2014, മേയ് 30, വെള്ളിയാഴ്‌ച

മേയ് 31 : ഇന്ന് ലോക പുകയില വിരുദ്ധ ദിനം


പുകയിലയുടെ മാരകമായ ദൂഷ്യഫലങ്ങളെപ്പറ്റി ജനങ്ങളെ ബോധവല്‍ക്കരിക്കുക, പുകയിലഉല്‍പ്പന്നങ്ങള്‍ നിയന്ത്രിക്കാന്‍ സര്‍ക്കാരുകളെ പ്രേരിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ ലോകാരോഗ്യസംഘടന എല്ലാ വര്‍ഷവും മെയ് 31 ലോക പുകയില വിരുദ്ധ ദിനമായി ആചരിക്കുന്നു.
 സംസ്ഥാനത്ത് ഒരു ലക്ഷം പേരില്‍ 120 പേര്‍ക്ക് ക്യാന്‍സര്‍ ബാധിക്കുമെന്നാണ് പുതിയ പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്. ഇതില്‍ 60 ശതമാനം പേരും പുകയില ഉപയോഗിക്കുന്നവരാണ്. പുകയില ഉപയോഗത്തിലൂടെ വായിലും തൊണ്ടയിലുപം ക്യാന്‍സര്‍ ബാധിച്ചവരുടെ ബന്ധുക്കളില്‍ നടത്തിയ പഠനത്തിലെ വിവിരങ്ങള്‍ ഞെട്ടിപ്പിക്കുന്നവയാണ്. ദുരന്തം നേരിട്ട് കണ്ടറിഞ്ഞവരില്‍ ബഹുഭൂരിപക്ഷവും പുകയില ഉപയോഗിക്കുന്നു എന്നതാണ് ആശ്ചര്യകരം. മനഃശാസ്ത്രപരമായ ഘടകങ്ങള്‍ കൂടി പുകയിലശീലത്തിന് ഇടയാക്കുന്നതായും നിഗമനമുണ്ട്. രോഗികളുടെ ദുരിതം കണ്ട് പുകയില ഉപയോഗം ഉപേക്ഷിച്ചവരില്‍ കൂടുതലും ഉന്നത വിദ്യാഭ്യാസ മുള്ളവരാണ്. എന്നാല്‍ കൂലിപ്പണിക്കാരാണ് പുകയില ഉപയോഗത്തിന് കൂടുതല്‍ അടിമപ്പെടുന്നത്. തിരുവനന്തപുരം റീജിയണല്‍ ക്യാന്‍സര്‍ സെന്ററിലെ അസോ. പ്രൊഫസര്‍ ഡോ. പി ജി ബാലഗോപാലിന്റെ മേല്‍നോട്ടക്കിലായിരുന്നു പഠനം നടന്നത്. ( ഈ പഠന റിപ്പോര്‍ട്ട് ഏഷ്യന്‍ പസഫിക് ജേര്‍ണല്‍ ഓഫ് ക്യാന്‍സര്‍ പ്രിവന്‍ഷനില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.) .


ഒരു സിഗരറ്റില്‍ നാലായിരത്തില്‍പരം രാസപദാര്‍ഥങ്ങള്‍ അടങ്ങിയിരിക്കുന്നു. അതില്‍, 600ഓളം രാസവസ്തുക്കള്‍ നേരിട്ട് കാന്‍സര്‍ ഉണ്ടാക്കാന്‍ കഴിയുന്നവയാണ്. ശ്വാസകോശാര്‍ബുദത്തിലെ പ്രധാന വില്ലനാണ് പുകയില. സിഗരറ്റ്പുകയിലെ അമ്പതില്‍പ്പരം രാസവസ്തുക്കള്‍ അര്‍ബുദകാരികളാണ്. വായ, തൊണ്ട, അന്നനാളം എന്നിവിടങ്ങളിലെ അര്‍ബുദത്തിനുള്ള പ്രധാന കാരണം പുകയിലയാണ്. മൂത്രസഞ്ചി, വൃക്ക, പാന്‍ക്രിയാസ് എന്നിവയില്‍ ക്യാന്‍സറിനുള്ള പരോക്ഷ കാരണവും പുകയിലതന്നെ. പുകയിലയില്‍ അടങ്ങിയ നിക്കോട്ടിന്‍ എന്ന രാസവസ്തു പുകയെടുത്ത് പത്തുസെക്കന്‍ഡിനുള്ളില്‍ തലച്ചോറില്‍ ലഹരിയായി പ്രവര്‍ത്തിക്കുന്നു. ഇത് ഹൃദ്രോഗത്തിനും രക്തസമ്മര്‍ദം ഉയര്‍ത്തുക വഴി പക്ഷാഘാതത്തിനും കാരണമാകുന്നു. സിഗരറ്റില്‍ അടങ്ങിയിട്ടുള്ളതില്‍ കാര്‍ബണ്‍ മോണോക്സൈഡ് ശ്വാസകോശാര്‍ബുദത്തിനിടയാക്കും. സിഗരറ്റിലെ ഏറ്റവും കൊടിയ രാസവസ്തുവായ ബെന്‍സ് പയറിന്‍ രക്തത്തില്‍ കലര്‍ന്ന് ശരീര കോശങ്ങളെ നശിപ്പിക്കുകയും എല്ലാ അവയവങ്ങളെയും ക്ഷയിപ്പിക്കുകയും ചെയ്യും.

2020 ആകുമ്പോള്‍ പ്രതിവര്‍ഷം 90 ലക്ഷം മനുഷ്യര്‍ പുകയിലജന്യരോഗങ്ങളാല്‍ മരിക്കുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതില്‍ 70 ലക്ഷം പേരും വികസ്വരരാഷ്ട്രങ്ങളില്‍നിന്നുള്ളവരാകും. ഈ ദുരന്തം ഒഴിവാക്കാന്‍ പുകയിലയോടുള്ള അഭിനിവേശം ഇല്ലാതാക്കുകയേ നിവൃത്തിയുള്ളു. സമൂഹത്തെ എരിക്കുന്ന പുകയില ഉല്‍പന്നങ്ങളുടെ വില്‍പന സര്‍ക്കാര്‍ നിയമം മൂലം നിരോധിക്കേണ്ടതുണ്ട്. Say No to tobacco എന്ന് നമുക്ക് വീണ്ടും ദൃഢ പ്രതിജ്ഞയെടുക്കാം...

2014, മേയ് 27, ചൊവ്വാഴ്ച

ദൈവ സ്പര്ശം.........

നിനച്ചിരിക്കാതെ   ഒരു നാൾ  ദൈവം നമ്മുടെ മുന്നില് പ്രത്യക്ഷമായാൽ......... തീര്ച്ചയായും സച്ചിൻ എന്നാ അതുല്യ പ്രതിഭയെ മുന്നില് കണ്ട നിമിഷം അത്തരം ഒരു വികാരം തന്നെ ആയിരുന്നു. എന്ത് കൊണ്ട് സച്ചിൻ ദൈവത്തെ പോലെ ഇത്ര മേൽ  ആദരണീയൻ ആകുന്നു എന്നതിന് ഉത്തരം  അദേഹത്തിന്റെ പ്രതിഭയും അതിനു അനുരൂപമായ പെരുമാറ്റവും തന്നെയാണ് .പ്രതിഭകൾ ഇനിയും അനേകം ഉണ്ടാകാം എന്നാൽ സച്ചിനെ പോലെ പ്രതിഭക്കും അപ്പുറത്ത് അനുകരണീയമായ പെരുമാറ്റ ഗുണം ഉള്ള ഒരാൾ ഇനി ഉണ്ടാവുക അസംഭവ്യം തന്നെയാണ്. രണ്ടു പതിറ്റാണ്ടിൽ ഏറെ ആയി ഇന്ത്യൻ ക്രികെട്ടിന്റെ ഭാരം താങ്ങിയ ആ ചുമലുകളിൽ വിറയാർന്ന കൈകളാൽ സ്പർശിക്കുമ്പോൾ ഉണ്ടായ വികാരം, ഇന്ത്യ എന്നാ വികാരം തന്നെ ആയിരുന്നു. ...... നന്ദി സച്ചിൻ , ഒരായിരം നന്ദി.......

2014, മേയ് 23, വെള്ളിയാഴ്‌ച

തിരിച്ചു വരവ്.......

തിരെഞ്ഞെടുപ്പ് കഴിഞ്ഞു , ആത്മ പരിശോധനയുടെയും സ്വയം വിമർശനത്തിന്റെയും നാളുകളിലൂടെ കടന്നു പോവുകയാണ് ഇടതുപക്ഷ പാര്ട്ടികളും കോണ്‍ഗ്രസ്സും . തീര്ച്ചയായും ചില കാലഘട്ടങ്ങൾ അങ്ങനെയാണ് അത് വ്യക്തികൾ ആയാലും പ്രസ്ഥാനങ്ങൾ ആയാലും ഇത്തരം സന്നിഗ്ധ ഘട്ടങ്ങളിലൂടെ കടന്നു പോകേണ്ടി വരും . ഒരു പക്ഷെ അത് അനിവാര്യതയുമാണ്. എന്നിരുന്നാലും ഈ രണ്ടു പാർടികളുടെയും പ്രസ്കതിക്കും ശക്തിക്കും ഒരു കോട്ടവും  സംഭവിക്കുന്നില്ല. കാരണം ഇന്ത്യയുടെ മതേതര മൂല്യങ്ങളും സാംസ്കാരിക മൂല്യങ്ങളും സംരക്ഷിക്കുന്നതിൽ ഈ രണ്ടു പാര്ടികളുടെയും പങ്കു ഒരു കാലത്തും അവഗണിക്കവുന്നത് അല്ല. തീര്ച്ചയായും തിരെഞ്ഞെടുപ്പിൽ ജയ പരാജയങ്ങൾ സ്വാഭാവികമാണ് , അത് സ്വയം വിമര്ഷനതിനും, ആത്മ പരിശോധനക്കും സാഹചര്യം ഒരുക്കുകയും ചെയ്യും . ഈ രണ്ടു പര്ടികളിലും ജനങ്ങൾക്ക്‌ ഉള്ള വിശ്വാസം നഷ്ട്ടപ്പെട്ടിട്ടില്ല , ഒരു പക്ഷെ കൂടുതൽ കരുതോടെയുള്ള ഒരു തിരിച്ചു വരവിനുള്ള അവസ്സരം ഒരുക്കി എന്നെ പറയാനാകു. ആ അവസ്സരം എങ്ങനെ പ്രയോജനപ്പെടുത്തുന്നു എന്നത് വളരെ പ്രധാനമാണ്. തീര്ച്ചയായും അനുഭവ സമ്പത്തും പ്രായോഗിക ജ്ഞാനവും ഉള്ള ഈ കക്ഷികൾ കൂടുതൽ കരുത്തോടെ തിരിച്ചു വരുക തന്നെ ചെയ്യും..........

2014, മേയ് 19, തിങ്കളാഴ്‌ച

ജനാധിപത്യം........

അണികൾക്ക്‌ എന്നത് പോലെ തന്നെ നേതൃത്വത്തിന്  ഉണ്ടാകുന്ന തെറ്റും വീഴ്ചയും ചൂണ്ടിക്കാണിക്കാനും തിരുത്താനുമുള്ള ആര്ജ്ജവം എല്ലാ പാര്ട്ടികളിലും ഉണ്ടാകണം അത്തരത്തിൽ ജനാധിപത്യപരമായ രീതിയിൽ പ്രവര്ത്തിക്കുന്ന പാർട്ടികൾക്ക് മാത്രമേ ഇനിയുള്ള കാലം നിലനില്പ് ഉണ്ടാകൂ....................

2014, മേയ് 16, വെള്ളിയാഴ്‌ച

തിരെഞ്ഞെടുപ്പിലെ ജനപക്ഷം.........

ഇതേ തലക്കെട്ടിൽ സ്ഥാനാർഥി നിർണയത്തിന് വളരെ മുൻപ് തന്നെ ഒരു പോസ്റ്റ്‌ ഇട്ടിരുന്നു. ജനപക്ഷത് നിന്ന് പ്രവര്ത്തിക്കുന്ന സ്ഥാനര്തികൾക്ക് മാത്രമേ ജനപിന്തുണ ഉണ്ടാകു എന്നും, ആറ്റിങ്ങൽ , തിരുവനന്തപുരം മണ്ഡലങ്ങളിലെ ജനങ്ങളുമായി നിരന്തരം ബന്ധപ്പെടുന്ന  ഒരാൾ എന്നാ നിലയിൽ അവിടുത്തെ ജനങ്ങളുടെ വികാരം മനസ്സിലാക്കിയിരുന്നു അതുകൊണ്ട് തന്നെ  നിലവിലെ ജനപ്രധിനിധികൾ മത്സരിച്ചാൽ അവർ തന്നെ ജയിക്കും എന്നും കുറിച്ചിരുന്നു. ഇപ്പോൾ തിരെഞ്ഞെടുപ്പ് ഫല വന്നപ്പോൾ അത് യാഥാര്ത്യം ആയി. ആറ്റിങ്ങൽ മണ്ഡലത്തിൽ ബിന്ദു കൃഷണ ശക്തയായ എതിരാളി തന്നെ ആയിരുന്നു എങ്കിലും സമ്പത്ത് ചെയ്താ വികസ്സന പ്രവര്തനങ്ങളോട് കണ്ണടക്കാൻ അവിടതുകാര്ക്ക് കഴിയുമായിരുന്നില്ല , അത് കൊണ്ട് തന്നെയാണ് മൂന്നിരട്ടി വോട്ടിന്റെ ഭൂരിപക്ഷം സമ്പത്ത് നേടിയത്. തിരുവനന്തപുരവും മറിച്ചായിരുന്നില്ല, ശക്തമായ ത്രികോണ മത്സരം , അതിലുപരി വ്യക്തിപരമായ ആക്രമണങ്ങൾ , റിപ്പോർട്ടുകൾ , ജാതീയ ധ്രുവീകരണങ്ങൾ എന്നാൽ അതിനൊന്നും തരൂരിന്റെ വിജയത്തെ ചെറുക്കാൻ കഴിഞ്ഞില്ല കാരണം തരൂര് നടത്തിയ വികസനപ്രവര്തനങ്ങൾക്ക് മുൻപിൽ കണ്ണടക്കാനും തിരുവനന്തപുരത്ത് കാര്ക്ക് കഴിയുമായിരുന്നില്ല. പാലക്കാടു രാജേഷ്‌ റെക്കോർഡ്‌ ഭൂരിപക്ഷം നേടിയതും , ആലത്തൂരിൽ ബിജു , ആലപ്പുഴയിൽ വേണുഗോപാൽ  , മാവേലികരയിൽ കൊടിക്കുന്നിൽ സുരേഷ് .... ഇവരുടെ വിജയങ്ങൾ എല്ലാം ജനപക്ഷത് നിന്ന് പ്രവര്തിച്ചത് കൊണ്ട് തന്നെ ആയിരുന്നു. വ്യക്തിപരമായ് വിഷയങ്ങല്ക്ക് ഉപരി ജനങ്ങള് നോക്കുന്നത് വികസ്സന പ്രവര്ത്തനങ്ങളും ജനപക്ഷത് നിന്നുള്ള പ്രവര്ത്തനങ്ങളും തന്നെയാണ്. ഈ തിരെഞ്ഞെടുപ്പ് ഫലം എല്ലാ പാർട്ടികൾക്കും ഉള്ള പാഠമാണ്. വ്യക്തി താല്പര്യങ്ങല്ക്കും , പാര്ടി താല്പര്യങ്ങല്ക്കും അപ്പുറം ജന താല്പര്യങ്ങൾക്ക് വേണ്ടി പ്രവര്ത്തിക്കുന്ന ജനപ്രതിനിധികളെ ജനങ്ങൾ കൈവെടിയുകയില്ല എന്നാ പാഠം. ജനങ്ങളുടെ ഇടയില നിന്ന് കൊണ്ട് ജനതല്പര്യങ്ങൾക്ക് വേണ്ടി പ്രവര്തിക്കാൻ എല്ലാ ജനപ്രതിനിധികൾക്കും കഴിയണം എങ്കിൽ രാഷ്ട്രീയത്തിന് അതീതമായ ജനപിന്തുണ നേടാൻ അവര്ക്ക് സാധിക്കും. എന്തായാലും ജനങ്ങളുടെ തീരുമാനം അന്ഗീകരിച്ചേ മതിയാകൂ. ഇപ്പോൾ വിജയിച്ച എല്ലാ ജനപ്രധിനിധികൾക്കും ജനപക്ഷത് നിന്ന് പ്രവര്തിക്കുവാനും ജനപിന്തുണ ആര്ജിക്കുവാനും സാധിക്കട്ടെ എന്ന് ആശംസിക്കുന്നു ഒപ്പം ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും..........

2014, മേയ് 14, ബുധനാഴ്‌ച

മഞ്ജുവാര്യര് വിസ്മയിപ്പിക്കുന്നു...

‘ഹൌ ഓള്‍ഡ് ആര്‍ യു’ എന്ന സിനിമയുടെ ട്രെയിലറില്‍ തന്നെ മഞ്ജു വാര്യര്‍ ഞെട്ടിക്കുകയാണ്. പണ്ട് നമ്മള്‍ കണ്ട് ഇഷ്ടപ്പെട്ടുപോയ അഭിനയ വൈഭവത്തിന് ഒരു ചെറിയ അണുവിന്‍റെ അത്രപോലും കുറവ് വന്നിട്ടില്ല എന്ന തിരിച്ചറിവ് വലിയ ആഹ്ലാദമാണ് സമ്മാനിക്കുന്നത്. ഒരു സ്വപ്നത്തിന് വേണ്ടി ജീവിക്കുന്ന നിരുപമ എന്ന മുപ്പത്താറുകാരിയായി മഞ്ജു മിന്നിത്തിളങ്ങുന്ന സിനിമയായിരിക്കും ഹൌ ഓള്‍ഡ് ആര്‍ യു എന്ന് ട്രെയിലര്‍ വാഗ്ദാനം ചെയ്യുന്നു.
 സഞ്ജയ് - ബോബി ടീം ഒരുക്കുന്ന തിരക്കഥ സംവിധാനം ചെയ്തിരിക്കുന്നത് റോഷന്‍ ആന്‍ഡ്രൂസ്. കുഞ്ചാക്കോ ബോബനാണ് ചിത്രത്തില്‍ മഞ്ജുവിന്‍റെ നായകന്‍. കനിഹ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
 ‘ഹൌ ഓള്‍ഡ് ആര്‍ യു’ എന്ന സിനിമ കാണാന്‍ ആരെയും പ്രേരിപ്പിക്കും വിധമുള്ള ട്രെയിലറാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. കാത്തിരിക്കുകയാണ് മലയാളം, മഞ്ജു എന്ന വിസ്മയത്തെ വരവേല്‍ക്കാന്‍.

2014, മേയ് 8, വ്യാഴാഴ്‌ച

എങ്കിലും മഴയെ ഞാന്‍ സ്നേഹിച്ചു പോയി ....

മഴയെ ഞാന്‍ സ്നേഹിച്ചു പോയി
നഷ്ട്ട പ്രണയത്തിന്‍ തേങ്ങലാണീ  മഴ
നഷ്ട്ട ബന്ധങ്ങള്‍ തന്‍ വിങ്ങലാണീ മഴ
നഷ്ട്ട സ്വപ്‌നങ്ങള്‍ തന്‍ കണ്നുനീരാണീ മഴ
നഷ്ട്ട മോഹങ്ങള്‍ തന്‍ പിടച്ചിലാണീ മഴ
എങ്കിലും മഴയെ ഞാന്‍ സ്നേഹിച്ചു പോയി

ഒരു ചെറു ചാറ്റല്‍ മഴയെന്നാകിലും
ചോര്‍ന്നോലിക്കുന്നരാ ജീര്‍ണ്ണിച്ച
മേല്‍ക്കൂര തന്‍ കീഴിലായി
സ്വന്തം കുടുംബ സുരക്ഷ തേടുന്നോരാ
പാവം മാനവ ഹൃദയത്തിന്‍ വേദന
എന്‍ വേദനയാണെന്ന് അറിയുന്നു ഞാന്‍
എങ്കിലും മഴയെ ഞാന്‍ സ്നേഹിച്ചു പോയി

നീറുന്ന മനസ്സിലേക്ക് ഇറ്റിറ്റു വീഴുന്ന
സ്നേഹത്തിന്‍ നീര്‍ത്തുള്ളി പോലയാണീ മഴ
മഴയെ ഞാന്‍ സ്നേഹിച്ചു പോയി...............

2014, മേയ് 7, ബുധനാഴ്‌ച

മുല്ലപ്പെരിയാർ - തളരാതെ മുന്നോട്ടു......

മു­ല്ല­പ്പെ­രി­യാര്‍ അ­ണ­ക്കെ­ട്ട് തമി­ഴ്‌­നാ­ടി­ന് ഉപ­യോ­ഗി­ക്കാന്‍ പാ­ട്ട­ത്തി­നു നല്കി­യി­ട്ട് ഒന്നേ­കാല്‍­നൂ­റ്റാ­ണ്ടു കഴിയുന്നു. പതി­റ്റാ­ണ്ടു­ക­ളാ­യി വി­വാ­ദ­വി­ഷ­യ­മാ­യി­നില്‍­ക്കു­ക­യും ­കേ­ര­ളം­ - ­ത­മി­ഴ്‌­നാ­ട് അന്തര്‍­സം­സ്ഥാ­ന­ബ­ന്ധ­ത്തെ ഏറ്റ­വും പ്ര­തി­കൂ­ല­മാ­യി ബാ­ധി­ക്കു­ക­യും ചെ­യ്യു­ന്ന ഈ പാ­ട്ട­ക്ക­രാര്‍ ഒപ്പു­വ­യ്ക്ക­പ്പെ­ട്ട­ത് സ്വാ­ത­ന്ത്ര്യം കി­ട്ടു­ന്ന­തി­നും പതി­റ്റാ­ണ്ടു­കള്‍­ക്കു മുന്‍­പ് 1886 ഒക്ടോ­ബര്‍ ഒക്ടോ­ബര്‍ 29­ന് ആണ്.
തി­രു­വി­താം­കൂര്‍ മഹാ­രാ­ജാ­വാ­യി­രു­ന്ന വി­ശാ­ഖം തി­രു­ന്നാള്‍ മാര്‍­ത്താ­ണ്ഡ­വര്‍­മ­യും ബ്രി­ട്ടീ­ഷ് രാ­ജ്ഞി­യു­ടെ പ്ര­തി­നി­ധി സെ­ക്ര­ട്ട­റി ഓഫ് സ്റ്റേ­റ്റ് ഫോര്‍ ഇന്ത്യ­യും തമ്മി­ലാ­ണ് അന്ന് പാ­ട്ട­ക്ക­രാര്‍ ഒപ്പു­വ­ച്ച­ത്. 999 വര്‍­ഷ­ത്തേ­ക്കാ­യി­രു­ന്നു കരാര്‍. ഇരു­ക­ക്ഷി­കള്‍­ക്കും സമ്മ­ത­മെ­ങ്കില്‍ വീ­ണ്ടു­മൊ­രു 999 വര്‍­ഷം­കൂ­ടി ­ക­രാര്‍ തു­ട­രാ­മെ­ന്നും വ്യ­വ­സ്ഥ­ചെ­യ്തി­രു­ന്നു­.

ലോ­ക­ത്ത് ഒരി­ട­ത്തും കേ­ട്ടു­കേള്‍­വി­പോ­ലു­മി­ല്ലാ­ത്ത വ്യ­വ­സ്ഥ­ക­ളാ­യി­രു­ന്നു കരാ­റി­ന്റേ­ത്.  999 വര്‍­ഷ­ത്തേ­ക്ക് ഒരു പാ­ട്ട­ക്ക­രാര്‍ നി­യ­മ­പ­ര­മാ­യി­ത്ത­ന്നെ സവി­ശേ­ഷ­ത­യാ­ണ്.
1862 മു­തല്‍ മദി­രാ­ശി സര്‍­ക്കാ­രി­ന്റെ ആവ­ശ്യ­മാ­യി­രു­ന്ന ­മു­ല്ല­പ്പെ­രി­യാര്‍ ­ഡാം­ മദി­രാ­ശി­ക്കു­വേ­ണ്ടി­യാ­ണ് അന്ന് ബ്രി­ട്ടീ­ഷ് സര്‍­ക്കാര്‍ നിര്‍­മി­ച്ച­തെ­ന്ന­താ­ണ് അണ­ക്കെ­ട്ട് ഉപ­യു­ക്ത­മാ­ക്കാന്‍ തമി­ഴ്‌­നാ­ടി­ന് അന്ന് അവ­കാ­ശ­മാ­യ­ത്. അന്ന് മദി­രാ­ശി സം­സ്ഥാ­നം പൂര്‍­ണ­മാ­യും ബ്രി­ട്ടീ­ഷ് ഭര­ണ­ത്തിന്‍­കീ­ഴി­ലാ­യി­രു­ന്നു എന്ന­തും പ്ര­ധാ­ന­മാ­യി. എന്നാല്‍, ഡാം മദി­രാ­ശി­ക്കാ­യി പണി­യാ­നും സ്വ­ന്ത­മാ­ക്കാ­നു­മു­ള്ള ബ്രി­ട്ടീ­ഷ് തന്ത്ര­ങ്ങ­ളെ ആദ്യ­മൊ­ക്കെ തി­രു­വി­താം­കൂര്‍ എന്ന നാ­ട്ടു­രാ­ജ്യം ചെ­റു­ത്തു­നി­ന്നു. ഒടു­വില്‍ ഹൃ­ദ­യ­ര­ക്തം കൊ­ണ്ട് താന്‍ കരാ­റില്‍ ഒപ്പി­ടാന്‍ നിര്‍­ബ­ന്ധി­ത­നാ­കു­ന്നു എന്ന പരി­ദേ­വ­ന­ത്തോ­ടെ­യാ­ണ് തി­രു­വി­താം­കൂര്‍ രാ­ജാ­വ് കരാ­റില്‍ ഒപ്പി­ട്ട­ത്.

ബ്രി­ട്ടീ­ഷ് രാ­ജും നാ­ട്ടു­രാ­ജ്യ­സ­മ്പ്ര­ദാ­യ­വും അവ­സാ­നി­ച്ച്, ജനാ­ധി­പ­ത്യ ഇന്ത്യ നി­ല­വില്‍­വ­ന്ന­തോ­ടെ തന്നെ കരാ­റി­ന്റെ വ്യ­വ­സ്ഥ­കള്‍ അസാ­ധു­വാ­യി­ക്ക­ഴി­ഞ്ഞി­രു­ന്നു. എന്നാല്‍, ഇതി­നെ ഫല­പ്ര­ദ­മാ­യി പ്ര­യോ­ജ­ന­പ്പെ­ടു­ത്താന്‍ കേ­ര­ളീയ ജന­പ്ര­തി­നി­ധി­സ­ഭ­കള്‍­ക്കു സാ­ധി­ച്ചി­ല്ല. കൃ­ഷി­യാ­വ­ശ്യ­ത്തി­നു ജല­മെ­ടു­ക്കുക എന്ന പാ­ട്ട­ക്ക­രാര്‍ വ്യ­വ­സ്ഥ ലം­ഘി­ച്ചു­കൊ­ണ്ട് തമി­ഴ്‌­നാ­ട് ഇതില്‍­നി­ന്ന് വൈ­ദ്യു­തോ­ത്പാ­ദ­ന­വും തു­ട­ങ്ങി. ഈ നി­യ­മ­ലം­ഘ­നം മറി­ക­ട­ക്കാന്‍ 1970-ല്‍ കരാര്‍ പു­തു­ക്ക­ണ­മെ­ന്ന ആവ­ശ്യ­വു­മാ­യി തമി­ഴ്‌­നാ­ട് കേ­ര­ള­ത്തെ സമീ­പി­ച്ച­തി­ന് അന്ന­ത്തെ കേ­ര­ള­സര്‍­ക്കാര്‍ അം­ഗീ­കാ­രം നല്കി­യ­തോ­ടെ ആ കരാര്‍­ലം­ഘ­ന­വും തമി­ഴ്‌­നാ­ട് സാ­ധു­വാ­ക്കി­യെ­ടു­ത്തു­.

ഇ­ന്ന് മു­ല്ല­പ്പെ­രി­യാര്‍ അണ­ക്കെ­ട്ട് പ്ര­തി­വര്‍­ഷം 785 കോ­ടി രൂ­പ­യാ­ണ് തമി­ഴ്‌­നാ­ടി­നു നേ­ടി­ക്കൊ­ടു­ക്കു­ന്ന­ത്. പാ­ട്ട­ത്തു­ക­യാ­യി കേ­ര­ള­ത്തി­ന് ലഭി­ക്കു­ന്ന­ത് നി­സ്സാ­ര­മായ 13 ലക്ഷം രൂ­പ­യാ­ണ്.

1948-ലെ ഇന്‍­ഡി­പ്പെന്‍­ഡ­ന്റ് ആക്ട് അനു­സ­രി­ച്ച് ബ്രി­ട്ടീ­ഷ് ആധി­പ­ത്യ­ത്തിന്‍ കീ­ഴി­ലെ എല്ലാ കരാ­റും സ്വ­ത­ന്ത്ര ഇന്ത്യ­യില്‍ റദ്ദാ­യി. കാ­ലാ­കാ­ല­ങ്ങ­ളില്‍ കേ­ര­ള­ത്തി­ലെ സര്‍­ക്കാ­രു­കള്‍ കരാ­റി­ന്റെ സാ­ധുത അം­ഗീ­ക­രി­ച്ച് കൂ­ടു­തല്‍ അനു­ബ­ന്ധ വ്യ­വ­സ്ഥ­കള്‍­കൂ­ടി സമ്മ­തി­ച്ച­തോ­ടെ കരാര്‍ ജനാ­ധി­പ­ത്യഇ­ന്ത്യ­യി­ലെ കരാ­റാ­യി മാ­റു­ക­യാ­യി­രു­ന്നു­.

എണ്‍­പ­തു­ക­ളില്‍ ഡാ­മി­ന്റെ സു­ര­ക്ഷാ­പ്ര­ശ്നം ഗൗ­ര­വ­മാ­യി മാ­ദ്ധ്യ­മ­ങ്ങള്‍ ഉന്ന­യി­ച്ചു­തു­ട­ങ്ങി­യ­തോ­ടെ­യാ­ണ് കേ­രള സര്‍­ക്കാ­രു­കള്‍ ഇക്കാ­ര്യ­ത്തില്‍ ബോ­ധ­വാ­ന്മാ­രാ­യ­ത്. പക്ഷേ, അപ്പോ­ളേ­ക്കും കരാര്‍­തര്‍­ക്കം സം­സ്ഥാ­ന­പ­രി­ധി­കള്‍­ക്കു പു­റ­ത്തു­ക­ട­ന്നി­രു­ന്നു. സുപ്രീം കോടതി വിധി വന്നു എങ്കിൽ തന്നെയും നാം ഇനിയും ഈ വിഷയവുമായി കൂടുതൽ ശക്തമായി മുന്നോട്ടു പോകേണ്ടിയിരിക്കുന്നു. ഇന്നല്ലെങ്കിൽ നാളെ മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്ന്റെ വാദങ്ങൾ അന്ഗീകരിക്കപ്പെടുക തെന്നെ ചെയ്യും............

2014, മേയ് 2, വെള്ളിയാഴ്‌ച

ഉണ്ണികൃഷ്ണൻ അറിയാതെ പോയത്..........

മിസ്റ്റർ ഫ്രാഡ് മായി ബന്ടപ്പെട്ടു നടക്കുന്ന വിവാദങ്ങൾ  ആയ സമയം ആയതു കൊണ്ട് ഇന്നലെ മനോരമ ന്യൂസ്‌ ചാനലിൽ ബി ഉണ്ണികൃഷ്ണനും ജോണി ലൂക്കോസും തമ്മിലുള്ള  നേരെ ചൊവ്വ കണ്ടു. അതിൽ  ഉണ്ണികൃഷ്ണന്റെ ഒരു പരാമര്ശമാണ് ഈ കുറിപ്പ് എഴുതാൻ കാരണം. 21 ആം വയസ്സിൽ എംപി അപ്പനെ വിമര്ശിച്ചു കൊണ്ട് താൻ ലേഖനം എഴുതി എന്നും അത് കണ്ടിട്ട് എം പി അപ്പൻ തന്നെ നേരിട്ട് കാണണം എന്ന് ആവശ്യപ്പെട്ടു എന്നും അതിന്പ്രകാരം അദേഹത്തെ കണ്ടപ്പോൾ ഇനിയും ഒരു പാട് എഴുതണം എന്ന് പറഞ്ഞു ആശംസിച്ചു എന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു. താൻ ആരാണ് എന്ന് സ്ഥാപിക്കുവാനുള്ള ഉണ്ണികൃഷ്ണന്റെ ഒരു ശ്രമം ആയിരുന്നു ഈ സംഭവത്തെ കുറിച്ചുള്ള അവതരണം. പക്ഷെ ഇത് കേട്ട എന്നെ പോലെ ഉള്ളവര്ക്ക് തോന്നിയത് മറ്റൊന്നാണ്. എന്തെന്ന് വച്ചാൽ തന്നെ വിമര്ശിച്ച ചെറിയ പയ്യനെ പോലും എത്ര സഹിഷ്ണുതയോടെ ആണ് എം പി അപ്പനെ പോലെ ഒരാള് കൈകാര്യം ചെയ്തത്. അദേഹം തനിക്കെതിരെയുള്ള വിമര്ശനം ഉൾക്കൊള്ളുകയും വിമര്ശിച്ച ആളെ അന്ഗീകരിക്കുകയും ചെയ്തു. പക്ഷെ അന്നത്തെ 21 കാരനിൽ നിന്ന് 42 കാരനിലേക്ക് എത്തിയിയ്ട്ടും തനിക്കെതിരെ ഉയരുന്ന വിമര്ശനങ്ങളെ സഹിഷ്ണുതയോടെ കാണുവാനും ചര്ച്ച ചെയ്യുവാനും സാധിക്കാത്ത ഉണ്ണികൃഷ്ണനെ ഓര്ത് സഹതാപം തോന്നുക മാത്രമാണ് എന്നെപോലെ ഉള്ള കാണികൾക്ക് തോന്നിയത്.

♥ഹൃദയതർപ്പണം♥

♥ഹൃദയതർപ്പണം♥ ഒരേ സമയം തന്നെ കവിയും കഥാകാരനുമായിരിക്കുക എന്നത് സങ്കീർണ്ണമായ അവസ്ഥയാണ്,  എന്നാൽ ഒരേ സമയം തന്നെ കവിയും കഥാകാരനും നോവലിസ്റ്...