2016, ഏപ്രിൽ 27, ബുധനാഴ്‌ച

💕ജയിംസ് ആന്‍ഡ് ആലീസ്💕 മെയ്‌ 5 മുതൽ !!!





💞പ്രശസ്ത ഛായാഗ്രാഹകനായ സുജിത് വാസുദേവ് സംവിധാനംചെയ്യുന്ന ചിത്രമാണ് ജയിംസ് ആന്‍ഡ് ആലീസ്. നിരവധി ശ്രദ്ധേയമായ ചിത്രങ്ങള്‍ക്കു ഛായാഗ്രഹണം നിര്‍വഹിച്ച വ്യക്തിയാണ് സുജിത് വാസുദേവ്. പുണ്യാളന്‍ അഗര്‍ബത്തീസ്, മെമ്മറീസ്, ദൃശ്യം, പാപനാശം, അനാര്‍ക്കലി തുടങ്ങിയ പ്രശസ്ത ചിത്രങ്ങള്‍ക്കു ഛായാഗ്രഹണം നിര്‍വഹിച്ചിട്ടുണ്ട്.💞
ധാര്‍മിക് ഫിലിംസിന്റെ ബാനറില്‍ സജികുമാറാണ് ഈ ചിത്രം നിര്‍മിക്കുന്നത്. കൃഷ്ണന്‍ സേതുകുമാറാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.
പൃഥ്വിരാജാണ് ചിത്രത്തിലെ നായകന്‍. വേദിക നായികയായി എത്തുന്നു. പ്രണയിച്ചു വിവാഹം കഴിച്ചവരാണ് ജയിംസും ആലീസും.  ആഡ് ഫിലിം മേക്കറാണ് ജയിംസ്. ആലീസാകട്ടെ ബാങ്കുദ്യോഗസ്ഥ. ഒരു ന്യൂ ജന്‍ സ്വഭാവത്തിന്റെ ഉടമയാണ് ജയിംസ്. രൂപത്തിലും വേഷത്തിലുമെല്ലാം ഇതു പ്രകടവുമാണ്.
തിരക്കേറിയ ഈ കാലഘട്ടത്തിലെ ജീവിതത്തിനിടയില്‍ പരസ്പരം തിരിച്ചറിയാതെ പോകുന്ന, ഓരോ കുടുംബത്തിലും സംഭവിക്കുന്ന കാര്യങ്ങളാണ് ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
പലപ്പോഴും അശ്രദ്ധകൊണ്ടു മാത്രം സംഭവിക്കുന്ന നിസാര പ്രശ്‌നങ്ങള്‍ വളര്‍ന്നു വലുതാകുന്നു. ഇതു പരിഹരിക്കാനുള്ള ശ്രമങ്ങള്‍.. ഇതെല്ലാം ചിത്രത്തിലൂടെ അവതരിപ്പിക്കുന്നു.
സായ്കുമാര്‍, സുധീര്‍ കരമന, സുനില്‍ സുഖദ, ജോണ്‍ സാമുവല്‍, സിജോയ് വര്‍ഗീസ്, മഞ്ജു പിള്ള, ഷാജു, പാര്‍വതി നായര്‍, ഉമാ നായര്‍ തുടങ്ങിയവരും പ്രധാന താരങ്ങളാണ്.
സുജിത് വാസുദേവിന്റേതാണ് കഥ. ഛായാഗ്രഹണവും ഇദ്ദേഹംതന്നെ നിര്‍വഹിക്കുന്നു. ഡോ. എസ്. ജനാര്‍ദ്ദനനാണ് തിരക്കഥയും സംഭാഷണവും രചിക്കുന്നത്.
കൊച്ചി, ഇടുക്കി, തിരുവല്ല എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്ത്തിയായി !!!!.
💖❤💖💛💖💚💖💙💖

പ്രകൃതിയുടെ നന്മകൾ !!!!


ആഗോള താപനത്തിന്റെ ഫലമായി ഭൂമിയുടെ ചൂട് വര്‍ധിക്കുന്നു എന്ന് മുറവിളി കൂട്ടുമ്പോഴും , താപനത്തിന് കാരണക്കാരായത്‌ നമ്മള്‍ ഓരോരുത്തരും തന്നെ യാണെന്ന് നാം മറന്നു പോകുന്നു. പ്രകൃതിയെയും, പ്രകൃതി വിഭവങ്ങളെയും വേണ്ടതിലേറെ ചൂഷണം ചെയ്യുമ്പോള്‍ അതിനെതിരെയുള്ള പ്രകൃതിയുടെ സ്വാഭാവിക പ്രതികരണം മാത്രമാണ് ആഗോളതാപനം. ഒരു ജനതയെ സംബന്ധിച്ച് വികസനം ഒഴിച്ചുകൂടാന്‍ ആകാത്തതാണ്. എന്നാല്‍ വികസനത്തിന്റെ പേരില്‍ ഒരു മരം മുറിച്ചു മാറ്റുമ്പോള്‍ , സുരക്ഷിതമായി വളരാന്‍ കഴിയുന്നിടങ്ങളില്‍ ഒന്നോ രണ്ടോ തൈ ചെടികള്‍ വച്ച് പിടിപ്പിക്കാന്‍ പോലും നമ്മള്‍ ശ്രമിക്കുന്നില്ല, . ഇന്ന് ഭൂമിയാകെ വരണ്ടുണങ്ങി, പുഴകളും നദികളുമൊക്കെ വറ്റി , കുറ്റിയറ്റ നെല്പാടങ്ങളും വംശമറ്റ ജീവജാലങ്ങളുമായി  ഭൂമി തേങ്ങുകയാണ് , ഞാന്‍ പഠിക്കുന്ന സമയം ബോട്ടണി ക്ലാസ്സില്‍ തുമ്പച്ചെടി കണ്ടിട്ടില്ലാത്തവര്‍ ആരെങ്കിലുമുണ്ടോ എന്ന്  പ്രോഫെസ്സർ ചോദിച്ചപ്പോള്‍ രണ്ടു മൂന്നു പേര്‍ എഴുന്നേറ്റു നിന്നു, അത് കണ്ടു എനിക്ക് അത്ഭുതമായിരുന്നു, തുമ്പച്ചെടി കണ്ടിട്ടില്ല എന്ന് ഇവര്‍ കള്ളം പറയുകയായിരിക്കും എന്ന് ഞാന്‍ കരുതി കാരണം എന്റെ ഗ്രാമത്തില്‍ അന്നൊക്കെ നിറയെ തുമ്പയും , കാക്കപ്പൂവും , തെച്ചിയുമൊക്കെ ഉണ്ടായിരുന്നു, പക്ഷെ ഇന്ന് ഞാന്‍ പോലും എന്റെ ഗ്രാമത്തില്‍ ഒരു തുംബചെടിയെ തേടി അലയേണ്ടി വരുന്നു, ഒരു കാക്ക പൂവിന്റെ സൌന്ദ്വാര്യം ഓർമ്മകളിൽ  മാത്രമാകുന്നു . എന്താണ് സംഭവിക്കുന്നത്‌ നഷ്ട്ടമാകുന്ന നന്മകള്‍ കണ്ടു വേദനയോടെ വിലപിച്ചു പോകുന്നു, . നമ്മുടെയൊക്കെ മനസ്സുകളില്‍ നിന്ന് എന്നോ പടിയിറങ്ങിപ്പോയ ഒത്തിരി നന്മകളും, സ്നേഹവുമൊക്കെ പോലെ , പ്രകൃതിയെയും നമ്മള്‍ അവഗണിക്കുന്നു. എന്നാലും എവിടെയൊക്കെയോ ഉയര്‍ന്നു കേള്‍ക്കുന്ന ചില വേറിട്ട ശബ്ദങ്ങളും , കടുത്ത ചൂടിലും പിടിച്ചു നില്‍ക്കുന്ന ചില പച്ചതുരുതുകളുടെ ശീതളിമയും നമുക്ക് പ്രതീക്ഷ നല്‍കുന്നു.... , ഇനിയും വൈകിക്കൂടാ, പ്രകൃതിയുടെ സ്വാഭാവിക താളം വീണ്ടെടുക്കാൻ നമുക്ക് ഓരോരുത്തര്ക്കും  നമ്മളാൽ കഴിയുന്നത്‌ പോലെ ചെയ്യാം !
പ്രാർത്ഥനയോടെ

സൗഹൃദം

 സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️