2014, ജൂൺ 29, ഞായറാഴ്‌ച

അർജന്റീനക്കു മുന്നില് ഇനി........

അത്ഭുതങ്ങൾ സംഭവിച്ചില്ല എങ്കിൽ ലോക കപ്പു ഫുട് ബാളിൽ അർജെന്റീനിക്കു മുന്നോട്ടുള്ള വഴികളിൽ കാത്തിരിക്കുന്ന പ്രതിയോഗികൾ ഇവര ആകാം.......


പ്രീ കൊർട്ടെർ - സ്വിറ്റ്സർലാന്ദ്

കൊർട്ടെർ    -     ബെൽജിയം

സെമി ഫൈനൽ  - ഹോളണ്ട്

ഫൈനൽ - ജർമ്മനി , ഫ്രാൻസ് , ബ്രസിൽ .... ഈ മൂന്നു ടീമുകളിൽ ഒന്ന്

കാരണം ഫൈനലിന് മുൻപ് ഈ മൂന്നു ടീമുകൾക്ക് തമ്മിൽ എട്ടു മുട്ടേണ്ടി വരികയും രണ്ടു ടീമിന് പുറത്തു പോകേണ്ടിയും വരും.............

2014, ജൂൺ 27, വെള്ളിയാഴ്‌ച

ആറ് മാസം ..... 78 ചിത്രങ്ങൾ ... 6 വിജയം.......?


2014 പകുതി പിന്നിടുമ്പോൾ  78 മലയാള ചിത്രങ്ങൾ പുറത്തു ഇറങ്ങിയതിൽ വിജയിച്ചവ വെറും 6 ചിത്രങ്ങൾ മാത്രം. ഊതി പെരുപ്പിച്ച കണക്കുകൾക്ക്‌ അപ്പുറം യദാർത്ഥ വിജയം നേടിയ ചിത്രങ്ങൾ 6 എണ്ണം മാത്രമാണ്.......
1 1983
2  ഓം ശാന്തി ഓശാന
3  7th ഡേ
4  റിംഗ് മാസ്റ്റർ
5  ഹൌ ഓൾഡ്‌ ആർ യു
6  ബാംഗ്ലൂർ ഡയസ്
മമ്മൂട്ടിക്കും മോഹൻലാലിനും ഒരു വിജയം പോലും ഇല്ലാത്ത 2014 ന്റെ ആദ്യ പകുതിയിൽ ദിലീപും പ്രിത്വിരാജും 2013 ന്റെ വിജയം ആവര്ത്തിച്ചു. വിജയിച്ച 6 ചിത്രങ്ങളില മൂന്നെണ്ണത്തിൽ സാന്നിധ്യമായി നിവിന്പോളി മുന്നില് എത്തിയപ്പോൾ ഫഹദും ദുൽഖരും ബാംഗ്ലൂർ ദയ്സിൽ കൂടി വിജയ പട്ടികയിൽ എത്തി. എന്നാൽ ഈ വിജയങ്ങല്ക്ക് മേലെയാണ് മഞ്ജു വാര്യര് തന്റെ തിരിച്ചു വരവ് ചിത്ര മായ ഹൌ ഓൾഡ്‌ ആരെ യു വിൽ കൂടി നേടിയത്....
ഒട്ടേറെ ഘടകങ്ങളുടെ സങ്കലനമായ സിനിമയിൽ എതോന്ക്കെയോ ഘടകങ്ങളിൽ ഉണ്ടാകുന്ന ഏറ്റ കുറച്ചിലുകൾ തന്നെയാണ് ഇത്രയും വലിയ ഒരു പരാജയത്തിനു കാരണം എന്നത് മലയാള സിനിമ പ്രവർത്തകർ ചിന്ത്ക്കെണ്ടിയിരിക്കുന്നു.......

ഞാനോ നീയോ നമ്മളോ ?.....

തുറന്നിട്ടിരിക്കുന്ന ജനല്പ്പാള്ളികള്‍ക്ക് ഇടയിലുടെ പ്രഭാത സുര്യന്റെ കിരണങ്ങള്‍ മുറിയിലേക്ക് അരിച്ചിറങ്ങി  . കട്ടിലില്‍ കിടന്നു കൊണ്ടു തന്നെ മനു ജനല്‍ പാളിക്കപ്പുറത്തെ  ആകാശ പരപ്പിലേക്ക് നോക്കി . ഒഴിവു ദിനത്തിന്റെ ആലസ്യത്തില്‍ പതിവു ദിന ചര്യകള്‍ വേണ്ടെന്നു വച്ചു. അല്ലെങ്കില്‍ ഇതുപോലെ അല്ല മനുവിന്റെ ദിവസ്സങ്ങള്‍ ആരംഭിക്കുന്നത് . പുലര്‍ച്ചെ അഞ്ചു മണിക്ക് എഴുന്നേല്‍ക്കും. ട്രാക്ക് സൂട് അണിഞ്ഞു പതിവായുള്ള നടത്തം , നടത്തം കഴിഞ്ഞു മടങ്ങുമ്പോള്‍ വീട്ടിനടുത്തെ തട്ട് കടയില്‍ നിന്നൊരു ചായ . പിന്നീട് പത്രം വായന , വീടിലേക്ക്‌ ഒരു ഫോണ്‍ കാള്‍ . പിന്നെ ഓഫീസില്‍ പോകാനുള്ള തയ്യാറെടുപ്പ്. ഒഴിവു ദിവസ്സങ്ങളില്‍ പ്രത്യകിച്ച് ഞായറാഴ്ച കളില്‍ പൊതുവെ ഈ ശീലത്തിന് മാറ്റം വരുത്താറുണ്ട്. എങ്കിലും വീട്ടിലേക്കുള്ള ഫോണ്‍ കാള്‍ അത് ഒഴിവാക്കാന്‍ പറ്റില്ല . കാരണം എന്നും കൃത്യ സമയത്തു വിളിച്ചോലാം എന്ന് വാക്കു കൊടുത്തിട്ടുണ്ട്‌. അല്ലെങ്കില്‍ അവര്‍ പിണങ്ങും. കിടക്കയില്‍ കിടന്നു കൊണ്ടു തന്നെ അന്നത്തെ പ്രോഗ്ര്മുകള്‍ക്ക് മനു രൂപം കൊടുത്തു. ഒരു ഫിലിമിനു പോയാലോ മലയാളത്തിലെ സൂപ്പര്‍ താരങ്ങളെല്ലാം ഒന്നിച്ചു അഭിനയിക്കുന്ന പടം റിലീസ് ആയിട്ടുണ്ട്‌. വളരെ മികച്ച എന്റെര്ട്രിനെര്‍ എന്നാണു കേട്ടത്. അമലിനെ യും ജോണിനെയും  വിളിച്ചു നോക്കാം പറ്റുമെങ്കിൽ  നൂൻഷൊവ്ക്കു പോകാം ,വലിയ തിരക്കാനത്രേ സിറ്റിയില്‍ നാല് തെയെടരുകളിൽ  റിലീസ് ആയിട്ടുണ്ട്‌. എന്നാലും  തിരക്കിനു കുറവില്ല . നല്ല കഥ ഉണ്ടെങ്കില്‍ ഒരു ചിത്രവും നമ്മള്‍ പ്രേഷകര്‍ നിരാകരിക്കാർ  ഇല്ലല്ലോ  . സുര്യന്‍ കുടുതല്‍ പ്രകാശിച്ചു തുടങ്ങി. മനു പതിയെ എഴുന്നേറ്റു. ജനലിനു അടുത്ത് ചെന്നു പുറത്തേക്ക് നോക്കി . റോഡില്‍ പതിവു പോലെ തിരക്കില്ല. ടുഷന്  പോകുന്ന കുട്ടികള്‍ , ചില്ലറ കച്ചവടക്കാര്‍ , . നിരത്തുകള്‍ ഒന്നും സജീവമായിട്ടില്ല. റോഡ് അരുകിലെ തട്ട് കടയും തുറന്നിട്ടില്ല. ഇനി ചായ കുടിക്കാന്‍ ജന്ക്ഷന്‍ വരെ പോണം . മനു ഹിറ്റര്‍ ഓണ്‍ ചെയ്തു. കാപ്പി തിളപ്പിച്ച് . അത്യാവശ്യത്തിനു കാപ്പി പൊടിയും പഞ്ചസ്സാരയും  കരുതിയിട്ടുണ്ട്. വല്ല ലൊടുക്കു പാര്‍ടികളും ഹര്‍ത്താലോ ബന്ദോ പ്രഖ്യാപിച്ചാൽ  ചായ കുടി മുട്ടരുതല്ലോ. ഹര്‍ത്താലിനും ബന്ദിനും ഒരു പഞ്ഞവും ഇല്ലാത്ത നാടല്ലെ നമ്മുടേത്. അതൊന്നും പറഞ്ഞിട്ട് കാര്യം ഇല്ല . ആവി പറക്കുന്ന കാപ്പിയുമായി മനു സിറ്റ് ഔട്ടില്‍ വന്നു. പത്രം വന്നു കിടപ്പുണ്ട് . പത്രം വൈക്കുന്നതിന്‌ ഉള്ള ബോക്സ് സ്ടാപിച്ചിട്ടുണ്ട് എങ്കിലും അത് വലിച്ചെറിഞ്ഞു ശീലിച്ചു പോയി. മഴ ആണെന്കില്‍ പല കഷണങ്ങള്‍ ആയിട്ടായിരിക്കും പത്രം കിട്ടുക. മനു ഗേറ്റിനു അടുത്ത് ചെന്നു ചിതറി കിടക്കുന്ന പത്രങ്ങള്‍ പെറുക്കി എടുത്തു . തിരികെ സിറ്റ് ഔട്ടില്‍ എത്തി. കാപ്പി കുടിച്ചു കൊണ്ടു പത്രത്തില്‍ കണ്ണോടിച്ചു. പെട്ടന്നാണ് പത്രത്തിലെ ഒരു ചിത്രം മനുവിന്റെ കണ്ണില്‍ ഉടക്കിയത്. അക്രമികളുടെ തോക്കിന്‍ കുഴലിനും വാൾ തലപ്പിനും  മുന്‍പില്‍ ജീവന് വേണ്ടി യാചിച്ചു കൊണ്ടു നിറ കണ്ണുകളോടെ തൊഴുതു നില്ക്കുന്ന യുവാവിന്റെ ചിത്രം . അക്രമികളുടെ തോക്കിന്‍ തോക്കിന്‍ കുഴലിനും വാൾ തലപ്പിനും  മുന്നില്‍ നിസ്സഹായനായി നില്ക്കുന്ന യുവാവിന്റെ മുഖത്തെ ദൈന്യത  മനുവില്‍ ഭയപ്പടുണ്ടാക്കി. ആ ചിത്രം നോക്കിയിരിക്കും തോറും മനുവിന്റെ നെഞ്ചു ഇടിപ്പ് കുടി. ശ്വാസ ഗതി വര്‍ദ്ധിച്ചു. വിയര്‍പ്പു പൊടിയാന്‍ തുടങ്ങി. വല്ലാത്ത ഒരു അസ്വസ്ഥത . മനു ഒന്നു കുടി ആ ചിത്രത്തിലേക്ക് നോക്കി . ആയുവാവ് മറ്റാരും അല്ല ഞാന്‍ തന്നെ അല്ലെ . മനുവിന് ഭ്രാന്ത് പിടിക്കുന്നത്‌ പോലെ തോന്നി . അതെ അത് ഞാന്‍ തന്നെ ആണ്. മതത്തിന്റെയും ജാതിയുടെയും പോലുള്ള ഭീകരതകളുടെ തോക്കിന്‍ കുഴലുകളില്‍ നിന്നും വാല്തലപ്പുകളില്‍ നിന്നും നമ്മള്‍ ആരും മുക്താര്‍ അല്ലല്ലോ. ആ യുവാവിന്റെ സ്ഥാനത്ത് നാളത്തെ പത്രങ്ങളില്‍ നമ്മളും പ്രതിഷ്ട്ടിക്കപ്പെടില്ലെന്നുടോ ?അതിനാല്‍ ആ ചിത്രത്തിലെ യുവാവ് ഞാന്‍ തന്നെ അല്ലെ നിങ്ങള്‍ തന്നെ അല്ലെ നമ്മള്‍ തന്നെ അല്ലെ ? പെട്ടന്നാണ് മനുവിന്റെ മൊബൈല് റിങ്ങ് ചെയ്തത് ചിന്തകളുടെ ലോകത്ത് നിന്നു മനു ഉണര്‍ന്നു. വീട്ടില്‍ നിന്നുള്ള കാള്‍ ആണ് അങ്ങോട്ട് വിളിക്കേണ്ട സമയം കഴിഞ്ഞു ഇനി പരിഭവമാകും . മനു പതുക്കെ മൊബൈല് കൈയില്‍ എടുത്തു മിസ്സെദ് കാള്‍ നമ്പറിലേക്ക് ഔട്ട് കാള്‍ ചെയ്തു ചെവിയോര്‍ക്കാന്‍ തുടങ്ങി ..............

2014, ജൂൺ 16, തിങ്കളാഴ്‌ച

അത് ഞാന്‍ തന്നെയാണ്..........

തിങ്ങി നിറഞ്ഞ ജനക്കൂട്ടം
ഒത്ത നടുവിലായി ചോര -
വാർന്നൊലിചു ഒരാനാഥ ജന്മം
ഞരങ്ങുന്നു, പിടയുന്നു പ്രാണവേദനയാല്‍
നീട്ടിയ മൊബയിലില്‍ ചിത്രങ്ങള്‍ എടുക്കുമ്പോള്‍
കേള്‍ക്കുന്നില്ലാരുമേ ബധിര കർണങ്ങലാൽ
ഞാനുമെന്‍ മൊബൈല്‍ സൂം ചെയ്തു ഫോക്കസ് ചെയ്യവേ
ഒരു മാത്ര ആ മുഖം കണ്ടു ഞാന്‍ ഞെട്ടി തരിച്ചു പോയി
മൊബൈല്‍ എന്‍ കൈയില്‍ നിന്ന് ഊര്‍ന്നു പോയി
കാരണം അത് ഞാന്‍ തന്നെ ആയിരുന്നു...................

2014, ജൂൺ 4, ബുധനാഴ്‌ച

ലോക പരിസ്ഥിതി ദിനം ......

നഷ്ടപ്പെടുന്ന പച്ചപ്പിനേയും ഇല്ലാതാകുന്ന ആവാസ വ്യവസ്ഥകളേയും ഓര്‍മ്മിപ്പിച്ചു കൊണ്ട് ഇന്ന് ലോക പരിസ്ഥിതി ദിനം. വൃക്ഷങ്ങള്‍ ഇല്ലാതാകുന്നതും പുഴകളും തോടുകളും ഇല്ലാതാകുന്നതും മനുഷ്യന്‌റെ കടന്നുകയറ്റങ്ങള്‍ കൊണ്ടാണെന്നത് ഒരിക്കല്‍ക്കൂടി ലോകത്തെ ഓര്‍മ്മപ്പെടുത്തുകയാണ് ഇന്ന്.
നിങ്ങളുടെ ശബ്ദമാണ് ഉയർത്തേണ്ടത്. സമുദ്ര നിരപ്പല്ല (raise your voice not the sea level)
എന്നതാണ് ഈ വര്ഷത്തെ പരിസ്ഥിതി ദിന മുദ്രാവാക്യം........

 ആഗോള താപനം അതിരൂക്ഷമായ സാഹചര്യത്തിലാണ് ഈ വര്‍ഷത്തെ പരിസ്ഥിതി ദിനം എന്ന സവിശേഷതയുമുണ്ട്.

1974 മുതലാണ് ലോക പരിസ്ഥിതി ദിനം ആഘോഷിക്കുന്നത്. 

2014, ജൂൺ 3, ചൊവ്വാഴ്ച

മഴ പെയ്യുകയാണ്........................

മഴ പെയ്യുകയാണ്. വരണ്ട മണ്ണിനെ കുളിരനിയിച്ചുകൊണ്ട്‌ മഴ പെയ്യുകയാണ്. ഓരോ മഴയും ഓരോ അനുഭവങ്ങളാണ്. ഹൃദയം നിറയുന്ന സന്തോഷമോ തിരിച്ചറിയാനാകാത്ത നൊമ്പരമോ സമ്മാനിച്ചു കൊണ്ടാണ് ഓരോ മഴയും പെയ്തു ഒഴിയുന്നത്. ബാല്യത്തിന്റെ ഓര്മ്മ ചെപ്പ് തുറക്കുമ്പോള്‍ , ജാലകങ്ങള്‍ക്കപ്പുറത്ത് മഴയുടെ ഈണം അമ്മയുടെ താരാട്ട് പാട്ടായി ലയിച്ചതും , ഒഴുകുന്ന ചെളി മണ്ണില്‍ ചാടിക്കളിച്ചതും , മഴചാലില്‍ കളി വഞ്ചികള്‍ ഒഴുക്കിയതും , പുതുമഴ നനയാന്‍ മുറ്റത്തേക്ക്‌ ഇറങ്ങുമ്പോള്‍ അമ്മയുടെ ശകാരവും ഇന്നലെപ്പോലെ തോന്നുന്നു. നിറഞ്ഞു ഒഴുകുന്ന പുഴയും, വരമ്പുകള്‍ കാണാനാകാതെ വയലുകളെല്ലാം ഒന്നായ പോലെ വെള്ളം കൊണ്ടു നിറയുന്നു. , നനഞ്ഞൊട്ടിയ തൂവലുകലുമായി തെങ്ങോലതലപ്പുകളില്‍ മഴ കൊണ്ടിരിക്കുന്ന കൊറ്റികൂട്ടങ്ങള്‍ , കാട്ടുചെമ്ബിന്റെ ഇലകളില്‍ മുത്തുമണികള്‍ പോലെ തിളങ്ങുന്ന മഴത്തുള്ളികള്‍, മഴയും കാറ്റും ഒന്നു അടങ്ങുമ്പോള്‍ മറ്റു കുട്ടികള്‍ കൈവശപ്പെടുതും മുന്പേ മാമ്പഴങ്ങള്‍ സ്വന്തമാക്കാന്‍ മാവിന്‍ ചുവട്ടിലെക്കുള്ള ഓട്ടങ്ങള്‍, ................... പിന്നീടെപ്പൊഴോ എനിക്ക് മഴ ഒരു പ്രണയിനി ആയി മാറി, . മഴയുടെ കൊഞ്ചലും  ചിനുങ്ങലും , പിറു പിറുകലുമൊക്കെ ഒരു പ്രണയിനിയുടെ സാമീപ്യം പകര്ന്നു തന്നു, . ചിലപ്പോള്‍ സന്തോഷം പകര്ന്നു തന്നു കൊണ്ടും , മറ്റു ചിലപ്പോള്‍ വേദനകള്‍ സമ്മാനിച്ചു കൊണ്ടും  ഞാന്‍ കാത്തിരിക്കുന്ന , എന്നെ കാത്തിരിക്കുന്ന പ്രണയിനിയുടെ സാമീപ്യം. ......... എന്നാലും പ്രണയത്തെ ക്കളും ആര്‍ദ്രമായ സ്നേഹമായി മഴയെ കാണാനാണ് എനിക്കിഷ്ട്ടം . വരണ്ട മണ്ണിനെ കുളിരണിയിക്കുന്ന മഴ പോലെയാണ് വരണ്ട മനസ്സിലേക്ക് പകര്ന്നു കൊടുക്കുന്ന സ്നേഹവും. ......... സുരക്ഷിതമായ കൂരക്കു താഴെ നിന്നു മഴയുടെ സൌന്ദര്യ  ആസ്സ്വദിക്കുംബൊഴും  ഒന്നു ഞാന്‍ ഓര്‍ക്കാറുണ്ട് , ചെറിയൊരു ചാറ്റല്‍ മഴയില്‍ പോലും ചോര്‍ന്നൊലിക്കുന്ന കൂരയ്ക്ക് താഴെ സ്വന്തം കുടുംബത്തിന്റെ സുരക്ഷ തേടുന്ന വലിയൊരു വിഭാഗത്തിന്റെ നിസ്സഹായ ചിത്രം. കാല്‍പ്പനിക ഭാവങ്ങളില്‍ നിന്നു മാറി , ജീവിത യാഥാര്‍ത്ഥ്യങ്ങളുടെ ഈ ഓര്‍മ്മപ്പെടുതലാകാം , ഒരു പക്ഷെ മഴ എനിക്ക് നല്കുന്ന ഏറ്റവും വലിയ അനുഭവം...........................................

2014, ജൂൺ 2, തിങ്കളാഴ്‌ച

പറയാതെ വയ്യ.....

പുതിയ ഒരു അധ്യയന വര്ഷത്തിനു ആരംഭമായി. ലക്ഷക്കണക്കിന്‌ കുരുന്നുകൾ അക്ഷര വിദ്യയുടെ ലോകത്തിലേക്ക്‌ കാലെടുത്തു വച്ചു. തീര്ച്ചയായും വിദ്യയുടെ ലോകത്തിലേക്ക്‌  ഇത്തരം കുരുന്നുകൾ കടന്നു വരമ്പോൾ അവരെ അത്തരം ഒരു സാഹചര്യത്തിലേക്ക്  മാനസ്സികമായി പ്രാപ്തരക്കുന്നതിൽ നമ്മുടെ സര്ക്കാര് സ്കൂളുകൾ വഹിക്കുന്ന പങ്കു അഭിനന്ദനര്ഹമാണ്. പ്രവേശനോത്സവം പോലുള്ള പരിപാടികളിലൂടെ ഈ കുരുന്നുകളെ പഠനത്തോട് കൂടുതൽ അടുപ്പിക്കുകയും അവര്ക്ക് മാനസികമായ ഉല്ലാസ്സം പകര്ന്നു നല്കുകയും ചെയ്യുന്നു. സ്വകാര്യ സ്കൂളുകളും അവരുടെതായ രീതിയൽ അധ്യയന വര്ഷം ആഘോഷമാക്കുന്നു. എന്നാൽ  ഇന്നലെ തന്നെ പല സ്വകാര്യ i സ്കൂളുകളിൽ നിന്നും പ്രതേകിച്ചു ഇന്ഗ്ലിഷ് മീഡിയം സ്കൂളുകൾ  വരുന്ന റിപ്പോർട്ടുകൾ ഉല്ഖണ്ട ഉണ്ടാക്കുന്നതാണ്. അസ്സംബ്ലി എന്നാ പേരില്  ചെറിയ കുരുന്നുകൾ ഉള്പ്പെടയുള്ള കുട്ടികളെ വെയിലത്ത്‌ നിർത്തി മണിക്കൂറുകൾ നീളുന്ന പ്രസംഗങ്ങൾ ആയിരുന്നു ഇന്നലെ പല സ്വകാര്യ ഇന്ഗ്ലിഷ് മീഡിയം  സ്കൂളുകളിലും നടന്നത്. പല കുരുന്നുകളും തലചുറ്റി വീണതായി റിപ്പോർട്ടുകൾ ഉണ്ട്. പലപ്പോഴും ഇത്തരം സംഭവങ്ങൾ പുറം ലോകം അറിയുന്നില്ല. അത് കൊണ്ട് തന്നെ റിപ്പോർട്ട്‌ ചെയ്യപ്പെടുകയോ ചെയ്യുന്നില്ല. പലപ്പോഴും മതാപിതാക്കൾ പോലും അറിയാതെ ഇത്തരം സംഭവങ്ങൾ ഒളിപ്പിച്ചു വൈക്കുകയാണ് ചെയ്യുന്നത്. തീര്ച്ചയായും ഇത്തരം രീതികൾ അവസ്സനിപ്പിക്കുകയാണ് വേണ്ടത്. ഒരു ഭാഗത്ത്‌ ഇത്തരം സംഭവങ്ങൾ നടക്കുമ്പോൾ തന്നെയാണ്  നമ്മുടെ സര്ക്കാര് സ്കൂളുകൾ പ്രവേശനോത്സവം പോലുള്ള മാതൃകാപരമായ പരിപാടികളുമായി മുന്നോട്ടു പോകുന്നത് . തീര്ച്ചയായും അഭിനന്ദനാർഹമായ കാര്യം തന്നെ........

♥ഹൃദയതർപ്പണം♥

♥ഹൃദയതർപ്പണം♥ ഒരേ സമയം തന്നെ കവിയും കഥാകാരനുമായിരിക്കുക എന്നത് സങ്കീർണ്ണമായ അവസ്ഥയാണ്,  എന്നാൽ ഒരേ സമയം തന്നെ കവിയും കഥാകാരനും നോവലിസ്റ്...