പതിവ് പോലെ ഉച്ചഭക്ഷണത്തിന് ഇരുന്നു. എല്ലാ വിഭാഗത്തിൽ ജോലി ചെയ്യുന്ന സഹപ്രവര്ത്തകരും ടേബിളിൽ ഉണ്ടകും. അന്നത്തെ വിശേഷങ്ങളും വീട്ടു കാര്യങ്ങളും തമാശകളുമായി എല്ലാവരും ഒരുമിച്ച് ഭക്ഷണം കഴിക്കും. ഭക്ഷണ പൊതി നിവര്ത്തപ്പോൾ എല്ലാവര്ക്കും പരാതി സാമ്പാറിലും അവിയലിലുമൊക്കെ പച്ചക്കറികളുടെ എണ്ണം തുലോം കുറവ്. എന്താ കാരണം പച്ചക്കറികളുടെ കുത്തനെയുള്ള വിലക്കയറ്റം തന്നെ. സ്വയംപര്യാപ്തത എന്നൊക്കെ പറഞ്ഞു നാം ബഹളം വൈക്കുമ്പോഴും അയൽ സംസ്ഥാനങ്ങളിൽ ഒരു മഴയോ , വരൾച്ചയോ ഒക്കെ ഉണ്ടായാൽ നമ്മൾ നട്ടം തിരിയുന്ന അവസ്ഥക്ക് ഇപ്പോഴും മാറ്റം വന്നിട്ടില്ല. തീര്ച്ചയായും ഇത്തരം ഒരു സാഹചര്യത്തിന് ഞാൻ ഉള്പ്പെടയുള്ള ഓരോ വ്യക്തികളും ഉത്തരവാദികളാണ്. കൃഷിയെ പറ്റിയും വിലക്കയറ്റത്തെ പറ്റിയുമൊക്കെ നീണ്ട പ്രസ്ന്ഗം നടത്തുമ്പോഴും വീട്ടിൽ ഒരു ചീരയോ വെണ്ടയോ ഒക്കെ വച്ച് പിടിപ്പിക്കാൻ നമുക്ക് സമയമില്ല. നമ്മുടെ കാലാവസ്ഥക്ക് അനുയോജ്യമായ വിധത്തിലുള്ള പച്ചകറികൾ എങ്കിലും നമുക്ക് സ്വന്തമായി വിളയിക്കാൻ കഴിഞ്ഞാൽ ഇത്തരത്തിലുള്ള വിലക്കയറ്റത്തെ ഒട്ടൊക്കെ പ്രതിരോധിക്കാൻ നമുക്ക് കഴിഞ്ഞേനെ. ഇത്രയും പറഞ്ഞിട്ട് ഒരു ചീരയോ വെണ്ടയോ ഞാൻ വെച്ച് പിടിപ്പിച്ചിട്ടുണ്ടോ എന്ന് തിരിച്ചു ചോദിച്ചാൽ ഞാൻ കുടുങ്ങിയത് തന്നെ, വിലക്കയറ്റത്തെ കുറ്റം പറഞ്ഞു കൊണ്ട് നേരെ മാർക്കറ്റിലേക്ക് തന്നെയാണ് എന്റെയും യാത്ര... എന്റെ മാത്രമല്ല ഒരു ശരാശരി മലയാളിയുടെ രീതി ഇതായിപ്പോയി... തീര്ച്ചയായും നമ്മുടെ അനുഭവങ്ങൾ നമ്മുടെ വഴികാട്ടി ആകട്ടെ. ഇത്തരം ഒരു അവസ്ഥക്ക് മാറ്റം വരുത്താൻ നമുക്ക് കൂട്ടായി പരിശ്രമിക്കാം... ഒരു ചീരയോ , വെണ്ടയോ മുരിങ്ങയോ ഒക്കെ നമ്മുടെ പറമ്പുകളിൽ സാധാരണ കാഴ്ചയായി മാറട്ടെ.......
2015, നവംബർ 27, വെള്ളിയാഴ്‌ച
മലയാളി മുറ്റം .......

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
സൗഹൃദം
സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️
-
എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. എന്‍ഡോ സള്ഫാന് എന്നാ കീട നാശിനിയുടെ പ്രതി പ്രവര്‍ത്തനം മൂലം ദുരന്...
-
നൂറ്റി പതിനാറു വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ആശങ്കയുടെ വിള്ളലുകള്‍, അത് മനസ്സുകളില്‍ അതിലും വലിയ ആശങ്കയുടെ വിള്ളലുകള...
-
ചായ നിറച്ച കപ്പ് അയാള്‍ക്ക് നേരെ നീട്ടിയപ്പോള്‍ അവളുടെ കൈകള്‍ വിറക്കുന്നുണ്ടായിരുന്നു. ആദ്യ പെണ്ണ് കാണല്‍ ചടങ്ങിന്റെ ടെന്‍ഷന്‍ അവ...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ