മലയാളത്തിന്റെ മഹാനടൻ ശ്രീ മോഹൻലാലിന് എതിരെ ഉയരുന്ന വിമർശനങ്ങൾ വളരെ ദൌർഭാഗ്യകരമാണ്. ഈ അടുത്ത കാലത്താണ് മോഹൻ ലാലിനും കുടുംബത്തിനും എതിരെ വ്യക്തിപരമായി ഏറെ അധിക്ഷേപങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിച്ചത്. അതിനു എതിരെ അദ്ദേഹത്തിന് നിയമ നടപടി സ്വീകരിക്കേണ്ടി വരിക പോലും ചെയ്തു. അതിനു പിന്നാലെ ആണ് ഇപ്പോൾ ലാലിസം എന്നാ പരിപാടിയുമായി ബന്ധപ്പെട്ടു കൂടുതൽ അവഹേളനങ്ങൾ അദേഹത്തിന് നേരിടേണ്ടി വന്നിരിക്കുന്നത്. എന്തായാലും ലാലിസം എന്നാ പരിപാടിക്ക് വേണ്ടി വാങ്ങിയ പ്രതിഫലം തിരിച്ചു നല്കുവാനുള്ള അങ്ങയുടെ തീരുമാനത്തോട് വ്യക്തിപരമായി യോജിക്കുന്നു. ആരെയും പേടിച്ചിട്ടല്ല , ആരോടും പരിഭവിച്ചിട്ടുമല്ല എന്നാൽ മോഹൻലാലിനെ പോലെ പോലെ ഒരു കലാകാരന് അങ്ങനെയേ പ്രതികരിക്കാൻ കഴിയൂ. എന്തൊരു സമൂഹമാണിത്. കടിച്ചു കീറാൻ ഇരകളെ തേടി പായുന്ന ഒരു സമൂഹം.ഒരു ഇരയിൽ തൃപ്തി കണ്ടെത്തി കഴിഞ്ഞാൽ അവർ മറ്റൊരു ഇരക്ക് പിന്നാലെ പാഞ്ഞു കൊള്ളും. തീര്ച്ചയായും ദേശിയ ഗയിംസിന്റെ തുടക്കം ഗംഭീരം തന്നെ ആയിരുന്നു. ഒരു പക്ഷെ ബീജിങ്ങിലെ പക്ഷികൂട്ടിൽ നടന്ന ചടങ്ങിനെയും വെല്ലുന്ന സാംസ്‌കാരിക തനിമ നിറഞ്ഞ പരിപാടി തന്നെ ആയിരുന്നു. പിന്നെ വിമര്ശനം ഉയര്ന്നത് ലാലിസം എന്നാ പരിപാടിയെ കുറിച്ച് ആയിരുന്നു. തീര്ച്ചയായും ലാലിസതിനു പോരായ്മകൾ വന്നിട്ടുണ്ടാകാം , അതിനെതിരെ വിമർശങ്ങൾ സ്വാഭാവികവുമാണു് . പക്ഷെ അത്തരത്തിലുള്ള വിമർശങ്ങൾ ഒരു കലാകാരന്റെ ആത്മാഭിമാനത്തെ വൃണപ്പെടുത്തുന്ന തരത്തിൽ ആയതു ദുഖകരമാണ്. മോഹൻലാലിനെ പോലെ ആത്മസമർപ്പണം നടത്തുന്ന ഒരു കലാകാരന്റെ ഹൃദയം എത്ര മാത്രം മുറിപ്പെട്ടിട്ടുണ്ടാകാം. അതിന്റെ പിന്നിലെ ആത്മ സമര്പ്പണം , കഠിന പ്രയത്നം ഒന്നും കണ്ടില്ലെന്നു വൈക്കാതെ ആ മനുഷ്യനെ കടിച്ചു കുടഞ്ഞ സമൂഹം ആത്മ വിമർശനത്തിന് തയ്യാറാകണം. എന്തായാലും ഒരു ചിത്രത്തിന് രണ്ടു കോടിയിൽ ഏറെ പ്രതിഫലം കിട്ടുന്ന മോഹൻലാലിന് ലാലിസതിന്റെ പ്രതിഫലം കൊണ്ടേ ജീവിതം മുന്നോട്ടു കൊണ്ട് പോകാൻ കഴിയൂ എന്ന് ഈ വിമർശകർക്ക് പോലും ചിന്തിക്കാവുന്നത്തെ ഉള്ളു. ഒരു മലയാളി എന്നാ നിലയിൽ ഒരു കേരളീയൻ എന്നാ നിലയിൽ ഇന്ത്യക്ക് മുന്നില് ലോകത്തിനു മുന്നില് തല ഉയരത്തി നില്ക്കാൻ നമുക്ക് കിട്ടിയ ഒരു അവസ്സരമാണ് ദേശിയ ഗെയിംസ് . അത് ഇത്തരത്തിൽ വ്യക്തിപരമോ, രാഷ്ട്രീയ പരമോ , സാംസ്‌കാരിക പരമോ ആയ വൈരാഗ്യങ്ങൾക്കും വിധ്വേഷങ്ങല്ക്കും ഭിന്നതകൾക്കും വേണ്ടി ഉപയോഗപ്പെടുത്തുന്നത് അപമാനകരമാണ്. നാനാത്വത്തിൽ ഏകത്വം എന്നതുപോലെ വിവിധ സംസ്കാരങ്ങൾ മലയാള മണ്ണിൽ ഒത്തു ചേരുന്ന ഈ വേളയിൽ കേരളം എന്നാ എകത്വതിൽ പോലും നാനാത്വം പുലര്ത്തുന്ന മലയാളി സമൂഹം ആത്മ പരിശോധന നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.....തീര്ച്ചയായും നമ്മുടെ വീഴ്ചകളുടെ സമയത്ത് തന്നെയാണ് നമ്മുടെ യദാർത്ഥ സുഹൃത്തുക്കളെ നമുക്ക് തിരിച്ചറിയാൻ കഴിയുന്നത്, അവർ എപ്പോഴും നമ്മോടൊപ്പം ഉണ്ടാവും , മറ്റെല്ലാം വെറും ആൾക്കൂട്ടങ്ങൾ മാത്രം........ പ്രിയപ്പെട്ട മോഹൻലാൽ എന്തൊക്കെ ആശ്വസ്സ വാക്കുകൾ പറഞ്ഞാലും അങ്ങയുടെ ഹൃദയത്തിനു ഏറ്റ മുറിവിനു പകരമാവില്ല എങ്കിലും മലയാളത്തിന്റെ മഹാനടനെ തിരിച്ചറിയുന്ന , സ്നേഹിക്കുന്ന , ബഹുമാനിക്കുന്ന ഒരു വലിയ സമൂഹം എന്നും ഇവിടെ ഉണ്ടാവും.... പ്രാർത്ഥനയോടെ.....................
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള് (Atom)
സൗഹൃദം
സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️
-
എന്ഡോസള്ഫാന് നിരോധിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. എന്ഡോ സള്ഫാന് എന്നാ കീട നാശിനിയുടെ പ്രതി പ്രവര്ത്തനം മൂലം ദുരന്...
-
നൂറ്റി പതിനാറു വര്ഷം പഴക്കമുള്ള മുല്ലപ്പെരിയാര് അണക്കെട്ടില് ആശങ്കയുടെ വിള്ളലുകള്, അത് മനസ്സുകളില് അതിലും വലിയ ആശങ്കയുടെ വിള്ളലുകള...
-
ചായ നിറച്ച കപ്പ് അയാള്ക്ക് നേരെ നീട്ടിയപ്പോള് അവളുടെ കൈകള് വിറക്കുന്നുണ്ടായിരുന്നു. ആദ്യ പെണ്ണ് കാണല് ചടങ്ങിന്റെ ടെന്ഷന് അവ...