2010, നവംബർ 6, ശനിയാഴ്‌ച
മനുഷ്യ ബന്ധങ്ങളുടെ കോക്ക്ടയില്‍ ........
ശ്രീ അരുണ്‍കുമാര്‍ സംവിധാനം നിര്‍വഹിച്ച ആദ്യ ചിത്രം കോക്ക്ടയില്‍ ശ്രദ്ധേയമാകുന്നു. സമകാലിക സമൂഹത്തില്‍ ജീവിതത്തിന്റെ നേര്‍ കാഴ്ചകള്‍ക്ക് പുറമേ ബന്ധങ്ങളുടെയും, മൂല്യങ്ങളുടെയും പ്രാധാന്യം ഓര്‍മ്മപ്പെടുത്തുന്ന മികച്ച ചലച്ചിത്രമാണ് കോക്ക്ടയില്‍ . തന്റെ കന്നി കന്നിച്ചിത്രത്തിലൂടെ തന്നെ മലയാള ചലച്ചിത്രലോകത്തു ശ്രദ്ധേയമായ സ്ഥാനം നേടാന്‍ അരുണിന് സാധിച്ചിരിക്കുന്നു. സമൂഹത്തിനു മികച്ച സന്ദേശം നല്‍കാന്‍ കഴിയുമ്പോഴാണ് കലകള്‍ക്ക് പൂര്‍ണ്ണത കൈവരുന്നത്. അങ്ങനെ നോക്കുമ്പോള്‍ കോക്ക്ടയില്‍ പൂര്‍ണ്ണത നേടിയ ചിത്രമാണ്. ജയസൂര്യ , അനൂപ് മേനോന്‍, ഷാന്, സംവൃത തുടങ്ങി അഭിനേതാക്കളെല്ലാം തങ്ങളുടെ മികച്ച പ്രകടനമാണ് ചിത്രത്തില്‍ കാഴ്ച വച്ചിരിക്കുന്നത്. അരുണിന്റെ കൃത്വമാര്‍ന്ന സംവിധാനവും, എഡിറ്റിങ്ങും, അനൂപിന്റെ ശക്തമായ തിരക്കഥയും, ലളിതമാര്ര്‍ന്ന സംഭാഷണവും, ഇമ്പമാര്‍ന്ന സംഗീതവും, ഗാനങ്ങളും, മനോഹരമായ ക്യാമറയും, അഭിനേതാക്കളുടെ മികച്ച പ്രകടനങ്ങളും ചിത്രത്തെ ശരാശരിയിലും മുകളില്‍ നിര്ത്തുന്നു. ജയസൂര്യയുടെ കരിയറിലെ തന്നെ മികച്ച കഥാപാത്രമാണ് വെങ്കി. അഭിനയത്തിന്റെ റേഞ്ച് വ്യക്തമാക്കാന്‍ ജയസൂര്യക്ക് വെങ്കിയിലൂടെ സാധിച്ചിരിക്കുന്നു. അനൂപിന്റെ രവിയും പ്രേക്ഷക പ്രശംസ നേടുന്നു. പാര്‍വതി എന്നാ കഥാപാത്രമായി സമകാലിക സ്ത്രീത്വത്തിന്റെ ശക്തയായ പ്രതിനിധി ആയി സംവൃത സുനില്‍ ചിത്രത്തില്‍ ഉടനീളം നിറഞ്ഞു നില്‍ക്കുന്നു. ഈ ഒരൊറ്റ ചിത്രത്തിലൂടെ മലയാളത്തിലെ എക്കാലത്തെയും മികച്ച നായികമാരുടെ നിരയിലേക്ക് സംവൃതയും ഉയര്‍ന്നിരിക്കുന്നു. ഉള്‍ക്കരുത്തുള്ള കൂടുതല്‍ മികച്ച വേഷങ്ങള്‍ നല്‍കി സംവൃതയെപോലെ അനുഗ്രഹീതയായ ഒരു കലാകാരിക്ക് അര്‍ഹമായ സ്ഥാനം നല്കാന്‍ മലയാള സിനിമ ശ്രദ്ധിക്കേണ്ടതുണ്ട്. ബന്ധങ്ങളുടെ കണ്ണികള്‍ ദുര്‍ബലമായി കൊണ്ടിരിക്കുന്ന , മൂല്യങ്ങളുടെ തകര്‍ച്ച നേരിടുന്ന സമകാലിക സമൂഹത്തില്‍ എല്ലാവര്ക്കും വേണ്ടിയുള്ള ഒരു ഓര്‍മ്മപെടുതലാണ് കോക്ക്ടയില്‍ . അത് കൊണ്ട് തന്നെ ഈല്ലാ പ്രേക്ഷകരും ചിത്രം കണ്ടിരിക്കേണ്ടാതുമാണ്. മികച്ച ഒരു ചിത്രം ഒരുക്കിയതിനു കോക്ക്ടയിലിന്റെ ഭാഗമായ മുഴുവന്‍ പേര്‍ക്കും അഭിനന്ദനങ്ങള്‍.......
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള് (Atom)
സൗഹൃദം
സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️
-
എന്ഡോസള്ഫാന് നിരോധിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. എന്ഡോ സള്ഫാന് എന്നാ കീട നാശിനിയുടെ പ്രതി പ്രവര്ത്തനം മൂലം ദുരന്...
-
നൂറ്റി പതിനാറു വര്ഷം പഴക്കമുള്ള മുല്ലപ്പെരിയാര് അണക്കെട്ടില് ആശങ്കയുടെ വിള്ളലുകള്, അത് മനസ്സുകളില് അതിലും വലിയ ആശങ്കയുടെ വിള്ളലുകള...
-
ചായ നിറച്ച കപ്പ് അയാള്ക്ക് നേരെ നീട്ടിയപ്പോള് അവളുടെ കൈകള് വിറക്കുന്നുണ്ടായിരുന്നു. ആദ്യ പെണ്ണ് കാണല് ചടങ്ങിന്റെ ടെന്ഷന് അവ...