2010, ഡിസംബർ 3, വെള്ളിയാഴ്‌ച
വേണ്ട, നമുക്കീ എന്‍ഡോ സള്‍ഫാന്‍............
എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. എന്‍ഡോ സള്‍ഫാന്‍ എന്നാ കീട നാശിനിയുടെ പ്രതി പ്രവര്‍ത്തനം മൂലം ദുരന്തം അനുഭവിക്കുന്ന ഒരു ജനതയുടെ വിലാപം ഉയര്‍ന്നു കേള്‍ക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. എന്‍ഡോ സള്‍ഫാന്‍ ഒരു ഒര്‍ഗാണോ ക്ലോറിന്‍ സംയുക്തമാണ്. വളരെ അധികം അപകടകാരിയായ കാറ്റഗറി ഒന്ന് വിഭാഗത്തിലാണ് അമേരിക്കന്‍ എന്വയോന്മേന്ടല്‍ പ്രൊട്ടെക്ഷന്‍ ഏജന്‍സി , എന്‍ഡോ സല്ഫാനേ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എഴുപത്തി നാല് രാജ്യങ്ങള്‍ ഈ കീട നാശിനി നിരോധിച്ചു കഴിഞ്ഞിട്ടുണ്ട്. ഫിലിപ്പീന്‍സ് ആണ് എന്‍ഡോ സള്‍ഫാന്‍ ആദ്യം നിരോധിച്ചത്. മനുഷ്യരിലും, മൃഗങ്ങളിലും, ചെടികളിലും എന്‍ഡോ സല്ഫാന്റെ പ്രവര്‍ത്തനം മാരകമാണ്. മനുഷ്യരില്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ട്ടിക്കുന്നതോടൊപ്പം , കാന്‍സര്‍ , ടി. ബി. പോലുള്ള രോഗങ്ങള്‍ തലമുറകളിലേക്ക് പകരുന്നതിനും എന്‍ഡോ സള്‍ഫാന്‍ കാരണമാകുന്നു. മുന്‍പ് എങ്ങും ഇല്ലാത്ത വിധം പുതിയ തലമുറയില്‍ വന്ധ്യത വര്‍ധിച്ചു വരുന്നതിനും ഇത്തരം കീടനാശിനികള്‍ ശരീരിരത്തില്‍ എത്തപ്പെടുന്നത് കാരണമാകുന്നു. നാം സാധാരണ ഉപയോഗിക്കുന്ന പച്ചക്കറികള്‍, ഫല വര്‍ഗ്ഗങ്ങള്‍ തുടങ്ങിയവയില്‍ കൂടി ഈ കീട നാശിനികള്‍ നമ്മുടെ ഉള്ളില്‍ കടന്നു കൂടുന്നു. ഡി. ഡി.ടി. പോലുള്ള കീട നാശിനികള്‍ ഒരിക്കല്‍ ശരീരത്തില്‍ എത്തപ്പെട്ടു കഴിഞ്ഞാല്‍ അവയുടെ തനതു അവസ്ഥയില്‍ തന്നെ ശരീരത്തില്‍ തുടരുകയും മാരകമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. ഇന്ന് നമ്മുക്ക് ലഭ്യമാകുന്ന എല്ലാ ഭകഷ്യ വസ്തുക്കളും ഇത്തരം കീട നശിനികളില്‍ നിന്ന് മുക്തമയവ അല്ല. എന്‍ഡോ സള്‍ഫാന്‍ മേഘലയായ പ്ലാന്റ്റെഷന്‍ കോര്പരെശന്റെ ആദൂര്‍ ഡിവിഷനില്‍ പെടുന്ന കാറടുക്ക പഞ്ചായത്തിലും, അതിര്‍ത്തി പ്രദേശങ്ങളിലും മനുഷ്യാവകാശ കമ്മീഷന്‍ തെളിവെടുപ്പ് നടത്തിയപ്പോള്‍ കിട്ടിയ വിവരങ്ങള്‍ ഞെട്ടിക്കുന്നതാണ്. മരണം ഒരു അനുഗ്രഹമായി കരുതുന്ന അത്രമേല്‍ ദുരിതം അനുഭവിക്കുന്ന ഒരു ജനതയുടെ വിലാപം ആണ് അവിടെ മുഴങ്ങി കേട്ടത്. ഒരു സമൂഹത്തിന്റെ ആരോഗ്യകരമായ ജീവിതം നയിക്കുവാനുള്ള അവകാശം പോലും നിഷേധിക്കപ്പെട്ടിരിക്കുന്നു. ആരോഗ്യകരമായ ജീവിതം നയിക്കുന്നതും ഒരു മനുഷ്യന്റെ അവകാശമാനെന്നിരിക്കെ , എന്‍ഡോ സള്‍ഫാന്‍ ആ അവകാശങ്ങള്‍ക്ക് മേല്‍ വിഷമായി പെയ്യുകയാണ്. ദുരന്തം അനുഭവീക്കുന്ന ജീവിച്ചിരിക്കുന്ന തലമുറകളില്‍ നിന്നും എന്‍ഡോ സള്‍ഫാന്‍ എന്നാ പാപ ഭാരം ജനിക്കാനിരിക്കുന്ന തലമുറകള്‍ക്ക് കൂടി ശാപമായി മാറുന്നു. അത് കൊണ്ട് തന്നെ ഇത്തരം ഒരു വിഷം നമുക്ക് വേണ്ട. എന്‍ഡോ സള്‍ഫാന്‍ എത്രയും വേഗം നിരോധിക്കുക. അതിലൂടെ ആരോഗ്യത്തോടെ ജീവിക്കുവാനുള്ള ഒരു സമൂഹത്തിന്റെ അവകാശം അനുവദിച്ചു കൊടുക്കുക, അതോടൊപ്പം ആരോഗ്യമുള്ള ഒരു പുതു തലമുറ ഉണ്ടാകുവാനുള്ള സാഹചര്യം സൃഷ്ട്ടിക്കുക.എന്‍ഡോ സള്‍ഫാന്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് ബഹുമാനപ്പെട്ട സംസ്ഥാന സര്‍ക്കാര്‍ ഒട്ടേറെ ക്ഷേമ പദ്ധതികള്‍ ചെയ്യുന്നുണ്ട് എന്നത് ആശ്വാസ്സ കരമാണ്. ഇനി ഒരു പഠനത്തിന്റെ ആവശ്യം ഇല്ല. ജീവിച്ചിരിക്കുന്ന തെളിവുകള്‍ തന്നെ ധാരാളം . അതിനാല്‍ എന്‍ഡോ സള്‍ഫാന്‍ എന്നാ ഈ മാരക വിഷം എത്രയും വേഗം നിരോധിക്കാന്‍ , ബഹുമാനപ്പെട്ട കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കാന്‍ അപേക്ഷിക്കുന്നു...
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള് (Atom)
സൗഹൃദം
സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️
-
എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. എന്‍ഡോ സള്‍ഫാന്‍ എന്നാ കീട നാശിനിയുടെ പ്രതി പ്രവര്‍ത്തനം മൂലം ദുരന്...
-
നൂറ്റി പതിനാറു വര്ഷം പഴക്കമുള്ള മുല്ലപ്പെരിയാര് അണക്കെട്ടില് ആശങ്കയുടെ വിള്ളലുകള്, അത് മനസ്സുകളില് അതിലും വലിയ ആശങ്കയുടെ വിള്ളലുകള...
-
ചായ നിറച്ച കപ്പ് അയാള്ക്ക് നേരെ നീട്ടിയപ്പോള് അവളുടെ കൈകള് വിറക്കുന്നുണ്ടായിരുന്നു. ആദ്യ പെണ്ണ് കാണല് ചടങ്ങിന്റെ ടെന്ഷന് അവ...