2016, ഡിസംബർ 18, ഞായറാഴ്‌ച

മലയാള സിനിമ തളിർക്കട്ടെ!!!!
കലയും സംസ്കാരവും ഒരു പോലെ ഇഴ ചേർന്നതാണ് മലയാളിയുടെ ജീവിത പശ്ചാത്തലം. അതിൽ തന്നെ സിനിമ മലയാളി സാംസ്‌കാരിക മണ്ഡലത്തിൽ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്. അത് കൊണ്ട് തന്നെയാണ് കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ പെരുമ ലോകരാജ്യങ്ങളുടെ പോലും ശ്രദ്ധ ആകർഷിക്കുന്നത്.തങ്ങൾ ആരാധിക്കുന്ന താരങ്ങൾ വ്യത്യസ്തരാകാം, തങ്ങൾ പ്രൊമോട്ട് ചെയ്യുന്ന ചിത്രങ്ങൾ വ്യത്യസ്തങ്ങൾ ആകാം , എങ്കിലും നല്ല ചിത്രങ്ങളെ ഓരോ മലയാളിയും നെഞ്ചേറ്റുന്നു. അത് കൊണ്ടാണല്ലോ  ക്ലാഷ് പോലൊരു ക്ലാസ് സിനിമ ഫിലിം ഫെസ്റ്റിവലിൽ അഞ്ചു തവണ പ്രദര്ശിപ്പിക്കേണ്ടി വരുന്നത്. വിപണി ഏരിയ കുറവായിട്ടും പുലിമുരുഗൻ പോലൊരു ചിത്രം 100  കോടിയിലേറെ കളക്ഷൻ നേടുന്നത്. അങ്ങെനെ സമൂഹവും സിനിമയുമായി അഭേദ്യമായി ബന്ധം പുലർത്തുന്നിടത്താണ് ഇടയ്ക്കിടെ സമര പ്രഖ്യാപനങ്ങൾ ഉണ്ടാകുന്നതു. അത് നമ്മുടെ വ്യവസായത്തിന് ഒട്ടും ഗുണകരമല്ല താനും. ക്രിസ്ത്മസ് പോലൊരു ഉത്സവ കാലം  ഇത്തരം സമരങ്ങൾക്കായി തിരഞ്ഞെടുക്കുന്ന അനൗചിത്യം അത്ഭുതകരമാണ്. സിനിമ കണ്ടില്ലെങ്കിൽ മലയാളിയുടെ ശ്വാസം നിലച്ചു പോകില്ല പക്ഷെ പൊരി വെയിലത്ത് മണിക്കൂറുകളോളം കുടുംബവുമായി വന്നു ക്ഷമയോടെ കാത്തു  നിൽക്കുന്ന പ്രേക്ഷകന്റെ വികാരങ്ങൾ കൂടി മാനിക്കപ്പെടണം. നിങ്ങളുടെ ആവശ്യങ്ങൾ ന്യായമായിരിക്കാം അത് ചർച്ചയിലൂടെ പരിഹരിക്കപ്പെടുകയും വേണം എന്നാൽ നിങ്ങൾ തീരുമാനിക്കുന്ന സമയം മാത്രം പ്രേക്ഷകർ സിനിമ കണ്ടാൽ മതി എന്ന് നിർബന്ധം പിടിക്കുന്നത് അനൗചിത്യമാണ് . വിഭവ സമൃദ്ധമായ സദ്യക്കും കുപ്പായത്തിനും ഓണവും പെരുന്നാളും ക്രിസ്തുമസും കാത്തിരിക്കുന്ന വലിയൊരു വിഭാഗം ഇന്നും നമ്മുടെ ഇടയിലുണ്ട്. അത്തരം വേളകളിലാണ്‌ കുടുംബവുമൊത്തു ഒരു സിനിമ കാണാൻ അവർ തീയേറ്ററിൽ എത്തുന്നുന്നതും . അവർക്കു മുന്നിൽ ആസ്വാദനത്തിന്റെ വാതിലുകൾ കൊട്ടിയടക്കുന്നതു ന്യായമല്ല. കഴിഞ്ഞ കുറെ വര്ഷങ്ങളായി ഇത്തരം ദുഷ്പ്രവണതകൾ മലയാള സിനിമ രംഗത്ത് തുടർച്ചയായി കാണപ്പെടുന്നുണ്ട്. പ്രതേകിച്ചു ഉത്സവ വേളകളിലും അന്യഭാഷാ ചിത്രങ്ങൾ ഇറങ്ങുന്ന സമയം അവയെ സംരക്ഷിക്കുന്നതിനും വേണ്ടി. തീർച്ചയായും ഇത്തരം പ്രവണതകൾ മലയാള സിനിമയിൽ ആണ് കൂടുതലായി കണ്ടു വരുന്നത്. തീർച്ചയായും ബഹുമാനപ്പെട്ട മുഖ്യമന്ത്രിയും സിനിമ മന്ത്രിയും ഇക്കാര്യത്തിൽ വേണ്ട നടപടികൾ സ്വീകരിക്കും എന്ന് പ്രതീക്ഷിക്കുന്നു.

നന്ദി സച്ചിൻ, നന്ദി കേരള ബ്ലാസ്റ്റേഴ്‌സ് ....... അഭിനന്ദനങ്ങൾ ഗാംഗുലി , അഭിനന്ദനങ്ങൾ കൊൽക്കത്ത.........
2014 ഐ എസ് എൽ ആദ്യ സീസൺ കഴിഞ്ഞപ്പോൾ 2014 ഡിസംബർ 20 ന് ഇതേ തലക്കെട്ടിൽ ബ്ലോഗിൽ എഴുതിയ  കുറിപ്പ്.
അതേ വികാര വായ്പോടെ വീണ്ടും😢


ആദ്യ ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങൾക്ക് തിരശീല വീണു. കൊൽക്കത്ത ആദ്യ ഐ എസ് എൽ ചാമ്പ്യന്മാർ ആയി. ആദ്യം തന്നെ അഭിനന്ദനങ്ങൾ..... പിന്നെ നമ്മുടെ സ്വന്തം കേരള, തീര്ച്ചയായും പൊരുതി തന്നെയാണ് കീഴടങ്ങിയത്. ആദ്യ കളി മുതൽ ഇങ്ങു ഫൈനൽ വരെയും ഒട്ടും കുറയാത്ത പോരാട്ട വീര്യം തന്നെയാണ് നമ്മുടെ കേരള പുറത്തെടുത്തത്. ഫൈനലിലും കേരളം തന്നെയാണ് നന്നായി കളിച്ചത്, പക്ഷേ വീണു കിട്ടിയ അവസ്സരം കൊൽക്കത്തയ്ക്ക്  കിരീടം നേടിക്കൊടുത്തു.  ഒരു പാട് നന്ദിയുണ്ട് സച്ചിനോടും കേരള ബ്ലാസ്റെര്സിനോടും കാരണം കേരളത്തിലെ ഫുട്ബാൾ മാത്രമല്ല ഇന്ത്യയിലെ ഒന്നാകെ ഫുട്ബാൾ ഉണര്വ്വിനു കേരള ബ്ലാസ്റെര്സ് നിര്ണായക പങ്കു വഹിച്ചു. ഒരു പക്ഷെ ലോക കപ്പു ഫുട്ബാളിൽ ഒരുനാൾ ഇന്ത്യയും കളിക്കും എന്ന് ആത്മ വിശ്വസ്സത്തോടെ പറയാൻ എതൊരു ഇന്ത്യക്കാരനും കഴിയും എന്ന നിലയിലേക്ക് ഇന്ത്യൻ ഫുട്ബാളിനെ ഉയരങ്ങളിൽ എത്തിക്കാൻ ഐ എസ് എൽ നു സാധിച്ചു. അതിൽ സച്ചിന്റെയും കേരളയുടെയും പങ്കു തന്നെയാണ് ഏറ്റവും പ്രധാനം. അത് കൊണ്ട് തന്നെയാണ് ആദ്യ ഐ എസ് എൽ ലെ പുരസ്കാരങ്ങൾ ഒക്കെയും കേരള നേടിയെടുത്തത്. തീര്ച്ചയായും കേരള ബ്ലാസ്റെര്സ് , നിങ്ങളെ ഓർത്തു  , നിങ്ങളുടെ പ്രകടനത്തിൽ നമ്മൾ ഓരോ മലയാളിയും അഭിമാനിക്കുന്നു. ഇത്തവണ നമുക്ക്  നേടാൻ സാധിക്കാത്തത് അടുത്ത തവണ നമ്മൾ നേടും . തീര്ച്ചയായും ഓരോ മലയാളിയും കേരള ബ്ലാസ്റെര്സിനു ഒപ്പം തന്നെ ഉണ്ടാകും. തളരാത്ത  ആത്മ വിശ്വാസവും  ചോരാത്ത പോരാട്ടവീര്യവുമായി മറ്റൊരു പോരാട്ടത്തിനായി നമുക്ക് മുന്നോട്ടു പോകാം , ഒപ്പം ഓരോ മലയാളിയും ഉണ്ടാകും, ഇതേ സ്നേഹവായ്പോടെ , ഇതേ പിന്തുണയോടെ,........... ആശംസകൾ........

കുല മഹിമയുടെ ചോരപ്പൂക്കൾ....

പ്രിയപ്പെട്ടവരേ..... എന്റെ നാൽപത് കവിതകൾ അടങ്ങിയ പ്രഭാത് ബുക്ക് ഹൗസ് പുറത്തിറക്കിയ  പ്രണയമാണെനിക്ക് എന്ന ഏറ്റവും പുതിയ കവിതാ സമാ...