ ഈശ്വരനോട് പ്രാര്‍ത്ഥിക്കുന്നു
ഞാനും ചിത്രം ഇറങ്ങിയ അന്ന് തന്നെ കണ്ടിരുന്നു.റിവ്യുവും എഴുതിയതാണ്.പക്ഷെ ഞാന്‍ എഴുതിയത എനിക്ക് തന്നെ തൃപ്തി അവാഞ്ഞത് കൊണ്ട് പോസ്റ്റ്‌ ചെയ്തില്ല

അജ്ഞാതന്‍ പറഞ്ഞു...

വളരെ നാന്നായിട്ടുണ്ട്..അനുഭവങ്ങള്‍ കഥയെ നമ്മോട് കൂടുതല്‍ അടുപ്പിക്കുന്നു.കുഞ്ഞു വാവയ്ക്ക് എല്ലാ ഐശ്വര്യങ്ങളും ലഭിക്കാന്‍ ഈശ്വരനോട് പ്രാര്‍ത്ഥിക്കുന്നു
ഞാനും ചിത്രം ഇറങ്ങിയ അന്ന് തന്നെ കണ്ടിരുന്നു.റിവ്യുവും എഴുതിയതാണ്.പക്ഷെ ഞാന്‍ എഴുതിയത എനിക്ക് തന്നെ തൃപ്തി അവാഞ്ഞത് കൊണ്ട് പോസ്റ്റ്‌ ചെയ്തില്ല

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

ഹായ് ഏപ്രില്‍ ലില്ലി ജി..... ഈ സ്നേഹ സാമീപ്യത്തിനും, സാന്ത്വനതിനും ഒരായിരം നന്ദി....................

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

ഹായ് രമേഷ്ജി..... ഈ നിറഞ്ഞ സ്നേഹത്തിനും , പ്രോത്സാഹനത്തിനും ഒരായിരം നന്ദി......

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

ഹായ് അന്ജതന്‍ ജി...... എഴിതിയതു കൊടുക്കാമായിരുന്നു, നമ്മളാരും പൂര്ന്നരല്ലലോ ..... ഈ സ്നേഹ സാന്നിധ്യത്തിനും, ആശംസകള്‍ക്കും ഒരായിരം നന്ദി........

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

ഹായ് അന്ജതന്‍ ജി...... എഴിതിയതു കൊടുക്കാമായിരുന്നു, നമ്മളാരും പൂര്ന്നരല്ലലോ ..... ഈ സ്നേഹ സാന്നിധ്യത്തിനും, ആശംസകള്‍ക്കും ഒരായിരം നന്ദി........

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

നല്ലഅവലോകനം...
പിന്നെ പാരഗ്രാഫ് തിരിച്ചെഴുതിയാൽ
വായന ഒന്നുകൂടി സുഖമമാക്കാം..കേട്ടൊ ഭായ്

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

ഹായ് മുകുന്ദന്‍ ജി.......
യു കെ മലയാളി ഫെസ്റ്റിവല്‍ ഒരുക്കങ്ങള്‍ തുടങ്ങിയോ. തിലകന്‍ നഗര്‍ എന്നാ പേരില്‍ ശ്രീ തിലകനെ ആദരിക്കുന്നു എന്നറിഞ്ഞു , നല്ല കാര്യം. ഈ നിറഞ്ഞ സ്നേഹത്തിനും, പ്രോത്സാഹനത്തിനും ഒരായിരം നന്ദി,.......

pravaahiny പറഞ്ഞു...

ശ്ശോ ! എനിയ്ക്കു കാണാന്‍ കഴിയില്ലല്ലോ. എന്നാലും വിവരിച്ചതു നന്നായി . ആശംസകള്‍ @PRAVAAHINY
മുരുക്കുംപുഴ എവിടെയാണ്‍. ഞാന്‍ തോന്നയ്ക്കല്‍ ആണ്‍

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

ഹായ് പ്രവാഹിനി ജി..... കുഴപ്പമില്ല കേട്ടോ, എല്ലാ പ്രാര്‍ത്ഥനകളും ഉണ്ട്, എനിക്ക് അറിയാം കേട്ടോ, ഞാന്‍ മുരുക്കുംപുഴയില്‍ തന്നെയാണ്...... ഇനിയും വിലയേറിയ അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു...... ഈ നിറഞ്ഞ സ്നേഹത്തിനും, പ്രോത്സാഹനത്തിനും ഒരായിരം നന്ദി .........

Siraj Ibrahim പറഞ്ഞു...

well said. prithwi did a good job. loved the movie very much <3

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

ഹായ് മഹി ജി..... ഈ നിറഞ്ഞ സ്നേഹത്തിനും, പ്രോത്സാഹനത്തിനും ഒരായിരം നന്ദി......

kazhchakkaran പറഞ്ഞു...

ജയരാജേട്ടാ കുറേക്കാലമായി പല തരത്തിലുള്ള അലച്ചിലുകളായതിനാൽ ബൂലോകത്ത് സജീവമാകാൻ സാധിച്ചിരുന്നില്ല.. ത‌ിരിച്ചു വന്നപ്പോൾ ജയരാജേട്ടനൊക്കെ ബൂലകത്ത് സജീവമായുണ്ടെന്നറിഞ്ഞതിൽ സന്തോഷം. നല്ല വിവരണം. ഇനി മുതൽ എന്റെ ഒരു കണ്ണ് മുരിക്കുംപുഴക്കാരന്റെ ബ്ളോഗിൽ ഉണ്ടായിരിക്കും..

പിന്നേയ് സമയം കിട്ടുമ്പോൾ എന്റെ ബ്ളോഗിലേക്ക് വരൂ.. ഒരു പുതിയ പോസ്റ്റുണ്ട്. കുറേക്കാല്തത്തിനുശേഷം എഴുതിയത്

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

ഹായ് കാഴ്ചക്കാരന്‍ ജി.... ഈ തിരിച്ചു വരവില്‍ ഒത്തിരി സന്തോഷ...... ഈ നിറഞ്ഞ സ്നേഹത്തിനും, പ്രോത്സാഹനത്തിനും ഒരായിരം നന്ദി.....

Villagemaan/വില്ലേജ്മാന്‍ പറഞ്ഞു...

വളരെ നാള്‍ കൂടി തീയെറ്ററില്‍ പോയിക്കണ്ട ഒരു ചിത്രം.. ഒട്ടും നിരാശപ്പെടുത്തിയില്ല ..

തന്നില്‍ ഒരു നല്ല അഭിനേതാവ് ഉണ്ട് എന്ന് പ്രിഥ്വി രാജ് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നു ..ഇനി വരാനുള്ളത് അയാളുടെ കാലം തന്നെ ..

അജ്ഞാതന്‍ പറഞ്ഞു...

Hi Jayaraj,
saw the movie. good movie.
hope your son is fine.
may god bless you and your family
regards
your friend

സൗഹൃദം

 സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️