2016, ജനുവരി 6, ബുധനാഴ്‌ച

പ്രിഥ്വിരാജിന്റെ പാവാട ജനുവരി 15 മുതൽ !!!!


നടൻ മണിയൻപിള്ള രാജു നിർമ്മിച്ച് മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പാവാടയിൽ പൃഥ്വിരാജാണു നായകൻ.  മലയോര പ്രദേശമായ പൂവരണി എന്ന ചെറു ഗ്രാമത്തിന്റെയും അവിടുത്തെ ജനങ്ങളും അവരുടെ ജീവിതവും പകർത്തുന്ന സിനിമയിൽ ജോയി എന്നു പേരുള്ള അദ്ധ്വാനിയായൊരു ചെറുപ്പക്കാരന്റെ വേഷത്തിലാണ് പൃഥ്വിരാജ് അഭിനയിക്കുന്നത്.

ഗ്രാമവാസികളുടെ സുഖത്തിലും ദുഃഖത്തിലും പങ്കു ചേരുന്ന ഗ്രാമത്തിന്റെ പ്രശ്നങ്ങളിൽ ഇടപെടുകയും പരിഹാരം കാണാൻ ശ്രമിക്കുകയും ചെയ്യുന്ന ജോയ് ഒറ്റത്തടിയാണ്. നന്നായി പണിയെടുക്കും. ഇന്ന പണിയെന്നില്ല, എന്തുപണിയും ചെയ്യും. നല്ല അന്തസ്സായി മദ്യപിക്കുകയും തോന്നിയപോലെ ജീവിക്കുകയും ചെയ്യുന്ന ജോയിക്ക് ഭാവിയെ കുറിച്ച് പ്രതീക്ഷകളൊന്നുമില്ല. ഇങ്ങനെയൊക്കെ അങ്ങ് പോയാൽ മതി, എന്നൊരു ലൈനാ. ചോദിക്കാനും പറയാനും ആരുമില്ലാതെ ഒന്നിനോടും ഉത്തരവാദിത്വമില്ലാത്തത് കൊണ്ടായിരിക്കാം ജോയ് ഇങ്ങനെയായി പോയത്.

ആ നാട്ടിലെത്തിയ ഇംഗ്ലീഷ് പ്രൊഫസർ ബാബു ജോസഫിനെ കണ്ടുമുട്ടുകയും പരിചയപെടുകയും ചെയ്യുന്നത് ഒരു പുതിയ തുടക്കത്തിനു കാരണമാവുകയും ചെയ്തു. പ്രൊഫസറുമായുള്ള അടുപ്പം ജോയിയുടെ ചിന്തകളിലും നിലപാടുകളിലും വരുത്തുന്ന മാറ്റങ്ങൾ പൂവരണി ഗ്രാമത്തെ ഒന്നടങ്കം ബാധിക്കുന്നുണ്ട്.

പ്രൊഫസർ ബാബു ജോസഫായി അനൂപ് മേനോൻ അഭിനയിക്കുന്നു. സിദ്ദിഖ്, മണിയൻപിള്ള രാജു, സുധീർ കരമന, കലാഭവൻ ഷാജോൺ, മണിക്കുട്ടൻ, രഞ്ജി പണിക്കർ, കലാഭവൻ ഹനീഫ്, ജയകൃഷ്ണൻ, സുനിൽ സുഖദ, മിയ, ആശ ശരത്ത്, പർവ്വതി, അംബിക മോഹൻ തുടങ്ങിയ വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പ്രദീപ് നായർ, തിരക്കഥ ബിപിൻ ചന്ദ്രൻ, സംഗീതം എബി ടോം സിറിയക്ക്.

സൗഹൃദം

 സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️