പ്രിയപ്പെട്ടവരേ.....
എന്റെ നാൽപത് കവിതകൾ അടങ്ങിയ പ്രഭാത് ബുക്ക് ഹൗസ് പുറത്തിറക്കിയ പ്രണയമാണെനിക്ക് എന്ന ഏറ്റവും പുതിയ കവിതാ സമാഹാരത്തിലെ ഇരുപത്തിയൊന്നാമത്തെ കവിതയായ കുലമഹിമയുടെ ചോരപ്പൂക്കൾ എന്ന കവിതയാണ് ചുവടെ. ഉത്തരേന്ത്യയിൽ മാത്രമല്ല തമിഴ്നാട്ടിലും നമ്മുടെ സാക്ഷര കേരളത്തിലും ദുരഭിമാനക്കൊല എന്ന ദുരന്തം തല പൊക്കുമ്പോൾ വേദനയോടെ ഈ കവിത നിങ്ങളുടെ സമക്ഷം സമർപ്പിക്കുന്നു.
ജയരാജ് മുരുക്കുംപുഴ
കുല മഹിമയുടെ ചോരപ്പൂക്കൾ...
അരുതേ എന്‍ മകളെ കൊല്ലരുതേ.......
കുല മഹിമയ്ക്കായി ചുട്ടെരിക്കാനോ
പത്തു മാസം വയറ്റില്‍ ചുമന്നതും
പേറ്റു നോവിനായ് കാത്തിരുന്നതും
കൈകാല്‍ വളരുവാന്‍ ഉറക്കമിളച്ചതും
കണ്മണി നിന്നില്‍ ഞാന്‍ സ്വപ്‌നങ്ങള്‍ നെയ്തതും
ഓമനിചൂട്ടിവളര്‍ത്തിയ പൊന്മകള്‍
ആരെയോ കൈ പിടിച്ചെങ്ങോ മറഞ്ഞപ്പോള്‍
വേദന കൊണ്ടെന്‍ മാതൃ ഹൃദയം പിടഞ്ഞു പോയി
ചിറകു മുളച്ച കിളിക്കുഞ്ഞു പോലെ നീ
കൂട് വിട്ടെങ്ങുപറന്നു പോയ് അകലയായി
എവിടെ നീ എന്നാകിലും നന്മയുണ്ടാകണേ
അന്തരാത്മാവില്‍ നിന്നുയരുന്നു ഗദ്ഗദം
ചെയ്തൊരാപാരാധത്തിനു പകരമായി
കുല മഹിമ കാക്കുവാന്‍ , താതനും, സോദരും
നിന്‍ ജീവനായി കത്തി മിനുക്കുമ്പോള്‍
ആരുടെ പക്ഷത്ത് നിൽക്കുമീ അമ്മ
മകളെ നിന്‍ ചോരയില്‍ എഴുതുന്ന
കുലമഹിമയിൽ ശിഷ്ട്ട ജീവിതം
ഉരുകി തീര്‍ക്കുവാനോ ഈ അമ്മതന്‍ തലവിധി .......