2013, നവംബർ 15, വെള്ളിയാഴ്‌ച

പ്രിയപ്പെട്ട സച്ചിൻ , ഞങ്ങള്ക്ക് കരയാതിരിക്കാനാവില്ല........


സച്ചിന്റെ അവസാന മത്സരം എന്ന യാദാർത്യ ബോധം  മനസ്സിനെ പല വട്ടം ബോധ്യപ്പെടുത്തിയിരുന്നു എങ്കിലും അവസാന വിക്കെറ്റും വീണ സമയം താങ്കളുടെ ചിത്രം സ്ക്രീനില തെളിഞ്ഞപ്പോൾ  അറിയാതെ എന്റ കണ്ണുകള നിറഞ്ഞു പോയി. താങ്കളുടെ കണ്ണുകളും സജലങ്ങൾ ആയതു കണ്ടു അറിയാതെ വിതുമ്പി പോയി. കഴിഞ്ഞ 24 വർഷങ്ങളിൽ ഇന്ത്യ എന്ന പേരിനൊപ്പം ചേർത്ത് വച്ച സച്ചിൻ ടെൻദുൽകർ എന്ന പ്രതിഭയെ ഞാൻ  എത്ര മാത്രം സ്നേഹിച്ചിരുന്നു എന്ന് തിരിച്ചറിഞ്ഞ നിമിഷങ്ങൾ ആയിരുന്നു അത്.  തീര്ച്ചയായും ഈ വരികൾ കുറിക്കുമ്പോഴും ഉള്ളിലെ വിങ്ങലിനു ശമനം ആകുന്നില്ല.  ഇത് എന്റെ മാത്രം അനുഭവമല്ല എല്ലാ ഇന്ത്യക്കാരുടെയും ഹൃദയ വികാരം തന്നെയാണ്  . അത്രമേൽ താങ്കളെ സ്നേഹിച്ച ഞങ്ങൾ എങ്ങനെ കരയാതിരിക്കും.......... മുന്നോട്ടുള്ള ജീവിതയാത്രയിലുംഎല്ലാ നന്മകളും ആശംസിക്കുന്നു....    നന്ദി സച്ചിൻ...........

സൗഹൃദം

 സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️