2011, നവംബർ 3, വ്യാഴാഴ്‌ച
തുലാമഴ..................
രാവിന്‍റെ  ഏതോ യാമങ്ങളില്‍  നിദ്രയുടെ  തീരങ്ങള്‍ തേടുമ്പോള്‍  ഒരു ഓര്‍മ്മ പുതുക്കല്‍  പോലെ  തുലാമഴയുടെ പതിഞ്ഞ താളം എന്റെ ബോധമണ്ടലത്തില്‍  പൈയ്തിറങ്ങാന്‍ തുടങ്ങി. ഒരു തുള്ളിക്കിലുക്കത്തില്‍  നിന്ന് ഒരു കടലിരംബമായി എന്നിലേക്ക് പടര്‍ന്നു കയറി. പാതി തുറന്ന  ജനലഴികളില്‍ കൂടി മഴയുടെ  സൌന്ദര്യം  നോക്കി നില്‍ക്കെ ഓര്‍മ്മകളും കടലാഴം  തേടുകയായിരുന്നു.  ബാല്യത്തിന്റെ  നാട്ടിടവഴികളില്‍  എവിടെയൊക്കെയോ  ചെളിവെള്ളം തെറിപ്പിച്ചു കൊണ്ട് , കളിവഞ്ചികള്‍  ഒഴുക്കി കൊണ്ട്  തുലാമഴ യാത്ര തുടങ്ങി. മയില്പീലിതുണ്ടുകളും,    വളപ്പൊട്ടുകളും  ആ വഴികളിലാകെ  ചിതറി കിടന്നിരുന്നു. മുന്നോട്ടു പോകും തോറും പ്രണയത്തിന്റെ പാദസരങ്ങളുടെ കിലുക്കം വ്യക്തമായി  കേള്‍ക്കുന്നു. മുല്ലപ്പൂഗന്ധം  നിറഞ്ഞ  പ്രണയത്തിന്റെ വഴികളില്‍  മഴ നനഞു നടക്കുമ്പോള്‍  ഞാന്‍ ഒറ്റക്കായിരുന്നില്ല. എന്നും ഈ തുലമാഴയില്‍  ഇങ്ങനെ  നടക്കാന്‍ ആഗ്രഹിച്ചു പോയ കാലം . ആഗ്രഹങ്ങളെ  മഴചാറ്റില്‍  ഒറ്റക്കാക്കി  പ്രണയം തുലമാഴപോലെ രണ്ടു കൈവഴികളിലായി ഒഴുകി അകന്നപ്പോള്‍  തുലാ മഴയോട്  ആദ്യമായി  ദേഷ്യം തോന്നി. പ്രരാബ്ദങ്ങള്‍ക്ക് മുന്‍പില്‍  എന്റെ  പ്രണയത്തെ  ഞാന്‍  അടിയറ വച്ചതാണോ അതോ പ്രണയം എന്നില്‍ നിന്ന് ഓടി ഒളിക്കുകയയിരുന്നോ. നഷ്ട്ട പ്രണയങ്ങളുടെ തോരാകണ്ണ് നീരുമായി തുലാമഴ അവസ്സനമില്ലാത്ത  പൈയ്തു  തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു ഒപ്പം എന്റെ യാത്രയും,    പൊള്ളുന്ന  യാദര്ത്യങ്ങളിലേക്ക്  , ഞാന്‍  മഴയുടെ സൌന്ദര്യം  വര്‍ണ്ണിക്കുമ്പോള്‍, പ്രണയവുമായി  ചേര്‍ത്ത്  കല്പനികതയില്‍  മുഴുകുമ്പോള്‍  ഒരു ചെറിയ  മഴയില്‍ പോലും  ചോര്‍ന്നൊലിക്കുന്ന  കൂരകളില്‍  തണുത്ത് വിറങ്ങലിക്കുന്നജീവിതങ്ങളുടെ , ഒരു ചെറിയ മഴ പോലും പട്ടിണിയും,  വറുതിയുംസമ്മാനിക്കുന്ന  യാദര്ത്യങ്ങള്‍ക്ക്  മുന്‍പില്‍ , അവരുടെ പൊള്ളുന്ന ചിന്തകള്‍ക്ക്  മുന്‍പില്‍ എന്റെ  കാല്‍പനിക പ്രണയത്തിന്റെ  സ്ഥാനം  എത്രയോ നിസ്സാരം........
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള് (Atom)
സൗഹൃദം
സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️
- 
ചായ നിറച്ച കപ്പ് അയാള്ക്ക് നേരെ നീട്ടിയപ്പോള് അവളുടെ കൈകള് വിറക്കുന്നുണ്ടായിരുന്നു. ആദ്യ പെണ്ണ് കാണല് ചടങ്ങിന്റെ ടെന്ഷന് അവ...
- 
എന്ഡോസള്ഫാന് നിരോധിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. എന്ഡോ സള്ഫാന് എന്നാ കീട നാശിനിയുടെ പ്രതി പ്രവര്ത്തനം മൂലം ദുരന്...
- 
നൂറ്റി പതിനാറു വര്ഷം പഴക്കമുള്ള മുല്ലപ്പെരിയാര് അണക്കെട്ടില് ആശങ്കയുടെ വിള്ളലുകള്, അത് മനസ്സുകളില് അതിലും വലിയ ആശങ്കയുടെ വിള്ളലുകള...
 
