വീണ്ടും ഒരു ഉത്സവ സീസന്‍ കൂടി എത്തിച്ചേര്‍ന്നിരിക്കുന്നു. മലയാള സിനിമയും ഈ ഉത്സവത്തിനായി ഒരുങ്ങി കഴിഞ്ഞു. ശ്രീ ദീപു കരുണാകരന്‍ സംവിധാനം നിര്‍വഹിച്ച പ്രിത്വിരാജ് ചിത്രം തേജഭായി ആന്‍ഡ് ഫാമിലി, ശ്രീ ബ്ലെസി സംവിധാനം നിര്‍വഹിച്ച മോഹന്‍ലാല്‍ ചിത്രം പ്രണയം തുടങ്ങി ഒരു പിടി നല്ല ചിത്രങ്ങള്‍ ഈ ഉത്സവ കാലത്ത് പ്രേക്ഷകരെ കാത്തിരിക്കുന്നു. തേജ ഭായി പൂര്‍ണ്ണമായും പ്രേക്ഷകരെ രസിപ്പിക്കുന്ന ഒരു റൊമാന്റിക് കോമഡി ആണ്. പ്രിത്വിരജിന്റെ തികച്ചും വ്യത്യസ്തമായ ഒരു കഥാപാത്ര ആവിഷ്കാരമാണ് തേജ ഭായി. ശുദ്ധ ഹാസ്യവും തനിക്കു ഭംഗിയായി വഴങ്ങുമെന്ന് ഈ ചിത്രത്തിലൂടെ പ്രിത്വിരാജ് തെളിയിക്കുകയാണ്. ഒരു അഭിനേതാവ് എന്നാ നിലയില്‍ പ്രിത്വിരജിന്റെ ഈ പുതിയ ഭാവ പ്രകടനങ്ങള്‍ പ്രേക്ഷകര്‍ സ്വീകരിക്കുമെന്നതില്‍ സംശയം ഇല്ല. കാലാതിവര്‍ത്തിയായ പ്രണയത്തിന്റെ നന്മ നിറഞ്ഞ മുഹൂര്‍തങ്ങളുമായി ബ്ലെസ്സിയുടെ പ്രണയവും പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുകയാണ്. മോഹന്‍ലാലിന്‍റെ ആരാധകരെ ത്രിപ്തിപെടുത്താന്‍ പോന്ന പ്രകടനവുമായി മോഹന്‍ലാലും എത്തുമ്പോള്‍ പ്രേക്ഷകര്‍ക്ക് ഈ സീസന്‍ പ്രതീക്ഷക്കു വക നല്‍കുന്നു. അതോടൊപ്പം തന്നെ പല പ്രമുഖ സംവിധായകരും തങ്ങളുടെ തനതു ശൈലിയിലേക്ക് തിരിച്ചു വരുന്നു എന്നത് മലയാള സിനിമക്ക് മറ്റൊരു പ്രതീക്ഷയാണ്. ശ്രീ രഞ്ജിത്ത് - പ്രിത്വിരാജ് ടീമിന്റെ ഇന്ത്യന്‍ റുപീ, ശ്രീ ജയരാജിന്റെ നായികാ, കമല്‍ - ജയറാം ചിത്രം, ശ്രീ സത്യന്‍ അന്തികാട് - മോഹന്‍ലാല്‍ ചിത്രം, ശ്രീ ഷാഫി- മമ്മൂട്ടി ചിത്രം, ഷാജികൈലാസ് - മമ്മൂട്ടി ചിത്രം കിംഗ് ആന്‍ഡ് കമ്മിഷണര്‍ തുടങ്ങിയ ചിത്രങ്ങള്‍ മലയാള സിനിമയെ സുവര്‍ണ്ണ കാലത്തിലേക്കു തിരിച്ചു കൊണ്ട് പോകും എന്നതില്‍ സംശയം ഇല്ല. എന്നാല്‍ തനതു ശൈലിയില്‍ നിന്ന് മാറി ചിത്രങ്ങള്‍ ഒരുക്കി പരാജയ പെട്ട ശ്രീ സിബി മലയില്‍, ശ്രീ ഫാസില്‍ തുടങ്ങിയ പ്രഗല്‍ഭര്‍ കൂടി തങ്ങളുടെ തനതു ശൈലിയില്‍ തിരിച്ചു വന്നാല്‍ മലയാള സിനിമ ഒന്ന് കൂടി ശക്തിപ്പെടും. എന്തായാലും ഈ ഉത്സവ സീസന്‍ അതിനു തുടക്കമാവും എന്ന് പ്രതീക്ഷിക്കാം. തേജ ഭായി ആന്‍ഡ് ഫാമിലിയും പ്രണയവും മികച്ച വിജയങ്ങള്‍ നേടട്ടെ എന്ന് ആശംസിക്കുന്നു. എല്ലാ മലയാളികള്‍ക്കും ഹൃദയം നിറഞ്ഞ റംസാന്‍ - ഓണ ആശംസകള്‍...........
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള് (Atom)
സൗഹൃദം
സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️
-
എന്ഡോസള്ഫാന് നിരോധിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. എന്ഡോ സള്ഫാന് എന്നാ കീട നാശിനിയുടെ പ്രതി പ്രവര്ത്തനം മൂലം ദുരന്...
-
നൂറ്റി പതിനാറു വര്ഷം പഴക്കമുള്ള മുല്ലപ്പെരിയാര് അണക്കെട്ടില് ആശങ്കയുടെ വിള്ളലുകള്, അത് മനസ്സുകളില് അതിലും വലിയ ആശങ്കയുടെ വിള്ളലുകള...
-
ചായ നിറച്ച കപ്പ് അയാള്ക്ക് നേരെ നീട്ടിയപ്പോള് അവളുടെ കൈകള് വിറക്കുന്നുണ്ടായിരുന്നു. ആദ്യ പെണ്ണ് കാണല് ചടങ്ങിന്റെ ടെന്ഷന് അവ...