2012, മാർച്ച് 8, വ്യാഴാഴ്‌ച
ഉറുമിയെ തഴഞ്ഞവര്‍ എന്ത് നേടി..............
ഈ വര്‍ഷത്തെ  ദേശിയ സിനിമ  പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ഇന്ത്യന്‍ റുപീ മികച്ച മലയാള ചിത്രമായി , ആദിമാധ്യാന്ത്യം  പ്രതേക പരാമര്‍ശവും  നേടി. രണ്ടു ചിത്രങ്ങളും  അര്‍ഹിച്ച പുരസ്കാരങ്ങള്‍  തന്നെയാണ് നേടിയത്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക്  അഭിനന്ദനങ്ങള്‍. രോഹിണി ഹട്ടങ്ങാടി  അധ്യക്ഷ  ആയ  ദേശിയ ജുരിയും  അഭിനന്ദനം അര്‍ഹിക്കുന്നു.  കാരണം  ഇന്ത്യന്‍ റുപീ, പ്രണയം , ആകാശത്തിന്റെ നിറം, ആദിമധ്യാന്തം, അകം തുടങ്ങിയ അഞ്ചു ചിത്രങ്ങള്‍ ആണ്  അവരുടെ  മുന്‍പില്‍ എത്തിയത്, ആ ചിത്രങ്ങളെ മുന്‍നിര്‍ത്തി അവര്‍ സത്യസന്ധമായ തീരുമങ്ങളും കൈക്കൊണ്ടു. ഇന്ത്യന്‍ റുപീ മികച്ച ചിത്രമായി തിരഞ്ഞെടുത്തു, ആധിമാധ്യാതത്തിനു  പ്രതേക പരാമര്‍ശം നല്‍കി .അതുപോലെ  പ്രണയത്തില്‍  മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രം  അല്ലാത്തത് കൊണ്ട്  മികച്ച  നടന്‍ എന്നാ നിലയില്‍ പരിഗണിക്കാന്‍ കഴിയില്ല എന്നാ അവരുടെ തീരുമാനവും  തെറ്റാണു  എന്ന് പറയാന്‍ കഴിയില്ല. പ്രിത്വിരജിനെ ഇന്ത്യന്‍ രുപ്പീയിലെ പ്രകടനത്തിന് പരിഗണിച്ചു എങ്കിലും ഉറുമി  ജൂറിക്ക് മുന്‍പില്‍ ഏതാതിരുന്നത്  ഉറപ്പായ അവാര്‍ഡ് പ്രിത്വിരജിനും നഷ്ട്ടമാക്കി.  ദുബായിലും  ലണ്ടനിലും  വച്ച് അവാര്‍ഡു ചടങ്ങ് നടത്തുകയും  തങ്ങളുടെ  ചാനലിനു  അവകാശം  കിട്ടിയ ചിത്രങ്ങള്‍ക്കും താരങ്ങള്‍ക്കും , തങ്ങളുടെ ചാനലില്‍  റിയാലിറ്റി  ഷോ  ജഡ്ജ് ആയിരിക്കുന്നവര്‍ക്കും അവാര്‍ഡുകള്‍ നല്‍കി  മറ്റു ഭാഷകളിലെ  നടന്മാരെ ഇറക്കുമതി ചെയ്തു  മലയാളി നടിമാരെ കൂടെ തുള്ളിക്കുകയും ചെയ്യുന്ന  അവാര്‍ഡു സംസ്കാരങ്ങളില്‍ നിന്നും എന്ത് കൊണ്ടും ഉയര്‍ന്ന നിലയില്‍ തന്നെയാണ് ദേശിയ ജൂറി ചിത്രങ്ങളെ വിലയിരുത്തിയത്. മലയാളത്തിനു രണ്ടു അവാര്‍ഡുകള്‍ കിട്ടി എന്നാല്‍ അവാര്‍ഡു കിട്ടിയ മലയാളികളെ എല്ലാം വിളിച്ചു കൂട്ടി അത് തങ്ങളുടെതന് എന്ന് സ്ഥാപിക്കാന്‍ മലയാളി പാടുപെടുന്നതും കണ്ടു. ഒരു ഇന്ത്യന്‍ വംശജന്‍  ഓസ്ട്രല്യന്‍  ടീമില്‍ കളിച്ചു ആ ടീം ലോക കപ്പു നേടിയാല്‍ അത്  ഇന്ത്യക്ക്  അവകാശപ്പെട്ടതാണ് എന്ന് സ്ഥാപിക്കുന്നത് പോലെ പരിഹാസ്യം ആണ് അത്.  ഇവിടെ  പ്രാദേശിക ജൂറിയാണ്  പിഴവ്  വരുത്തിയത്. ഉറുമി, ഊമക്കുയില്‍ പാടുമ്പോള്‍ , വീരപുത്രന്‍  തുടങ്ങി  വിവിധ മേഘലകളില്‍  അവാര്‍ഡു കിട്ടുമായിരുന്ന  ഒട്ടേറെ ചിത്രങ്ങള്‍  പ്രാദേശിക ജൂറി  തള്ളിക്കളഞ്ഞു. ഇന്ത്യന്‍ അന്താരാഷ്ട്ര  ഫിലിം ഫെസ്ടിവേളില്‍  ഉദ്ഘാടന ചിത്രമായി  പ്രദര്‍ശിപ്പിച്ചു  അന്താരാഷ്ട്ര  പ്രശംസ നേടിയ ഉറുമി പോലൊരു ചിത്രം  ദേശിയ ജൂറിക്ക് മുന്നില്‍ എത്തിക്കാതെ തള്ളി ക്കളഞ്ഞ  പ്രാദേശിക ജൂറി മലയാളത്തെ  അപമാനിക്കുകയായിരുന്നു. സാങ്കേതികമായും, കലാപരമായും, സംഗീതപരമായും  അവാര്‍ഡുകള്‍ കിട്ടേണ്ടിയിരുന്ന ചിത്രം ദേശിയ ജൂറിക്ക് മുന്‍പില്‍ ഏതാതിരുന്നത് കാരണം   പ്രിത്വിരാജ് എന്നാ താരത്തിനു ഏതാണ്ട് ഉറപ്പായ  മികച്ച നടനുള്ള പുരസ്കാരവും നഷ്ട്ടമാക്കി. മോഹന്‍ലാലിനെ പരിഗണിക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ പ്രിത്വിരജും ഗിരീഷ് കുല്‍ക്കര്‍ണിയും  ആണ് പരിഗണയില്‍ വന്നത്. അവസാനം ദേവുള്‍ എന്നാ ചിത്രത്തിന് ദിനേശ് കുല്‍ക്കര്‍ണി  അവാര്‍ഡു നേടുകയായിരുന്നു. അതേസമയം  ഉറുമി എന്നാ ചിത്രം കൂടി ദേശിയ ജൂറിക്ക് മുന്‍പില്‍ എത്തിയിരുന്നു എങ്കില്‍ മികച്ച നടനായി പ്രിത്വിരാജ് എതിരില്ലാതെ തിരെഞ്ഞെടുക്കപ്പെടുമായിരുന്നു. സാങ്കേതിക, സംഗീത വിഭാഗങ്ങളില്‍ ചിത്രം ശ്രദ്ധിക്കപ്പെടുകയും ചെയ്തേനെ.  കഴിഞ്ഞ ദേശിയ അവാര്‍ഡു  പ്രഖ്യാപന  വേളയില്‍ സലിംകുമാര്‍  പറഞ്ഞത് പോലെ മലയാളി തന്നെയാണ്  മലയാളിയുടെ നേട്ടങ്ങള്‍ക്ക് തടസ്സം നില്‍ക്കുന്നത്.  മലയാളത്തിനു അവാര്‍ഡു കുറഞ്ഞു പോയി എന്ന് കുറ്റം പറയുന്നതില്‍ കാര്യമില, കാരണം  ദേശിയ ജൂറിക്ക് മുന്‍പില്‍ എത്തിയ ചിത്രങ്ങള്‍ വര സത്യസന്ധമായി തന്നെ വിലയിരുത്തി. മറ്റു ഭാഷകളിലെ പ്രാദേശിക ജൂറികള്‍ വ്യക്തിതല്പര്യവും, പക്ഷപാതവും കാണിക്കാതെ അവരുടെ നല്ല ചിതങ്ങള്‍ ജൂറിക്ക് മുന്നില്‍ എത്തിച്ചത് കൊണ്ടാണ്  ആ ഭാഷകള്‍  നേട്ടങ്ങള്‍ കൈവരിച്ചത്. എന്നാല്‍ മലയാളത്തിനെ സംബധിച്ച്  അര്‍ഹതയുള്ള എല്ലാ ചിത്രങ്ങളും  പ്രാദേശിക ജൂറി പരിഗണിക്കാതെ  അവഗണിച്ചത് കൊണ്ടാണ്  ഇത്തരത്തില്‍ ഒരു സ്ഥിതി വന്നത്.ഉറുമി പോലൊരു ചിത്രം ഒഴിവാക്കുന്നത് കൊണ്ട് ഇക്കൂട്ടര്‍  നേടിയത് എന്താണ്, മികച്ച നടന്‍  ഉള്‍പ്പെടെ  മലയാളത്തിനു കിട്ടേണ്ടിയിരുന്ന   വിലപ്പെട്ട അവാര്‍ഡുകള്‍. പ്രിത്വിരജിനു അഭിമാനികാം,  ഇന്ത്യന്‍ റുപീ മികച്ച മലയാള ചിത്രമായി, ഇന്ത്യന്‍ രുപീയിലെ പ്രകടനത്തിന്  അവസാന നിമിഷം വരെ  പരിഗണിക്കുകയും ചെയ്തു. താങ്കളുടെ  കഴിവുകള്‍  അന്ഗീകരിക്കപ്പെട്ടിരിക്കുന്നു. താങ്കള്‍ക്ക് ഒന്നല്ല  ഒന്നിലേറെ ദേശിയ പുരസ്കാരങ്ങള്‍ ലഭിക്കും, കാലം സാക്ഷി. ദേശിയ പുരസ്കാരങ്ങളുടെ  മാനദണ്ഡം നോക്കിയാല്‍  സംസ്ഥാന  ചലച്ചിത്ര  അവാര്‍ഡിന് അര്‍ഹന്‍ പ്രിത്വിരാജ് തന്നെയാണ് കാരണം ഇന്ത്യന്‍ റുപീ, മനിക്യകല്ല്, ഉറുമി എന്നീ മികച്ച മൂന്നു ചിത്രങ്ങളില്‍ കേന്ദ്ര കടപത്രങ്ങളെ ഉജ്ജ്വലമായി  പ്രിത്വിരാജ് കകാര്യം ചെയ്തിരിക്കുന്നു.  അര്‍ഹതപ്പെട്ട  സംസ്ഥാന അവാര്‍ഡു എങ്കിലും നല്‍കി  മലയാളം  പ്രായശ്ചിത്തം  ചെയ്യുമോ  ,അതോ അവിടെയും വ്യക്തി താല്പര്യങ്ങളും, പക്ഷപാതവും  മുന്നിട്ടു നില്‍ക്കുമോ , നമുക്ക് കാത്തിരുന്നു കാണാം.  അവാര്‍ഡുകള്‍ നേടിയ ഇന്ത്യന്‍ റുപീ, ആദിമധ്യാന്തം  എനീ ചിതങ്ങളുടെ  മുഴുവന്‍ പ്രവര്‍ത്തകര്‍ക്കും  ഒരിക്കല്‍ക്കൂടി ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍..............
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)
സൗഹൃദം
സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️
- 
ചായ നിറച്ച കപ്പ് അയാള്‍ക്ക് നേരെ നീട്ടിയപ്പോള്‍ അവളുടെ കൈകള്‍ വിറക്കുന്നുണ്ടായിരുന്നു. ആദ്യ പെണ്ണ് കാണല്‍ ചടങ്ങിന്റെ ടെന്‍ഷന്‍ അവ...
- 
എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. എന്‍ഡോ സള്ഫാന് എന്നാ കീട നാശിനിയുടെ പ്രതി പ്രവര്‍ത്തനം മൂലം ദുരന്...
- 
നൂറ്റി പതിനാറു വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ആശങ്കയുടെ വിള്ളലുകള്‍, അത് മനസ്സുകളില്‍ അതിലും വലിയ ആശങ്കയുടെ വിള്ളലുകള...
 
