2016, ഫെബ്രുവരി 28, ഞായറാഴ്‌ച

അഭിനയ സപര്യയുടെ ലളിത സ്പർശം !!!!

ഇക്കഴിഞ്ഞ ദിവസ്സം കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റെടിയത്തിൽ നടന്ന വനിതാ ഫിലിം അവാർഡ്‌ ചടങ്ങ് കാണാൻ പോയിരുന്നു. പ്രിഥ്വിരാജ്, പാർവതി , വിമൽ , ജയസുര്യ , നിവിൻ പോളി തുടങ്ങി എല്ലാവരും അവാർഡുകൾ വാങ്ങുകയും സംസാരിക്കുകയും ചെയ്തു. കൂട്ടത്തിൽ ലൈഫ് ടൈം അചീവ്മെന്റ്റ് പുരസ്‌കാരം നേടിയ കെ പി എ സി ലളിത ചേച്ചിയുടെ വാക്കുകൾ ഏറെ ശ്രദ്ധ നേടി. ലൈഫ് ടൈം നല്കി തന്നെ ഒഴിവാക്കരുത്‌ എന്നും ഇനിയും ഏറെ അഭിനയിക്കണമെന്നും പറഞ്ഞപ്പോൾ അത് ഉള്ളിൽ തട്ടുന്നതായി. പുതുമുഖ താരങ്ങളുടെ പേരുകൾ എടുത്തു പറഞ്ഞു അവരുടെയൊക്കെ അമ്മയും അമ്മുമ്മയുമായി അഭിനയിക്കണം എന്ന് പറഞ്ഞപ്പോൾ അഭിനയം സപര്യയാക്കിയ ഒരു കലാകാരിയുടെ ആത്മ നൊമ്പരം കൂടിയായി അത്. കാരണം പുത്തൻ തലമുറ ചിത്രങ്ങൾ എന്ന ഗണത്തിൽ പുറത്തിറങ്ങുന്ന ഭൂരിപക്ഷം ചിത്രങ്ങളിലും ലളിത ചേച്ചിയെ പോലുള്ള അഭിനയപ്രതിഭകൾക്ക് അർഹിക്കുന്ന അവസ്സരം ലഭിക്കുന്നില്ല എന്നത് യാദാർത്ഥ്യം തന്നെയാണ്. മതിലുകൾ എന്ന ചിത്രത്തിൽ നാരായണി എന്ന കഥാപാത്രത്തിന്റെ ശബ്ദം കേൾക്കുമ്പോൾ കഥാപാത്രത്തിന്റെ ഭൌതിക അസാന്നിധ്യം പ്രേക്ഷകർ അറിയുന്നേയില്ല. അത്തരത്തിൽ ശബ്ദ സാന്നിധ്യം കൊണ്ട് പോലും കഥാപാത്രത്തിന്റെ രൂപവും ഭാവവും പ്രേക്ഷകരിലേക്ക് പൂർണ്ണമായും പകർന്നു കൊടുത്ത അനുഗ്രഹീത കലാകാരിയുടെ വാക്കുകൾ നമ്മുടെ പുതുതലമുറ സിനിമ വേണ്ട പ്രാധാന്യത്തോടെ ഏറ്റെടുക്കും എന്ന് പ്രതീക്ഷിക്കുന്നു.
പ്രാർത്ഥനയോടെ!!!!

✨Happy Diwali✨

Happy Diwali ദീപാവലി ദീപങ്ങളുടേതാവണം, ശബ്ദങ്ങളുടേതാവരുത് Celebrate Pollution Free Diwali