2017, ഏപ്രിൽ 19, ബുധനാഴ്‌ച

കാഴ്ചപ്പാട് .....




സ്വാഭാവികമായും നമ്മൾ ഓരോരുത്തരും കാര്യങ്ങൾ നോക്കി കാണുന്നത് അവനവന്റെ കാഴ്ചപ്പാടിലൂടെ തന്നെയാണ്. നമ്മുടെ എതിരെ നിൽക്കുന്നവരുടെ എന്നല്ല നമുക്ക് ഒപ്പം നിൽക്കുന്നവരുടെ പോലും ഭാഗത്തു നിന്ന് നമ്മൾ ചിന്തിക്കാറുമില്ല കാര്യങ്ങൾ നോക്കി കാണാൻ ശ്രമിക്കാറുമില്ല. പലപ്പോഴും  കാര്യങ്ങളെ വിവിധ കോണിൽ നോക്കി കാണാൻ ശ്രമിക്കുമ്പോഴാണ് ഒരു തിരിച്ചറിവിന്റെ ബോധം നമ്മിൽ തെളിയുന്നത്. പ്രസിഡന്റ് ആയിരിക്കുന്ന വേളയിൽ ഒരുനാൾ ഒബാമയും മിഷേലും പതിവിനു വിപരീതമായി ഒരു റെസ്റ്റോറന്റിൽ കുറച്ചു സമയം ചിലവഴിക്കാൻ തീരുമാനിച്ചു. വലിയ ആഡംബരങ്ങൾ ഒന്നുമില്ലാത്ത ഒരു ഒരു റെസ്റ്റോറന്റ്. കുറച്ചു സമയം അവിടെ ചിലവഴിച്ചു , അപ്പോൾ റെസ്റ്റോറന്റിന്റെ ഉടമയ്ക്ക് മിഷേലുമായി ഒന്ന് സംസാരിച്ചാൽ കൊള്ളാം  എന്ന് അറിയിച്ചു. അയാളുടെ അഭ്യർത്ഥന സ്വീകരിച്ചു കൊണ്ട് മിഷേലും റെസ്റ്റോറന്റ് ഉടമയും ഹ്രസ്വമായ സംഭാഷണത്തിൽ ഏർപ്പെട്ടു. അതിനു ശേഷം മിഷേൽ ഒബാമക്ക് അരികിലേക്ക് വന്നു . അപ്പോൾ ഒബാമ മിഷേലിനോട് അത്ഭുതത്തോടെ ചോദിച്ചു എന്ത് കൊണ്ടാണ് അയാൾ പ്രസിഡന്റ് ആയ തന്നോട് സംസാരിക്കാൻ കൂട്ടാക്കാതെ മിഷേലിനോട് മാത്രം സംസാരിച്ചത്. അപ്പോൾ മിഷേൽ ചിരിച്ചു കൊണ്ട് പറഞ്ഞു, പഠിക്കുന്ന വേളയിൽ അയാൾക്ക്‌ എന്നോട് വലിയ പ്രണയമായിരുന്നു, അത് പറഞ്ഞു അയാൾ ചിരിക്കുകയായിരുന്നു. അത് കേട്ട ഒബാമ മിഷേലിനോട് പറഞ്ഞു അയാളെ വിവാഹം ചെയ്തിരുന്നെങ്കിൽ ഒരു പക്ഷെ മിഷേലിന് മനോഹരമായ ഈ റെസ്റ്റോറന്റിന്റെ ഉടമ ആകാമായിരുന്നു. അത് കേട്ട മിഷേൽ ഒന്ന് പുഞ്ചിരിച്ചു എന്നിട്ടു പറഞ്ഞു അങ്ങേക്ക് തെറ്റ് പറ്റി , അയാളെ ഞാൻ വിവാഹം കഴിച്ചിരുന്നു എങ്കിൽ ഒരിക്കലും ഞാൻ ഈ റെസ്റ്റോറന്റിന്റെ ഉടമ ആകില്ലായിരുന്നു, മറിച്ചു  അയാളെ ഞാൻ വിവാഹം ചെയ്തിരുന്നു എങ്കിൽ അയാൾ അമേരിക്കൻ പ്രസിഡന്റ് ആയി മാറുമായിരുന്നു. അപ്പോഴാണ് അങ്ങനെയും ഒരു വശം ഉണ്ട് എന്ന് ഒബാമ ചിന്തിച്ചത്. തീർച്ചയായും ഓരോ കാര്യങ്ങളും സസൂക്ഷ്മം വിലയിരുത്തുകയും നോക്കി കാണുകയും ചെയ്യുമ്പോഴേ നമ്മളുടെ കാഴചപ്പാടുകൾ യഥാർഥ്യത്തിൽ നിന്നും എത്ര അകലത്തിലാണ് എന്ന് മനസ്സിലാക്കുവാൻ സാധിക്കുകയുള്ളു......

♥ഹൃദയതർപ്പണം♥

♥ഹൃദയതർപ്പണം♥ ഒരേ സമയം തന്നെ കവിയും കഥാകാരനുമായിരിക്കുക എന്നത് സങ്കീർണ്ണമായ അവസ്ഥയാണ്,  എന്നാൽ ഒരേ സമയം തന്നെ കവിയും കഥാകാരനും നോവലിസ്റ്...