2012, ഫെബ്രുവരി 25, ശനിയാഴ്‌ച

ഈ അടുത്തകാലത്ത്‌.... കാഴ്ച്ചയുടെ നവ്യാനുഭവം ...........

ശ്രീ രാജു മല്ലിയത് നിര്‍മ്മിച്ച്‌ ശ്രീ അരുണ്‍കുമാര്‍ സംവിധാനം നിര്‍വഹിച്ച ഈ അടുത്ത കാലത്ത്..... പ്രദര്‍ശനത്തിനു എത്തി. കോക്ക്ടയില്‍ എന്ന ചിത്രത്തിന് ശേഷം അരുണ്‍കുമാര്‍ അണിയിച്ചു ഒരുക്കിയ ഈ അടുത്ത കാലത്തും പ്രേക്ഷകരെ നിരാശ പെടുതുന്നില്ല. പലപ്പോഴും പുതുമ എന്നാ പേരില്‍ എന്തെങ്കിലും കാട്ടിക്കൂട്ടലുകള്‍ നടത്തി പ്രേക്ഷകരെ നിരാശപ്പെടുത്തുന്ന പതിവ് സിനിമ സങ്കല്‍പ്പങ്ങളെ പാടെ മാറ്റി കൊണ്ട് ഈ അടുത്ത കാലത്ത്.... പ്രേക്ഷകര്‍ക്ക്‌ നവ്യമായ കാഴ്ച്ചയുടെ അനുഭവം സമ്മാനിക്കുന്നു. അതുതന്നെയാണ് ചിത്രത്തിന്റെ വിജയവും. ശ്രീ അരുണ്‍കുമാര്‍ മികച്ച കൈയടക്കത്തോടെ ചിത്രത്തെ അണിയിച്ചു ഒരുക്കിയിരിക്കുന്നു. അതിനു അദ്ധേഹത്തെ സഹായിച്ചത് ശ്രീ മുരളി ഗോപിയുടെ ശക്തമായ തിരക്കഥ ഒന്ന് തന്നെയാണ്. സൂക്ഷ്മമായ വീക്ഷണത്തോടെ തയ്യാറാക്കിയ തിരക്കഥ മുരളി ഗോപിയുടെ പ്രതിഭ വെളിവാക്കുന്നു. അഭ്നെതാക്കളുടെ കാര്യം നോക്കുമ്പോള്‍ ചിത്രത്തിന്റെ ഭാഗമായ ഓരോ അഭിനേതാക്കളും ശരാശരിക്കും മുകളില്‍ പ്രകടനം നടത്തുന്നു. വളരെ വ്യത്യസ്തമായ കഥാപാത്രമായി ശ്രീ ഇന്ദ്രജിത്ത് പ്രേക്ഷക പ്രശംസ പിടിച്ചു പറ്റുന്നു. വര്‍ത്തമാന കാല മലയാള സിനിമയില്‍ ഇത്രയും വ്യത്യസ്തമായ വേഷങ്ങള്‍ അതും തന്മയത്വത്തോടെ ചെയ്യുന്ന ഏക താരം ശ്രീ ഇന്ദ്രജിത്ത് തന്നെയാണ്. അത് കൊണ്ട് തന്നെയാണ് സൂപ്പര്‍ ആക്ടര്‍ എന്ന് പ്രേക്ഷകര്‍ സ്നേഹപൂര്‍വ്വം അദ്ധേഹത്തെ വിളിക്കുന്നത്‌. അശരനാര്‍ ആയവരെ സഹായിക്കുന്നവരെ ദൈവം സഹായിക്കും എന്നാ വാക്യം വായിച്ചിട്ട് , അല്ല പിന്നെ എന്ന് സ്വത സിദ്ധമായ ശൈലിയില്‍ പറയുന്ന ആ ഒരു രംഗം മതി ഇന്ദ്രജിത്ത് എന്നാ നടന്റെ അഭിനയത്തിന്റെ ആഴം അറിയാന്‍. വര്‍ഷവസ്സാനം കണക്കെടുക്കുമ്പോള്‍ ഇന്ദ്രജിത്ത് എന്നാ നടന്റെ സംഭാവനകള്‍ ഒട്ടേറെ ഉണ്ടാകും എന്ന് ഉറപ്പിച്ചു തന്നെ പറയാം. അതുപോലെ ശ്രീ മുരളിഗോപി ഉജ്ജ്വലമായി പ്രകടനം നടത്തിയിരിക്കുന്നു. കഥാപാത്രത്തിന്റെ സൂക്ഷ്മ ചലനങ്ങള്‍ പോലും വളരെ ഗംഭീരമായി അദ്ദേഹം ചെയ്തിരിക്കുന്നു. ശ്രീ അനൂപ്‌ മേനോന്‍ സ്വത സിദ്ധമായ അഭിനയത്തിലൂടെ ശ്രദ്ധ നേടുന്നു. ഋതു എന്നാ ചിത്രത്തിലെ പാവം പയ്യനില്‍ നിന്നും നിഷാന്‍ വളരെ മുന്നോട്ടു പോയിരിക്കുന്നു. നായികമാരില്‍ തനുശ്രീ , മൈഥിലി , ലെന മൂവരും തങ്ങളുടെ കഥാപാത്രങ്ങള്‍ ഗംഭീരമാക്കി. രഫേക് അഹമ്മദിന്റെ വരികള്‍ക്ക് ഗോപി സുന്ദറിന്റെ ഹൃദ്യമായ ഈണങ്ങള്‍. ശഹ്നാദ് ജലാലിന്റെ കാമറയും, അരുന്കുമാറിന്റെ എഡിറ്റിങ്ങും ചിത്രത്തെ വേറിട്ടത് ആക്കി മാറ്റുന്നു. ഇത്തരത്തില്‍ ഈ അടുത്തകാലത്ത്‌ എല്ലാതരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന ചിത്രം തന്നെയാണ്. ചിത്രത്തിലെ ഇന്ദ്രജിത്തിന്റെ കഥാപാത്രത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഇത് തന്നെ ഈ വര്‍ഷത്തെ റിയല്‍ ഹിറ്റ് ...... അല്ല പിന്നെ............

സൗഹൃദം

 സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️