സ്നിഗ്ധമാം നിന് മേനി തന്
ഇളം ചൂടില്‍ അലിഞ്ഞു
നിദ്ര തന് തീരങ്ങള്‍ തേടവേ
ജാലകങ്ങള്‍ക്കപ്പുറം രാത്രി മഴ
നേര്‍ത്ത രാഗങ്ങള്‍ മീട്ടി വന്നെത്തുന്നു
ഇനി എനിക്കുറങ്ങാന്‍ ആവതില്ല മല്‍സഖി
ഒരു വേള എന്നില്‍ പൊറുക്ക നീ
മനസ്സില്‍ പ്രണയം നിറഞ്ഞതല്ല
ഉള്ളില്‍ വിരഹം ഉറഞ്ഞതല്ല
ചോര്‍ന്നോലിക്കും ചെറു കൂരയ്ക്ക് കീഴിലായി
അമ്മതന്‍ മടിയില്‍ വിറയാര്‍ന്നു ഉറങ്ങാത്ത
ബാല്യത്തിന് ശീലമാം വേദന
രാത്രി മഴയായി പൈയ്തിറങ്ങുമ്പോള്‍
എനിക്ക് ഉറങ്ങുവാന്‍ ആവതെങ്ങനെ
പുലരോളം ഈ മഴ എനിക്ക് സ്വന്തം ........
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)
സൗഹൃദം
സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️
-
ദുരന്തം ഞെട്ടല്‍ വാദ പ്രതിവാദങ്ങള്‍ ചാനെല്‍ ചര്‍ച്ചകള്‍...
-
"താന്‍ താന്‍ നിരന്തരം ചെയ്യുന്ന പാപ കര്‍മ്മങ്ങള്‍ തൻ ഫലം .., താന്‍ താന്‍ അനുഭവിച്ചീടുകെന്നേവരൂ." ഇന്നലെ മുൻ ബി സി സി ഐ പ്രസിഡന...
-
ശ്രീ അമല്‍ നീരദ് സംവിധാനം ചെയ്തു പ്രിത്വിരാജ് നായകനായ അന്‍വര്‍ തിയെടരുകളില്‍ അഗ്നിയായി ജ്വലിക്കുന്നു. അന്താരാഷ്ട്ര തലത്തില്‍ ...