2015, ജൂലൈ 31, വെള്ളിയാഴ്‌ച

അമ്മ......

കർക്കിടക മഴയുടെ നേർത്ത ചിലംബലുകൾ...... അമ്മയുടെ  സ്നേഹ സാമീപ്യം വിട്ടകന്നിട്ടു ഇന്ന് ആഗസ്റ്റ്‌ 1 ഒരു വർഷം തികയുന്നു. എഴുതാനായി തുടങ്ങുമ്പോൾ വല്ലാത്തൊരു ശൂന്യത പോലെ. എന്ത് എഴുതിയാൽ എങ്ങനെ  എഴുതിയാൽ എത്ര എഴുതിയാൽ ആണ് അമ്മയെ കുറിച്ച് പറയാൻ കഴിയുക.
അമ്മ… ഒരു സൌഭാഗ്യമാണ്… സ്നേഹമെന്ന പദത്തിന്റെ ലളിതമായ
അര്ത്ഥമാണ് അമ്മ… ഒന്നു കണ്ടില്ലെങ്കില് നൊന്പരമാകുന്ന, ഒന്നുവിളിച്ചില്ലെങ്കില് സങ്കടമാകുന്ന മഹാവിസ്മയമാണ് അമ്മ… ആ താലോടലില് ലോകത്തിന്റെ മുഴുവന് കുളിരുമുണ്ട്…
അമ്മ എന്ന കൊച്ചുവാക്കില്‍ അടങ്ങിയിരിക്കുന്നത് ഒരു ലോകമാണ്. നന്മയുടെ, നിസ്വാര്‍ത്ഥ സ്നേഹത്തിന്‍റെ, സാന്ത്വനത്തിന്‍റെ, സഹനത്തിന്‍റെ ലോകം .അമ്മേ എന്ന് വിളിച്ചു കൊണ്ട് വീട്ടിലേക്കു കയറിച്ചെല്ലാൻ കഴിയുക എന്നത് ജീവിതത്തിലെ ഒരു മഹാ സൗഭാഗ്യമാണ്. അമ്മമാർ ജീവിച്ചിരിക്കുന്ന കൂട്ടുകാരെ കൊതിതീരുവോളം അമ്മയെ സ്നേഹിക്കാൻ  മറക്കല്ലേ....... പ്രാർത്ഥനയോടെ..........

2015, ജൂലൈ 26, ഞായറാഴ്‌ച

ബി സി സി ഐ ക്ക് ഒരു തുറന്ന കത്ത് ........


ക്രിക്കെട്ടിനെ ഒരു വികാരമായി കാണുന്ന ഇന്ത്യയെ പോലെ ഒരു രാജ്യത്തു ഹൃദയം കൊണ്ട് ക്രിക്കറ്റിനെ സ്നേഹിക്കുന്ന ഒരു ജനതയുടെ പ്രതിനിധിയായി എഴുതുന്നു. കഴിഞ്ഞ രണ്ടു വര്ഷമായി ക്രിക്കെട്ടിനെ സ്നേഹിക്കാൻ കഴിയാതെ , മനസ്സ് കൊണ്ട് അസ്സ്വദിക്കാൻ സാധിക്കാതെ ഏറെ വിഷമത്തിലായിരുന്നു എന്നെപോലെ സാധാരണ ക്രിക്കെറ്റ് പ്രേമികൾ. ഒരു മലയാളി എന്നാ നിലയിൽ അതിനു പ്രേതെകിച്ചു കാരണം ശ്രീശാന്തിന്റെ വിലക്ക് തന്നെ. ശ്രീശാന്തിനു വിലക്ക് കല്പ്പിച്ചതോടെ എന്നെപോലെ സാധാരണ ക്രിക്കെറ്റ് പ്രേമികളുടെ മനസ്സില് ക്രിക്കെറ്റ് എന്നാ കളിക്കും വിലക്ക് വീണിരുന്നു.  ശ്രീശാന്തിനു സ്വാഭാവിക നീതി ലഭിക്കുന്ന നിമിഷം വീണ്ടും ക്രിക്കെട്ടിനെ നെഞ്ചോട്‌ ചേര്ക്കണം എന്ന് ആഗ്രഹിച്ചിരുന്നു ,. ഇപ്പോൾ ആ സമയം ആഗതമായിരിക്കുന്നു. ശ്രീശാന്ത് കുറ്റവിമുക്തനായി തിരിച്ചെത്തിയിരിക്കുന്നു. എന്നാൽ ബി സി സി ഐ ഏര്പ്പെടുത്തിയ വിലക്ക് ഇപ്പോഴും തുടരുന്നു. ശ്രീശാന്തിനെ പോലെ ആത്മസമർപ്പണം ചെയ്യുന്ന ഒരു കായികതാരത്തിന് ഈ വിലക്ക് തുടരുന്നത് അനീതിയാണ്. സ്വഭാവിക നീതി പൂര്ണ്ണം ആകണമെങ്കിൽ ശ്രീശാന്തിന്റെ വിലക്ക് മാറ്റപ്പെടണം. ശ്രീശാന്ത് തന്നെ പറഞ്ഞത് പോലെ നമുക്ക് ആരോടും പകയില്ല , നമ്മുടെ മുന്നില് ക്രിക്കെറ്റ് മാത്രമേ ഉള്ളു. എത്രയും വേഗം അതിലേക്കു മടങ്ങി എത്തണം. അതിനു ഈ വിലക്ക് മാറണം. നിരപരാധിയായ ഒരു കളിക്കാരാൻ വേണ്ടതിലേറെ ശിക്ഷ അനുഭവിച്ചു കഴിഞ്ഞു. ഇനിയും അനീതി തുടരുവാൻ പാടില്ല. എത്രയും വേഗം ബി സി സി വിലക്ക് പിൻവലിക്കണം. നീതി അത് സമയത്ത് തന്നെ കിട്ടണം . തീര്ച്ചയായും ക്രിക്ക്കീട്ടിനെ വീണ്ടും സ്നേഹിച്ചു തുടങ്ങാൻ ശ്രീയുടെ വിലക്ക് പിൻവലിക്കുക തന്നെ വേണം. കേരള ക്രിക്കെറ്റ് അസ്സോസ്സിയെഷനും ശക്തമായ നടപടികൾ ഇതിനു വേണ്ടി കൈക്കൊള്ളും എന്നുതന്നെ കരുതാം. ബഹുമാനപ്പെട്ട ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ഇന്ത്യൻ കായിക മന്ത്രി സര്ബാനന്ദ സോനവലും ഇക്കാര്യത്തിൽ തങ്ങളുടെ ഇടപെടൽ നടത്തണം. കൂടാതെ പ്രതിപക്ഷത് നിന്ന്  ബഹുമാനപ്പെട്ട  സോണിയ ഗാന്ധി, രാഹുൽ ഗാന്ധി , സീതാറാം യെച്ചുരി എന്നിവരും ഇക്കാര്യത്തിൽ നിലപാട് വ്യകതമാക്കണം. കൂടാതെ  സംസ്ഥന സര്ക്കാരിന്റെ ഭാഗത്ത്‌ നിന്ന് ബഹുമാനപ്പെട്ട  മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടി  കായികമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ , പ്രതിപക്ഷ നേതാവ് അച്യുതാന്ദൻ എന്നിവരുടെ ഇടപെടലുകളും വളരെയേറെ പ്രാധാന്യം അര്ഹിക്കുന്നു. ശ്രീശാന്തിനെ പോലെ ആത്മ സമര്പ്പണം ചെയ്യുന്ന ഒരു കായിക താരത്തിനു സ്വാഭാവിക നീതി അതിന്റെ പൂർണ്ണതയിൽ എത്താൻ ഇനിയും ഏറെ വൈകില്ല എന്ന് പ്രത്യാശിക്കാം ..... ചടുലമായ നീക്കങ്ങൾ മൂളിപ്പറക്കുന്ന പന്തുകൾ വീണ്ടും ക്രിക്കെട്ടിനെ സ്നേഹിച്ചു തുടങ്ങാൻ നമ്മൾ ഒരുങ്ങി കഴിഞ്ഞു........  പ്രാർത്ഥനയോടെ.....

സ്നേഹപൂര്വ്വം ശ്രീശാന്തിന്........

ഒരു പാട് നീണ്ട  പ്രാർത്ഥനകൾക്കും നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിനും ശേഷം മലയാളത്തിന്റെ ശ്രീ ക്രിക്കെട്ടിലേക്ക് മടങ്ങി വരുന്നു.ഏതൊരു മലയാളിക്കും സന്തോഷിക്കുവാനും അഭിമാനിക്കുവാനും ഉള്ള നിമിഷങ്ങൾ. തീര്ച്ചയായും ശ്രീയെ പോലെ നിശ്ചയദാര്ട്ട്യവും  ആത്മ സമർപ്പണവും കൈമുതലാക്കിയ ഒരു കായികതാരത്തിന്റെ വിജയം തന്നെയാണിത്. ഒരുപാട് കുറ്റപ്പെടുത്തലുകൾ, കല്ലെറിയലുകൾ... ഏതൊരു ഉറച്ച മനസ്സും തളര്ന്നു പോകുന്ന അവസ്ഥ എങ്കിലും ശ്രീയിലെ പോരാളി തളര്ന്നിരുന്നില്ല. എന്നും ശുഭ പ്രതീക്ഷകളുമായി പ്രാർത്ഥനയോടെ കാത്തിരുന്നു. അവസാനം സ്വാഭാവിക നീതിയുടെ കിരണങ്ങൾ എത്തുകയായി. കാർമേഘങ്ങള്ക്ക് എത്ര സമയം സൂര്യനെ മറയ്ക്കുവാൻ കഴിയും , എത്ര കാർ കൊണ്ട് മൂടിയാലും സൂര്യൻ ഉജ്ജ്വലമായി പ്രകാശിച്ചു കൊണ്ട് പുറത്തേക്കു വരും. തീര്ച്ചയായും ഇരുൾ മൂടിയ മേഘങ്ങൾ അകന്നു പോയി. ഇനി കൂടുതൽ ഉജ്ജ്വലമായി പ്രകാശി ക്കേണ്ടുന്ന നാളുകൾ. ശ്രീയെപോലെ ആത്മ സമര്പ്പണം ചെയുന്ന ഒരാൾക്ക്‌ ക്രിക്ക്ര്ട്ടിന്റെ ഉന്നതിയിൽ തിരിച്ചെത്താൻ അധിക സമയം വേണ്ടി വരില്ല എന്ന് ഉറപ്പു. മറ്റെല്ലാം മറക്കുക. ശ്രീ തന്നെ പറഞ്ഞത് പോലെ ആരോടും പകയില്ല , പരിഭവമില്ല. നമ്മുടെ മുന്നിൽ ക്രിക്കെറ്റ് മാത്രം . അതിനായി ആത്മസമർപ്പണം ചെയ്യുക. ഇനിയും ഒരുപാട് മുന്നേറാൻ ഉണ്ട്. വിലക്കുകൾ മാറി സ്വാഭാവിക നീതി പൂർണ്ണമായിഎത്തുന്ന നിമിഷം ഇനി വൈകില്ല. ഉറച്ച കാലടികളോടെ ദ്രിഡമാര്ന്ന മനസ്സോടെ     കളിക്കളത്തിലേക്ക് ഇറങ്ങുക. മൂളിപ്പറക്കുന്ന ആ പന്തുകൾ കണ്ടു സ്റെടിയങ്ങളിൽ ആരവം ഉയരുന്ന നിമിഷങ്ങൾ ഇതാ വീണ്ടും.......... പ്രാർത്ഥനയോടെ ......... 

2015, ജൂലൈ 14, ചൊവ്വാഴ്ച

ധോണി പുറത്തു പോകണം.........

മെയ്യപ്പനും ചെന്നൈ സൂപ്പർ കിങ്ങ്സിനും അർഹമായ ശിക്ഷ നല്കിയതിലൂടെ പരമോന്നത നീതി പീഠം കൂടുതൽ മഹത്വം അർജ്ജിച്ചിരിക്കുന്നു. തീര്ച്ചയായും മെയ്യപ്പനും ചെന്നയും  ഈ ശിക്ഷ അർഹിക്കുന്നതാണ്. ചെന്നെയുടെ ക്യപ്ടാൻ സ്ഥാനത് നില്ക്കുന്ന ധോണി ഇനിയെങ്കിലും ക്രിക്കെട്ടിൽ നിന്ന് പുറത്തു പോകണം. കാരണം മേയ്യപ്പനെ ന്യായീകരിച്ചാണ് ധോണി മൊഴി പോലും നല്കിയിരുന്നത്. എന്നാൽ അതെല്ലാം തെറ്റാണു എന്ന് തെളിഞ്ഞിരിക്കുന്നു. ധോണി, സാക്ഷി ധോണി , മെയ്യപ്പൻ, വിന്ദൂ ധാരാസിംഗ്  തുടങ്ങിയവര ഇന്ത്യൻ ക്രിക്കെട്ടിനു വരുത്തി വച്ച അപമാനം അത്രമേൽ വലുതാണ്. നിരപരാധിയായ ശ്രീശാന്തിനു വിലക്ക് ഏർപ്പെടുത്തിയപ്പോൾ പോലും മെയ്യപ്പനും ചെന്നക്കും ക്ലീൻ ചിറ്റ് നല്കിയ ബി സി സി ഐ യുടെ വിശ്വാസ്യത ഈ വിധിയോടെ പൂർണ്ണമായും തകര്ന്നിരിക്കുന്നു.  തീര്ച്ചയായും നിരപരാധിയായ ശ്രീശാന്തിനു നീതി ലഭിക്കണം. ശ്രീശാന്തിനു ഇന്ത്യൻ ടീമിൽ ഇടം ലഭിക്കണം. അതോടൊപ്പം ധോണിയെ പോലെ ലോകം കണ്ട ഏറ്റവും അഴിമതിക്കാരനും  സ്വാര്തനുമായ ഒരു കളിക്കാരൻ ക്രിക്കെറ്റ് എന്നാ കളിക്ക് അപമാനമാണ്. ഇനിയും കടിച്ചു തൂങ്ങി നില്ക്കാതെ എത്രയും വേഗം ധോണി പുറത്തു പോകണം. ധോണി പുറത്തു പോവുകയും ശ്രീശാന്തിനു നീതി ലഭിക്കുകയും ചെയ്യുന്ന ദിവസം വീണ്ടും നമ്മൾ ക്രിക്കെട്ടിനെ സ്നേഹിച്ചു തുടങ്ങും ആ ദിനം എത്രയും വേഗം എത്തുമെന്ന് പ്രതീക്ഷിക്കാം ...... പ്രാർത്ഥനയോടെ.......

2015, ജൂലൈ 9, വ്യാഴാഴ്‌ച

ഒരു വീട് ഒരു നായ ........

ഇപ്പോൾ തെരുവ് നായ്ക്കളുടെ ശല്യവും അതിനെ എങ്ങനെ മറികടക്കാം എന്നുള്ളതും വലിയ ചർച്ച ആയ സാഹചര്യത്തിൽ ആണ് ഈ കുറിപ്പ് എഴുതുന്നത്‌. തെരുവ് നായ ശല്യം രൂക്ഷമാണ്. അതിനെ കുറിച്ച് പലതവണ ഞാൻ തന്നെ ബ്ലോഗിലും ഫേസ് ബുക്കിലും എഴുതിയിട്ടുണ്ട്. തെരുവ് നായ ശല്യത്തെ കുറിച്ച് ആര്ക്കും അഭിപ്രായ വ്യത്യാസം ഇല്ല. പക്ഷെ അവയെ കൊല്ലാൻ പാടില്ല എന്നാണ് ഒരു പക്ഷത്തിന്റെ വാദം , എന്നാൽ കൊന്നിട്ടായാലും വേണ്ടില്ല ശാശ്വത പരിഹാരം വേണമെന്ന് മറുപക്ഷം. ചർച്ച എങ്ങും എത്തുന്നതും ഇല്ല. ഈ സാഹചര്യത്തിൽ ഞാൻ ചില നിർദേശങ്ങൾ മുന്നോട്ടു വയ്ക്കുന്നു. നമ്മുടെ നാട്ടിൽ പാമ്പുകളെയും മറ്റും ജീവനോടെ പിടിച്ചു കാട്ടിൽ കൊണ്ട് പോയി വിടാറുള്ളത്‌ പോലെ തെരുവ് നായ്ക്കളെ ജീവനോടെ പിടിച്ചു ഉൾ വനങ്ങളിൽ കൊണ്ട് വിട്ടു കൂടെ. ഇനി ഇപ്പൊ അവ തിരിച്ചു നാട്ടിൽ ഇറങ്ങും എന്നുണ്ടെങ്കിൽ വന്ധ്യംകരണം ചെയ്തു കാട്ടിൽ വിടണം അപ്പോൾ പിന്നെ അവ പെറ്റു പെരുകും എന്ന് പേടിക്കണ്ടല്ലോ.  അതുപോലെ തെരുവ് നായ്ക്കളെ വന്ധ്യം കരണം ചെയ്യുകയോ, കാട്ടിൽ വിടുകയോ ചെയ്താൽ വംശനാശം സംഭവിക്കും എന്നുണ്ടെങ്കിൽ ഒരു വീട് ഒരു നായ എന്നാ പേരിൽ ഒരു പദ്ധതി തുടങ്ങണം. ഗുണമേന്മയും രോഗപ്രതിരോധ ശേഷിയും ഉള്ള നായ്‌ ഇനങ്ങളെ ഓരോ വീട്ടിലേക്കും വിതരണം ചെയ്യുക. നായകളെ കൂടുതലായി വളർത്താൻ താല്പര്യമുള്ള മൃഗസ്നേഹികൾക്ക് ഒന്നിന് പകരം അഞ്ചോ പത്തോ നായ്ക്കളെ നല്കുകുക . ഇത്തരത്തിൽ ഒട്ടേറെ പ്രായോഗികമായ മാർഗ്ഗങ്ങൾ നമുക്ക് മുന്നില് ഉണ്ട്. ഇനിയിപ്പോ ഈ നിർദേശങ്ങൾ പോര എന്ന് തോന്നിയാൽ പൊതു ജനങ്ങളിൽ നിന്ന് അഭികാമ്യമായ മാര്ഗ്ഗ നിർദേശങ്ങൾ തേടുക . ഘോര ഘോരം ചർച്ച ചെയ്യുന്നവരെ കാളും പ്രായോഗിക മാർഗ്ഗങ്ങൾ അപ്പോൾ ഉദയം കൊള്ളാൻ സാധ്യത ഉണ്ട്........

2015, ജൂലൈ 8, ബുധനാഴ്‌ച

വര്‍ത്തമാനത്തിന്റെ ഭാവി ............

കാറ്റാടി മരക്കൊമ്പിലെ ബിഗ്‌ ഷൊപ്പെരില്‌

പിഞ്ചു ജീവന്റെ തുടിപ്പ്
അനാഥത്വത്തിന്റെ വിങ്ങല്‍
ഓടുന്ന ബസ്സില്‍ പൊലിയുന്ന മാനം
കാമന്ധതയുടെ  ചോരപ്പാടുകള്‍
എട്ടു ദിക്കും പൊട്ടും നിലവിളികള്‍
എവിടെയും പ്രാണന്‍റെ പിടച്ചില്‍
റെയില്‍ പാളത്തില്‍ സൌമ്യമാര്‍
ട്രൈയിനില്‍ നിന്ന് പുഴയില്‍ വീണ ഇന്ദുമാര്‌
എതിരിട്ടു നില്‍ക്കാനാവാതെ ആര്യമാര്‍

കണ്ണീരും ചോരയും ചാലുകള്‍ തീര്‍ക്കുമ്പോള്‍
ചെന്നായ കൂട്ടം പല്ലിളിക്കുന്നു
കൂട്ടിക്കൊടുക്കാന്‍ മത്സരിക്കുന്നതോ
അച്ഛന്‍ അമ്മ സോദര നും
ആയിരമല്ല, അഞ്ഞൂറല്ല മകള്‍ക്ക് മതിപ്പുവില
നൂറു മതിയെന്ന് പെറ്റ വയര്‍
കാമുകനും ചേര്‍ന്ന് പതിക്കായി
ചിത ഒരുക്കുന്ന  പതിവ്രതകൾ
മദ്യം , മയക്കുമരുന്ന് , പെണ്ണ്
കൊഴുക്കുന്ന വാണിഭങ്ങള്‍
ബിവരേജസ്സിലെ നീണ്ട ക്യൂ
ന്യൂ ജനറേഷന്‍ സിനിമയിലെ പച്ചത്തെറി
ബന്ധങ്ങള്‍ ബന്ധനങ്ങള്‍, മൂല്യതിലോ ച്യുതി മാത്രം
മനുഷ്യന്‍ മൃഗ തുല്യനാവുമ്പോള്‍
മനസ്സുകള്‍ മതിലുകള്‍ പണിയുമ്പോള്‍
നാം അറിയാതെ ചോദിച്ചു പോകും
എവിടെനിന്ന് എവിടെക്കീ യാത്ര.........

2015, ജൂലൈ 5, ഞായറാഴ്‌ച

ജനാധിപത്യം.........

ജനങ്ങൾ ജനങ്ങൾക്ക്‌ വേണ്ടി ജനങ്ങളാൽ തിരെഞ്ഞെടുക്കപ്പെടുന്നതാണ് ജനാധിപത്യം. അതുകൊണ്ട് തന്നെ  ഇവിടെ ജനങ്ങൾ യജമാനമാർ തന്നെ ആണ്.  സാധാരണക്കാർ മുതൽ ഉന്നത പദവികൾ കൈകാര്യം ചെയ്യുന്നവർ വരെ  ഈ ജനക്കൂട്ടത്തിൽ ഉണ്ടാകും. എന്നാൽ തെരഞ്ഞെടുക്കപ്പെട്ടവരുടെ  കൈകൾ ജനങ്ങൾക്ക്‌ നേരെ ഉയർന്നാൽ  അത്  ജനാധിപത്യത്തിനു അപമാനകരമാണ്....... 

ദ്രിശ്യ മാധ്യമ പ്രേമം......

പ്രേമം എന്നാ ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങൾ സജീവമായി നിൽക്കുന്ന സമയത്താണ് ഈ കുറിപ്പ് എഴുതുന്നത്‌. തീര്ച്ചയായും പ്രേമത്തിന്റെ വ്യാജ പതിപ്പുകൾ പ്രചരിക്കുന്നത് ദുഖകരമാണ്. മലയാള സിനെമക്ക് വലിയ ഒരു ഉണര്വ്വ് സമ്മാനിക്കാൻ പ്രേമത്തിന്റെ വിജയം സഹായകരമായിരുന്നു. ആ അവസ്സരത്തിലാണ് ഇത്തരം നിര്ഭാഗ്യകരമായ സംഭവങ്ങൾ .ഇപ്പോൾ കുറച്ചു ദിവസ്സമായി ദ്രിശ്യ മാധ്യമങ്ങൾ പ്രൈം സ്ലോട്ടിൽ ചര്ച്ച ചെയ്യുന്നതു പ്രേമം വിഷയമാണ്‌. തീര്ച്ചയായും ചര്ച്ച ചെയ്യപ്പെടേണ്ട വിഷയം തന്നെയാണ്. പക്ഷെ  ഈ ചർച്ചകൾ അല്പം കൂടി പോകുന്നുണ്ടോ എന്ന് സംശയം തോന്നുന്നു. അരുവിക്കര തിരെഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ജന ശ്രദ്ധ ആകര്ഷിക്കാനുള്ള കച്ചവട തന്ത്രം മാത്രമായി പ്രേമം വിഷയം കൈകാര്യം ചെയ്യപ്പെടുന്നത് പോലെ തോന്നുന്നു. കാരണം പ്രേമത്തിന്റെ എന്നല്ല ഇതു ചിത്രത്തിന്റെ വ്യാജ കോപ്പികൾ ഇറങ്ങിയാലും അത് തടയപ്പെടണം. പക്ഷെ ഇവിടെ ചർച്ചകൾ വെറും ചർച്ചകൾ മാത്രമായി തുടരുന്നു. യാദര്ത പ്രതികളിലെക്കോ, വസ്തുതകളിലെക്കോ ഈ ചർച്ചകൾ എത്തുന്നില്ല. പ്രേമം  ഷെയർ ചെയ്തവരെ പിടിക്കാൻ നിൽക്കുന്ന സമയം അത് ഷെയർ ചെയ്യാൻ കാരണക്കാർ ആയവരെ ആണ് കണ്ടെത്തേണ്ടത്‌. ഞാൻ മൊബൈൽ ഉപയോഗിക്കുന്ന കാലം മുതൽ എന്റെ നമ്പർ 9349025945 ആണ് . ഈ നമ്പർ പരിശോധിച്ചാൽ അറിയാം ഇതിൽ പ്രേമം ഡൌണ്‍ ലോഡ് ചെയ്തിട്ടില്ല എന്ന്. അത് ലഭ്യമല്ലാത്തത് കൊണ്ടല്ല പക്ഷെ ഒരു ചിത്രത്തിന്റെ പിന്നിലുള്ള പ്രയത്നം അറിവുള്ളത് കൊണ്ടാണ്. പക്ഷെ എല്ലാവരും അങ്ങനെ ചിന്തിക്കുന്നവർ അല്ല .മാത്രമല്ല സൌകര്യത്തിനു കിട്ടുന്നത് കൊണ്ട് അവർ അത് ഉപയോഗപ്പെടുത്തുന്നു. അതിനു അവരെ കുറ്റം പറയാൻ കഴിയുമോ. അപ്പോൾ അതിന്റെ വേരുകളാണ് കണ്ടെത്തേണ്ടത്‌. പിന്നെ ഇതു ചിത്രം വിജയിക്കുന്നത് കണ്ടാലും , അതിനെ ചെറുക്കാൻ ചിലര് ഉണ്ടാകും .  പ്രേമത്തിന്റെ തുടക്ക സമയത്ത് അതായതു 05/06/2015 ഇൽ  പ്രേമത്തെ ഭയക്കുന്നതാര് ? എന്നാ പേരില് ഞാൻ എന്റെ ഫേസ് ബുക്കിൽ ഒരു പോസ്റ്റ്‌ ഇട്ടിരുന്നു.  " സമീപകാല മലയാള സിനിമയിലെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായി പ്രേമം മാറുകയാണ്. തീര്ച്ചയായും പ്രേമത്തിന്റെ അണിയറ പരവര്തകർക്ക് അഭിമാനിക്കാം. എന്നാൽ കഴിഞ്ഞ ദിവസ്സങ്ങളിൽ ചിത്രത്തെ കുറിച്ച് ചില വിവാദങ്ങൾ കണ്ടപ്പോൾ വിഷമം തോന്നി. തീര്ച്ചയായും ഏതെങ്കിലും ചിത്രം വിജയം നേടുമ്പോൾ കഴമ്പില്ലാത്ത വിവാദങ്ങളുമായി ചിലര് എത്തുന്നത്‌ പതിവാണ്. അത്തരം വിവാദങ്ങൾക്ക് ഈ ചിത്രത്തിന്റെ വിജയത്തെ തടഞ്ഞു നിരത്താൻ കഴിയില്ല . കാരണം തിരുവനതപുരം ശ്രീ വിശാഖ് തെയെട്ടരിനു മുന്നില് കൂടി ദിവസ്സം രണ്ടു നേരം എങ്കിലും കടന്നു പോകുന്ന ആളാണ് ഞാൻ . ഓരോ ദിവസ്സവും അവിടെ കൂടിയിരിക്കുന്ന പ്രേക്ഷകർ ഈ ചിത്രത്തെ എങ്ങനെ സ്വീകരിക്കുന്നു എന്നതിന്റെ തെളിവാണ്. ഈ പ്രേക്ഷക കൂട്ടം കാണുമ്പോൾ വലിയ സന്തോഷം തോന്നാറുണ്ട് . കാരണം മറ്റു ഭാഷ ചിത്രങ്ങളുടെ തള്ളിക്കയറ്റതിനിടയിലും , മറ്റു പരിമിതികൾക്ക്‌ ഇടയിലും മലയാള സിനിമയുടെ ഉണര്വ്വ് ആശ്വാസ്സകരവും പ്രതീക്ഷ പകരുന്നതുമാണ്. ഈ ചിത്രത്തിന്റെ അണിയറ പ്രവർത്തകരോട് പറയാനുള്ളത് കഴമ്പില്ലാത്ത വിവാദങ്ങളെ അവഗണിക്കുക , ഒപ്പം വിജതൈൽ മതിമറക്കാതെ കൂടുതൽ നല്ല ചിത്രങ്ങളുടെ ഭാഗമാവുക. പ്രേമം എന്നാ ചിത്രത്തിന്റെ ഭാഗമായ ഓരോരുത്തര്ക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ....... പ്രാർത്ഥനയോടെ...."      ഇതായിരുന്നു ആ പോസ്റ്റ്‌.  അത് ചിത്രത്തിലെ ആലുവ പുഴ എന്നാ ഗാനവുമായി ചില വിവാദങ്ങൾ കേട്ടപ്പോൾ എഴുതിയതാണ്.ഇന്നിപ്പോൾ എല്ലാം കൂടി കൂട്ടി വായിക്കുമ്പോൾ എന്തൊക്കെയോ പന്തികേട്‌ തോന്നുന്നു. പിന്നെ നമ്മുടെ ദ്രിശ്യമാധ്യമങ്ങൾ ഒട്ടേറെ നല്ല കാര്യങ്ങൾ നമുക്ക് നല്കുന്നുണ്ട്. പക്ഷെ കുറച്ചു കൂടി ജാഗ്രത പാലിക്കണം. കാരണം പനി,  , മാലിന്യ പ്രശ്നം, തെരുവുനായ പ്രശനം എന്ന് വേണ്ട നമ്മൾ ചര്ച്ച ചെയ്യ്ന്നതും ചെയ്യപ്പെട്തതുമായ ഒട്ടേറെ അടിസ്ഥാന പ്രശ്നങ്ങൾ ഇപ്പോഴും പരിഹാരമില്ലാതെ തുടരുന്നു. ഈ അവസ്ഥയിൽ അത്തരം കാര്യങ്ങൾ കൂടുതലായി ചര്ച്ച ചെയ്യാൻ ദ്രിശ്യമാധ്യമ സുഹൃത്തുക്കൾ ശ്രദ്ധിക്കും എന്ന് പ്രതീക്ഷിക്കുന്നു. പ്രാർത്ഥനയോടെ......

2015, ജൂലൈ 1, ബുധനാഴ്‌ച

പ്രിയപ്പെട്ട മെസ്സിക്ക്......

ഇക്കഴിഞ്ഞ ലോകകപ്പ്‌ ഫുട്ബാൾ ഫൈനൽ മത്സരത്തിൽ അപ്രതീക്ഷിതമായ ഒരു ഗോളിന് ജര്മ്മനിയോടു അർജെന്റീന പരാജയപ്പെട്ടപ്പോൾ ഞാൻ എഴുതിയ കുറിപ്പാണ് ചുവടെ. അന്ന് ഞാൻ എഴുതിയിരുന്നു,  മെസ്സിയെ പോലെ പ്രതിഭാശാലിയായ ഒരു കളിക്കാരനുമായി ലോകകപ്പ്‌ ചേർത്ത് വൈക്കേണ്ട നിയോഗം കാലത്തിനു ഉണ്ടായിരുന്നു, എന്നാൽ കാലത്തിനു തെറ്റ് പറ്റി, എങ്കിലും കാലത്തിന്റെ ചരിത്രപുസ്തകത്തിൽ ഇനിയും താളുകൾ ബാക്കിയുണ്ടെന്നും , കാലം പ്രായശ്ചിത്തം ചെയ്യുക തന്നെ ചെയ്യും എന്നും. അതെ തീര്ച്ചയായും ആ സമയം എത്തിയിരിക്കുന്നു. കോപ്പ ഫുട്ബാൾ കപ്പു മെസ്സിയുടെ കൈകളിൽ എത്തിച്ചു കൊണ്ട് കാലം പ്രായശ്ചിത്തം ചെയ്യാൻ ഒരുങ്ങുന്നു. കോപ്പ കപ്പു മെസ്സിയുടെ കൈകളിൽ എത്താൻ മണിക്കൂറുകൾ മാത്രം ബാക്കിയുള്ളപ്പോൾ 2014 ജൂലൈ 13 നു സ്നേഹഗീതം എന്നാ ബ്ലോഗിൽ പ്രിയപ്പെട്ട മെസ്സിക്ക് ...... എന്ന തലക്കെട്ടിൽ ഞാൻ എഴുതിയ കുറിപ്പ് പ്രിയപ്പെട്ടവര്ക്കായി വീണ്ടും ......

പ്രിയപ്പെട്ട മെസ്സിക്ക്......

നന്ദി, ലോക കപ്പിന്റെ തുടക്കം മുതൽ ഒടുക്കം വരെ കളിയഴകിന്റെ കാണാ കാഴ്ചകൾ നല്കിയതിനു, പുനര് ജീവനത്തിന്റെ പ്രതീക്ഷകൾ പകര്ന്നു നല്കിയതിനു. ഇടവപ്പാതി മഴയുടെ നേർത്ത ചിലംമ്പലുകൾക്ക് അപ്പുറം പലപ്പോഴും ഏകനായി ആണ് നിന്റെ കളി സൌന്ദര്യം ആസ്വദിച്ചത്. പലപ്പോഴും നിന്റെ ചിരിയിൽ പങ്കു ചേർന്നും, നിന്റെ നിരാശയിൽ ഖിന്നനായും എന്നാൽ മറ്റു ചിലപ്പോൾ നിന്നോട് കലഹിച്ചും ലോകകപ്പിന്റെ ഈ യാത്രയിൽ നമ്മൾ ഒരുമിച്ചു തന്നെ ഉണ്ടായിരുന്നു, പലപ്പോഴും സ്വകാര്യ ദുഃഖങ്ങൾ മറന്നു കൊണ്ടും , ദിനചര്യകൾ മാറ്റി മറിച്ചും.  നിന്റെ ടീം കളിച്ച ആദ്യ കളി മുതൽ ഓരോ കളിക്ക് മുന്പും കളി വിദഗ്ദന്മാർ വിലയിരുത്തും അന്നന്നതോടെ നിന്റെ ടീം ലോക കപ്പിനോട് വിട പറയും എന്ന് , എന്നാൽ എനിക്ക് നിന്നില പ്രതീക്ഷ ഉണ്ടായിരുന്നു, ആ പ്രതീക്ഷ 100 ശതമാനവും നീ കാത്തു. എല്ലാവരുടെയും പ്രവച്ചനങ്ങളെയും കാറ്റിൽ പരത്തി നീയും നിന്റെ ടീമും ലോകകപ്പിന്റെ തുടക്കം മുതൽ അവസാന മത്സരത്തിലെ വിസിൽ മുഴങ്ങുന്നത് വരെ കളിക്കളത്തിൽ നിറഞ്ഞു നിന്നു. തീര്ച്ചയായും ഈ ലോകകപ്പ്‌ നീ അര്ഹിച്ചിരുന്നു. ഒരു പക്ഷെ മറ്റാരുടെയും പിഴവിനെക്കളും കാലത്തിനു പറ്റിയ വലിയ പിഴവാണ് നിനക്ക് ലൊകകപ്പിൽ മുത്തമിടാൻ കഴിയാതെ പോയത്. കാരണം കാലത്തിനു അതിന്റെ ചരിത്ര പുസ്തകത്തിൽ നിന്നെ പോലെ പ്രതിഭാശാലിയായ ഒരു കളിക്കാരനെ ലോക കപ്പുമായി ചേർത്ത് വൈക്കേണ്ട നിയോഗം ഉണ്ടായിരുന്നു.കാരണം ഫുട്ബാളിന് വേണ്ടി ജീവിതം തന്നെ സമര്പ്പിച്ച നീ ഫുട്ബാളിന് ആവശ്യമായത് എല്ലാം തിരിച്ചു നല്കുകയും ചെയ്തു. ഓരോരുത്തരും നിന്റെ ടീമിനെ എഴുതി തള്ളുമ്പോൾ എനിക്ക് വിശ്വാസം ഉണ്ടായിരുന്നു. ഒരിക്കലും മികച്ച പ്രകടനം നടത്താതെ ഒരു ടീമിനും ഇത്രയേറെ മുന്നേറാൻ കഴിയില്ല , പ്രതിഭയില്ലാത്ത ഒരു കളിക്കാരനും ഇത്രയേറെ ഉയരങ്ങളിൽ എത്താനുമാവില്ല. ആ പ്രതീക്ഷയും വിശ്വസ്സവും നീ കാത്തു.  നിന്റെ നിരാശ വാക്കുകൾ കൊണ്ട് വിവരിക്കാവുന്നതിലും അപ്പുറമാണ് എന്നറിയാം. ഏതൊരു തുടക്കതിനും ഒരു ഒടുക്കം ഉണ്ട് എന്നത് പോലെ , എല്ലാ ഒടുക്കങ്ങളും മറ്റൊരു തുടക്കതിനാണ് നാന്ദി കുറിക്കുന്നത്. ഇനിയും നിനക്ക് ഏറെ ദൂരം മുന്നോട്ടു പോകേണ്ടത് ഉണ്ട്. നഷ്ട്ടമായ അവസ്സരങ്ങളിലേക്ക് തിരിഞ്ഞു നോക്കി നിരാശനാകാതെ  മുന്നിലെ  പ്രതീക്ഷാ നിര്ഭരമായ വഴിത്താരയിലേക്ക് ധീരതയോടെ മുന്നോട്ടു പോകു,നിനക്ക് വേണ്ടി  കാലം അതിന്റെ ചരിത്ര പുസ്തകത്തിൽ ഇനിയും ഒട്ടേറെ താളുകൾ അവശേഷിപ്പിച്ചിട്ടുണ്ട്........ നിന്റെ ഇനിയുള്ള യാത്രകളിലും പ്രാർത്ഥനയുമായി ഒപ്പം ഞാൻ  ഉണ്ടാകും..........

♥ഹൃദയതർപ്പണം♥

♥ഹൃദയതർപ്പണം♥ ഒരേ സമയം തന്നെ കവിയും കഥാകാരനുമായിരിക്കുക എന്നത് സങ്കീർണ്ണമായ അവസ്ഥയാണ്,  എന്നാൽ ഒരേ സമയം തന്നെ കവിയും കഥാകാരനും നോവലിസ്റ്...