2015, ഫെബ്രുവരി 10, ചൊവ്വാഴ്ച

ചൂലിൽ നിന്നും തീപ്പെട്ടിയിലെക്കുള്ള ദൂരം..........

ഡല്ഹി നിയമസഭ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാര്ട്ടി സമ്പൂർണ്ണ വിജയം നേടിയിരിക്കുന്നു.ആം ആദ്മി പാര്ട്ടിയുടെ ഈ മുന്നേറ്റം കേരളം ഉള്പ്പെടെയുള്ള സംസ്ഥാനങ്ങളിലെ എല്ലാ രാഷ്ട്രീയ കക്ഷികല്ക്കും ഉള്ള ഒരു മുന്നറിയിപ്പാണ്. തീര്ച്ചയായും ഒരു സ്വയം വിമർശനത്തിനു എല്ലാ പാർട്ടികളെയും ഉദ്ബോധിപ്പിക്കുന്ന ഒരു തിരെഞ്ഞെടുപ്പ് ഫലം. ഇവിടെ ആം ആദ്മി പാര്ട്ടി ഒരു പ്രതീകമാണ്‌ . അതുപോലെ സമൂഹത്തിന്റെ ഏതു നിലയിൽ ഉള്ളവര ആയാലും അവസ്സര വാദ  രാഷ്ട്രീയത്തിന് ഉള്ള കനത്ത തിരിച്ചടി കൂടിയായി ഈ ഫലം. അതിനുമൊക്കെ അപ്പുറത്ത് പൊതുജനം കഴുതകൾ എന്ന അബദ്ധ ധാരണയെ  തിരുത്തി കുറിക്കുന്നത് കൂടിയാണ് ഈ തിരെഞ്ഞെടുപ്പ് ഫലം എന്നതാണ് ഏറ്റവും സന്തോഷകരമായ കാര്യം. ഒരു ഭരണ കൂടത്തിനു ഒട്ടേറെ പരിമിതികൾ ഉണ്ട്   എങ്കിലും അത്തരം പരിമിതികൾക്ക്‌ ഉള്ളില നിന്ന് കൊണ്ട് ജനോപകാര പ്രദമായി എങ്ങനെ പ്രവര്തിക്കാൻ കഴിയുന്നു എന്നതാകും ആം ആദ്മി പാര്ട്ടിയുടെ ജയത്തിന്റെയും പരാജയത്തിന്റെയും അടിസ്ഥാനം.
ആം ആദ്മി പാര്ട്ടി ആദ്യം അധികാരത്തിൽ എത്തിയപ്പോൾ 2013 ഡിസംബർ 10 നു ബ്ലോഗിൽ ഞാൻ എഴുതിയ ചൂലിൽ നിന്നും തീപ്പെട്ടിയിലെക്കുള്ള ദൂരം എന്ന കുറിപ്പാണ് ചുവടെ.  ഇന്നത്തെ സാഹചര്യത്തിലും ആ കുറിപ്പിന് പ്രസക്തിയുണ്ട്........

ലോകത്ത് ഒരു വ്യക്തിയും മറ്റൊരു വ്യക്തിക്കും , ഒരു പ്രസ്ഥാനവും മറ്റൊരു പ്രസ്ഥാനത്തിനും വെല്ലുവിളി അല്ല ,സ്വന്തം കടമകളും കര്തവ്വ്യങ്ങളും ഉത്തര വാദിത്ങ്ങളും ശരിയാം വണ്ണം നിര്വ്വഹിക്കുക ആണെങ്കിൽ മാത്രം .  പ്രധാനപ്പെട്ട രണ്ടു കക്ഷികൾ മാത്രം ഉള്ള സംസ്ഥാനങ്ങൾ മാത്രം ആണെങ്കിൽ പോലും ഒരു തിരെഞ്ഞെടുപ്പ് അടുക്കുമ്പോൾ അവർ ജനങ്ങളെ സമീപിക്കുന്നത് എതിര് പാര്ടിയുടെ കോട്ടങ്ങൾ ചൂണ്ടിക്കാട്ടി മാത്രമാകും. ഭരണ പക്ഷത്  ആയാലും പ്രതി പക്ഷത് ആയാലും ഒരു കക്ഷിക്ക് എതിര് പാർട്ടിയുടെ കോട്ടങ്ങൾ പറയുന്നതിന് മുകളില തങ്ങളുടെ സ്ഥാനത് ഇരുന്നു കൊണ്ട് ചെയ്താ നല്ല കാര്യങ്ങളും നേട്ടങ്ങളും ജനങ്ങളോട് ഉറക്കെ പറയാൻ സാധിക്കതിടത്തോളം  , ജനങ്ങൾ അത് ശരിയാണ് എന്ന് ഏറ്റു   പറയാത്തിടത്തോളം  അവർ മറ്റു മാർഗ്ഗങ്ങൾ തേടി പോകും. തങ്ങൾക്കു ഒപ്പമുള്ളവർ തങ്ങളുടെ ആവശ്യങ്ങൾ ഭംഗിയായി നിറവേറ്റി തരുന്നു എന്നുണ്ടെങ്കിൽ ആരും മറ്റൊരു മാര്ഗ്ഗതെ കുറിച്ച് ചിന്തിക്കില്ല . അത് കൊണ്ടാണ് പല ഇടങ്ങളിലും 20 ഉം  25 ഉം വർഷങ്ങൾ ഒരു കക്ഷി തന്നെ ഭരിക്കുന്നത്‌. ഇപ്പോൾ തന്നെ  ഡൽഹിയിലെ ജനങ്ങൾ പ്രതീക്ഷയോടെ ചൂൽ എല്പിചിരിക്കുന്നവർ ചൂലിന്റെ ധര്മ്മം മറന്നു  അത് ഒരു മൂലയിലോ, വാരിയിലോ തിരുകി വച്ചാൽ ഉപയോഗ ശുന്യമായ ചൂൽ ഉള്പ്പെടെയുള്ള മാലിന്യങ്ങൾ കത്തിച്ചുകളയാൻ ജനങ്ങൾ തീപ്പെട്ടികൾ അന്വോഷിച്ചു പോയാലും അതിശയിക്കപ്പെടെണ്ട കാര്യമില്ല........


സൗഹൃദം

 സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️