2015, നവംബർ 19, വ്യാഴാഴ്‌ച

ചുംബന സമരത്തിന്‌ കാലം നൽകിയ തിരുത്ത്‌......

നമ്മുടെ നാടിൻറെ സംസ്കാരത്തെയും മൂല്യങ്ങളെയും വെല്ലു വിളിച്ചു കൊണ്ട് വലിയ കോലാഹലങ്ങളോടെ നടത്തിയ ചുംബന സമരം എന്ന ആഭാസ പ്രകടനത്തിന് കാലം തന്നെ അനിവാര്യമായ  തിരുത്ത്‌ നല്കിയിരിക്കുന്നു . തീര്ച്ചയായും ചുംബന സമരത്തെ അതിന്റെ തുടക്കം   മുതൽ തന്നെ എതിര്ത്ത വ്യക്തികളിൽ ഒരാളാണ് ഞാൻ.  നമ്മൾ ബഹുമാനിക്കുന്ന പല വ്യക്തിത്വങ്ങളും ദീർഘവീക്ഷണം ഇല്ലാതെ അന്ന് ചുംബന സമരത്തെ അനുകൂലിക്കുന്നത് കണ്ടപ്പോൾ വലിയ വിഷമം തോന്നിയിരുന്നു. കാലം തന്നെ അവര്ക്ക് മറുപടി നല്കും എന്ന് വിശ്വസ്സിക്ക്കയും  ചെയ്തു. കാലത്തിനു നന്ദി..  നിങ്ങളെ പോലെ തന്നെ ഉറച്ച രാഷ്ട്രീയ ബോധം ഉള്ളവര തന്നെയാണ് ചുംബന സമരത്തെ എതിര്ത്ത ഞങ്ങളും . അതുപോലെ സദാചാര പോലീസിനു എതിരെ സമരം ചെയ്യുന്നവരുമാണ് ഞങ്ങൾ. പക്ഷെ അതിനു പരസ്യമായി കെട്ടിപ്പിടിച്ചും ചുംബിച്ചും തന്നെ സമരം ചെയ്യണമെന്നു ഞങ്ങള്ക്ക് തോന്നിയിട്ടില്ല അന്നും ഇന്നും. അക്ഷരങ്ങളിലൂടെയും സഭ്യമായ മറ്റു സമര മര്ഗ്ഗങ്ങളിലൂടെയും അന്നും ഇന്നും ഞങ്ങൾ പോരാടുന്നു, ഇനിയും തുടരുകയും ചെയ്യും. സത്യം പറഞ്ഞാൽ ദീർഘ വീക്ഷണം ഇല്ലാതെ ചുംബന സമരത്തെ അന്ധമായി അനുകൂലിച്ച പല ബഹുമാനിത വ്യക്തിത്വങ്ങളും പെട്ട് പോവുക ആയിരുന്നു. പിന്നീട് ജാള്യം മറയ്ക്കാനായി തൊടുന്യായങ്ങൾ പറഞ്ഞു കൊണ്ടിരുന്നു. അത് മനസ്സിലാക്കുവാൻ കഴിയും . എന്നാൽ ഇപ്പോൾ ചുംബനസമരതിനു നേതൃത്വം നൽകിയവർ പോലിസ് പിടിയിൽ ആകുമ്പോഴും ചാനെലുകളിൽ വന്നിരുന്നു ന്യായീകരണങ്ങൾ പറയുന്നതു കേൾക്കുമ്പോൾ സഹതാപമാണ് തോന്നുന്നത് .  ആശയത്തെയാണ് പിന്തുണച്ചത്‌ എന്നതാണ് ഇപ്പോഴത്തെ ന്യായവാദം . കേട്ടപ്പോൾ ചിരിയാണ് വന്നത്, കാരണം സദാചാര പോലിസിനെ എതിര്ക്കാൻ ലോകത്ത് ആകെയുള്ള സമര ആശയം പരസ്യമായി കെട്ടിപ്പിടിക്കലും ചുംബിക്കലും മാത്രമായി കരുതാൻ മാത്രം ബുദ്ധി ശൂന്യർ ആണോ ഇവർ എന്ന് തോന്നിപ്പോയി. നമ്മൾ എല്ലാം മനുഷ്യര് ആണ് . പിശക് പറ്റുക സ്വാഭാവികം . അത് മനസ്സിലായാൽ അത് അന്ഗീകരിക്കുക എന്നതാണ് മഹത്വമുള്ള കാര്യം അല്ലാതെ ന്യായ വാദങ്ങൾ പറഞ്ഞു കൊണ്ട് അതിൽ തന്നെ കടിച്ചു തൂങ്ങുക അല്ല . തീര്ച്ചയായും ഇപ്പോൾ നിങ്ങൾ പറയുന്ന തൊടു ന്യായങ്ങൾ പറയുന്നത് കേട്ട് തോന്നുന്ന സഹതാപം  കൂടുതൽ ന്യായീകരണങ്ങൾ നിരത്തി പുച്ഛം ആക്കി മാറ്റരുതേ എന്ന ഒരു അപേക്ഷ മാത്രമേ ഉള്ളു. കാരണം നിങ്ങളെയൊക്കെ അത്രയേറെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയുന്നവരാണ് ഞങ്ങൾ........

സൗഹൃദം

 സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️