2015, മേയ് 29, വെള്ളിയാഴ്‌ച

ഇവിടെ - മലയാളത്തിന്റെ അഭിമാനം.........

ഇവിടെ എന്ന ചിത്രത്തെ കുറിച്ച് ഒറ്റ വാക്കിൽ പറഞ്ഞാൽ അന്താരാഷ്ട്ര നിലവാരത്തിൽ ഒരു മലയാള ചിത്രം എന്ന് നിസംശയം പറയാം. കാരണം മലയാളത്തിന്റെ പരിമിതമായ ചട്ടകൂടിനകത്ത്‌ നിന്ന് കൊണ്ട് തന്നെ ലോക നിലവാരത്തിൽ മലയാള സിനിമയെ അടയാളപ്പെടുത്താൻ ഇവിടെ എന്നാ ചിത്രത്തിലൂടെ ശ്രീ ശ്യാമപ്രസാദിനും കൂട്ടര്ക്കും കഴീഞ്ഞിരിക്കുന്നു. തീര്ച്ചയായും മലയാള സിനിമയുടെ വളര്ച്ച ആഗ്രഹിക്കുന്ന ഓരോ പ്രേക്ഷകനും തീര്ച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണ്‌ ഇവിടെ. മനുഷ്യജീവിതവും മാനസ്സിക വ്യാപാരങ്ങളും അതിന്റെ ഭിന്നമായ അർത്ഥതലങ്ങളിൽ വരച്ചു കാട്ടുന്നതിൽ ഇവിടെ പൂർണ്ണമായും വിജയിച്ചിരിക്കുന്നു. മനുഷ്യ മനസ്സുകളുടെ , മാനുഷിക വികാരങ്ങളുടെ , സങ്കീർണ്ണമായ മനുഷ്യ ബന്ധങ്ങളുടെ ഭാവ തീവ്രമായ ആവിഷ്കാരം തന്നെയാണ് ഇവിടെ. തിരുവനതപുരം കൈരളി തിയെടരിൽ ആണ് ഇവിടെ കണ്ടത്.പതിഞ്ഞ താളത്തിനൊപ്പം  ഓരോ പ്രേക്ഷകനെയും കഥാപാത്രങ്ങൾക്കൊപ്പം അവരുടെ സഞ്ചാര പഥങ്ങളിലൂടെ കൂട്ടി കൊണ്ട് പോകുന്നതിൽ സംവിധയകാൻ പൂർണ്ണമായും വിജയം കണ്ടിര്ക്കുന്നു. അത് കൊണ്ട് തന്നെയാണ് ചിത്രം തീരുന്നത് വരെയും പൂര്ണ്ണമായ നിശബ്ദതയോടെ  കാണികൾ ഓരോരുത്തരും ചിത്രം കണ്ടത്.  അത് തികച്ചും പുതിയ അനുഭവം തന്നെ ആയിരുന്നു. ചിത്രത്തിലേക്ക് വന്നാൽ ആഖ്യാനപരമായും പ്രമേയ പരമായും സാങ്കേതിക പരമായും മൊത്തത്തിൽ അന്താരാഷ്ട്ര സിനിമ അനുഭവം പകരുന്ന ചിത്രമാണ്‌ ഇവിടെ. സംവിധയകാൻ ശ്രീ ശ്യാമ പ്രസ്ദ് ഉള്പ്പെടെ ചിത്രവുമായി ബന്ധപ്പെട്ട ഓരോരുത്തരും പ്രതേക അഭിനന്ദനം അര്ഹിക്കുന്നു. അഭിനേതാക്കളുടെ കാര്യത്തിൽ ശ്രീ പ്രിത്വിരാജ് വീണ്ടും നമ്മെ വിസ്മയിപ്പിക്കുന്നു. വരുണ്‍ ബ്ലേക്ക് എന്നാകഥാപാത്രത്തിന്റെ അത്മസന്ഘര്ഷങ്ങൾ ശരീരം കൊണ്ടും ശാരീരം കൊണ്ടും പൂർണ്ണതയിൽ എത്തിക്കാൻ പ്രിത്വിരാജിനു സാധിച്ചു. ഒരു പക്ഷെ വരുണ്‍ ബ്ലെകിന്റെ സ്ഥാനത് പ്രിത്വിരാജ് അല്ലാതെ മറ്റൊരു നടനെ സങ്കല്പ്പിക്കുവ്വാൻ പോലും സാധിക്കാത്ത വിധം തന്മയത്ത പൂർണ്ണമായി അദ്ധേഹത്തിന്റെ പ്രകടനം. നിവിൻ പോളി , ഭാവന എന്നിവരും പതിവ് ചട്ടക്കൂടുകൾ വിട്ടു തിളക്കമാര്ന്ന പ്രകടനം കാഴ്ച വച്ചിരിക്കുന്നു. പ്രകാശ്‌ ബാരെയും മറ്റു വിദേശ താരങ്ങളും ചിത്രവുമായി ഇഴുകി ചേര്ന്നിരിക്കുന്നു. സാങ്കേതിക തലത്തിൽ വിദേശ ചിത്രങ്ങളെ മറികടക്കുന്ന രീതിയിൽ ഇവിടെയെ എത്തിക്കാൻ അതിന്റെ പ്രവർത്തകർക്ക് കഴിഞ്ഞു. തീര്ച്ചയായും മലയാളത്തിൽ എന്നല്ല ഇന്ത്യൻ സിനിമയിൽ തന്നെ ഇതുപോലെ അന്താരാഷ്ട്ര നിലവാരം പുലര്ത്തുന്ന ഒരു ചിത്രം ഇറങ്ങിയിട്ടില്ല എന്നത് ഓരോ മലയാളിക്കും അഭിമാനിക്കാൻ വക നല്കുന്നതാണ്. ഒരു പ്രതേക വിഭാഗത്തിൽ ഉള്പ്പെടുത്തി കാണേണ്ട ചിത്രമല്ല ഇവിടെ . കാരണം ഇവിടെയിൽ ജീവിതം ഉണ്ട്, ജീവിതത്തിന്റെ എല്ലാ വശങ്ങളും നന്മ തിന്മകളും തെറ്റുകളും ശരികളും . തീര്ച്ചയായും മലയാള സിനിമക്കും മലയാളി പ്രേക്ഷകനും ഒരേ സമയം മുതൽകൂട്ടും അഭിമാനവും ആണ് ഇവിടെ എന്നാ ചിത്രം.വിമർശനത്തിന് വേണ്ടി വിമര്ശിക്കാം എന്നല്ലാതെ കഴമ്പുള്ള ഒരു വിമർശനത്തിന് പോലും പഴുത് നല്കുന്നില്ല   ഇവിടെ എന്നാ ചിത്രം.വാക്കുകൾക്കപ്പുറം അനുഭവമാകണം സിനിമ എന്ന് ആഗ്രഹിക്കുന്ന ഓരോ പ്രേക്ഷകനും തീര്ച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണ് ഇവിടെ...... പ്രാർത്ഥനയോടെ.......

2015, മേയ് 27, ബുധനാഴ്‌ച

ഇവിടെ .......

ശ്യാമ പ്രസാദ് സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് - നിവിന്‍ പോളി - ഭാവന ചിത്രം ഇവിടെ തിയെട്ടെരുകളിലേക്ക്  . ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ആദ്യ കൊമേഴ്‌സ്യല്‍ ചിത്രമാണിത്. യുഎസ്എയിലാണ് ഈ ചിത്രം പൂര്‍ണമായും ചിത്രീകരിച്ചിരിക്കുന്നത്. അജയന്‍ വേണുഗോപാലാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

യുഎസ് നഗരത്തിലെ ഐടി പ്രൊഫഷണലുകള്‍ നടത്തുന്ന കൊലപാതക പരമ്പരയുടെ കഥയാണ് ഈ ചിത്രം പറയുന്നത്. ക്രൈംത്രില്ലര്‍ സ്വഭാവത്തിലാണ് ചിത്രം ശ്യാമപ്രസാദ് അണിയിച്ചൊരുക്കുന്നത്. അറ്റ്‌ലാന്റാ പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ വംശജനായ വരുണ്‍ ബ്ലേക്ക്  എന്നാ  പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് പൃഥ്വിരാജ് അഭിനയിക്കുന്നത്.  ക്രിഷ് ഹെബ്ബാര്‍ എന്ന കഥാപാത്രമായി നിവിന്‍ പോളിയും ഫോഷിണി മാത്യു എന്ന കഥാപാത്രവുമായി ഭാവനയും എത്തുന്നു.


ശ്യാമപ്രസാദിന്റെ മുന്‍ ചിത്രങ്ങള്‍ ഒരുക്കിയതു പോലെ തന്നെ സിങ്ക് സൗണ്ടിലാണ് ഇവിടെയും ഒരുക്കിയിരിക്കുന്നത്. അരികെ, ഇംഗ്ലീഷ്, ആര്‍ട്ടിസ്റ്റ് തുടങ്ങിയ ചിത്രങ്ങാളാണ് ശ്യാപ്രസാദ് സിങ്ക് സൗണ്ട് ടെക്‌നോളജി ഉപയോഗിച്ച് നിര്‍മ്മിച്ചത്. ഈ അടുത്ത കാലത്തായി മലയാളത്തില്‍ ഇറങ്ങിയ ചെലവേറിയ സിനിമകളില്‍ ഒന്നാണിത്.

ശ്യാമപ്രസാദിന്റെ തന്നെ ഇംഗ്ലീഷ് എന്ന ചിത്രത്തില്‍ നിവിന്‍ പോളി മുന്‍പ് അഭിനയിച്ചിട്ടുണ്ട്. അകലെ എന്ന സിനിമയില്‍ പൃഥ്വിയും അഭിനയിച്ചിട്ടുണ്ട്. ഭാവന ആദ്യമായിട്ടാണ് ശ്യാമപ്രസാദ് ചിത്രത്തില്‍ അഭിനയിക്കുന്നത്.  നിവിന്‍ പോളിയും പൃഥ്വിരാജും ആദ്യമായിട്ടാണ് ഒരു സിനിമയില്‍ ഒരുമിച്ച് അഭിനയിക്കുന്നത്. ഇവിടെ മലയാള സിനിമയിലെ ഈ വര്ഷത്തെ വലിയ വിജയങ്ങളിൽ ഒന്നാകും എന്നാണ് സൂചനകൾ......


2015, മേയ് 24, ഞായറാഴ്‌ച

ഒരു തീവണ്ടി യാത്ര ......

കേരള  സെക്രെട്ടറിയെറ്റ് എംപ്ലോയീസ് അസോസിയേഷൻ സാംസകാരിക വിഭാഗം  രചന സംഘടിപ്പിച്ച ടാലെന്റ്റ്‌ ടൈം 2015  കഥാ മത്സരത്തിൽ പുരസ്കാരത്തിന് അർഹമായ എന്റെ കഥ      "  ഒരു തീവണ്ടി  യാത്ര".......  പ്രിയപ്പെട്ടവര്ക്കായി സമര്പ്പിക്കുന്നു......

തീവണ്ടി കുതിച്ചു പായുകയാണ്. ഒപ്പം വഴിയോര കാഴ്ചകൾ പിന്നിലേക്ക്‌ ഓടി മറയുന്നു . മാധവ് ഒന്നുകൂടി സീറ്റിൽ ഇളകി ഇരുന്നു. തന്റെ ചുറ്റുപാടും നടക്കുന്നതൊന്നും അയാൾ ശ്രദ്ധിക്കുന്നതേ ഇല്ല. ഹൃദയത്തിൽ വല്ലാത്തൊരു നെരിപ്പോടുമായാണ്   മാധവിന്റെ യാത്ര . ആകെ അസ്വസ്ഥനാണ് അയാൾ. ഏതാണ്ട് രണ്ടു മാസം മുൻപ് ഇതുപോലെ ഒരു തീവണ്ടി യാത്ര തന്റെ ജീവിതം അപ്പാടെ മാറ്റി മറിക്കുമെന്ന് അയാൾ കരുതിയതെ ഇല്ല. തീവണ്ടിയുടെ ഗതിവേഗത്തിനും അപ്പുറം മാധവിന്റെ ചിന്തകളും ഓര്മ്മകളുടെ ആഴങ്ങളിലേക്ക് യാത്രയായി .. ഏതാണ്ട് രണ്ടു മാസം മുൻപ് ഔദ്യോഗിക ആവശ്യം കഴിഞ്ഞു വീട്ടിലേക്കുള്ള മടക്ക യാത്രയിൽ തീവണ്ടിയിൽ കയറുമ്പോഴേക്കും സമയം ഏറെ വൈകിയിരുന്നു. തന്റെ സീറ്റ് കണ്ടു പിടിച്ചു ഒരു ദീർഘ നിശോസ്വതോടെ ഇരുന്നു . തന്റെ ബോഗിയിൽ ഉള്ളവർ അവരവരുടെ ലോകത്താണ്. ഏറെ വൈകിയാണെങ്കിലും പത്രത്തിലും മാഗസിനുകളിലും കണ്ണ് നട്ടിരിക്കുന്നവർ, മൊബൈലിലും, ലപ്റ്റൊപിലും ഫൈസ്ബുക്കും വാട്ട്സ് ആപ്പും നോക്കി സമയം കളയുന്നവർ, മറ്റു ചിലര് ഇപ്പോൾ തന്നെ ഉറങ്ങാനുള്ള തയ്യാറെടുപ്പിലാണ്. തീവണ്ടി സ്റ്റഷൻ വിട്ടു കഴിഞ്ഞു. മാധവ് തന്റെ വിന്ഡോ സീറ്റിൽ ഇരുന്നു വഴിയോര കാഴ്ചകളിലേക്ക് കണ്ണ് നട്ടു. ചെറിയ തണുത്ത കാറ്റ് വീശുന്നുണ്ട് , കൂടെ ചെറിയ ചാറ്റൽ മഴയും. മഴ എന്നും തനിക്കു പ്രിയപ്പെട്ടതാണ് .പറഞ്ഞറിയിക്കാൻ ആകാത്ത ഒരു നൊമ്പരമോ , ആഹ്ലാദമോ ഒക്കെ നല്കിയാണ് ഓരോ മഴയും കടന്നു പോകുന്നത്. പലപ്പോഴും  മനസ്സില് പ്രണയം നിറയ്ക്കുന്നതും ഈ മഴ തന്നെ ആണ്. ദീപ്തിക്കു അറിയാം താൻ പുലര്ച്ചെ മാത്രമേ എത്തുകയുള്ളൂ എന്ന് . അച്ഛനെ കാത്തിരുന്നു ഉണ്ണിമോൻ ഉറങ്ങി കാണും . ചിലപ്പോൾ വാശി പിടിച്ചു കരഞ്ഞിട്ടുണ്ടാവാം. അവനു വാങ്ങിയ മിട്ടായിയും കളിപ്പാട്ടവും ബാഗിൽ ഉണ്ട്. ചുറ്റും ഉള്ളവര് എല്ലാം ഉറക്കമായി. ഉറക്കം ചെറുതായി കണ്ണുകളെ തഴുകുന്നുണ്ട്, എങ്കിലും ഈ മഴ കാഴ്ചകൾ കണ്ടു മതിയായിട്ടില്ല , അലപനേരം കൂടി ഇരിക്കാം. എത്ര സറെഷനുകൾ പിന്നിട്ടു എന്നറിയില്ല തീവണ്ടി അപ്പോഴും ലക്ഷ്യത്തിലേക്ക് പായുകയാണ്. പെട്ടെന്നാണ് അടുത്ത ബോഗിയിൽ നിന്ന് ഒരു നിലവിളി കേട്ടത്. ഒരു പെണ്‍കുട്ടിയുടെ ശബ്ദമാണ്. വല്ലാത്തൊരു അലര്ച്ച ആയിരുന്നു. മാധവ് ചാടി എണീറ്റു. ഉറക്കത്തിൽ ആയിരുന്ന മറ്റു ചിലരും ഉണര്ന്നു എണീറ്റു.ഇപ്പോൾ ശബ്ദം ഒന്നും കേള്ക്കുന്നില്ല. എന്ത് പറ്റി എന്ന് എല്ലാവരും പരസ്പരം ചോദിക്കുന്നുണ്ടായിരുന്നു. അടുത്ത ബോഗിയിൽ നിന്നാണ് നിലവിളി കേട്ടത് എന്തായാലും അപായ ചങ്ങല വലിച്ചു നോക്കാം , മാധവിന്റെ കൈകൾ അപായ ചങ്ങലയിലേക്കു നീങ്ങി. പെട്ടെന്ന് മറ്റു ചിലർ എതിർത്തു, ഇപ്പോൾ ശബ്ദം ഒന്നും കേള്ക്കുന്നില്ലല്ലോ , മാത്രമല്ല ഇപ്പോൾ തന്നെ ഏറെ വൈകി ഒരു പക്ഷെ അപായ ചങ്ങല വലിച്ചു വണ്ടി നിർത്തിയാൽ സമയത്ത് ലക്ഷ്യങ്ങളിൽ എത്താനും കഴിയില്ല. ഭൂരിപക്ഷ അഭിപ്രായത്തിനു മുൻപിൽ മാധവും തീരുമാനം മാറ്റി. തീവണ്ടി അപ്പോഴും കുതിച്ചു പായുകയാണ് . ഏതാണ്ട് പുലരാർ ആയപ്പോഴേക്കും മാധവ് ഉറക്കച്ചടവ് വിട്ടു എഴുന്നേറ്റു. ഇനി ഒരു സ്റ്റഷൻ കൂടി മാതമേ ഉള്ളു. നിർത്തി ഇട്ടിരിക്കുന്ന സ്റെഷനിൽ ഇറങ്ങി തണുത്ത വെള്ളത്തിൽ മുഖം കഴുകി. ഒരു കോഫിയും പത്രവും വാങ്ങി തിരികെ സീറ്റിൽ എത്തി. ഇനി ബോഗിയിൽ രണ്ടു മൂന്നു പേര് മാത്രമേ ഉള്ളു. അവരെല്ലാം സ്റേഷൻ എത്തിയിട്ട് എനീൽക്കാം എന്ന് കരുതിയാവും ഇപ്പോഴും കിടക്കുകയാണ്. ജീവിതമാകുന്ന യാത്രയും അങ്ങനെ തന്നെയാണ്, പരിചയമുള്ള പല സഹ  യാത്രികരും അപ്രതീക്ഷിതമായി യാത്ര അവസാനിപ്പിച്ചു പോകാറുണ്ട്, ഒപ്പം പുതിയ സഹയാത്രികർ ഒപ്പം ചെരാറും ഉണ്ട്, എവിടെയോ വച്ച് എപ്പോഴോ എന്റെ ഈ യാത്രയും അവസാനിപ്പിച്ചു വിട പറയേണ്ടതുണ്ട് .  മാധവ് കോഫി ഒന്ന് സിപ് ചെയ്തു പത്രത്തിൽ  കണ്ണോടിക്കാൻ തുടങ്ങി. പെട്ടെന്ന് മാധവിന്റെ കണ്ണുകൾ ഒരു വാർത്തയിൽ ഉടക്കി. താൻ യാത്ര ചെയ്യുന്ന തീവണ്ടിയിൽ യാത്ര  ചെയ്തിരുന്ന ഒരു പെണ്‍കുട്ടിയെ  അതി ക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുതിയിരിക്കുന്നു. ഏതാനും മണിക്കൂറുകൾക്കു മുൻപ് നടന്ന ദുരന്തം പ്രധാന വാർത്തയായി തന്റെ മുന്നില് എത്തിയിരിക്കുന്നു. വാർത്ത‍ വിശദമായി തന്നെ കൊടുത്തിരിക്കുന്നു. സുന്ദരിയായ പെണ്‍കുട്ടിയുടെ ചിത്രം ഇന്സൈട്ടിൽ കൊടുത്തിരിക്കുന്നു. ഒപ്പം യാത്ര  ചെയ്തിരുന്നവരുടെ സ്വാർത്ഥത കാരണമാണ് പെണ്‍കുട്ടിയെ രക്ഷിക്കാൻ കഴിയാത്തത് എന്ന് പരാമർശവും ഉണ്ട്. മാധവിനു തല ചുറ്റുന്നത്‌ പോലെ തോന്നി , ഹൃദയമിടിപ്പ്‌ കൂടി ,ശ്വാസ്സഗതി വര്ദ്ധിച്ചു. ദൈവമേ നിലവിളി കേട്ട സമയം അപായ ചങ്ങല വലിച്ചാൽ മതിയായിരുന്നു. അപായ ചങ്ങലയിലേക്കു നോക്കിയപ്പോൾ അത് തന്നെ നോക്കി കൊഞ്ഞനം കുത്തുന്നത് പോലെ പരിഹസിക്കുന്നത് പോലെ പുശ്ചിക്കുന്നത്  പോലെ  മാധവിനു തോന്നി .  താൻ  ഉള്പ്പെടയുള്ള ചിലരുടെ സ്വാർത്ഥത കാരണം ഒരു പെണ്‍കുട്ടിക്ക് ഈ ദുരന്തം സംഭവിച്ചല്ലോ എന്നാ ചിന്ത മാധവിനെ വേട്ടയാടാൻ തുടങ്ങി. അപ്പോഴേക്കും വണ്ടി സ്റെഷനിൽ എത്തിയിരുന്നു. എത്രയും വേഗം വീട്ടില് എത്തണം. എല്ലായിടത്തും ചര്ച്ച ഈ സംഭവം തന്നെ ആണ്. വീട്ടില് എത്തിയപ്പോഴും മാധവ്  ആകെ അസ്വസ്ഥനായിരുന്നു. ദീപ്തിയോടു ഒരു വിധം കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി. ദീപ്തിയുടെ പിന്തുണയും സാന്ത്വനവും മാത്രമായിരുന്നു ആശ്വാസം. എങ്കിലും മാധ്യമങ്ങളിലും  സോഷ്യൽ മീഡിയയിലും ഒക്കെ ഈ സംഭവങ്ങൾ നിറയുമ്പോൾ അഞ്ജാത സാന്നിധ്യമായി  താനും അതിന്റെ ഭാഗം ആയി മാറുന്നു എന്നാ യാദര്ത്യം മാധവ് തിരിച്ചറിഞ്ഞു.ഒരു പക്ഷെ  അവർ ഉദെഷിക്കുന്ന ആൾ താൻ ആണ് എന്ന് അറിയാത്തവർ    അപായ ചങ്ങല  വലിക്കാത്ത ആളിനെ ശപിക്കുന്നതിനും കുറ്റപ്പെടുത്തുന്നതിനും മാധവ്   സാക്ഷി ആകേണ്ടി  വന്നിട്ടുണ്ട്. അജ്ഞാതനായ ആ മനുഷ്യനുമേൽ എല്ലാവരും ശാപ വാക്കുകൾ കേൾക്കുമ്പോൾ കുറ്റബോധം നിറഞ്ഞ മനസ്സുമായി നിസ്സന്ഗ്ഗനായി നിൽക്കാനേ കഴിഞ്ഞിരുന്നുള്ളൂ.മനസ്സ് ആകെ കലുഷിതമായി ജോലിയിൽ പോലും ശ്രദ്ധിക്കാൻ കഴിയാതെ , ഉറക്കമില്ലാതെ ഭ്രാന്ത് പിടിച്ച അവസ്ഥ കണ്ടിട്ട് ദീപ്തിക്കു ഭയമായി . ആ പെണ്‍കുട്ടിയുടെ വീട്ടില് ഒന്ന് പോകാനും അവളുടെ ശവകുടീരത്തിൽ ഒരു പനിനീര് പൂവ് അര്പ്പിച്ചു പ്രാർത്ഥിക്കുവാനും ദീപ്തിയാണ് മാധവിനു ഉപദേശം നല്കിയത്. ദീപ്തിയുടെ നിര്ബന്ധത്തിനു വഴങ്ങിയാണ് തന്റെ  ഈ  യാത്ര .  തീവണ്ടി സ്റെഷനിൽ എത്തിയപ്പോഴേക്കും വൈകിയിരുന്നു. ആ കുട്ടിയുടെ വീട്ടിൽ  ചെന്നിട്ടു ഇന്ന് തന്നെ മടങ്ങണം. കവലയിൽ എത്തി പെണ്‍കുട്ടിയുടെ വീട് ചോദിച്ചപ്പോഴേ കൃത്യമായി മറുപടി കിട്ടി. അന്നാട്ടുകര്ക്ക് എല്ലാം പ്രിയപ്പെട്ടവളായിരുന്നു അവൾ.അവരുടെ മറുപടിയിലും പ്രതികരണത്തിലും അത് വെളിവായിരുന്നു. നീറുന്ന മനസ്സോടെ ആ പെണ്‍കുട്ടിയുടെ വീട്ടിലെത്തി അമ്മയെയും ഏക സഹോദരനെയും കണ്ടു. ആരാണ് അയാൾ എന്ന് അവർ അന്വോഷിച്ചില്ല , എന്നും ആരെങ്കിലും ഒക്കെ അവളുടെ ശവകുടീരം സന്ദര്ശിക്കുക പതിവായിരുന്നു. മാത്രമല്ല അവര്ക്ക് അയാൾ  ആരാണ് എന്ന് അന്വോഷിക്കേണ്ട കാര്യവും ഇല്ല, കാരണം ഏതൊരു ആശ്വസ്സ വചനങ്ങള്ക്കും , സാന്നിധ്യങ്ങല്ക്കും നികത്താൻ കഴിയാത്തതു ആണല്ലോ അവ്ര്ക്കുണ്ടായ നഷ്ട്ടം.കുറ്റബോധം പേറുന്ന മനസ്സുമായി ആ പെണ്‍കുട്ടിയുടെ ശവകുടീരത്തിനു മുൻപിൽ നിൽക്കുമ്പോൾ അറിയാതെ മാധവിന്റെ കണ്ണുകൾ നിറഞ്ഞു, എന്നോട് പൊറുക്കുക സോദരീ , സ്വാർത്ഥമായ ഈ ലോകത്തിന്റെ രക്തസാക്ഷിയാണ് നീ , എന്നിൽ  പൊറുക്കുക .ഒരു പാട് സ്വാർത്ഥ ജന്മങ്ങളുടെ കണ്ണ് തുറപ്പിക്കുവാൻ നിന്റെ ജീവിതം ബലി കഴിക്കേണ്ടി വന്നു . കൈയിൽ കരുതിയിരുന്ന പനിനീര്പൂവ് ആ പെണ്‍കുട്ടിയുടെ ശവ കുടീരത്തിൽ അര്പ്പിച്ചു പ്രാർത്ഥനയോടെ കണ്ണുകൾ അടച്ചു നിന്നപ്പോൾ ഒരു ഇളം കാറ്റ് മാധവിനെ തഴുകി കടന്നു പോയി . ഇപ്പോൾ ഹൃദയത്തിന്റെ ഭാരം വല്ലാതെ ഒഴിഞ്ഞത് പോലെ അയാള്ക്ക് തോന്നി. ആ പെണ്‍കുട്ടിയുടെ അമ്മയോടും സഹോദരനോടും യാത്ര പറഞ്ഞിറങ്ങുമ്പോൾ സമയം സന്ധ്യ  മയങ്ങിയിരുന്നു.. ഒപ്പം ചെറിയ ചാറ്റൽ മഴയും ............

2015, മേയ് 17, ഞായറാഴ്‌ച

തനിയാവര്‍ത്തനം..........

ദുരന്തം
ഞെട്ടല്‍
വാദ പ്രതിവാദങ്ങള്‍
ചാനെല്‍ ചര്‍ച്ചകള്‍
ജാഥകള്‍ , റാലികള്‍
കവല പ്രസംഗങ്ങള്‍
പിന്നെ പഴയ പടി......
വീണ്ടും ദുരന്തം
മറ്റൊരു തനിയാവര്‍ത്തനം........

2015, മേയ് 12, ചൊവ്വാഴ്ച

തുടർചലനങ്ങൾ........


ഫുട്പാത്തിൽ അന്തിയുറങ്ങാൻ വിധിക്കപ്പെട്ടവരെ പട്ടിയെന്ന് വിളിച്ചു പരിഹസ്സിച്ചവര്ക്കും പുചിച്ചവര്ക്കും അത്തരത്തിൽ അന്തിയുറങ്ങുന്നവരുടെ വിരിപ്പിൽ അഭയം തേടാൻ ഭൂമി ചെറുതായി ഒന്ന് കുലുങ്ങിയ സെക്കന്റ്‌ സമയം മാത്രമേ വേണ്ടി വന്നുള്ളൂ .......

2015, മേയ് 8, വെള്ളിയാഴ്‌ച

സൽമാൻ ഖാൻ -രവീന്ദ്ര പാട്ടീൽ -ശരിതെറ്റുകളുടെ വിധി ന്യായങ്ങൾ .......

ഇന്നിപ്പോൾ ഈ കുറിപ്പ് എഴുതാൻ കാരണം പണവും സ്വാധീനവും പദവികളും ,അധികാര കേന്ദ്രങ്ങളും ഒന്നും ഇല്ലാത്ത എന്നെപോലെ ഒരു സാധാരണ പൌരനു ഈ സമൂഹത്തില നേരിടേണ്ടി വനീക്കാവുന്ന സാഹചര്യങ്ങളിൽ ഉത്ഖണ്ട ഉള്ളത് കൊണ്ടാണ്. സൽമാൻ ഖാന്  കോടതി നല്കിയ ശിക്ഷയും പിന്നീടു അത് മരവിപ്പിച്ചതും ഒക്കെ മാധ്യമങ്ങളിൽ നിറഞ്ഞു നില്ക്കുന്നു. തീര്ച്ചയായും അറിഞ്ഞും  അറിയാതെയും ഒക്കെ തെറ്റുകൾ സംഭവിക്കുക സ്വാഭാവികമാണ്. എന്നാൽ ചെയ്താ തെറ്റിനെ അന്ഗീകരിക്കുകയും അതിനു പ്രായശ്ചിത്തം ചെയ്യുകയും ചെയ്യുമ്പോഴാണ്  ധര്മ്മികമായ മൂല്യം ഉയരുന്നത്. എന്നാൽ സൽമാൻ ഖാന്റെ കാര്യത്തിൽ സംഭവിച്ചത് അങ്ങനെയല്ല. ചെയ്താ തെറ്റിനെ മൂടി വൈക്കാനും തെറ്റ് ചൂണ്ടി  കാണിച്ച രവീന്ദ്ര പാട്ടീൽ എന്നാ 24 കാരനായ പോലീസുകാരന്റെ ജീവിതം ബാലിയടാക്കുവാനുമാണ്  ഈ നീണ്ട 13 വർഷങ്ങൾ കൊണ്ട് സാധിച്ചത് . ഒരു പക്ഷെ ചെയ്താ തെറ്റിനെ അംഗീകരിച്ചു കൊണ്ട് തക്കതായ പ്രായശ്ചിത്തം ചെയ്തിരുന്നു എങ്കിൽ രവീന്ദ്ര പാട്ടീൽ എന്നാ ചെറുപ്പക്കാരന് സ്വന്തം ജീവിതം ബലികഴിക്കേണ്ടി വരുമായിരുന്നില്ല. ഇവിടെ സൽമാൻ ഖാൻ ഫുട്പാത്തിൽ കിടനാ ആളെ വാഹനം ഇടിച്ചു കൊന്നതിനേക്കാൾ വലിയ കുറ്റം രവീന്ദ്ര പറ്റീൽ എന്നാ ചെരുപ്പക്കരന്റ്റ് ജീവിതം തകര്ത് എന്നത് തന്നെ ആണ്. ആദ്യതെത് അറിയാതെ ചെയ്താ തെറ്റ് എന്നാ വിധത്തില ന്യായീകരിക്കാം എന്നാൽ രണ്ടാമത് പറഞ്ഞ തെറ്റ് ബോധപൂർവ്വം ഉണ്ടായതു തന്നെയാണ്. ഇന്നിപ്പോൾ ഒട്ടേറെ സഹപ്രവർത്തകർ സൽമാൻ ഖാന് പിന്തുണയുമായി എത്തുന്നുന്നുണ്ട് , എന്നാൽ ഈ സംഭവങ്ങളിൽ പെട്ട മുന്പറഞ്ഞ ആളുകളുടെ കുടുംബങ്ങള്ക്ക് , അവരെ ആശ്രയിച്ചു കഴിഞ്ഞിരുന്നവർക്ക് ഒക്കെ ഉണ്ടായ നഷ്ട്ടവും അവര്ക്ക് ജീീവിക്കുവനുല്ല അവകാശവും പിന്തുണയും ഒന്നും ആരും പറഞ്ഞതായി ശ്രദ്ധയിൽ പെട്ടിട്ടില്ല. ഇന്നിപ്പോൾ ചില പ്രസ്താവനകൾ കേട്ടു. ഫുട് പത്തിൽ കിടന്നു ഉറങ്ങുന്നവർ പട്ടികൾ ആണെന്ന് . ഈ പ്രസ്താവന നടത്തിയവർ ഇന്ത്യ എന്നാ രാജ്യത്തിൻറെ ഓരോ മുക്കും മൂലയും സഞ്ചരിക്കണം. ഇവിടെ ശീതീകരിച്ച മുറികളില ഉറങ്ങുന്നവരുടെ എത്രയോ ഇരട്ടിയിൽ അധികമാണ് വഴിയോരങ്ങളിൽ അന്തി ഉറങ്ങുന്നത്. അതിൽ പിഞ്ചു കുഞ്ഞുങ്ങൾ മുതൽ വൃദ്ധ ജനങ്ങള് വരെ ഉണ്ട്.  അവരില പലരും അവരുടെ കുറ്റം കൊണ്ടല്ല അങ്ങനെ കഴിയേണ്ടി വരുന്നത് . മറിച്ചു നമ്മുടെ സംവിധാനങ്ങളുടെ പോരയ്മ തന്നെയാണ് അവരെ അത്തരത്തിൽ മുന്നോട്ടു പോകാൻ പ്രേരിപ്പിക്കുന്നത്. ആരൊക്കെ പിന്തുണ നല്കിയാലും നീതി പീഠം കുറ്റ വിമുക്താൻ ആക്കിയാലും സ്വന്തം മനസാക്ഷിക്ക് മുൻപിൽ സൽമാൻ ഖാൻ തെറ്റുകാരൻ തന്നെയാണ് , സ്വന്തം തെറ്റ് അന്ഗീകരിക്കുകയും  പ്രായശ്ചിത്തം ചെയ്യാതിരിക്കുകയും ചെയ്യുന്നിടത്തോളം കാലം വരെയും .......

2015, മേയ് 3, ഞായറാഴ്‌ച

മലയാള സിനിമ എവിടെയാ .....?

4 മാസ്സങ്ങൾ 43 ചിത്രങ്ങൾ 6 വിജയങ്ങൾ . തീര്ച്ചയായും മലയാള സിനിമ എവിടെയാ എന്നാ ചോദ്യം പ്രസക്തമാകുന്നത് ഈ കണക്കുകൾ പരിശോധിക്കുമ്പോഴാണ്. പിക്കെറ്റ് 43 , ഫയർമാൻ , എന്നും എപ്പോഴും, വടക്കൻ സെൽഫീ , ഭാസ്കർ ദി റാസ്കൽ, ചന്ദ്രേട്ടൻ എവിടെയാ ? എന്നീ ചിത്രങ്ങൾ മാത്രമാണ് വിജയമാവുകയോ വിജയത്തിലേക്ക് നീങ്ങുകയോ ചെയ്യുന്നത്. ബാക്കി 37 ചിത്രങ്ങൾ അതിന്റെ പ്രവര്തകര്ക്കും പ്രേക്ഷകര്ക്കും നല്കിയത് എന്താണ് എന്നത് ചോദ്യമായി തുടരുന്നു. തീര്ച്ചയായും വിജയിച്ച ചിത്രങ്ങളുടെ ലിസ്റ്റ് പരിശോധിച്ചാൽ എളുപ്പത്തിൽ മനസ്സിലാക്കാവുന്ന ഒരു കാര്യം ഉണ്ട്. ഈ ചിത്രങ്ങളുടെ വിഷയങ്ങൾ എല്ലാം പല കുറി അവര്തിക്കപ്പെട്ടിട്ടുള്ളത് ആണെങ്കിലും കാലഘട്ടത്തിനു അനുയോജ്യമായ രീതിയിൽ അവയെ പ്രേക്ഷകർക്ക്‌ മുന്നില് വരച്ചു കാട്ടാൻ ഇതിന്റെ പ്രവർത്തകർക്ക് കഴിഞ്ഞു. പ്രതേകിച്ചു ഈ ചിത്രങ്ങൾ എല്ലാം തന്നെ മനുഷ്യ ബന്ധങ്ങൾ അത് ഏതു തലത്തിൽ ഉള്ളവ ആയാലും അവയുടെ ഊഷ്മളതയും വൈകാരികതയും മലയാളി സമൂഹത്തിന്റെ എന്നത്തേയും ചിന്താധാരക്ക് അനുയോജ്യമായ വിധത്തില കൈകാര്യം ചെയ്തു വിജയിപ്പിചിരിക്കുന്നു എന്ന് കാണാം. തീര്ച്ചയായും സ്നേഹവും സൌഹൃദവും ,ബന്ധങ്ങളുടെ ഇഴയടുപ്പവും എല്ലാം മലയാളി എന്നും നെഞ്ചോട്‌ ചേര്ക്കുന്ന വിഷയങ്ങൾ തന്നെയാണ്.പ്രതിപാദ്യ വിഷയങ്ങൾ എന്ത് തന്നെ ആയ്യാലും ഇത്തരം വിഷയങ്ങൾ കൂടി മനോഹരമായി തുന്നിചെര്ക്കുന്ന ചിത്രങ്ങൾ തന്നെയാണ് വിജയമായിട്ടുള്ളത്‌. തീര്ച്ചയായും കാലം ഏറെ മുന്നോട്ടു പോയി സാങ്കേതികമായി ഏറെ മാറ്റങ്ങൾ സംഭവിച്ചു , എന്നിരുന്നാൽ പോലും മലയാളി മനസ്സിന്റെ അകത്തളങ്ങളിൽ അവർ സ്വകാര്യമായി എങ്കിലും സൂക്ഷിച്ചു വയ്ക്കുന്ന മലയാളിത്തവും നന്മയും സ്നേഹവും ഒക്കെ വെള്ളിത്തിരയിലെ കഥാപാത്രങ്ങളിൽ കൂടി കഥകളിൽ കൂടി അനുഭവിച്ചറിയാൻ ഓരോ മലയാളിയും അന്നും ഇന്നും എന്നും കൊതിക്കുന്നുണ്ട്‌. അത്തരം നല്ല ചിത്രങ്ങൾ ഇപ്പോഴും ഉണ്ടാവുന്നുണ്ട് , ഇനിയും ഉണ്ടാവുകയും ചെയ്യും , എന്നിരുന്നാലും ഇപ്പോഴത്തെ സാഹചര്യത്തിൽ മലയാള സിനിമ എവിടെയാ ....? എന്ന ചോദ്യം അർദ്ധവിരാമമായി തുടരുന്നു........

കുല മഹിമയുടെ ചോരപ്പൂക്കൾ....

പ്രിയപ്പെട്ടവരേ..... എന്റെ നാൽപത് കവിതകൾ അടങ്ങിയ പ്രഭാത് ബുക്ക് ഹൗസ് പുറത്തിറക്കിയ  പ്രണയമാണെനിക്ക് എന്ന ഏറ്റവും പുതിയ കവിതാ സമാ...