2012, ഫെബ്രുവരി 25, ശനിയാഴ്ച
ഈ അടുത്തകാലത്ത്.... കാഴ്ച്ചയുടെ നവ്യാനുഭവം ...........
ശ്രീ രാജു മല്ലിയത് നിര്‍മ്മിച്ച് ശ്രീ അരുണ്‍കുമാര്‍ സംവിധാനം നിര്‍വഹിച്ച ഈ അടുത്ത കാലത്ത്..... പ്രദര്‍ശനത്തിനു എത്തി. കോക്ക്ടയില്‍ എന്ന ചിത്രത്തിന് ശേഷം അരുണ്‍കുമാര്‍ അണിയിച്ചു ഒരുക്കിയ ഈ അടുത്ത കാലത്തും പ്രേക്ഷകരെ നിരാശ പെടുതുന്നില്ല. പലപ്പോഴും പുതുമ എന്നാ പേരില്‍ എന്തെങ്കിലും കാട്ടിക്കൂട്ടലുകള്‍ നടത്തി പ്രേക്ഷകരെ നിരാശപ്പെടുത്തുന്ന പതിവ് സിനിമ സങ്കല്‍പ്പങ്ങളെ പാടെ മാറ്റി കൊണ്ട് ഈ അടുത്ത കാലത്ത്.... പ്രേക്ഷകര്‍ക്ക് നവ്യമായ കാഴ്ച്ചയുടെ അനുഭവം സമ്മാനിക്കുന്നു. അതുതന്നെയാണ് ചിത്രത്തിന്റെ വിജയവും. ശ്രീ അരുണ്‍കുമാര്‍ മികച്ച കൈയടക്കത്തോടെ ചിത്രത്തെ അണിയിച്ചു ഒരുക്കിയിരിക്കുന്നു. അതിനു അദ്ധേഹത്തെ സഹായിച്ചത് ശ്രീ മുരളി ഗോപിയുടെ ശക്തമായ തിരക്കഥ ഒന്ന് തന്നെയാണ്. സൂക്ഷ്മമായ വീക്ഷണത്തോടെ തയ്യാറാക്കിയ തിരക്കഥ മുരളി ഗോപിയുടെ പ്രതിഭ വെളിവാക്കുന്നു. അഭ്നെതാക്കളുടെ കാര്യം നോക്കുമ്പോള്‍ ചിത്രത്തിന്റെ ഭാഗമായ ഓരോ അഭിനേതാക്കളും ശരാശരിക്കും മുകളില്‍ പ്രകടനം നടത്തുന്നു. വളരെ വ്യത്യസ്തമായ കഥാപാത്രമായി ശ്രീ ഇന്ദ്രജിത്ത് പ്രേക്ഷക പ്രശംസ പിടിച്ചു പറ്റുന്നു. വര്‍ത്തമാന കാല മലയാള സിനിമയില്‍ ഇത്രയും വ്യത്യസ്തമായ വേഷങ്ങള്‍ അതും തന്മയത്വത്തോടെ ചെയ്യുന്ന ഏക താരം ശ്രീ ഇന്ദ്രജിത്ത് തന്നെയാണ്. അത് കൊണ്ട് തന്നെയാണ് സൂപ്പര്‍ ആക്ടര്‍ എന്ന് പ്രേക്ഷകര്‍ സ്നേഹപൂര്‍വ്വം അദ്ധേഹത്തെ വിളിക്കുന്നത്. അശരനാര്‍ ആയവരെ സഹായിക്കുന്നവരെ ദൈവം സഹായിക്കും എന്നാ വാക്യം വായിച്ചിട്ട് , അല്ല പിന്നെ എന്ന് സ്വത സിദ്ധമായ ശൈലിയില്‍ പറയുന്ന ആ ഒരു രംഗം മതി ഇന്ദ്രജിത്ത് എന്നാ നടന്റെ അഭിനയത്തിന്റെ ആഴം അറിയാന്‍. വര്‍ഷവസ്സാനം കണക്കെടുക്കുമ്പോള്‍ ഇന്ദ്രജിത്ത് എന്നാ നടന്റെ സംഭാവനകള്‍ ഒട്ടേറെ ഉണ്ടാകും എന്ന് ഉറപ്പിച്ചു തന്നെ പറയാം. അതുപോലെ ശ്രീ മുരളിഗോപി ഉജ്ജ്വലമായി പ്രകടനം നടത്തിയിരിക്കുന്നു. കഥാപാത്രത്തിന്റെ സൂക്ഷ്മ ചലനങ്ങള്‍ പോലും വളരെ ഗംഭീരമായി അദ്ദേഹം ചെയ്തിരിക്കുന്നു. ശ്രീ അനൂപ് മേനോന്‍ സ്വത സിദ്ധമായ അഭിനയത്തിലൂടെ ശ്രദ്ധ നേടുന്നു. ഋതു എന്നാ ചിത്രത്തിലെ പാവം പയ്യനില്‍ നിന്നും നിഷാന്‍ വളരെ മുന്നോട്ടു പോയിരിക്കുന്നു. നായികമാരില്‍ തനുശ്രീ , മൈഥിലി , ലെന മൂവരും തങ്ങളുടെ കഥാപാത്രങ്ങള്‍ ഗംഭീരമാക്കി. രഫേക് അഹമ്മദിന്റെ വരികള്‍ക്ക് ഗോപി സുന്ദറിന്റെ ഹൃദ്യമായ ഈണങ്ങള്‍. ശഹ്നാദ് ജലാലിന്റെ കാമറയും, അരുന്കുമാറിന്റെ എഡിറ്റിങ്ങും ചിത്രത്തെ വേറിട്ടത് ആക്കി മാറ്റുന്നു. ഇത്തരത്തില്‍ ഈ അടുത്തകാലത്ത് എല്ലാതരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന ചിത്രം തന്നെയാണ്. ചിത്രത്തിലെ ഇന്ദ്രജിത്തിന്റെ കഥാപാത്രത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഇത് തന്നെ ഈ വര്‍ഷത്തെ റിയല്‍ ഹിറ്റ് ...... അല്ല പിന്നെ............
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
സൗഹൃദം
സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️
-
എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. എന്‍ഡോ സള്ഫാന് എന്നാ കീട നാശിനിയുടെ പ്രതി പ്രവര്‍ത്തനം മൂലം ദുരന്...
-
നൂറ്റി പതിനാറു വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ആശങ്കയുടെ വിള്ളലുകള്‍, അത് മനസ്സുകളില്‍ അതിലും വലിയ ആശങ്കയുടെ വിള്ളലുകള...
-
ചായ നിറച്ച കപ്പ് അയാള്‍ക്ക് നേരെ നീട്ടിയപ്പോള്‍ അവളുടെ കൈകള്‍ വിറക്കുന്നുണ്ടായിരുന്നു. ആദ്യ പെണ്ണ് കാണല്‍ ചടങ്ങിന്റെ ടെന്‍ഷന്‍ അവ...
42 അഭിപ്രായങ്ങൾ:
ആശംസകള്‍
ഒന്നു കണ്ടുകളയാം.(കൊക്‍റ്റൈല്‍ കുഴപ്പമില്ലായിരുന്നു)
റിവ്യൂ വായിച്ചു. സന്തോഷം.
കഴിഞ്ഞ തവണ നാട്ടില്‍ പോയ കൂട്ടത്തില്‍ രണ്ടു സിനിമ കണ്ടു. കാസിനോവ എന്ന മോഹന്‍ലാല്‍ ചിത്രവും പിന്നെ ഏറെ പ്രതീക്ഷയോടെ ശ്രീനിവാസന്റെ സരോജ് കുമാറും. രണ്ടും നിരാശ മാത്രം നല്‍കി. കാസിനോവ ഒരു വന്‍ അബദ്ധം ആയി തോന്നി. പടം കാണുവാന്‍ ഭയമായി എന്നതാണ് സത്യം.
കാസനോവയെ പറ്റി റിവ്യൂ വായിച്ചതോടെ ജയരാജിലുള്ള വിശ്വാസം നഷ്ടമായി. ഈ പടം എവിടം പോരെ പോകും എന്ന് നമുക്ക് നോക്കാം
nannayi ... padam kandal kashu muthalakumo ... atho ??
ഒരു സിനിമയും വിടുന്നില്ലല്ലോ ജയരാജ് . സിനിമ കാണുന്നത് ഒരു നല്ല ഹോബി തന്നെ.
-കെ എ സോളമന്‍
Visit KAS Life Blog
Hai THANKAPPANSIR..... ee sneha varavinum, prothsahanthinum orayiram nandhi..............
Hai VETTATHANJI..... ee hridhya varavinum, prothsahanthinum orayiram nandhi......
Hai KANAKKOORJI..... EE ADUTHA KALATHU ella prekshakareyum thripthippeduthunna chithramanu.... eesneha sandarshanathinum, prothsahanthinum orayiram nandhi......
Hai DUBAIKKARANJI.... ippozhum nammal thammilulla viswassangalkku oru kottavum sambhavichittilla eenu thanneyanu ente viswassam. EE ADUTHA KALATHU dhairyamayi kandolu....ee sneha sameepyathinum, prothsahanthinum orayiram nandhi.....
Hai VEEJYOTSJI.....ee saumya sannidhyathinum, prothsahnathinum orayiram nandhi...........
Hai SOLAMANSIR..... ella chithrangalum kanarilla enkilum nalla cinimakal prothsahippikkappedanam ennu thanneyanu aagraham... ee sneha sannidhyathinum prothsahanthinum orayiram nandhi......
കാണേണ്ട സിനിമകളുടെ ലിസ്റ്റിൽ ഒന്നുകൂടി...
Hai KHAADUJI...... ee sneha sandarshanathinum, prothsahanthinum orayiram nandhi.............
Hai EZHUTHUKARICHECHY..... ee saomya sannidhyathinum, prothsahanthinum orayiram nandhi.............
വായന അടയാളപ്പെടുത്തുന്നു
നന്ദി ജയരാജ്....
Nice review, I will try to see when I get opportunity.
Hai SAJIMJI..... ee sameepyathinum, prothsahanthinum orayiram nandhi...........
Hai MANEFJI...... ee sannidhyathinum, prothsahanthinum orayiram nandhi.......
Hai SWATHIJI...... ee sneha varavinum, prothsahanthinum orayiram nandhi...........
ഒന്ന് കാണണം ..
കോക്ക്ടെയില്‍ വ്യത്യസ്ഥത പുലര്‍ത്തിയ
ഒരു ചിത്രം തന്നെ ...
നല്ലത് പ്രതീഷിക്കാം അല്ലെ ..
ഈ വിവരണം അതിന് ആധാരമാകുന്നു
വ്യക്തമായ വിവരണങ്ങള്‍ നല്‍കുന്ന ഈ കൂട്ടുകാരനും
അഭിനന്ദനങ്ങള്‍ ..
Hai RINIJI..... ee hridhya varavinum, prothsahanthinum orayiram nandhi.............
ഞാന്‍ സിനിമയുടെ തിയേറ്റര്‍ അനുഭവം ഇഷ്ടപ്പെടുന്ന ആളാണ്.. സിനിമ കണ്ട് അഭിപ്രായം പറയാം. പോസ്റ്റ് നന്നായിട്ടുണ്ട്.
കൊള്ളാം..വേറിട്ട രീതിയില്‍ ഏടുത്ത പടമാണെന്നറിഞ്ഞു..പിന്നെ എഴുത്തില്‍ അക്ഷരത്തെറ്റുകള്‍ ഒരു പാടു കാണുന്നുണ്ട്.വായനക്കതൊരു കല്ലു കടിയാവും..ശ്രദ്ധിക്കുമല്ലോ..ആശംസ്കള്‍
ആശംസകള്‍
കാണാം
കണ്ടുകളയാം :)
അപ്പോൾ അടുത്തകാലത്ത് ഒരു റിയൽ ഹിറ്റായി ..അല്ലേ ഭായ്
Hai GANGADHARANJI..... ee niranja snehathinum, prothsahanthinum orayiram nandhi.....
Hai MUNEERJI.... ee sneha varavinum, prothsahanthinum orayiram nandhi..... nirdeshangal shradhikkaam....
Hai MANAVADWANIJI.... ee hridhya varavinum , prothsahanthinum orayiram nandhi......
Hai USHASREEJI ee sneha valsalyangalkkum prothsahanthinum orayiram nandhi.....
Hai SREEJI..... ee sneha varavinum, prothsahanthinum orayiram nandhi......
Hai HARINATHJI..... ee niranja snehathinum, prothsahanthinum orayiram nandhi......
Hai MUKUNDANSIR..... valare shariyanu, ee hridhya varavinum prothsahanthinum orayiram nandhi.....
Review nanayitundu,thanks..will try to see this movie.
Hai SUJAJI..... ee niranja snehathinum, prothsahanthinum orayiram nandhi..........
heard that its a good movie, nice review..
Hai SOBHAJI.... ee niranja snehathinum, prothsahanthinum orayiram nandhi.........
'ഈ അടുത്തകാലത്ത്'നല്ല പടം എന്ന് പേരുനേടിയെന്നു പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തത് വായിച്ചു .ഇപ്പോള്‍ ഈ വിവരണം കൂടി.
മോഹന്‍ലാലിന്റെ കൊട്ടക 'ആശിര്‍വാദ്' ഞങ്ങളുടെ വീടിനു സമീപം ഉണ്ട് .അവിടെ ഈ പടം വരുമ്പോള്‍ എന്തായാലും ഞാനും ചേട്ടനും മക്കളും കൂടി പോയി കണ്ടിരിക്കും .ആശംസകള്‍
ഇനിയും പടങ്ങള്‍ കണ്ട് ഇത് പോലുള്ള വിവരങ്ങള്‍ തരണേ. ഞങ്ങള്‍ പെണ്ണുങ്ങള്‍ കൊട്ടകയില്‍ കയറിയിറങ്ങി നടക്കുവാന്‍ പറ്റില്ലല്ലോ .നന്ദി മറക്കല്ലേ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ