2014, മേയ് 7, ബുധനാഴ്‌ച

മുല്ലപ്പെരിയാർ - തളരാതെ മുന്നോട്ടു......

മു­ല്ല­പ്പെ­രി­യാര്‍ അ­ണ­ക്കെ­ട്ട് തമി­ഴ്‌­നാ­ടി­ന് ഉപ­യോ­ഗി­ക്കാന്‍ പാ­ട്ട­ത്തി­നു നല്കി­യി­ട്ട് ഒന്നേ­കാല്‍­നൂ­റ്റാ­ണ്ടു കഴിയുന്നു. പതി­റ്റാ­ണ്ടു­ക­ളാ­യി വി­വാ­ദ­വി­ഷ­യ­മാ­യി­നില്‍­ക്കു­ക­യും ­കേ­ര­ളം­ - ­ത­മി­ഴ്‌­നാ­ട് അന്തര്‍­സം­സ്ഥാ­ന­ബ­ന്ധ­ത്തെ ഏറ്റ­വും പ്ര­തി­കൂ­ല­മാ­യി ബാ­ധി­ക്കു­ക­യും ചെ­യ്യു­ന്ന ഈ പാ­ട്ട­ക്ക­രാര്‍ ഒപ്പു­വ­യ്ക്ക­പ്പെ­ട്ട­ത് സ്വാ­ത­ന്ത്ര്യം കി­ട്ടു­ന്ന­തി­നും പതി­റ്റാ­ണ്ടു­കള്‍­ക്കു മുന്‍­പ് 1886 ഒക്ടോ­ബര്‍ ഒക്ടോ­ബര്‍ 29­ന് ആണ്.
തി­രു­വി­താം­കൂര്‍ മഹാ­രാ­ജാ­വാ­യി­രു­ന്ന വി­ശാ­ഖം തി­രു­ന്നാള്‍ മാര്‍­ത്താ­ണ്ഡ­വര്‍­മ­യും ബ്രി­ട്ടീ­ഷ് രാ­ജ്ഞി­യു­ടെ പ്ര­തി­നി­ധി സെ­ക്ര­ട്ട­റി ഓഫ് സ്റ്റേ­റ്റ് ഫോര്‍ ഇന്ത്യ­യും തമ്മി­ലാ­ണ് അന്ന് പാ­ട്ട­ക്ക­രാര്‍ ഒപ്പു­വ­ച്ച­ത്. 999 വര്‍­ഷ­ത്തേ­ക്കാ­യി­രു­ന്നു കരാര്‍. ഇരു­ക­ക്ഷി­കള്‍­ക്കും സമ്മ­ത­മെ­ങ്കില്‍ വീ­ണ്ടു­മൊ­രു 999 വര്‍­ഷം­കൂ­ടി ­ക­രാര്‍ തു­ട­രാ­മെ­ന്നും വ്യ­വ­സ്ഥ­ചെ­യ്തി­രു­ന്നു­.

ലോ­ക­ത്ത് ഒരി­ട­ത്തും കേ­ട്ടു­കേള്‍­വി­പോ­ലു­മി­ല്ലാ­ത്ത വ്യ­വ­സ്ഥ­ക­ളാ­യി­രു­ന്നു കരാ­റി­ന്റേ­ത്.  999 വര്‍­ഷ­ത്തേ­ക്ക് ഒരു പാ­ട്ട­ക്ക­രാര്‍ നി­യ­മ­പ­ര­മാ­യി­ത്ത­ന്നെ സവി­ശേ­ഷ­ത­യാ­ണ്.
1862 മു­തല്‍ മദി­രാ­ശി സര്‍­ക്കാ­രി­ന്റെ ആവ­ശ്യ­മാ­യി­രു­ന്ന ­മു­ല്ല­പ്പെ­രി­യാര്‍ ­ഡാം­ മദി­രാ­ശി­ക്കു­വേ­ണ്ടി­യാ­ണ് അന്ന് ബ്രി­ട്ടീ­ഷ് സര്‍­ക്കാര്‍ നിര്‍­മി­ച്ച­തെ­ന്ന­താ­ണ് അണ­ക്കെ­ട്ട് ഉപ­യു­ക്ത­മാ­ക്കാന്‍ തമി­ഴ്‌­നാ­ടി­ന് അന്ന് അവ­കാ­ശ­മാ­യ­ത്. അന്ന് മദി­രാ­ശി സം­സ്ഥാ­നം പൂര്‍­ണ­മാ­യും ബ്രി­ട്ടീ­ഷ് ഭര­ണ­ത്തിന്‍­കീ­ഴി­ലാ­യി­രു­ന്നു എന്ന­തും പ്ര­ധാ­ന­മാ­യി. എന്നാല്‍, ഡാം മദി­രാ­ശി­ക്കാ­യി പണി­യാ­നും സ്വ­ന്ത­മാ­ക്കാ­നു­മു­ള്ള ബ്രി­ട്ടീ­ഷ് തന്ത്ര­ങ്ങ­ളെ ആദ്യ­മൊ­ക്കെ തി­രു­വി­താം­കൂര്‍ എന്ന നാ­ട്ടു­രാ­ജ്യം ചെ­റു­ത്തു­നി­ന്നു. ഒടു­വില്‍ ഹൃ­ദ­യ­ര­ക്തം കൊ­ണ്ട് താന്‍ കരാ­റില്‍ ഒപ്പി­ടാന്‍ നിര്‍­ബ­ന്ധി­ത­നാ­കു­ന്നു എന്ന പരി­ദേ­വ­ന­ത്തോ­ടെ­യാ­ണ് തി­രു­വി­താം­കൂര്‍ രാ­ജാ­വ് കരാ­റില്‍ ഒപ്പി­ട്ട­ത്.

ബ്രി­ട്ടീ­ഷ് രാ­ജും നാ­ട്ടു­രാ­ജ്യ­സ­മ്പ്ര­ദാ­യ­വും അവ­സാ­നി­ച്ച്, ജനാ­ധി­പ­ത്യ ഇന്ത്യ നി­ല­വില്‍­വ­ന്ന­തോ­ടെ തന്നെ കരാ­റി­ന്റെ വ്യ­വ­സ്ഥ­കള്‍ അസാ­ധു­വാ­യി­ക്ക­ഴി­ഞ്ഞി­രു­ന്നു. എന്നാല്‍, ഇതി­നെ ഫല­പ്ര­ദ­മാ­യി പ്ര­യോ­ജ­ന­പ്പെ­ടു­ത്താന്‍ കേ­ര­ളീയ ജന­പ്ര­തി­നി­ധി­സ­ഭ­കള്‍­ക്കു സാ­ധി­ച്ചി­ല്ല. കൃ­ഷി­യാ­വ­ശ്യ­ത്തി­നു ജല­മെ­ടു­ക്കുക എന്ന പാ­ട്ട­ക്ക­രാര്‍ വ്യ­വ­സ്ഥ ലം­ഘി­ച്ചു­കൊ­ണ്ട് തമി­ഴ്‌­നാ­ട് ഇതില്‍­നി­ന്ന് വൈ­ദ്യു­തോ­ത്പാ­ദ­ന­വും തു­ട­ങ്ങി. ഈ നി­യ­മ­ലം­ഘ­നം മറി­ക­ട­ക്കാന്‍ 1970-ല്‍ കരാര്‍ പു­തു­ക്ക­ണ­മെ­ന്ന ആവ­ശ്യ­വു­മാ­യി തമി­ഴ്‌­നാ­ട് കേ­ര­ള­ത്തെ സമീ­പി­ച്ച­തി­ന് അന്ന­ത്തെ കേ­ര­ള­സര്‍­ക്കാര്‍ അം­ഗീ­കാ­രം നല്കി­യ­തോ­ടെ ആ കരാര്‍­ലം­ഘ­ന­വും തമി­ഴ്‌­നാ­ട് സാ­ധു­വാ­ക്കി­യെ­ടു­ത്തു­.

ഇ­ന്ന് മു­ല്ല­പ്പെ­രി­യാര്‍ അണ­ക്കെ­ട്ട് പ്ര­തി­വര്‍­ഷം 785 കോ­ടി രൂ­പ­യാ­ണ് തമി­ഴ്‌­നാ­ടി­നു നേ­ടി­ക്കൊ­ടു­ക്കു­ന്ന­ത്. പാ­ട്ട­ത്തു­ക­യാ­യി കേ­ര­ള­ത്തി­ന് ലഭി­ക്കു­ന്ന­ത് നി­സ്സാ­ര­മായ 13 ലക്ഷം രൂ­പ­യാ­ണ്.

1948-ലെ ഇന്‍­ഡി­പ്പെന്‍­ഡ­ന്റ് ആക്ട് അനു­സ­രി­ച്ച് ബ്രി­ട്ടീ­ഷ് ആധി­പ­ത്യ­ത്തിന്‍ കീ­ഴി­ലെ എല്ലാ കരാ­റും സ്വ­ത­ന്ത്ര ഇന്ത്യ­യില്‍ റദ്ദാ­യി. കാ­ലാ­കാ­ല­ങ്ങ­ളില്‍ കേ­ര­ള­ത്തി­ലെ സര്‍­ക്കാ­രു­കള്‍ കരാ­റി­ന്റെ സാ­ധുത അം­ഗീ­ക­രി­ച്ച് കൂ­ടു­തല്‍ അനു­ബ­ന്ധ വ്യ­വ­സ്ഥ­കള്‍­കൂ­ടി സമ്മ­തി­ച്ച­തോ­ടെ കരാര്‍ ജനാ­ധി­പ­ത്യഇ­ന്ത്യ­യി­ലെ കരാ­റാ­യി മാ­റു­ക­യാ­യി­രു­ന്നു­.

എണ്‍­പ­തു­ക­ളില്‍ ഡാ­മി­ന്റെ സു­ര­ക്ഷാ­പ്ര­ശ്നം ഗൗ­ര­വ­മാ­യി മാ­ദ്ധ്യ­മ­ങ്ങള്‍ ഉന്ന­യി­ച്ചു­തു­ട­ങ്ങി­യ­തോ­ടെ­യാ­ണ് കേ­രള സര്‍­ക്കാ­രു­കള്‍ ഇക്കാ­ര്യ­ത്തില്‍ ബോ­ധ­വാ­ന്മാ­രാ­യ­ത്. പക്ഷേ, അപ്പോ­ളേ­ക്കും കരാര്‍­തര്‍­ക്കം സം­സ്ഥാ­ന­പ­രി­ധി­കള്‍­ക്കു പു­റ­ത്തു­ക­ട­ന്നി­രു­ന്നു. സുപ്രീം കോടതി വിധി വന്നു എങ്കിൽ തന്നെയും നാം ഇനിയും ഈ വിഷയവുമായി കൂടുതൽ ശക്തമായി മുന്നോട്ടു പോകേണ്ടിയിരിക്കുന്നു. ഇന്നല്ലെങ്കിൽ നാളെ മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്ന്റെ വാദങ്ങൾ അന്ഗീകരിക്കപ്പെടുക തെന്നെ ചെയ്യും............

അഭിപ്രായങ്ങളൊന്നുമില്ല:

സൗഹൃദം

 സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️