2009, മാർച്ച് 26, വ്യാഴാഴ്‌ച

തെരഞ്ഞെടുപ്പ് - ജനാധിപത്യത്തിന്റെ ജീവനാഡി

വീണ്ടും മറ്റൊരു തെരഞ്ഞെടുപ്പ് കൂടി ആഗതമായിരിക്കുന്നു. ഒരു ജനാധിപത്യ സംവിധാനത്തില്‍ തെരഞ്ഞെടിപ്പിനുള്ള പ്രാധാന്യത്തെ ക്കുറിച്ച് നാമെല്ല്ലാം ബോധവന്മാരകെണ്ടാതാണ്. ഒരു ജനാധിപത്യ സംവിധാനത്തിലെ ഏറ്റവും ശക്തവും പ്രധന്യമെരിയതുമായ ഒന്നാണ് തെരഞ്ഞെടുപ്പ്. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പില്‍ നാം തെരഞ്ഞെടുക്കുന്ന സ്ഥാനാര്തികള്‍ അതിന് തികച്ചും അര്‍ഹതപ്പെട്ടവരായിരിക്കണം. ഒരു മണ്ഡലത്തിന്റെ ജനങ്ങളുടെ സ്പന്ദനങ്ങള്‍ അറിയുന്ന ആ മണ്ഡലത്തിലെ അടിസ്ഥാനപരമായ ആവശ്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിയുന്ന , ആ മണ്ഡലത്തിലെ ജനങ്ങളുടെ ഇടയില്‍ ജീവിക്കുന്ന സ്ഥാനാര്തികലെയാകണം നാം തെരഞ്ഞെടുക്കേണ്ടത്. മറ്റു എന്തൊക്കെ യോഗ്യതകള്‍ അവകാശപ്പെടാന്‍ കഴിയുന്നവരായാലും സ്വന്തം മണ്ഡലത്തിലെ ജനങ്ങളുടെ പ്രശ്നങ്ങള്‍ അവര്‍ പറയാതെ തന്നെ മനസ്സിലാക്കാന്‍ കഴിയുന്ന , അവരോടൊപ്പം എന്ത് പ്രവര്‍ത്തനങ്ങള്‍ക്കും ഒപ്പം നില്ക്കുന്ന സ്ഥാനര്തികലെയാകണം നാം തെരഞ്ഞെടുക്കേണ്ടത്. അല്ലാതെ തെരഞ്ഞെടുപ്പിന് വേണ്ടി മാത്രം ഇറക്കുമതി ചെയ്യുന്ന സ്ഥാനാര്‍ത്തികളെ അല്ല വിജയിപ്പിക്കേണ്ടത്. ജനാതിപത്യം അത് പൂര്ണ്ണ ലക്ഷ്യത്തില്‍ എത്തണമെങ്കില്‍ തെരഞ്ഞെടുപ്പു സുതാര്യമാകണം . മാത്രമല്ല സ്ഥാനാര്തികള്‍ അവരുടെ മണ്ഡലങ്ങളില്‍ മുന്പ് നടത്തിയിട്ടുള്ള ചെറിയ തോതിലുള്ള പ്രവതനങ്ങളെയും വിലയിരുതിയാകണം വോട്ട് നല്‍കേണ്ടത്. പെട്ടെന്ന് ഒരു ദിവസം പൊട്ടി മുളക്കുന്ന സ്ഥാനാര്‍ത്തികളെ തള്ളിക്കാളയുക തന്നെ വേണം. തെരഞ്ഞെടുപ്പ് സമയങ്ങളില്‍ മാത്രം മണ്ഡലങ്ങളില്‍ കാണപ്പെടുകയും തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ സാധാരണക്കാര്‍ക്ക് ഒരു നോക്ക് കാണുവാന്‍ പോലും വിധത്തില്‍ മാറാന്‍ സാധ്യതയുള്ള സ്ഥനാര്തികളെ എന്തിന് നാം തെരഞ്ഞെടുക്കണം . ജനാധിപത്യത്തിന്റെ ജീവനാഡിയായ തെരഞ്ഞെടുപ്പില്‍ നാം നമ്മുടെ അധികാരം തീര്ച്ചയായും വിനിയോങിക്കെണ്ടതും നമ്മുടെ പ്രശ്നങ്ങളില്‍ ഒപ്പം ഉണ്ടായിരിക്കുകയും ചെയ്യുന്ന സ്ഥാനര്തികളെ തെരഞ്ഞെടുക്കെണ്ടാതുമാണ്. ഇറക്കുമതി ചെയ്യപ്പെട്ടവര്‍ക്ക് അധിക യോഗ്യതകള്‍ ഉണ്ടെങ്കില്‍ അവര്‍ രാജ്യസഭയില്‍ മല്സരിക്കട്ടെ. നമുക്കു നമ്മുടെ സ്വന്തം പ്രതിനിധികള്‍ മതി. അങ്ങനെ വോട്ടുകള്‍ ശരിയാം വണ്ണം ഉപയോഗപ്പെടുത്തി നമുക്കു ജനാധിപത്യത്തിന്റെ യഥാര്‍ത്ഥ കാവല്‍ ഭാടന്മാരായി മാറാം.

സൗഹൃദം

 സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️