2015, നവംബർ 27, വെള്ളിയാഴ്‌ച

ഒരു ചെമ്പനീര്‍ പുവിന്റെ ഓര്‍മയ്ക്ക്........

മുംബൈ ഭീകരാക്രമണത്തിൽ  സ്വരാജ്യത്തിനു വേണ്ടി ജീവൻ ത്യജിച്ച മേജർ സന്ദീപ്‌ ഉണ്ണികൃഷ്ണനെ അനുസമരിചു കൊണ്ട്  2008 നവംബർ 29 , ശനി ആഴ്ച ബ്ലോഗില ഞാൻ എഴുതിയ കുറിപ്പ് ചുവടെ........


മേജര്‍ സന്ദീപ് നീ രാജ്യത്തിന്‌ വേണ്ടി ചെയ്താ ത്യാഗം മറ്റൊന്നിനോടും തുലനം ചെയ്യാന്‍ ആവാത്തതാണ്. അത്തരമൊരു മഹത്തായ ത്യാഗം ചെയ്യാന്‍ എനിക്ക് സാധിച്ചില്ലല്ലോ അല്ലെങ്കില്‍ സാധിക്കിലല്ലോ എന്ന  സത്യം മനസ്സിലാക്കുമ്പോഴാണ് നിന്റെ പ്രവര്‍ത്തിയുടെ മഹത്വം നാം ഓരോരുത്തരും തിരിച്ചറിയുന്നത്‌. ഒന്നിനോടും താരതമ്യം ചെയ്യാനാവാത്ത വിധത്തില്‍ മഹത്വമുള്ളതായി നിന്റെ ജീവിതം . ഇന്നു നീലാകാശത്തില്‍ കണ്ണ് ചിമ്മുന്ന  നക്ഷത്രങ്ങളില്‍ ഏറ്റവുമധികം പ്രഭ ചൊരിഞ്ഞു കൊണ്ടു മിന്നിത്തിളങ്ങുന്ന നക്ഷത്രം ,അത് നീ തന്നെ അല്ലെ .അതെ അത് നീ തന്നെ ആണ് കാരണം അത്ര ഉജ്ജ്വലമായി പ്രകാശം ചൊരിയാന്‍ നിനക്കെ സാധിക്കയുള്ളൂ. നിനക്കെ അതിനുള്ള അര്ഹതയും ഉള്ളു  .മേജര്‍ സന്ദീപ് ഓരോ ജനമനസ്സിലും ജ്വലിച്ചു നില്ക്കുന്ന പൊന്‍ നക്ഷത്രമാണ് നീ . രാജ്യം നേരിടുന്ന ഓരോ പ്രതിസന്ധികളിലും  പതറാതെ നില്ക്കാൻ  , വെളിച്ചം പകരാന്‍, നേര്‍വഴിക്കു നടത്താന്‍ , ഉജ്ജ്വല പ്രഭ വിതറി നീ എന്നും അവിടെ ഉണ്ടാകുമല്ലോ ?. ഉണ്ടാകും കാരണം ഈ രാജ്യവും ജനങ്ങളും നിനക്കു അത്രമേല്‍ പ്രിയമാണല്ലോ . നിന്റെ ധീരോദാത്തമായ  ഓര്‍മകള്‍ക്ക് മുന്‍പില്‍ ഒരു ചെമ്പനീര്‍ പൂവ് സമര്‍പ്പിക്കുന്നു . ജയ് ഹിന്ദ്‌ .........

പൊള്ളുന്ന യാദര്ത്യങ്ങൾ.....

വിശപ്പടക്കാൻ സ്കൂളിലെ ഉച്ചഭക്ഷണത്തിന്റെ ബാക്കി കാത്തിരിക്കുന്ന കുടുബത്തിന്റെ ദയനീയ ചിത്രം നമ്മൾ കണ്ടു. തീര്ച്ചയായും ഏറെ വേദനാജനകമായ കാര്യം തന്നെയാണ്.ഉപരിപ്ലവമായ കാഴ്ചകൾക്കും വിവാദങ്ങൾക്കും മാത്രം ഇടം നല്കുന്ന ഇന്നത്തെ വർത്തമാനകാല മാധ്യമ സംസ്കാരത്തിൽ ഇത്തരത്തിലുള്ള യാദര്ത്യങ്ങൾ വെളിച്ചത്ത് കൊണ്ട് വരുന്ന മാധ്യമപ്രവർത്തനം ഏറെ പ്രശംസ അര്ഹിക്കുന്നു. ഒരിക്കലും ഇത് ഒറ്റപ്പെട്ട ഒരു വാർത്ത‍ ആയി നമ്മൾ കാണുവാൻ പാടില്ല. ഇതു യാദര്ത്യങ്ങളുടെ ഒരു മുകൾ പരപ്പ് മാത്രമാണ്. ഒരിക്കലും നമ്മൾ കാണുവാൻ അല്ലെങ്കിൽ ഏറ്റെടുക്കുവാൻ മനസ്സ് വൈക്കാത്ത പൊള്ളുന്ന യാദര്ത്യങ്ങൾ.ഇത്തരം ഒരു വാര്ത്ത കാണുമ്പോൾ പലരും അത്ഭുതപ്പെടുന്നത് കാണുമ്പോൾ ആണ് ശരിക്കും അത്ഭുതം . കാരണം നമുക്ക് ചുറ്റും നടക്കുന്ന യാദര്ത്യങ്ങൾ നമ്മൾ കാണാതെ പോകുന്നു, തിരിച്ചറിയപ്പെടാതെ പോകുന്നു, കണ്ടെത്താതെ പോകുന്നു. നമുക്ക് തൊട്ടടുത്ത്‌ ഒരു സഹജീവി ജീവിതവുമായി പോരടിക്കുന്നത് മറ്റാരെങ്കിലും പറയുമ്പോൾ മാത്രമാണ് നമ്മൾ അറിയുന്നത്.ഇത്തരത്തിൽ ഒരു ജീവിതം എന്റെ ചുറ്റും ഉണ്ടോ എന്ന് നമ്മൾ അത്ഭുതം കൂറുന്നത് അത് കൊണ്ടാണ്. പലപ്പോഴും നമ്മൾ അറിയാതെ പോകുന്ന ജീവിതങ്ങളും കഥകളും ആണ് ഏറെയും. നമുക്ക് അത്മാര്തമായി ചുറ്റും ഒന്ന് കണ്ണോടിക്കാം, ചെവിയോര്ക്കാം.  ഉപരിപ്ലവമായ കാഴ്ചകൾക്കും ശബ്ദ കോലാഹലങ്ങൾക്കുംഅപ്പുറത്തെ നിറമില്ലാത്ത  കഴ്ച്ചകളിലെക്കും ശബ്ദങ്ങളിലെക്കും   . അപ്പോൾ മാത്രമാണ് ഒരക്കലും നിലക്കാത്ത കണ്ണീർ കാഴ്ചകൾ , വിശപ്പിന്റെ ദര്ദ്ര്യത്തിന്റെ തേങ്ങലുകൾ നമുക്ക് അനുഭവവേദ്യമാകുന്നത്.  ഒറ്റക്കും കൂട്ടായുമായ പ്രവര്തനങ്ങ്ളിലൂടെ നമുക്ക് സഹജീവികളുടെ വിശപ്പ്‌ അകറ്റാം. വിശപ്പിന്റെ തേങ്ങൽ അവരിൽ നിന്ന് അകലുമ്പോൾ മാത്രമേ അവര്ക്ക് സ്വപ്‌നങ്ങൾ കാണുവാൻ കരുത്തു ഉണ്ടാവുകയുള്ളൂ...   ഇത്തരം വാർത്തകൾ അറിയുമ്പോൾ നല്ല വാക്കും സഹായവുമായി ഓടിയെത്തുന്ന ഓരോ സുമനസ്സുകൾക്കും നന്മ ഉണ്ടാകട്ടെ.....  പ്രാർത്ഥനയോടെ.....

മലയാളി മുറ്റം .......


പതിവ് പോലെ ഉച്ചഭക്ഷണത്തിന് ഇരുന്നു. എല്ലാ വിഭാഗത്തിൽ ജോലി ചെയ്യുന്ന സഹപ്രവര്ത്തകരും ടേബിളിൽ ഉണ്ടകും.  അന്നത്തെ വിശേഷങ്ങളും വീട്ടു കാര്യങ്ങളും തമാശകളുമായി എല്ലാവരും ഒരുമിച്ച് ഭക്ഷണം കഴിക്കും. ഭക്ഷണ പൊതി നിവര്ത്തപ്പോൾ എല്ലാവര്ക്കും പരാതി സാമ്പാറിലും അവിയലിലുമൊക്കെ  പച്ചക്കറികളുടെ എണ്ണം  തുലോം കുറവ്. എന്താ കാരണം  പച്ചക്കറികളുടെ കുത്തനെയുള്ള വിലക്കയറ്റം തന്നെ. സ്വയംപര്യാപ്തത എന്നൊക്കെ പറഞ്ഞു നാം ബഹളം  വൈക്കുമ്പോഴും അയൽ സംസ്ഥാനങ്ങളിൽ ഒരു മഴയോ , വരൾച്ചയോ ഒക്കെ ഉണ്ടായാൽ നമ്മൾ നട്ടം തിരിയുന്ന അവസ്ഥക്ക് ഇപ്പോഴും മാറ്റം വന്നിട്ടില്ല. തീര്ച്ചയായും ഇത്തരം ഒരു സാഹചര്യത്തിന് ഞാൻ ഉള്പ്പെടയുള്ള ഓരോ വ്യക്തികളും ഉത്തരവാദികളാണ്. കൃഷിയെ പറ്റിയും വിലക്കയറ്റത്തെ പറ്റിയുമൊക്കെ നീണ്ട പ്രസ്ന്ഗം നടത്തുമ്പോഴും വീട്ടിൽ ഒരു ചീരയോ വെണ്ടയോ ഒക്കെ വച്ച് പിടിപ്പിക്കാൻ നമുക്ക് സമയമില്ല. നമ്മുടെ കാലാവസ്ഥക്ക് അനുയോജ്യമായ വിധത്തിലുള്ള പച്ചകറികൾ എങ്കിലും നമുക്ക് സ്വന്തമായി വിളയിക്കാൻ കഴിഞ്ഞാൽ ഇത്തരത്തിലുള്ള വിലക്കയറ്റത്തെ ഒട്ടൊക്കെ പ്രതിരോധിക്കാൻ നമുക്ക് കഴിഞ്ഞേനെ. ഇത്രയും പറഞ്ഞിട്ട് ഒരു ചീരയോ വെണ്ടയോ ഞാൻ വെച്ച് പിടിപ്പിച്ചിട്ടുണ്ടോ എന്ന് തിരിച്ചു ചോദിച്ചാൽ ഞാൻ കുടുങ്ങിയത് തന്നെ, വിലക്കയറ്റത്തെ കുറ്റം പറഞ്ഞു കൊണ്ട് നേരെ മാർക്കറ്റിലേക്ക് തന്നെയാണ് എന്റെയും യാത്ര... എന്റെ മാത്രമല്ല ഒരു ശരാശരി മലയാളിയുടെ രീതി ഇതായിപ്പോയി... തീര്ച്ചയായും നമ്മുടെ അനുഭവങ്ങൾ നമ്മുടെ വഴികാട്ടി ആകട്ടെ. ഇത്തരം ഒരു അവസ്ഥക്ക് മാറ്റം വരുത്താൻ നമുക്ക് കൂട്ടായി പരിശ്രമിക്കാം...  ഒരു ചീരയോ , വെണ്ടയോ മുരിങ്ങയോ ഒക്കെ നമ്മുടെ പറമ്പുകളിൽ സാധാരണ കാഴ്ചയായി മാറട്ടെ.......

സൗഹൃദം

 സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️